Image

CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-12: സലിം ജേക്കബ്)

Published on 21 January, 2023
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-12: സലിം ജേക്കബ്)

ജെബിഐ യുടെ നിര്‍ദ്ദേശപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറെ ചെന്നുകണ്ട മറിയയില്‍ നിന്ന്   ജെബിഐ പ്രോസിക്യൂട്ടര്‍ക്കു വേണ്ട മൊഴി ഇതായിരുന്നു.

സ്വച്ഛജടാതൈലം ഒഴിച്ച് യേശുവിന്റെ കാല്‍ കഴുകാന്‍ ശ്രമിച്ചപ്പോള്‍ ജൂദാസ് അതു തടഞ്ഞുകൊണ്ട് ആ എണ്ണ വിറ്റ് കാശാക്കണം എന്നു പറഞ്ഞു.

അന്ന് ആരോ അങ്ങനെ പറഞ്ഞു എന്നല്ലാതെ അതാരായിരുന്നു എന്ന് മറിയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. പക്ഷേ, ഒരു കാര്യം തീര്‍ച്ചയായിരുന്നു. അതു ജൂദാസായിരുന്നില്ല. കാരണം അന്നു താന്‍ യേശുദേവന്റെ കാല്‍ കഴുകുമ്പോള്‍ ജൂദാസ് അദ്ദേഹത്തോടൊപ്പം അടുത്തുതന്നെ ഉണ്ടായിരുന്നു. കൂടി നിന്നവരുടെ പുറകില്‍ നിന്നും ഒരു പിറുപിറുപ്പായിട്ടാണ് ഈ അഭിപ്രായം പുറത്തുവന്നത്. ജനങ്ങള്‍ പറയുന്നത് എന്താണ് എന്ന് യേശു ജൂദാസിനോട് ചോദിച്ചത് മറിയ വ്യക്തമായി ഓര്‍ക്കുന്നു.

ജെബിഐ പ്രോസിക്യൂട്ടര്‍ മൊഴി പറഞ്ഞു പഠിപ്പിച്ചശേഷം, അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും മറിയ പുറത്തേക്കിറങ്ങിയപ്പോള്‍ ഡി.വൈ.എസ്.പി ഹോംസ് അവരുടെ വഴി തടഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു. ജെബിഐയെ കളിപ്പിക്കാന്‍ ശ്രമിക്കണ്ട, പ്രോസിക്യൂട്ടര്‍ പറഞ്ഞത് അതേപോലെ തന്നെ പറയുക', ഹോംസിന്റെ വാക്കില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. 'അല്ലെങ്കില്‍ ഓര്‍ത്തോളൂ, അന്നു മുതലുള്ള നിന്റെ ഓരോ ചലനവും ഞങ്ങളുടെ പക്കലുണ്ട്. നീ ബന്ധപ്പെട്ട ഓരോ മനുഷ്യന്റെ പേരും മേല്‍വിലാസവും ബന്ധപ്പെട്ട സ്ഥലവും സമയവും എല്ലാം. നിന്റെ എല്ലാ രഹസ്യങ്ങളും! അതോര്‍മ്മയിരിക്കട്ടെ'.

ഈ ഭീഷണികളൊന്നും തന്നെ സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നു മറിയയെ പിന്തിരിപ്പിച്ചില്ല. എണ്ണ വിറ്റു കാശാക്കണം എന്നാരാണ് പറഞ്ഞത് എന്ന് അവള്‍ക്കു തീര്‍ച്ചയില്ലായിരുന്നു. കോടതി മുമ്പാകെ അവള്‍ അങ്ങനെ തന്നെ മൊഴി കൊടുക്കുകയും ചെയ്തു. സദാചാരം എന്ന വാക്കിന് സമൂഹം നല്‍കിയ നിര്‍വ്വചനം തന്റെ വ്യക്തി ജീവിതത്തില്‍ ലംഘിച്ചിരുന്നെങ്കിലും മറ്റു മൂല്യങ്ങളില്‍ വിശ്വസിക്കുകയും അവ മുറുകെ പിടിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മറിയ.

രണ്ടാമത്തെ സാക്ഷിയായ പത്രോസിന്റെ വിസ്താരം കഴിഞ്ഞയുടന്‍ തന്നെ അഡ്വ. രാമന്‍മേനോന് ഒരു കാര്യം വ്യക്തമായി. തന്റെ പ്രതി തികച്ചും നിരപരാധിയാണ്. മാത്രവുമല്ല, ശരിയായ പ്രതിയെ അല്ലെങ്കില്‍ പ്രതികളെ രക്ഷപ്പെടുത്താനായി അയാളെ കുടുക്കിയിരിക്കാനാണ് സാധ്യത. ബാക്കിയുള്ള സാക്ഷികളുടെ മൊഴികള്‍ ഈ വസ്തുത സാധൂകരിക്കാനേ ഉപകരിച്ചുള്ളു. അതുകൊണ്ടുതന്നെ തന്റെ കക്ഷിയെ രക്ഷപ്പെടുത്തണമെങ്കില്‍ ഒന്നാം സാക്ഷിയായ യോഹന്നാനെ വിസ്തരിച്ചേ മതിയാവൂ. സാക്ഷിപ്പട്ടികയിലെ അവസാന സാക്ഷിയായ മറിയയുടെ വിസ്താരം കഴിഞ്ഞയുടന്‍ അഡ്വ. രാമന്‍ മേനോന്‍ ക്രിമിനല്‍ പെരുമാറ്റചട്ടത്തിലെ നടപടിക്രമ പ്രകാരം വിസ്താരത്തിന്റെ ഏതുഘട്ടത്തിലും ഏതൊരു വ്യക്തിയേയും സാക്ഷിയേയും വിളിച്ചുവരുത്തുവാനും പരിശോധിക്കുവാനും കോടതിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ഋ്ശറലിരല ഞല ീുലി ചെയ്തുകൊണ്ട് ഒന്നാം സാക്ഷിയെ എതിര്‍വിസ്താരം നടത്താന്‍ അനുവാദം ചോദിച്ചു.

അപകടം മണത്തറിഞ്ഞ കൃഷ്ണന്‍ ഹോംസ്, പ്രോസിക്യൂട്ടറോട് ഈ ആവശ്യത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുവാനും നിവൃത്തിയില്ലെങ്കില്‍ സുദീര്‍ഘമായ ഒരു ഇടവേള ആവശ്യപ്പെടാനും ചട്ടം കെട്ടി. ജഡ്ജി പ്രതിഭാഗം വക്കീലിന്റെ ആവശ്യം അംഗീകരിക്കുകയും പ്രോസിക്യൂട്ടറുടെ സൗകര്യാര്‍ത്ഥം ഒരു മാസത്തെ ഇടവേള നല്‍കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക