Image

ഒരു ജട്ടിയില്‍തട്ടി  മാരാമണ്‍ കണ്‍വന്‍ഷന്‍ ഉലയുമ്പോള്‍ (ഉയരുന്ന ശബ്ദം-74: ജോളി അടിമത്ര)

Published on 28 January, 2023
ഒരു ജട്ടിയില്‍തട്ടി  മാരാമണ്‍ കണ്‍വന്‍ഷന്‍ ഉലയുമ്പോള്‍ (ഉയരുന്ന ശബ്ദം-74: ജോളി അടിമത്ര)

മലയാളിക്ക് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കണ്‍വന്‍ഷനുകളുടെയും നാളുകളാണ് വേനല്‍ക്കാലം. നവംബര്‍ മാസത്തോടെ അതു തുടങ്ങിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ ഒത്തുകൂടലാണ് കോഴഞ്ചേരിയില്‍ പമ്പാനദിക്കരയിലെ മാരാമണ്‍ കണ്‍വന്‍ഷന്‍. പമ്പാനദിയുടെ മാറില്‍ ഉയര്‍ന്നുപൊങ്ങുന്ന മണല്‍ത്തിട്ടയില്‍  ഒരുക്കിയെടുക്കുന്ന അതിവിശാലമായ ഓലപ്പന്തല്‍. അതു കാണാന്‍തന്നെ എന്തൊരു ചേലാണ്. അതിനുള്ള ഓലമെടയല്‍ത്തന്നെ  എത്രനാളത്തെ അധ്വാനമാണെന്നോ. പിന്നെയൊരു കുട്ടിപ്പന്തല്‍. പതിനായിരക്കണക്കിന് തെങ്ങോല മെടഞ്ഞെടുക്കുന്നവരുടെ മനസ്സില്‍പ്പോലും  കുഞ്ഞോളങ്ങളുണ്ട്. ആത്മീയാനുഗൃഹത്തിന്റെ കുഞ്ഞോളങ്ങള്‍ . 

അറിയാത്ത ആര്‍ക്കൊക്കയോ ധ്യാനനിമിഷങ്ങളില്‍  തണലേകാന്‍വേണ്ടിയാണല്ലോ  എന്ന വിശുദ്ധചിന്തയോടെയാണ്  അവര്‍  ഒാലക്കീറ് മെടയുന്നത്.. അതിനു കീഴിലിരുന്ന് ദൈവവചനം കേള്‍ക്കാന്‍ ദേശങ്ങള്‍ താണ്ടി എത്തുന്ന പതിനായിരങ്ങള്‍. കാലം മാറിയിട്ടും ടാര്‍പോളിനും പടുതയുമൊന്നും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിനെ പീഡിപ്പിച്ചിട്ടില്ല. തികച്ചും പരിസ്ഥിതിയ്ക്കിണങ്ങിത്തന്നെ ഇപ്പോഴും.ഒരാഴ്ചക്കാലം മാരാമണ്ണിന് ജാതിമതഭേതമെന്യേ ഉത്സവമാണ്. കടുത്ത വേനല്‍ച്ചൂടില്‍ നട്ടുച്ചയ്ക്കും പ്രസംഗം കേട്ടിരിക്കുമ്പോള്‍ ആരും തളരാറില്ല. പമ്പാനദിയില്‍ നിന്നു വീശുന്ന തണുതണുത്ത കാറ്റ് ഉന്‍മേഷം കൂട്ടുകയേയുള്ളു. നദിയെ വകഞ്ഞുണ്ടാക്കുന്ന താത്ക്കാലിക പാലത്തിലൂടെ മണല്‍ത്തിട്ടയിലേക്കുള്ള യാത്രതന്നെ വേറിട്ട അനുഭവം സമ്മാനിക്കുന്നു..
               
അച്ചടക്കമാണ് മാരാമണ്‍ കണ്‍വന്‍ഷന്റെ പ്രത്യേകത. പന്തലിനുള്ളില്‍ വര്‍ത്തമാനങ്ങളും കളിചിരിയും അനുവദിക്കില്ല. എല്ലാം നിരീക്ഷിച്ചുകൊണ്ട് പുരോഹിതര്‍ നേതൃത്വം നല്‍കുന്നു. കൊച്ചുകുട്ടികളുള്ളവര്‍ക്കായിട്ടാണ് കുട്ടിപ്പന്തല്‍ ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് രാത്രിയോഗത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു.. 

പൊരികടല- പീപ്പിവില്‍പ്പനക്കാരും കച്ചവടക്കാരും ഇക്കരെ മാറിയാണ് കച്ചവടം നടത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച  ഗായകസംഘത്തിന്റെ മധുരഗാനം അന്തരീക്ഷത്തില്‍ അലതല്ലും.. വിശ്വ പ്രസിദ്ധപ്രസംഗകര്‍ ആത്മീയ പ്രഭാഷണം നടത്തിയ പാരമ്പര്യമുള്ള മണല്‍പ്പുറത്തെ മണല്‍ത്തരിക്കുപോലും പറയാന്‍ കഥയേറെയുണ്ട്. ചുരുക്കത്തില്‍ തലമുറകളിലേക്ക് വ്യാപിക്കുന്ന ഗൃഹാതുരത്വത്തിന്റെ ഒരു മാസ്മരികതകൂടി മണക്കിനുണ്ട്.  
           
എനിക്കുമുണ്ട്  ഓര്‍മകളേറെ. എന്റെ പിതാവ് മാര്‍ത്തോമ്മക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വിരലില്‍തൂങ്ങി ആദ്യമായി മാരാമണ്‍ കണ്‍വന്‍ഷനില്‍ പോയ നനുത്ത ഓര്‍മകളുണ്ടെനിക്ക്. അന്ന് 'മണക്കു 'പോവുക എന്നാണ് പറയുക. ഹൈപ്പര്‍ മാര്‍ക്കറ്റ് ഇല്ലാത്ത അക്കാലത്ത് ഒന്നാന്തരം ചീനാപ്‌ളേറ്റുകളും കപ്പും സോസറും മുതല്‍ എന്തും  വാങ്ങാന്‍ ആളുകള്‍ ഒരുവര്‍ഷം കാത്തിരിക്കും. കണ്‍വന്‍ഷന്‍ഗ്രൗണ്ടില്‍നിന്ന് മടങ്ങുമ്പോള്‍ അപ്പച്ചന്‍ വാങ്ങിത്തന്ന ഈന്തപ്പഴത്തിന്റെ കടുംമധുരമുള്ള ഓര്‍മകള്‍ ഇന്നും നാവിലും മനസ്സിലും നിറയുന്നു. തിരിച്ചുപോരുമ്പോള്‍ പാട്ടുപുസ്തകവും, പുതിയ ബൈബിളുമൊക്കെയും എന്റെ കൈകളിലുണ്ടായിരുന്നു.
  
ആ യാത്രയിലാണ് അപ്പച്ചന്‍ തന്റെ കുഞ്ഞുന്നാളിലെ  മാരാമണ്‍ കണ്‍വന്‍ഷനെപ്പറ്റി പറഞ്ഞത്. പത്തെണ്‍പതു വര്‍ഷം മുമ്പാണത്. അന്ന് കാല്‍നടക്കാരാണ് ഏറെയും. ബസ്സൊക്കെ വരുന്നതേയുള്ളൂ. കൂട്ടുകാര്‍ക്കൊപ്പം മണക്കുപോകണമെന്ന് അപ്പച്ചന്‍ വാശിപിടിച്ചപ്പോ വല്യമ്മച്ചി ഇലപ്പൊതികെട്ടി മകനെ പറഞ്ഞയച്ചു. കൂട്ടുകാരൊക്കെ അയല്‍ക്കാരും ഒരേപള്ളിക്കാരുമാണ്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടിപ്പട്ടാളം. കുറുക്കുവഴിയെയാണ് ഉല്ലാസയാത്ര. ഇത്തിരി നടന്നപ്പോഴേക്കും വിശപ്പുതുടങ്ങി. ഉച്ചയ്ക്കുവളരെമുമ്പേ ചോറ് അകത്താക്കി  ,ആനന്ദത്തോടെ അങ്ങനെ മാരാമണ്ണിലെത്തി. പ്രസംഗമൊക്കെ കേട്ട് കൈയ്യടിച്ച് പാട്ടുപാടി ഉല്ലാസത്തോടെ പന്തലിലിരുന്നു... നേരംപോയതറിഞ്ഞില്ല. നാലുമണിയായപ്പോഴാണ് വീട്ടിലെത്തണമല്ലോ എന്നോര്‍ത്തത്. തിരിച്ചു നടന്നു. വിശപ്പും ഒപ്പം പോന്നു. പോക്കറ്റുമണിയൊക്കെ നേരത്തെതന്നെ തീര്‍ത്തിരുന്നു. പാതിവഴിയായപ്പോഴേക്ക് ആകെ തളര്‍ന്നു.നടന്നു നടന്ന് അവശരായി ഒടുവില്‍ രാത്രിയോടെ വീട്ടിലെത്തി. വഴിക്കണ്ണുമായി കാത്തിരുന്ന അമ്മച്ചി മകന് അത്താഴം വിളമ്പുന്നതിനിടയില്‍ പ്രസംഗകരെപ്പറ്റിയും അന്നുപ്രസംഗിച്ച തിരുവചനവിഷയത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. വല്യമ്മച്ചിയോട് വിശേഷം പറഞ്ഞുകൊണ്ടിരിക്കെ കൊച്ചുചെക്കന്‍ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി. 

മാര്‍ത്താമ്മക്കാരുടേതു മാത്രമല്ല മാരാമണ്‍ കണ്‍വന്‍ഷന്‍. ജാതിമതഭേദമെന്യേ നാട്ടുകാരുടെ മുഴുവന്‍ കണ്‍വന്‍ഷനാണത്. മാര്‍ത്തോമ്മക്കാരിയല്ലാതായിട്ടും ഞാനും എന്റെ മക്കളെ കൂട്ടി മാരാമണ്‍ കണ്‍വന്‍ഷനു പോയി .
           
വിശ്വപ്രസിദ്ധ ആത്മീയ പ്രഭാഷകനായിരുന്ന ഡോ. സ്‌ററാന്‍ലി ജോണ്‍സ് മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രസംഗകനായിരുന്നു. നമ്മുടെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ സജീവസാന്നിദ്ധ്യവും മാരാമണ്‍ കണ്‍വന്‍ഷനെ വേറിട്ടതാക്കി. എത്രയെത്ര ആത്മീയ പ്രഭാഷകരുടെ ഉജ്വലപ്രഭാഷണങ്ങള്‍ പമ്പയുടെ കരകളെ പുളകം കൊള്ളിച്ചിരുന്നു... ജനങ്ങള്‍ ഇരുകരകളിലെ മരച്ചുവടുകളിലും പടിക്കെട്ടുകളിലും പുരയിടങ്ങളിലുമിരുന്ന് ആരാധനയില്‍ പങ്കെടുക്കുന്ന അപൂര്‍വ്വ കാഴ്ച ഇവിടെ മാത്രമേ കാണാനാവൂ. 

ഇതൊക്കെ ഇപ്പോ പറയാന്‍ കാരണമുണ്ട്. ഒരു ജട്ടി വിവാദത്തില്‍ വരാന്‍ പോകുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ ആടിയുലയുന്നുവോ.. ഇത്തവണത്തെ പ്രഭാഷകരിലൊരാള്‍ കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പാണ്. എക്യുമെനിസം സഭകള്‍ക്കിടയിലെ അടിസ്ഥാന ഘടകമാണല്ലോ. അതിലൊരു കുഴപ്പവുമില്ല. വല്ലപ്പോഴുമൊക്കെ ക്രിസ്തീയ സഭകളിലെ വരമ്പുകളില്‍ മടവെട്ടുന്നത് നല്ലതാണ്. അവിടെ മട ഒരിക്കലും താനേ വീഴുകയില്ല. എല്ലാം സ്വര്‍ഗ്ഗരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള കച്ചവടമാണല്ലോ. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നതും വരുന്നതും നല്ലതാണ്. പെന്തക്കോസ്തു പോലല്ല മാര്‍ത്തോമ്മ. അവര്‍ ആരുടെ കുഞ്ഞാടുകളെയും അടിച്ചോണ്ടു പോകത്തില്ല. ആ ധൈര്യത്തിലാണ് കത്തോലിക്കാബിഷപ്പ് വരുന്നത് !. കത്തോലിക്കാ സഭയിലും കരിസ്മാറ്റിക്ക് ധ്യാനവും കൈയ്യടിയും ശീലമായിക്കഴിഞ്ഞല്ലോ.അതുകൊണ്ട്  മാരാമണ്‍ പന്തലിലിരുന്ന് കൈയ്യടിച്ചു പാടാനും ഇപ്പോള്‍ വശമായി. വര്‍ഗ്ഗീയ ശക്തികളെ നേരിടാന്‍ ഒത്തുനിന്നാല്‍ നന്നെന്ന് തോന്നലും ഉണ്ടാകുന്നുണ്ട്. പക്ഷേ പ്രസംഗിക്കാന്‍ മാര്‍ത്തോമ്മക്കാര്‍ വിളിച്ച ആളിന്റെ ബയോഡാറ്റയാണ് വില്ലനായത്.
         
മാര്‍ റാഫേല്‍ തട്ടിലാണ് അടുത്തയാഴ്ച നടക്കുന്ന , 128-മത്തെ മാരാമണ്‍ കണ്‍വന്‍ഷനിലെ ഒരു പ്രസംഗകന്‍. അതറിഞ്ഞതോടെ നവമാധ്യമങ്ങള്‍ സട കുടഞ്ഞു. തട്ടിലിന്റെ ജീവചരിത്രത്തിലൂടെ അവര്‍ ഓട്ടപ്രദക്ഷിണം നടത്തി. അപ്പോഴുണ്ട് അവിടെ സാക്ഷാല്‍ സിസ്റ്റര്‍ ജെസ്മി നില്‍ക്കുന്നു. അവരുടെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്ന , ഒരു പുരോഹിതനില്‍ നിന്നുണ്ടാവരുതാത്ത സദാചാരവിരുദ്ധ സമീപനം നാടൊട്ടുക്ക് ഇപ്പോള്‍ ആളിക്കത്തുകയാണ്. മാര്‍ തട്ടില്‍ തന്റെ മാറിടങ്ങളിലേക്ക് തുറിച്ചുനോക്കിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേ അനുഭവം മറ്റു കന്യാസ്ത്രീകള്‍ക്കും ഉണ്ടായതായി ജെസ്മിയോട് പറഞ്ഞിട്ടുണ്ടത്രേ.

ആകെ മൂടിയ, അയഞ്ഞ തിരുവസ്ത്രത്തിലൂടെ മാറിടത്തിലേക്കു നോക്കിയാല്‍ നോക്കുന്നവന് എന്തു കാണാന്‍ പറ്റുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. സ്ത്രീയ്ക്കു തോന്നിയാല്‍ തോന്നി. അത്രതന്നെ !. അതിനു ശേഷം നടന്നതായി പറയുന്ന കാര്യങ്ങള്‍ അശ്‌ളീലം നിറഞ്ഞതായതിനാല്‍ ഞാനിവിടെ വിവരിക്കുന്നില്ല.

അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സിസ്റ്റര്‍ ജസ്മിയുടെ  ആമേന്‍ എന്ന ആത്മകഥ വായിക്കാവുന്നതാണ്. വിവാദം പുകയുമ്പോള്‍ ആ ചൂടില്‍  അടുപ്പിലിരിക്കുന്ന കച്ചവടതാത്പ്പര്യങ്ങളും  വേവുമല്ലോ. ആത്മകഥ വീണ്ടും വിറ്റഴിയട്ടെ, പുതിയ പതിപ്പുകള്‍ ഇറങ്ങട്ടെ. ഒരു പുരോഹിതന്‍ വളരെ നിര്‍ബന്ധിച്ച് തന്റെ ജട്ടി ഊരിക്കുകവരെ ചെയ്യിച്ചത്രേ. അദ്ദേഹവും വിവസ്ത്രനായതായി പറയുന്നു. ആരെങ്കിലും വളരെ നിര്‍ബന്ധിച്ചാല്‍ ഊരിപ്പോകുന്നതാണോ സ്ത്രീയുടെ ജട്ടി. അതും കര്‍ത്താവിന്റെ മണവാട്ടിയുടെ. എന്നിട്ടും ഭയന്ന് ആ ' പാവം ' പുരോഹിതന്‍ ജെസ്മിയെ ഒന്നും ചെയ്യാതെ പിന്തിരിഞ്ഞു.സംയമനം പാലിച്ച വിശുദ്ധ പുരോഹിതന്‍ !.

എന്തായാലും ജസ്മിയെ തന്റെ 'പുരുഷത്വം' കാണിച്ചുകൊടുത്തിട്ട് 'സ്ത്രീത്വം ' കാണിക്കാനാവശ്യപ്പെട്ടത് , മാര്‍ തട്ടിലല്ലെന്ന്  ഇപ്പോള്‍ ജെസ്മി തിരുത്തി രംഗത്തു വന്നിട്ടുണ്ട്. അതെന്തായാലും  മാര്‍ റാഫേല്‍ നല്ലൊരു പുരോഹിതനും നല്ല ആത്മീയപ്രഭാഷകനും സര്‍വ്വോപരി തങ്കപ്പെട്ട മനുഷ്യനുമാണെന്ന് ജെസ്മി ഇപ്പോള്‍ ആണയിടുന്നു. പക്ഷേ സോഷ്യല്‍ മീഡിയ ക്ഷമിക്കുന്നില്ല.
                   
മാര്‍ ക്രിസോസ്റ്റവും സ്റ്റാന്‍ലി ജോണ്‍സുള്‍പ്പടെ മാതൃകയുള്ള ആത്മീയ ആചാര്യന്‍മാര്‍ 127 വര്‍ഷം പ്രസംഗിച്ച വേദിയില്‍ , ഒരു കന്യാസ്ത്രീ ആത്മകഥയിലൂടെ  ലൈംഗിക ആരോപണമുന്നയിച്ച വ്യക്തിയെ പ്രസംഗിപ്പിക്കുന്നത് വിശ്വാസികളെ അപമാനിക്കയാണെന്ന് പറഞ്ഞുകഴിഞ്ഞു.പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്ന് സംഘാടകരില്‍ ആരോ പറഞ്ഞതായും കേള്‍ക്കുന്നു. മട്ടണ്‍ ബിരിയാണി എത്ര സ്വാദോടെ വച്ചാലും ആകര്‍ഷകമായി അലങ്കരിച്ചാലും വിളമ്പുന്നത് കുഷ്ടരോഗിയാണെങ്കില്‍ ആരെങ്കിലും അതു കഴിക്കുമോ. തങ്ങളോട് സുവിശേഷവും നീതിബോധവും  പ്രസംഗിക്കാന്‍ വരുന്നവര്‍ ജീവിതത്തില്‍ മാതൃകയുള്ളവരായിരിക്കണമെന്ന് അല്‍മായര്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. കറപുരളാത്ത വ്യക്തിത്തമുള്ള എത്രയോ ബഹുമാന്യരായ കത്തോലിക്കാപുരോഹിതര്‍ നമ്മള്‍ക്കിടയിലുണ്ട്. 

എക്യുമെനിസം നല്ലതാണ്. പക്ഷേ തിരഞ്ഞെടെുപ്പുകള്‍ കുറ്റമറ്റതാവണം. സഭ നിലനില്‍ക്കണമെങ്കില്‍ അത്മായരെ ഒപ്പം നിര്‍ത്തണം. കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നടക്കുന്ന ഭിന്നത മറ്റു സഭകള്‍ക്കും പാഠമാവണം. ശക്തമായ അടച്ചുറപ്പുള്ളതെന്ന്  കത്തോലിക്ക സഭയ്ക്ക് കീര്‍ത്തിയുണ്ടായിരുന്നു. എന്നാല്‍ വിശ്വാസികളെ മാറ്റിനിര്‍ത്തി മെത്രാന്‍മാരുടെയും പുരോഹിതരുടെയും ശിങ്കിടികളുടെയും ഭരണം അടിച്ചേല്‍പ്പിക്കുന്ന രീതിയോട് കത്തോലിക്കാസഭ പ്രതികരിച്ചത് സമൂഹത്തെ ഞെട്ടിച്ചുകളഞ്ഞു. മാര്‍ത്തോമ്മ സഭയിലേക്കും അത് വ്യാപിക്കാതിരിക്കട്ടെ. തട്ടിലിനെ തട്ടി ,നൂറ്റാണ്ടു പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നാറാതിരിക്കട്ടെ.

# Maramon Convention- Article by Jolly Adimathra

Join WhatsApp News
Ninan Mathullah 2023-01-28 14:05:12
Chithramezhuthu K M Varghese who wrote 'avatharika' for Mahakavi Vallathol's 'Magdhalamariyam' was a member of the Orthodox Church in Kerala. He was forced to join the Marthoma Church because of the Episcopacy (purohitha dur bharanam) in the Orthodox Church. He thought Marthoma Church stands for reformation. But I read in his biography that he saw Episcopacy lifting its ugly head in Marthoma Church also. He was not leaving because he was afraid of the society (society will think he is not stable). We see the same situation in Syro Malabar Catholic Church also. If Syro Malabar Church has to remain as a unit, it has to accommodate the voice and concerns of the lay people also in the administration of the church as time we are living has changed. This is the democratic age of the foot of the image Prophet Daniel saw in his vision (Book of Daniel in Bible). No use arguing that as per the constitution of Catholic Church it is the authority of the Bishops to sell property. It is the lay people's money and they need a say in it as to how it is spent. Now Orthodox Church and CSI Church and Marthoma Church have representatives of the lay people in the administration of the Church but not in the Syro Malabar Church. Syro Malabar Church or any Church here or countries and organizations here has to make changes in its constitution as time changes to survive here. If not ready to change it can lead to a split as we read from history. Hope administrators will see the writings on the wall!
നിരീശ്വരൻ 2023-01-28 18:09:13
ചിത്രമെഴുത്ത് വറുഗീസിനേയും മഹാകവി വള്ളത്തോളിനെയും ഈ മതഭ്രാന്തിലേക്ക് വലിച്ചിഴക്കുകയാണ് നൈനാൻ മാത്തുള്ള. യേശു എന്ന മനുഷ്യൻ മനുഷ്യ രാശിയുടെ ആകപ്പാടെയുള്ള നന്മയ്ക്കായി തന്റെ ചിന്തകളെ വെളുപ്പെടുത്തികൊടുത്തെങ്കിലും, കച്ചവടക്കാരായ ക്രൈസ്തവർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊന്നു വിൽപ്പന ചരക്കാക്കിയതുപോലെ ഞാൻ നൈനാൻ മാത്തുള്ളയെ കുറ്റം പറയുന്നില്ല . അദ്ദേഹത്തിന് മതം അടിച്ചേൽപ്പിച്ച വിശ്വാസങ്ങളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നും ഒരിക്കലും പുറത്ത് വരാൻ കഴിയില്ല. ഇന്നത്തെ മതങ്ങളുടെ അസുഖം തന്നെയാണ് അദ്ദേഹത്തിന് . വേണ്ടാത്തിടത്തൊക്കെ പോയി തലയിട്ട് പ്രശ്നം ഉണ്ടാക്കുക. ഓർത്തഡോക്സ് സഭ , മാർത്തോമാ സഭ സിറോ മലബാർ സഭ ഇവരെയെല്ലാം കൂട്ടികൊഴച്ചു ഒരു പ്രശ്‌നം. മത ഭ്രാന്തന്മാരുടെ എല്ലാ ലക്ഷണവും ഇദ്ദേഹത്തിന് ഉണ്ട്. എനിക്ക് തോന്നുന്നില്ല ഇവർക്കൊക്കെ യേശു എന്ന ആ മനുഷ്യന്റെ പിൻഗാമി ആകാൻ കഴിയുമെന്ന്. ( കുറിപ്പ് : യേശുവിനെ ദൈവമോ ദൈവ പുത്രനോ ആയിട്ട് ഞാൻ കാണുന്നില്ല . ജയൻ വറുഗീസിനെപ്പോലുള്ളവർ ഇതിനെ കേറിപിടിച്ചു ഞാൻ ദൈവ വിശ്വാസി ആണെന്ന് കള്ള കഥകൾ എഴുതി കയറ്റി വിടാൻ സാധ്യത ഉള്ളതുകൊണ്ടാണ് . അദ്ദേഹം നിങ്ങളുടെ ഒരു മൂട് താങ്ങിയുംകൂടിയാണല്ലോ )
Fan of Nireeshwaran 2023-01-29 05:25:04
വിഡ്ഢികളുടെ ഒരു സമ്മേളനമാണ് മാരാമൺ കൺവെൻഷൻ . ആ പ്രദേശം മുഴുവൻ മലിനമാക്കി പമ്പയിൽ ഇവരുടെ അണ്ടർവെയർ വരെ കഴുകും . ഗംഗാ ജലം മുഴുവൻ നശിപ്പിക്കുനന്തുപോലെ ഇവർ പമ്പയും മലിനമാക്കും . ഇതൊക്കെ നിറുത്തൽ ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു .
Mathew vV. Zacharia, New yorker 2023-01-29 09:29:18
Maramon convention. Once maramon convention was the salt of the earth. Now that salt loses the saltiness. Pray for its salty again. MATHEW V. ZACHARIA, A KUTTANADAN MARTHOMITE OF NEW YORK
Abraham Thomas 2023-01-30 23:25:10
വിഡ്ഢികളുടെ ഒരു സമ്മേളനമാണ് മാരാമൺ കൺവെൻഷൻ by Fan of Nireeshwaran: That comment itself says you are an idiot yourself. So if you don't want to go to Maramon Convention then don't go. Your comment is despicable.
Ninan Mathullah 2023-01-31 01:04:43
Those who take bath in Ganga river, are they idiots? Either way the person calling them idiot will appear idiotic. Looks like what Nereeswaran or Nereeswaran Fan believes is the only right thing. What a idiotic thinking!!! Those who attend Maramon convention do not take bath in Pamba river. But Ayappa Bhakthar take bath in Pamba river when they go to Sabarimala. I never seen Nereeswaran or Fan calling them idiots. This reveal the mask they (he/she ?) are wearing for propaganda here for the Central ruling party of India against minorities of India.
Anthappan 2023-01-31 02:54:35
The more idiots attend Maramon convention and take bath in Ganga, that much religion thrives. These people are polluting the country and spreading deadly viruses like Covid all over the places . All the churches, temples, shabrimala and Devasam board are all fooling the idiots by promising a place which never have been there . The dead people have never come back. The Christians claim that Jesus is the only one returned. ( I have been looking for him for many years and never found). All these idiots poo into river Pamba and Ganga. As some said all these money making businesses must be banned and send all the lazy wicked priest to labor camp.
Atheist 2023-01-31 03:18:33
Too much salt is not good for BP. Moreover, the people coming to attend the convention are all sinners and some are like Lot's wife and can turn into Piller of salt.
നിരീശ്വരൻ 2023-01-31 03:38:56
അയ്യപ്പന്മാരും മാരാമൺ കൺവെൻഷന് വരുന്നവരും കൂടി പമ്പാനദി തൂറി നാശമാക്കുകയാണ്. പിന്നെ ശബരിമലയുടെ കാര്യത്തിൽ ഞാൻ താങ്കളുടെ കൂടെ തന്നെയാണ് നൈനാൻ മാത്തുള്ള. താങ്കളോട് ഒരു കാര്യത്തിൽ മാത്രമേ എതിർപ്പുള്ളൂ . താങ്കൾക്ക് അറിയാൻ വയ്യാത്ത കാര്യം (സ്വർഗ്ഗം ദൈവം എന്നിവ) എഴുതി മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കരുത് . അത് തന്നെ വലിയ തെറ്റാണ് . താങ്കളുടെ യേശു ഒരു നേരെ പോ നേരെ വാ ആളായിരുന്നു. ആ മനുഷ്യന്റെ പഠനങ്ങളെ വളച്ചൊടിച്ച് മനുഷ്യർക്ക് മനസിലാകാത്ത ഭാഷയിൽ എഴുതി പിടിപ്പിച്ചു തെറ്റ് ധരിപ്പിക്കരുത്. മനുഷ്യർ അന്വേന്യം സ്നേഹിക്കുന്നതിലോ കരുതുന്നതിലോ ഒരു തെറ്റും ഇല്ല . അതിന് ക്രൈസ്ത പുരോഹിതരുടെയോ , ഹൈന്ദവ പുരോഹിതരുടെയോ, മുള്ളമാരുടെയോ ആവശ്യം ഇല്ല . ഞാൻ ശബരിമലയുടെ കാര്യം പറയാത്തതുകൊണ്ട് എന്നെ ഒരു ഹിന്ദുവിന്റെ കൂട്ടിൽ കയറ്റി നിറുത്താൻ ഉള്ള ശ്രമം നിങ്ങൾ നടത്തുന്നുണ്ട്. ഞാൻ ഒരു മതത്തിന്റെയും വക്താവല്ല. മത പുരോഹിത വർഗ്ഗം ജോലി ചെയ്യാതെ ജീവിക്കാനുള്ള സർവ്വ ഉഡായിപ്പ് പരിപാടികളും കാണിക്കും . നിങ്ങളെ പോലെയുള്ള അഭ്യസ്തവിദ്യസ്തരെ അവർ കയ്യിൽ എടുത്തു എന്നെപോലെയുള്ളവരുടെ നേരെ നിങ്ങളുടെ രോക്ഷം തിരിച്ചു വിടുകയാണ്. നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കിക്കേ നാലുവർഷം പോയി തിയോളജി പഠിച്ചുവന്നു വിഡ്ഢിത്തരം തന്നെ വിളംബി ഉപജീവനം കഴിക്കുക , രാവെളുപ്പോളം എല്ലുമുറിയെ പണിചെയ്യുന്നവരുടെ പണം പിടുങ്ങി ജീവിക്കുക. അവരെ രക്തം കുടിച്ചു ചീർക്കുക ? ഇതാണോ നിങ്ങളുടെ യേശു ചെയ്യാൻ പറഞ്ഞത് ? പതിനായിര കണക്കിന് ജനങ്ങളെ വിളിച്ചു വരുത്തി കുറെ തംമ്പേർ അടിച്ചു പാടി ശബ്‍ദ മലിനീകരണം . കല്ലിൽ കൊത്തിയ പ്രതിമയിൽ തൊഴാൻ ശബരിമലക്ക് പോക്ക് . കുറെ എണ്ണം മക്കയിലേക്ക് പോക്ക് ! ഇതുകൊണ്ടൊന്നും ആരും രക്ഷപ്പെടില്ല മക്കളെ . ഇവിടെ വച്ച് എല്ലാ കണക്കുകളും തീർക്കണം . അല്ലാതെ യാതൊരു രക്ഷയുമില്ല . സാധാരണക്കാരായ മനുഷ്യരെ ജീവിക്കാൻ അനുവദിക്കൂ . അവരുടെ പിച്ച ചട്ടിയിൽ കയ്യിടാതെ വിയർപ്പോടെ അപ്പം കഴിക്കൂ.!
മണൽ തരികൾ . 2023-01-31 03:51:37
ഞങ്ങൾ മാരാമണ്ണിലെ മണൽ തരികളാണ് . നിങ്ങളുടെ വിചാരം നിങ്ങൾ പാട്ടുപാടി ഹൈ ആകുമ്പോൾ ഞങ്ങളുടെ ഉടൽ കോരിത്തരിക്കുന്നു എന്നാണ് . എന്നാൽ അത് പച്ച കള്ളമാണ് . മറ്റുള്ളവരുടെ നെഞ്ചിലും തോളിലും കയറി നിന്ന് ആനന്ദം കൊള്ളുന്ന നിങ്ങൾക്ക് അറിയില്ലല്ലോ ഈ കൊച്ചു മണൽത്തരികളുടെ നെഞ്ചിലെ വേദന. നിങ്ങൾക്ക് കുറെ ഒച്ചയും പ്രസംഗവും കഴിഞ്ഞു പോയിക്കഴിയുമ്പോഴും ഞങ്ങളുടെ നെഞ്ചില്ലെ മായാത്ത നിങ്ങളുടെ ചവിട്ടിന്റെ പാടുകൾ അവിടെ കാണും. മറ്റൊരു കാര്യം കൂടി ബുദ്ധി ശൂന്യരായ നിങ്ങൾ പന്തങ്ങളിടുന്നത് മണലിന്റെ മുകളിലാണ് . ബുദ്ധിശൂന്യർ മണലിന്റെമേൽ പന്തലിടുന്നു
A sinner 2023-01-31 03:53:36
മേലാൽ ഇതുപോലെയുള്ള ലേഖനങ്ങൾ എഴുതുമ്പോൾ ജെട്ടി ഇട്ടിരുന്നെഴുതണം കേട്ടോ.
ചിരികുടുക്ക 2023-01-31 04:01:45
കളിയും ചിരിയും ഇല്ലാത്ത ജീവിതം ആരോഗ്യകരമല്ല . ചിരിക്കുന്ന മനുഷ്യർ കൂടുതൽ ജീവിക്കും . മാരാമൺ കൺവെൻഷനിൽ മനുഷ്യരുടെ പാപങ്ങളെ കുറിച്ചും അത് വഴി അവർ ചെന്ന് വീഴാൻ പോകുന്ന ' ഗന്ധകവും അഗ്നിയും പുഴുക്കളും ഉള്ള നരകവും ഒക്കെ പറഞ്ഞു വെരൂട്ടി നിശ്ശബ്ദരാക്കുകയാണ് . സത്യത്തിൽ ഇവർ നുണക്കഥകൾ പ്രസംഗിക്കുമ്പോൾ ചിരിക്കാനല്ലാതെ മറ്റെന്താ ചെയ്യാ . ചിരിച്ചാൽ എന്തൊരു ആശ്വാസം . അതിനു പകരം ഇവിടെ നെഞ്ചത്തടിച്ചു പ്രാർത്ഥിക്കുക . മുകളിൽ ഇരിക്കുന്ന ആ അദൃശ്യനായ ദൈവത്തിന്റെ ഓരോ ഡിമാന്റേ. ഇത് ക്കെ കേൾക്കുമ്പോൾ ചിരിക്കാനല്ലാതെ മറ്റെന്ത് ചെയ്യാ
Hi Shame 2023-01-31 12:07:58
The author add one more sentence stating MARTHOMA IS NOT LIKE PENTECOSTALS and no one snatch other churches young lambs.Many Marthomites are falling and joining not being snatched by pentecostals but the fact is when they read Bible thoroughly and a transformation taken in their lives and they are being snatched by themselves by Gods third person Trinity the Holy Spirit.We see that everywhere and they have a living testimony.And it is a fact.
True Christian. 2023-01-31 13:50:46
Pentecostal is not a Christian Church. They are a club or a cult originated in 1907 at Los Angels. A Christian Church must be One, Holy, Catholic and Apostolic. Pentecostal, Brethren, Jehova's Witness, Salvation Army etc are not Apostolic Churches and thus cannot be considered as Christian Churches.
Hi Shame 2023-01-31 19:41:53
True christian has plenty of knowledge and how is ignorant about the Bible and history of christianity..Acts of apostles states in the Bible the Disciples got together prayed the Holy Spirit came upon them and disciples received the name as Christian first inAntioc. They are the spirit filled christians in the bible.And where is 1907?That is Los Angeles Revival meeting.
True Christian 2023-01-31 20:25:23
Before 1930, there were no Pentecostals in Kerala. Now they are claiming that they were there 2000 yrs ago.. Pentecostals as well as Brethren do not even know who their God is. They pray to Jesus. They claim that Jehovah is their God. They do not know what is the true faith of the Christian Church.
Hi Shame 2023-01-31 20:58:50
Now I know how knowledgable you are about Bible.Read the whole book of Acts of Apostles and forget about Kerala People . Study about the Book of History of Christianity and you will know more about Christians in the whole world
Anthappan 2023-01-31 21:05:30
Never get in between when two idiots (True Christian and Hi Shame) are arguing.
നിരീശ്വരൻ 2023-01-31 23:22:48
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് അന്തപ്പ. ഈ വിഡ്ഢികൾ തമ്മിൽ അടിച്ചു മരിക്കുകയുള്ളു. മാർത്തോമ്മാക്കാരൻ പറയുന്നു അവനാണ് ചാതിയിൽ കൂടിയതെന്ന് . പെന്തിക്കോസ്തുകാരൻ പറയുന്നു അല്ല ആവരാണ് ചാതിയിൽ കൂടിയെതെന്ന്. അങ്ങനെ ചാതിയിൽ കൂടിയവന്മാരുടെ അടിയാണ് ഒരു വിഡ്ഢികൂഷ്‌മാണ്ഡുവിനെ സംബന്ധിച്ച് എത്ര ബൈബിൾ വിറ്റഴിയുന്നതിനെ ആശ്രയിച്ചാണ് അവന്റ ദൈവത്തിന്റെ ശക്തി കൂടുന്നത്. അത് വായിക്കണം എന്നില്ല. അത് കക്ഷത്തിൽ വച്ച് നടന്നാൽ മതി. തൊലിയിലൂടെ അതിന്റെ സാരാംശങ്ങൾ വലിച്ചെടുക്കപ്പെടും. കുറച്ചു നാൾ മുൻപ് നൈനാൻ മാത്തുള്ള വി ജോർജ്ജെന്ന വ്യക്തിയോട് ഏറ്റു മുട്ടുന്നത് കണ്ടു . അയാളുടെ തിയോയോളജി ഇയാളുടെ തിയോളജിയുമായി യോജിക്കുന്നില്ല . അയാളുടെ കർത്താവും ഇയാളുടെ കർത്താവും പൊരുത്തപ്പെടുന്നില്ല. കത്തോലിക്കർക്ക് വേറൊരു ബൈബിൾ . രണ്ടു വിഡ്ഢികളുടെ ഇടയ്ക്ക് പെടുന്നവർക്ക് സൂക്ഷിച്ചാൽ ഇറങ്ങിപ്പോരാം എന്നാൽ അനേകം വിഡ്ഢികളുടെ ഇടയ്ക്ക് പെട്ടുപോയ കോടിക്കണക്കിന് വിഡ്ഢികളുടെ കാര്യം ഒന്ന് ഓർത്ത് നോക്കിക്കേ . ഒരിക്കലും രക്ഷപ്പെടില്ല. അവനൊക്കെ ഈ മനോഹര ഭൂമിയിൽ ജീവിക്കാതെ മരിക്കുമ്പോൾ പുരോഹിത വർഗ്ഗം മുഴുവൻ മദ്യത്തിന്റെയും മദിരാക്ഷികളുടെയും നടുവിൽ ജോലിചെയ്യാതെ ഫ്രാങ്കോയെ പോലെ കൈലി മുണ്ടുടുത്ത് കന്യാസ്ത്രീകളുടെ കൂടെ അന്തി ഉറങ്ങും.
Ninan Mathullah 2023-02-01 00:15:58
Now looks like the strategy has changed from direct attack to make Christian groups attack each other. Divisive spirit is in the blood of this group. Prime Minister Modi was called the great divider recently. Recently the strategy was to make Muslims and Christians fight each other and when both become weak, easily overpower them. This is an age old strategy. Now we see this in Ukraine. To live peacefully, there needs to be peace in our mind.
George Neduvelil 2023-02-01 03:28:55
