Image

ഹര്‍ത്താല്‍ വീരന്മാര്‍ക്ക് ഹൈക്കോടതിയുടെ പൂട്ട് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 25 January, 2023
ഹര്‍ത്താല്‍ വീരന്മാര്‍ക്ക് ഹൈക്കോടതിയുടെ പൂട്ട് (ലേഖനം: സാം നിലമ്പള്ളില്‍)

എന്തിനും ഏതിനും ഹര്‍ത്താല്‍നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഹൈക്കോടതി പൂട്ടിട്ടിരിക്കുന്നു എന്നതാണ് കേരളീയരെ സംബന്ധിച്ചിടത്തോളം ഈ നൂറ്റാണ്ടിലെ സന്തോഷകരമായ വാര്‍ത്ത. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കനേതക്കന്മാരെയാണ് പൂട്ടിയിരിക്കുന്നതെങ്കിലും വരുംകാലങ്ങളിലേക്ക് മറ്റുള്ളവര്‍ക്കും പാഠമായിരിക്കേണ്ടതാണ്. പൊതുമുതല്‍ നശിപ്പിച്ചാല്‍ വഴിയാധാരമായിപോകും നേതാക്കന്മാരെ. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഹര്‍ത്താലും പണിമുടക്കുകളുംനടത്തി പൊതുമുതല്‍ നശിപ്പിച്ചിട്ടുള്ളത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയാണ്. അവര്‍ ഭരിച്ചുകൊണ്ടിരിക്കന്നതുകൊണ്ട് ഹര്‍ത്താല്‍ നടത്തി അതിനോടനുബന്ധിച്ചുള്ള നശീകരണപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ലന്നേയുള്ളു. നാളെ ഇവര്‍ക്ക് ഭരണം നഷ്ടപ്പെടട്ടെ അപ്പോള്‍കാണാം ഇവരുടെ സംഹാരതാണ്ഢവം. കേരളം ഞങ്ങള്‍ കത്തിക്കും എന്നായിരുന്നല്ലോ ഇവരുടെ മുദ്രാവാക്യം.

കേരളീയര്‍ പൊതുവെ നശീകരണവാസന ഉള്ളവരാണ്. എന്തെങ്കിലും സൃഷ്ട്ടിക്കുന്നതിലുപരി നശിക്കുന്നത് കാണാനാണ് അവര്‍ക്കിഷ്ടം. അച്ചുതാനന്ദ സഹാവിന്റെ നേതൃത്വത്തില്‍ വെട്ടിനിരത്തല്‍ നടത്തിയത് കേരളീയര്‍ മറന്നിട്ടില്ല. ഫാക്ട്ടറികളെല്ലാം അടച്ചുപൂട്ടിച്ചു., സംരംഭകരെ തല്ലിയോടിച്ചു. കഴിഞ്ഞദിവസവും കോഴിക്കോട്ട് ഒരുസംകരഭകനെ സിഐടിയുക്കാര്‍ മര്‍ദ്ദിച്ചവിവരം പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. പിണറായി മുഖ്യന്‍ സംരംഭകരെതേടി ലോകംമൊത്തം ചുറ്റുമ്പോളാണ് കുട്ടിസഹാക്കളുടെ  വീരസാഹസം.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിഞ്ഞുവീഴുന്നത് കാണാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. അവര്‍ പടക്കംപൊട്ടിച്ചും മുദ്രാവാക്യംവിളിച്ചും സംഭവം ആഘോഷിച്ചു. അപ്പുറത്ത് സകലതും നഷ്ടപ്പെട്ട് കണ്ണുനീരോടെ നോക്കിനില്‍കന്നവരെ അവര്‍ കണ്ടില്ല. അവര്‍ക്ക് നഷ്ടപരിഹാരം കിട്ടിയോ എന്ന് പിന്നീടാരും ചിന്തിച്ചില്ല. അവരായി അവരുടെ പാടായി., ഇതാണ് കേരളീയരുടെ ചിന്ത.

ഹര്‍ത്താല്‍ ആധുനികസമൂഹത്തിന് ചേര്‍ന്നതല്ല. ഏറ്റവും അപരിഷ്‌കൃത സമൂഹത്തില്‍പോലും ഇല്ലാത്ത തെമ്മാടിത്തരമാണത്., പൗരന്റെ സ്വാതന്ത്രത്തെ ഘനിക്കുന്ന ചട്ടമ്പിത്തരമാണ്. അത്തരം നടപടികള്‍ ആര് സ്വീകരിച്ചാലും അംഗീകരിക്കാന്‍ സാധ്യമല്ല. ഹൈക്കോടതി പലപ്രാവശ്യം പറഞ്ഞിട്ടും അതിനെല്ലാം പുല്ലുവിലകല്‍പിച്ച കേരളത്തിലെ രാഷ്ട്രീയക്കാര്‍ കൊണ്ടാടുകയായയിരുന്നു ഹര്‍ത്തലെന്ന ആഭാസത്തരം. ഗാന്ധി ഹര്‍ത്താലിന് ആഘ്വാനംചെയ്തത് വിദേശശക്തിക്കെതിരെയുള്ള പ്രതിക്ഷേധമായിട്ടാണ്. അതിന് മഹത്തായ ഒരു കാരണമുണ്ടായിരുന്നു. സ്വതന്ത്ര ഇന്‍ഡ്യയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഭരണകൂടത്തിനെതിരെ പ്രതിക്ഷേധിക്കണമെങ്കില്‍ വേറെ മാര്‍ഗങ്ങള്‍ തേടേണ്ടതാണ്., പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചകൊണ്ടാ ആകരുത്. ഇവരുടെ ഹര്‍ത്താലില്‍ ജനങ്ങള്‍ കടകളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാത്തതും ഭയംകൊണ്ടാണ്, അല്ലാതെ ഇവരുടെ നയങ്ങളോടുള്ള (എന്തുനയം ?) അനുഭാവംകൊണ്ടല്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ആരുംകേട്ടിട്ടില്ലാത്ത ഒരു സംഘടന ഹര്‍ത്താലിന് ആഘ്വാനം ചെയ്തു. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടന പറഞ്ഞെങ്കിലും ഒരൊറ്റ കടപോലും തുറന്നില്ല. വാഹനങ്ങള്‍ തടയില്ലെന്നാണ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ വണ്ടിപോലും ഓടിയില്ല. നിങ്ങള്‍ക്കും എനിക്കും വേണമെങ്കില്‍ ഹര്‍ത്താലിന് ആഖ്വ്വാനിക്കാം. വന്‍പിച്ച വിജയമായി തീര്‍ന്നുവെന്ന് പിറ്റേന്ന് പത്രങ്ങളില്‍ വായിക്കാം.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അങ്ങോട്ടുകൊടുത്തതിനേക്കാള്‍ നല്ലൊരടി ഇങ്ങോട്ടുകിട്ടി. എന്തൊക്കെയായിരുന്നു അവര്‍കാട്ടിക്കൂട്ടിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിപ്പൊളിച്ചു. അഞ്ചുകോടിയുടെ നഷ്ട്ടം കെ എസ്സ് ആര്‍ ടീ സിക്ക് ഉണ്ടായിട്ടുണ്ടെന്നതാണ് കണക്ക്. നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ കൂട്ടാക്കിയില്ല. അവസാനം അന്ത്യശാസനം കൊടുത്തപ്പോളാണ് പിണറയിയുടെ കസേര ഇളകിയത്. പി എഫ് ഐ നേതാക്കന്മാരുടെയും അനുയായികളുടെയും വസ്തുവകകള്‍ കണ്ടുകെട്ടിയെന്നാണ് അറിയുന്നത്. നല്ലകാര്യം, ഇത് ഇനി ഹര്‍ത്താല്‍ നടത്താനിരിക്കുന്നവരുടെയും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെയും ഓര്‍മ്മയിലിരിക്കട്ടെ. കിടപ്പാടംവിട്ട് തെരുവിലിറങ്ങേണ്ടിവരുമെന്ന് കണ്ടാല്‍ ഹര്‍ത്താല്‍ വീരന്മാര്‍ അടങ്ങും. 

ഇന്‍ഡ്യ പുരോഗതിയുടെ പാതയിലാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലായിരുന്ന യൂ പി പോലും കേരളത്തെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ്. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും വന്‍പുരോഗതി കൈവരിച്ചുകഴിഞ്ഞു. കേരളം ഇന്‍ഡ്യയിലെ സോമാലിയ ആയിമാറാതിരിക്കണമെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക രാഷ്ട്രീയക്കാരെ.

മുറിവാല്.

ബ്രിട്ടീഷുകാര്‍ വിചാരിക്കുന്നത് ഇന്‍ഡ്യ ഇപ്പോഴും അവരുടെ കോളനിയാണെന്നാണ്. അതുകൊണ്ടാണല്ലോ ബി ബി സി എന്ന അവരുടെ ജിഹ്വ ഇന്‍ഡ്യുടെ അഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത്. ഗുജറാത്ത് കലാപത്തെ പറ്റിയും അന്നവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെപറ്റിയും അപകീര്‍ത്തികരമായ ഡോക്യുമെന്ററി നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് . അതിന്റെ പിന്നിലെ ദുരുദ്ദേശങ്ങള്‍ എന്തെല്ലാമാണന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു ഇന്‍ഡ്യന്‍ വംശജന്‍ അവിടെ പ്രധാനമന്ത്രിയായത് ചിലര്‍ക്കൊന്നും രുചിച്ചിട്ടില്ല. അദ്ദേഹത്തെ ഒരു വിഷമവൃത്തത്തിലാക്കുക എന്നൊരു ലക്ഷ്യംകൂടി ബി ബി സിക്കുണ്ട്. എന്നാല്‍ ഋഷി സുനിക്ക് ധൈര്യപൂര്‍വ്വം ബി ബി സിയെ തള്ളിപറഞ്ഞു. ഇന്‍ഡ്യന്‍ സുപ്രീംകോടതി മോദിക്ക് ക്‌ളീന്‍ചിറ്റ് നല്‍കിയകാര്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അദ്ദേഹം എടുത്തുപറഞ്ഞു. 

ബി ബി സി നാണയത്തിന്റെ ഒരുവശംമാത്രമേ കണ്ടുള്ളു., പറയുന്നുള്ളു. എന്തായിരുന്നു ഗുജറാത്ത് കലാപത്തിന്റെ മൂലകാരണം. അയോദ്ധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന ഹിന്ദു സന്യാസിമാരെ ഗോന്ധ്ര റയില്‍വേ സ്റ്റേഷനിലിട്ട് ചുട്ടുകരിച്ച പൈശാചികമായ നടപടിക്കെതിരെയുള്ള ഹിന്ദുക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു കലാപത്തിലേക്ക് നയിച്ചത്. Every action has an equal and opposite reaction എന്ന ന്യൂട്ടന്റെ തിയറിയാണ് ഇവിടെ പ്രായോഗികമായി കണ്ടത്. ആക്ഷന്‍ നിങ്ങളുടേത് മാത്രമല്ലല്ലോ., അതിനൊരു റിയാക്ഷനുകൂടി വേണ്ടേ? അല്ലെങ്കിില്‍ നിങ്ങള്‍ ആക്ഷന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഈ അവസരത്തിലാണ് ഒരു ഇന്‍ഡ്യന്‍ വംശജനെ അവര്‍ പ്രധാനമന്ത്രിയാക്കിയത്. ബുദ്ധിമാനായ അദ്ദേഹം ബ്രിട്ടനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രക്ഷിക്കട്ടെ. നമ്മളെ അടക്കിവാണിരുന്നവരാണ് ഇംഗ്‌ളീഷുകാരെങ്കിലും നമുക്ക് അവരോട് എന്നും സ്‌നേഹബഹുമാനങ്ങളെ ഉണ്ടായിരുന്നുള്ളു. അവര്‍ക്കും അതുപോലെ തിരികെ ഉണ്ടായിരിക്കണം.


സാം നിലമ്പള്ളില്‍.

samnilampalli@gmail.com

# Kerala Harthal Article by- sam nilampallil

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക