Image

ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയനു  2022 - 2024 നവനേതൃത്വം 

Published on 17 January, 2023
ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയനു  2022 - 2024 നവനേതൃത്വം 

ന്യു യോർക്ക്:  ഫോമാ ന്യൂ യോർക്ക് മെട്രോ റീജിന്റെ   2022 - 2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 8 ന് സന്തൂർ റെസ്റ്റോറന്റ്  നടന്ന റീജിയണൽ മീറ്റിങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് പോൾ പി ജോസ്  അധ്യ ക്ഷത വഹിച്ചു 

ഭാരവാഹികളായി ഫിലിപ്പ് മഠത്തിൽ- റീജിണൽ ചെയർമാൻ, (കേരള കൾച്ചറൽ അസോസിയേഷൻ  (KCNA); മാത്യു ജോഷ്വ-  സെക്രട്ടറി (ന്യൂ യോർക്ക് മലയാളി അസോസിയേഷൻ  (NYMA);  ഡോ. ഷെറിൻ എബ്രഹാം വിമൻസ് ഫോറം ചെയർപേഴ്സൺ (നോർത്ത് ഹെംപ്സ്റ്റഡ് ഇന്ത്യൻ മലയാളീ അസോസിയേഷൻ (NHIMA); കമ്മിറ്റി അംഗങ്ങളായീ റിനോജ്‌ കോരുത്, ഷാജി ഗ്രീൻപോയിന്റ് എന്നീവരെ യോഗം  തെരഞ്ഞെടുത്തു.  

ഫോമാ നാഷണൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്  മുഖ്യ അതിഥിയായിരുന്നു. ആർ.വി.പി.  പോൾ പി ജോസ്  അടുത്ത രണ്ടു വർഷത്തെ  പ്രവർത്തനങ്ങളെപ്പറ്റി വിശദികരിക്കുകയും, അതിനു വേണ്ട പ്രാരംഭ നടപടികൾ സ്വികരിക്കുകയും ചെയ്‌തു. 

ന്യൂ യോർക്കിന്റെ ചിരകാലാഭിലാഷമായ ന്യൂ യോർക്ക് കൺവെൻഷൻറെ ചെയർമാൻ ന്യൂ യോർക്കിൽ നിന്നും പ്രത്യകിച്ചു മെട്രോ റീജിയനിൽനിന്നുള്ള ആളായിരിക്കണമെന്ന് റീജിയൻ മീറ്റിങ്ങിൽ തീരുമാനമെടുക്കുകയും അത് നാഷണൽ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസിനെ അറിയുക്കുകയും ചെയ്തു. ഈ  ആവശ്യം നാഷണൽ കമ്മിറ്റിയിൽ ഉന്നയിക്കയാമെന്നു  അദ്ദേഹം അറിയിച്ചു . 

സ്ഥാനമൊഴിഞ്ഞ റീജിയണൽ വൈസ് പ്രസിഡന്റ് ബിനോയ് തോമസ് കഴിഞ്ഞ രണ്ടു വർഷത്തെ   പ്രവർത്തനത്തെപ്പറ്റി വിശദികരിച്ചു . നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സജി എബ്രഹാം, മുൻ  R V P മാരായ വര്ഗീസ് ജോസഫ്, കുഞ്ഞു മാലിയിൽ, മുൻ ഹെൽപ്പിങ് ഹാൻഡ്സ്  ചെയർമാൻ സാബു ലൂക്കോസ്, മുൻ നാഷണൽ കമ്മിറ്റി  മെംബെർമാരായ ഡിൻസിൽ ജോർജ്,  ഷാജി എന്നിവർ പ്രസംഗിച്ചു. 

നാഷണൽ കമ്മിറ്റി മെംബർമാരായ  വിജി എബ്രഹാം സ്വാഗതവും ഷിബു ഊമ്മൻ നന്ദിയും പറഞ്ഞു.  ബിജു ചാക്കോ  ആയിരുന്നു എം സി.  മെട്രോ റീജിയൻറെ കീഴിലുള്ള എല്ലാം അംഗസംഘടനകളുടെ പ്രാധിനിത്യം യോഗത്തിനു  കൊഴുപ്പേകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക