Image

വിശുദ്ധ തീര്‍ഥാടനവും സിഡ്‌നി സിറ്റി യാത്രയും ഏപ്രില്‍ 18,19,20 തീയതികളില്‍

Published on 29 January, 2023
 വിശുദ്ധ തീര്‍ഥാടനവും സിഡ്‌നി സിറ്റി യാത്രയും ഏപ്രില്‍ 18,19,20 തീയതികളില്‍

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് ഓസ്‌ട്രേലിയായിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് വിശുദ്ധ തീര്‍ഥാടനം ഏപ്രില്‍ മാസത്തിലെ സ്‌കൂള്‍ അവധി ദിനങ്ങളായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു.

18ന് രാവിലെ മെല്‍ബണില്‍ നിന്നും ബസിലാ യാത്ര ആരംഭിന്നുന്നത്. 19ന് രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് സിഡ്‌നിയുടെ വശ്യതയാര്‍ന്ന നഗരക്കാഴ്ചകള്‍ ആസ്വദിക്കുവാനും, രാത്രിയാമങ്ങള്‍ ചെലവിടുന്നതിനുമായി സിഡ്‌നി സിറ്റി വിനോദയാത്രയും ഉണ്ടായിരിക്കും. ഓസ്‌ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.

 

 


ഫിലിപ്‌സ് കുരിക്കോട്ടില്‍, ലാന്‍സ്‌മോന്‍ വരിക്കശേരില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായ കമ്മിറ്റിയുടെ നേതൃത്വത്തില്‍, യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

ഇടവകയുടെ ദശാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ വിശുദ്ധ മേരി മക്കിലപ്പിന്റെ അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും പ്രാര്‍ഥനാ സഹായം അഭ്യര്‍ഥിക്കുന്നതിനും സിഡ്‌നിയുടെ നഗര സൗന്ദര്യം ആസ്വദിക്കുന്നതിനുമായി എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന് ഇടവകവികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍, കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ എന്നിവര്‍ അറിയിച്ചു.


ഷിനോയ് സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക