Image

സമീക്ഷ യുകെയുടെ ദേശീയ ബാഡ്മിന്റണ്‍ മത്സരം

Published on 29 January, 2023
 സമീക്ഷ യുകെയുടെ ദേശീയ ബാഡ്മിന്റണ്‍ മത്സരം

 

ലണ്ടന്‍: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങള്‍ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാകും. യുകെ യിലുടനീളം 15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തില്‍ മാറ്റുരക്കുന്നത്.

പ്രാഥമിക മത്സരത്തല്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ മാര്‍ച്ച് 25 ന് മാഞ്ചസ്റ്ററില്‍ വച്ചു നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ദേശീയതല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമീക്ഷ യുകെ എവര്‍റോളിംഗ് ട്രോഫിക്ക് പുറമെ ക്യാഷ് പ്രൈസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം ഗുഡീസ് നല്‍കുന്ന 1001 പൗണ്ടും സമീക്ഷ യുകെയുടെ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഇന്‍ഫിനിറ്റി മോര്‍ട്‌ഗേജ് നല്‍കുന്ന 501 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം കിയാന്‍ നല്‍കുന്ന 251 പൗണ്ടും ട്രോഫിയും, നാലാം സമ്മാനം ടാലി അക്കൗണ്ടിംഗ് നല്‍കുന്ന 101 പൗണ്ടും ട്രോഫിയും നല്‍കും.

മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.


ആകര്‍ഷകമായ സമ്മാനങ്ങള്‍, യുകെയിലുടനീളമുള്ള കായിക പ്രതിഭകളുടെ മത്സര പ്രകടനം, വിപുലമായ ജനപങ്കാളിത്തം എന്നിവ കൊണ്ട് ഈ മത്സരം ഒരു ചരിത്രസംഭവമായി മാറുമെന്നതില്‍ സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക :-
sameekshauk.org/badminton-tournament


രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക:- https://shorturl.at/msw35

(രജിസ്‌ട്രേഷന്‍ ഫീസ് യൂറോ 25)

മത്സരത്തിന്റെ വിശദാംശങ്ങള്‍ക്ക്

ദിനേശ് വെള്ളാപ്പള്ളി
07828 659608 (സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി).

ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍
07400 839396 ( സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ്)

ജിജു സൈമണ്‍
07886 410604 ( സമീക്ഷ യു-കെ നാഷണല്‍ കമ്മറ്റി മെന്പര്‍, ബാഡ്മിന്റണ്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി )

ജോമിന്‍ ജോസ്
07459 729609 (സമീക്ഷ യു-കെ നാഷണല്‍ കമ്മറ്റി മെന്പര്‍, ബാഡ്മിന്റണ്‍കാ-ഓര്‍ഡിനേഷന്‍ കമ്മറ്റി).

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക