Image

ബി ബി സിയുടെ അവസരവാദം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 January, 2023
ബി ബി സിയുടെ അവസരവാദം (ലേഖനം: സാം നിലമ്പള്ളില്‍)

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കിരീടധാരിയായിരുന്ന ബ്രിട്ടന്‍ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട് സ്വന്തമായിട്ട് ഒരു പ്രധാനമന്ത്രിപോലുമില്ലാതെ പരിതാവസ്ഥയിലായിട്ടും ഭഎന്റുപ്പാക്ക് ഒരാനൊണ്ടാര്‍ന്നു' എന്ന് ബഷീറിന്റെ കഥാപാത്രം പറഞ്ഞതുപോലെ ഞെളിയുന്നതുകാണുമ്പോള്‍ സഹതപിക്കാനല്ലേ കഴിയൂ. പഴയ കോളനി രാജ്യങ്ങളെല്ലാം തങ്ങളുടെ വരുതിയില്‍ കഴിഞ്ഞുകൊള്ളണം എന്നഭാവമാണ് അവരുടെ മനോഭാവംകാണുമ്പോള്‍ തോന്നുന്നത്. അതുകൊണ്ടാണ് ഈരാജ്യങ്ങളുടെയെല്ലാം അഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും അതിന്റെ ഭരണാധികാരികളെ അധിക്ഷേപിക്കയും ചെയ്യുന്നത്.

കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം ചികഞ്ഞെടുത്ത് വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്താനാണെങ്കില്‍ അവര്‍ ഇന്‍ഡ്യഭരിച്ചിരുന്നപ്പോള്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ ഡോക്യുമെന്റരികൂടി നിര്‍മ്മിച്ച് ലോകത്തെ കാണിക്കേണ്ടതല്ലേ. ജാലിയന്‍വാലാ ബാഗില്‍ അവര്‍നടത്തിയ കൂട്ടക്കൊലയുടെ ഡോക്യുമെന്റിറി തയ്യാറാക്കാന്‍ എന്തുകൊണ്ട് കൂട്ടാക്കുന്നില്ല. അതുപോലെ എത്രയോ സംഭവങ്ങള്‍ ഇന്‍ഡ്യയിലും വേറെ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും നടത്തിയിട്ടുണ്ട് ഇക്കൂട്ടര്‍. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുജറാത്തില്‍നടന്ന ഒരു സംഭവത്തെ പെരുപ്പിച്ചുകാണിച്ച് ഇവരുടെ ഇരുണ്ടചരിതം മറച്ചുവെയ്ക്കുനുള്ള ശ്രമമാണെങ്കില്‍ പഴയതൊന്നും അത്രവേഗം മറക്കുന്നവരല്ല ഏഷ്യാക്കാരും ആഫ്രിക്കക്കാരും.

ഇപ്പോള്‍ ഈയൊരു ഡോക്യമെന്ററി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്റെ ഉദ്ദേശം അസൂയയല്ലാതെ മറ്റൊന്നുമല്ല. ഇന്‍ഡ്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനിക്കിനെ വിഷമ വൃത്തത്തിലാക്കണമെന്നതാണ് പ്രധാന ഉദ്ദേശം. അദ്ദേഹത്തെ പ്രധാനമന്ത്രി ആക്കിയത് വംശവെറിയന്മാരായ വെളുമ്പര്‍ക്ക് രുചിച്ചിട്ടില്ല. മറ്റൊരു മാര്‍ഗവും ഇല്ലാതെവന്നപ്പോഴാണ് ഋഷിയെ തെരഞ്ഞെടുത്തത്. അദ്ദേഹത്തോളം ബുദ്ധിവൈഭവം ഉള്ളവരാരും അവരുടെ ഇടയിലില്ല. ഒരു വെളുമ്പിയെ പ്രധാനമന്ത്രി ആക്കിയപ്പോള്‍ അന്‍പത് ദിവസംകൊണ്ട് അവര്‍ ബ്രിട്ടന്റെ എക്കോണമി കുട്ടിച്ചോറാക്കി. അങ്ങനെ നിവൃര്‍ത്തിയിവന്നപ്പോളാണല്ലോ ഇന്ഡ്യന്‍ വെശജനെ തെരഞ്ഞെടുത്തത്.

ജി 20 രാജ്യങ്ങളുടെ തലവനായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതാണ് മറ്റൊരുകാര്യം. അദ്ദേഹം ലോകരാജ്യങ്ങളുടെ ആദരവ് പറ്റുന്നത് പഴയ ചക്രവര്‍ത്തിക്ക് ദഹിക്കുന്ന കാര്യമല്ല. ബ്രിട്ടനില്‍തന്നെ ഈ ആധുനികയുഗത്തിലും എന്തെല്ലാം അനീതികളാണ് നടക്കുന്നത്., വര്‍ണ്ണവെറി, അസമത്വം, കുടിയേറ്റക്കാരായ ഇന്‍ഡ്യാക്കാരോടും പാക്കിസ്ഥാനികളോടും ആഫ്രിക്കക്കാരോടുമുള്ള വിവേചനം. അവിടെ എല്ലാകാര്യങ്ങളും പെര്‍ഫെക്റ്റാണോ? ഇതെല്ലാം മൂടിവച്ചുകൊണ്ടാണ് ബി ബി സി ഇന്‍ഡ്യുടെമേല്‍ കുതിരകയറുന്നത്. നിന്റെ കണ്ണിലെ കോലെടുത്തിട്ടുമത് അന്യന്റെ കണ്ണിലെ കരടെടുക്കാന്‍.

ഇനി കേരളത്തിലേക്കുവന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഇസ്‌ളാമിസ്റ്റുകളും ബി ബി സി ഡോക്യുമെന്ററിവച്ച് ആഘോഷിക്കയാണ്. കമ്മ്യൂണിസ്റ്റുകളും ഇസ്‌ളാമിസ്റ്റുകളും അങ്ങനെചെയ്യുന്നത് മനസിലാക്കാം. എന്നാല്‍ കോണ്‍ഗ്രസ്സ് ഇത്ര അധഃപതിച്ചുപോയതില്‍ വിഷമമുണ്ട്. വോട്ടിനുവേണ്ടിയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരൊറ്റവോട്ടുപോലും ഇതിന്റെപേരില്‍ അധികം കിട്ടില്ല. മോദിയെ നിങ്ങള്‍ എത്ര തെറിവിളിച്ചാലും  ചെളിവാരിയെറിഞ്ഞാലും അദ്ദേഹത്തിന്റെ ജനസമ്മിതി ഓരോദിവസം കഴിയുംതോറും കൂടിവരികയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം പുരോഗമിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ നേതാവിന്റെ കണ്ടെയ്‌നര്‍യാത്ര ജനങ്ങള്‍ പുശ്ചത്തോടെയാണ് കാണുന്നത്. 

കോണ്‍ഗ്രസ്സില്‍നിന്ന് വേറിട്ടൊരു സ്വരം കേള്‍ക്കാനിടയായത് ആശ്ച്യരകരമായിട്ടാണ് തോന്നിയത്. അത് എ. കെ ആന്റണിയുടെ മകന്‍ അനിലില്‍ നിന്നായിരുന്നു. ബുദ്ധിമാനായ യുവാവ് പറഞ്ഞത് രാജ്യത്തെ അപമാനിക്കാലാണ് ബ്രിട്ടീഷ് ഡോക്യുമെന്ററി ചെയ്തതെന്നാണ്.ഒരു രാജ്യ സ്‌നേഹിക്ക് അതിനെ പ്രോത്സാഹിപ്പിക്കാന്‍ സാധ്യമല്ല. അനില്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. അതിന്റെപേരില്‍ കോണ്‍ഗ്രസ്സുകാര്‍ യുവാവിനെ കടന്നല്‍കൂട്ടംപോലെ ആക്രമിക്കയായിരുന്നു. എ കെ ആന്റണിയുടെ മകന്‍ അങ്ങനെ പറയരുതായിരുന്നു എന്നാണ് കോണ്‍ഗ്രസ്സ് മൂപ്പന്മാരുടെ അഭിപ്രയാം. അപ്പന്റെ അഭിപ്രായംതന്നെ മകനും സ്വീകരിച്ചുകൊള്ളണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരും രണ്ട് വ്യത്യസ്ത വ്യക്തികളാകുമ്പോള്‍ വ്യത്യസ്തമായ അഭിപ്രയങ്ങളും ഉണ്ടാകും. അനില്‍ ആന്റണി വ്യക്തിത്തമുള്ള പുരുഷനാണന്ന് തെളിയിച്ചതിനാല്‍ അഭിനന്ദിക്കുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# bbc documentary on modi

Join WhatsApp News
Ninan Mathullah 2023-01-27 01:25:40
Who is perfect in this world other than jesus Christ?. 'avasara vaadham illathavarundo'? I thought Sam has no political affiliation, but here looks like a 'modi Bhakthan'.
Sam Nilampallil 2023-01-27 14:05:29
Modi is an efficient administrator who is leading the country on proper route; that's why I respect him. Whoever is intelligent and have the clear mind deserve my admiration whether he is a Communist or Congress man or BJP and in the U S Republican or Democrat.
Dumblicans 2023-01-27 15:55:10
You said the same thing about Trump😂
Ninan Mathullah 2023-01-29 12:30:01
'Modi is an efficient administrator who is leading the country on proper route; that's why I respect him. Whoever is intelligent and have the clear mind'. Quote from Sam's comment. The terms used here like efficient, leading the country,proper,respect, intelligent, clear mind etc. are highly subjective terms. What is efficient for one person can be highly inefficient for another person. We can wait for ten years to see another government come to power to see if these terms are true or not for Prime Minister Modi. If the policies of Prime Minister Modi lead the country break apart 25 years from now into different pieces, do we call that efficient? Efficiency is in keeping the different people groups together and the whole country march forward on the world stage. Right now Prime Minister Modi's policies are helping to divide the country by pitting one group against another. The distribution of tax money to different states for development is not at all efficient. States like Gujarat where BJP is ruling is getting disproportionate amount of tax money for development while states like Kerala where BJP is not ruling not getting minimum deserved share of tax money. Development there like K-rail is blocked under the disguise of environmental studies or public opposition orchestrated by the supporters of the same government. Reports like Gadgil and Kasthoori Rangan studies are not applicable to some other states for development money. People are watching such discriminatory practices. Last week state of Andhra was not ready to conduct the Republic Day Parade as required by the Central Government. We can see the North-South division in spending development money here under different lame excuses. The development we see in Gujarat is because disproportionate amount of tax money is flowing there from the Central government. Do we call such practices efficient?
Atheist 2023-01-29 13:55:18
Jesus was imperfect and that is why he got crucified.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക