ലോകമെങ്ങും ആധുനിക വൈദ്യ ശാസ്ത്രം, സാങ്കേതിക വിദ്യകള്‍ ആരോഗ്യ പരിപാലനരംഗത്ത് വളരെ മുന്നില്‍ നില്‍ക്കുമ്പോഴാണ് വയനാട് മാനന്തവാടി പുതുശേരിക്കാരന്‍ ശ്രീ.തോമസ് കടുവയുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ജീവന്‍ പൊലിഞ്ഞത്. വയനാട്ടില്‍ നടന്നത് ഊതിപ്പെരുപ്പിച്ച മാധ്യമ വാര്‍ത്ത യല്ല. വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് വേണ്ടുന്ന ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടില്ലായിരു ന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ കണ്ണുനീരോട് വെളിപ്പെടുത്തി. ഈ മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍, ആവശ്യമായ ഡോക്ടേഴ്‌സ് ഇല്ലെന്ന് അവിടുത്ത പഞ്ചായത്തു പ്രസിഡന്റ് വരെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കാര്‍ഡിയോളജിസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ തോമസിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു വെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തൊരു വിശാലചിന്തയാണ് ജനപ്രതിനിധിക്ക്. കരുത്തരല്ലാത്ത അലസന്മാ രായ ജനപ്രതിനിധികള്‍ പഞ്ചായത്തു അല്ല രാജ്യം ഭരിച്ചാലും സമൂഹത്തെ മലിനമാക്കികൊണ്ടിരിക്കും. ഇങ്ങനെ ചികിത്സ കിട്ടാതെ എത്രയോ രോഗികള്‍ വയനാട്ടില്‍ മരിച്ചുകാണും? കാര്‍ഡിയോളജി വകുപ്പില്ലാത്ത ഒരാശുപത്രി എന്തിനാണ് മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡുമായിരിക്കുന്നത്? ഇവിടെ നിന്നാണോ മെഡി ക്കല്‍ വിദ്യാര്‍ത്ഥികള്‍ പരിജ്ഞാനം നേടുന്നത്? നമ്മുടെ മുന്‍ മുഖ്യമന്ത്രി ജര്‍മ്മനിയിലെ വിദേശ ചികിത്സ കഴിഞ്ഞു വന്നു. ദുരന്തം വിതയ്ക്കുന്ന ആശുപത്രികള്‍ ഉള്ളതുകൊണ്ടാണോ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടി പോകുന്നത്?
നമ്മുടെ ആരോഗ്യ രംഗം മഹാവനങ്ങളെപോലെ പുഷ്പ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ഉണങ്ങിവരണ്ട ആശുപത്രികളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത് പണമാണ്. പാവപ്പെട്ട രോഗികളുടെ പണം പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രിയായാലും സര്‍ക്കാര്‍ ആശുപത്രിയായാലും മുതലാളിത്വ വ്യവസ്ഥിതിയില്‍ തന്നെയാണ് പോകുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സൈറ്റില്‍ കൊടുത്തിരിക്കുന്നത് 'കുട്ടികളെ പോലെയുള്ള സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാര്‍ക്കും സമ്പന്നരായ അംഗങ്ങള്‍ക്കും സൗജന്യ കീമോതെറാപ്പിയും സിടി സ്‌കാന്‍, ഐസോടോപ്പ് സ്‌കാനിംഗ് തുടങ്ങിയ വിപുലമായ ഡയഗ്‌നോസ്റ്റിക് സൗകര്യ ങ്ങളും നല്‍കി ഓങ്കോളജി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ളത് കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്'. കുട്ടിക ളൊഴികെ ഇതില്‍ പറയുന്ന സൗജന്യമൊന്നും എല്ലാവര്‍ക്കും ലഭിക്കുന്നില്ല. ഇവരും മരുന്നുകളടക്കം ഓരോരോ പേരുകളില്‍ പാവങ്ങളുടെ കയ്യില്‍ നിന്ന് ഊറ്റിയെടുക്കുന്നു. മറ്റ് ചില ആശുപത്രികളില്‍ ചികിത്സാ പിഴവുമൂലം ശ്മശാന മണ്ണിലേക്ക് പറഞ്ഞുവിടുന്നു. പൊലീസിനെപോലെ പിഴവ് പറ്റിയാല്‍പോലും മറ്റുള്ള വരെ തെറ്റിദ്ധരിപ്പിച്ചു് പല വകുപ്പുകള്‍ ചേര്‍ത്ത് രക്ഷപ്പെടുന്നത്‌പോലെ ഹൃദയാഘാതമുണ്ടായി എന്ന പേരില്‍ ഇവരും രക്ഷപ്പെടുന്നു. ഇന്നത്തെ ആരോഗ്യ വിദഗ്ദ്ധര്‍ ഒരു യുദ്ധക്കളത്തിലെന്ന് ഓര്‍ക്കുക. സൂചിയെന്ന പടവാള്‍കൊണ്ട് ആരെയും കൊല്ലരുത്. നിങ്ങള്‍ വിപ്ലവം സൃഷ്ടിക്കേണ്ടത് പടവാളിന് പകരം രോഗശാന്തി നല്‍കികൊണ്ടാകണം. വയനാടിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രിയാ ത്മകവും സൃഷ്ടിപരവുമായവിധത്തില്‍ ഇടപെടണം.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിനെപോലെ കഴിഞ്ഞ നാളുകളില്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടത് എഴുന്നൂറിലധികം ജീവനാണ്. കടുവകള്‍, ആനകള്‍, കാട്ടുപന്നികള്‍ മനുഷ്യരെ, വളര്‍ത്തുമൃഗ ങ്ങളെ കൊല്ലുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷികള്‍ നശിപ്പിക്കുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും സംര ക്ഷണം നല്‍കേണ്ട വനം വന്യ ജീവി വകുപ്പ് നോക്കുകുത്തികളായി മാറുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് വന്യ മൃഗങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സോളാര്‍ വേലി, കിടങ്ങുകള്‍ തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ നഷ്ടപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ ധനസഹായം നഷ്ടപരിഹാരമായി കൊടുക്കു ന്നുണ്ട്. അത് ഒരു ശ്വാശ്വത പരിഹാരമല്ല. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒരാള്‍ വന്യമൃഗങ്ങളെ കണ്ട് പിടഞ്ഞോടു ന്നതും വെച്ചുകിതച്ചു് മൃഗീയമായി കൊല്ലപ്പെടുന്നതും മൗനമായി കണ്ടിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതി ലൂടെ തെളിഞ്ഞുവരുന്ന സത്യം ഈ വനം വകുപ്പ് ഭരിക്കുന്നത് വെള്ളാനകളാണോ?
വനമേഖലകളില്‍ കടുവയെ, കാട്ടാനയെ ഭയന്ന് ആശുപത്രി, സ്‌കൂളില്‍ പോകാനാകാതെ, തൊഴിലും ചെയ്യാനാകാതെ എത്രയോ പാവങ്ങള്‍ ദുരിത ജീവിതം നയിക്കുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണമോ സുരക്ഷയോ എന്തുകൊണ്ടാണ് വനം വകുപ്പ് ഒരുക്കാത്തത്? അടിമാലിയില്‍ കാട്ടാനയെ ഭയന്ന് ഒരു കുട്ടി ആശുപത്രിയില്‍ പോകാനാകാതെ ന്യൂമോണിയ ബാധിച്ചു് മരിച്ചു. ഇങ്ങനെ എത്രയെത്ര പേരാണ് മരിക്കുന്നത്. നാട്ടുപ്രദേശങ്ങളില്‍ ഇതുപോലുള്ള മരണം നടന്നാല്‍ വീറോടെ പൊരുതാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരാറുണ്ട്. ഇവിടെ ബോധപൂര്‍വ്വം എല്ലാം മറക്കുന്നു. ഒരു പൗരന്റെ ജന്മാവകാശത്തെ, ജീവിക്കാനുള്ള അവകാ ശത്തെ കാറ്റില്‍പറത്തുന്നു. ഇത് കേരളത്തിന്റെ ദീനമായ രോദനമാണ്. ഇതൊന്നും സ്വാഭാവികമായ മരണമല്ല. കാലാകാലങ്ങളിലായി വനം വകുപ്പ് മനുഷ്യരെ മൃഗങ്ങള്‍ക്ക് ഇരയാക്കുന്നു. ഈ കുറ്റവാളികളെ രക്ഷപെടാന നുവദിക്കാതെ ശക്തമായ ശിക്ഷാ നടപടികളാണാവശ്യം.
മനുഷ്യ ജീവന്‍ നാട്ടിലായാലും കാട്ടിലായാലും സംരക്ഷിക്കപ്പെടണം. മലയോര കര്‍ഷകര്‍ നാടിന്റെ അന്നദാതാക്കളാണ്. കാട്ടുമൃഗങ്ങളെ ഭയന്നും, കൊടുംചൂടിലും മഴയിലും അവര്‍ വിളയിക്കുന്ന ഭഷ്യവസ്തു ക്കള്‍ക്ക് വേണ്ടുന്ന വിലപോലും ലഭിക്കാറില്ലെന്നാണ് പരാതി. മനുഷ്യ ഞരമ്പുകളില്‍ രക്തമൊഴുകുന്നതു പോലെ അവരുടെ ശരീരത്തിലൂടെയൊഴുകുന്നത് വിയര്‍പ്പാണ്. മലയോര കര്‍ഷകര്‍ സങ്കീര്‍ണ്ണങ്ങളായ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്. അവര്‍ ഇന്ന് ഒറ്റപ്പെടലിന്റെ വക്കിലാണ്. ആനയിറങ്ങുന്നതു പോലെ പലരും അവര്‍ ജനിച്ച മണ്ണില്‍ നിന്ന് കുടിയിറങ്ങി പരദേശികളായി മാറുന്നു. മനുഷ്യരെ വന്യ മൃഗങ്ങള്‍ കൊന്നൊടുക്കി കഴിയുമ്പോള്‍ മയക്ക് മരുന്ന് ചാര്‍ത്തി വെടിവെച്ചു് പിടിക്കാനും കൂടൊരുക്കാനുമല്ല വനം വകുപ്പ് വരേണ്ടത്. വനമേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് വേണ്ടത്. വനം വകുപ്പ് മന്ത്രി ഒക്ടോബര്‍ 2021-ല്‍ പറഞ്ഞത്. 'വന്യജീവിസംരക്ഷണവും മനുഷ്യ സംരക്ഷണവും സര്‍ക്കാരിന്റെ ചുമതലയാണ്'. അങ്ങനെയെങ്കില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന വന്യ മൃഗങ്ങളെ എന്തുകൊണ്ടാണ് പ്രതി രോധിക്കാത്തത്? ഈ കാട്ടുനീതി എത്രനാള്‍ തുടരും.?
# Health and forest departments sowing disaster (Karoor Soman)