ഹേ! നിരീശ്വരാ, എത്ര ശരിയായ നിരീക്ഷണം! ലക്ഷക്കണക്കിന് മൊണ്ണവിശ്വാസികൾ ഈ മനോഹരമായ ഭൂമിയിൽ ജീവിതം ആസ്വദിക്കാതെ മരിക്കുന്നു. അതേസമയം മൊണ്ണവിശ്വാസികളെ ചൂഷണംചെയ്യ്തുകൊണ്ട് പുരോഹിതപ്പരിഷകൾ സുഖലോലുപതയുടെയും മദ്യത്തിന്റേയും മദിരാക്ഷികളുടെയുംകൂടെ പെരണ്ട്‌ മദിച്ചു മേവുന്നു. പുരോഹിതന്മാർക്കും ഫ്രാങ്കോമാർക്കും സഭ അതിനുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. അവിവാഹിതനായിരിക്കാനേ(celibacy) സഭ അവരോട് ആവശ്യപ്പെടുന്നുള്ളൂ. ലൈംഗിക ബന്ധങ്ങളിൽനിന്നും(Chasity) വിട്ടുനിൽക്കണമെന്ന് സഭക്ക് നിർബന്ധമില്ലല്ലോ!
Ninan Mathullah 2023-02-01 11:34:57
'മാര്ത്താമ്മക്കാരുടേതു മാത്രമല്ല മാരാമണ് കണ്വന്ഷന്. ജാതിമതഭേദമെന്യേ നാട്ടുകാരുടെ മുഴുവന് കണ്വന്ഷനാണത്. മാര്ത്തോമ്മക്കാരിയല്ലാതായിട്ടും ഞാനും എന്റെ മക്കളെ കൂട്ടി മാരാമണ് കണ്വന്ഷനു പോയി' . Quote from the article. Is it not 'അസഹിഷ്ണത' in their soul that some are criticizing the Maramon convention here? Looks like they want to finish it as a convention of minorities (wants to stop minorities coming together as they are afraid of them. The problem is their own insecurity and lack of faith in a God that oversee everything) in India as they are talking for the majority racial interests. They finished the Mallappally Poovana Kadavu, called 'Manakku' convention that I used to attend as a child by destroying the area and making it not suitable for a meeting. Now environmental studies like Gadgil reports and Kasthuri Rangan reports and Buffer Zone are used to persecute minorities and destroy their settlements in Kerala by the Forest Department controlled by racial interests that rule these departments through bureaucracy.
Jayan varghese 2023-02-01 10:15:07
മനുഷ്യാവസ്ഥയുടെ സ്വകാര്യ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കി രസിക്കുന്ന വൃത്തി കെട്ടവന്മാരാണ് നിരീശ്വരന്മാർ. വല്ലവന്റെയും കൊച്ചിന് പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ അല്ലായിരുന്നെങ്കിൽ വിൽക്കുന്ന സാധനം ഗുണ നിലവാരം ഇല്ലാത്തതാനെങ്കിൽ നിങ്ങൾ വാങ്ങാതിരുന്നാൽ പോരേ ?എന്തിനു മസിലു പിടിക്കുന്നു ? നിങ്ങളേപ്പോലെ എല്ലാവരും പ്രബുദ്ധരാവുമ്പോൾ സ്വയം കട പൂട്ടിപ്പോകുമല്ലോ ? ജയൻ വർഗീസ്.
നിരീശ്വരൻ 2023-02-01 13:50:24
രാത്രിയുടെ യാമങ്ങളിൽ സ്വകാര്യ കിടപ്പറകളിൽ കയറിക്കൂടി അന്യന്റെ ഭാര്യയെ പ്രാപിക്കുന്ന പുരോഹിതന്മാരുടേയും , കന്യസ്ത്രിമടങ്ങളിൽ കൈലി ഉടുത്തുകയറി പിതൃത്വമില്ലാത്തവരെ സൃഷ്ടിക്കുന്ന ഫ്രാങ്കമാരുടെയും സ്വസ്ഥത കെടുത്തുന്ന നിരീശ്വരന്മാരെ നിങ്ങൾക്ക് എന്റെ കൂപ്പ് കൈ. ഗുണ നിലവാരവുമില്ലാത്ത ഇവന്റെ സാധനങ്ങൾ വാങ്ങാതിരുന്നാൽ പോരെ എന്ന് ചോദിക്കുന്ന മതത്തിന്റെ പിണിയാളുകളെ, നിങ്ങളുടെ നട്ടെല്ല് പണ്ടേ മത നേതാക്കൾ ഊരി നിങ്ങളെ അടിമകളാക്കിയിരിക്കുന്നു. നിങ്ങളെ അവർ അവരുടെ ഏജന്റന്മാർക്കിയിരിക്കുന്നു. ഇല്ല നിങ്ങൾക്ക് ഇനി ഒരിക്കലും നിവർന്നു നില്ക്കാ ആവില്ല. നിങ്ങളെയും 'അടിമത്തറകളിൽ ' അവർ ചങ്ങലയ്ക്കിട്ടിരിക്കുന്നു . അതിന്റെ കിലുക്കങ്ങൾ നിങ്ങൾക്ക് സംഗീതമായി കഴിഞ്ഞിരിക്കുന്നു . സഹതാപം അല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല .
നിരീശ്വരൻ 2023-02-01 15:04:22
ഇല്ലാത്ത ദൈവത്തെ വിറ്റ് സാധാരണക്കാരെ ചങ്ങലക്ക് ബന്ധിക്കുകയായിരുന്നു മതങ്ങൾ ചെയ്യതത്. പിന്നെ അവരെ നിറത്തിനിന്റേയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ ബ്രഹ്‌മണൻ ക്ഷത്രിയൻ വൈശ്യർ ശൂദ്രർ എന്നൊക്കെ വേർതിരിച്ചു ദുർബലരാക്കി അടിമകളാക്കി. ഈ വേർതിരിവ് എല്ലാ മതങ്ങളിലും കാണാം . ഓരോ വിഭാഗത്തിലും അംഗ സംഖ്യ കുറയുമ്പോൾ അവർ പറയനേം പുലയനേം ക്രിസ്ത്യാനി ആക്കും . അങ്ങനെ ഒരു വർഗ്ഗമാണ് ‘മാർഗ്ഗ വാസികൾ’. മാരാമൺ കൺവെൻഷനിൽ വച്ച് മാർഗ്ഗവാസികളായ ക്രിസ്ത്യാനികൾ അനേകമുണ്ട് . അവർ അതോടെ ’വഴിയാധാരം ’ ആകും. കോരന് കുമ്പിളിൽ കഞ്ഞി. ഹിന്ദുക്കളും മുസ്ലിമുകളും യഹൂദന്മാരും എല്ലാം ഇതൊക്കെ തന്നെ കാണിക്കുന്നത് . ആരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഒന്ന് ആരെയേണ്ടതാണ് . ഇതിന്റ പിന്നിൽ പ്രവർത്തിക്കുന്നവർ മറ്റാരും അല്ല . വൈശ്യർ ശൂദ്രർ തുടങ്ങിബ്രാഹ്മ്ണർ ക്ഷത്രിയർ തുടങ്ങിയവരെ അടിമകളാക്കി സുഖജീവിതം നയിക്കുന്ന പുരോഹിത വർഗ്ഗത്തിന്റ കൂട്ടിക്കൊടുപ്പുകാരായ നൈനാൻ മാത്തുള്ള ജയൻ വറുഗീസ് തുടങ്ങിയവരെപ്പോലുള്ള കൂട്ടികൊടുപ്പുകാരാണ് . ഇവന്റെയൊക്കെ ഉപദേശം കേട്ട് ഇതിന്റ പിന്നാലെ പോകുന്നവർ ചതിക്കുഴിയിലേക്കാണ് പോകുന്നത് . ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടാൻ കഴിയാതെ “ അടിമത്തറകളിൽ “ നിങ്ങൾ ബന്ധിതരായിരിക്കും . ഈ വേദം ഓതുന്ന ചെകുത്താന്മാരിൽ നിന്നും ഓടി രക്ഷപ്പെടൂ . അതെ ഇവർ ‘മത ഉൽപ്പന്നങ്ങൾ നിങ്ങള്ക്ക് വേണ്ടെങ്കിൽ വാങ്ങിക്കൂടാതിരുന്നാൽ പോരെ “ എന്ന് ചോദിക്കുന്ന കുട്ടികൊടുപ്പുകാരാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക