StateFarm

ഫോമ സെന്‍ട്രല്‍ റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

ജോഷി വള്ളിക്കളം Published on 30 January, 2023
ഫോമ സെന്‍ട്രല്‍ റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ആര്‍.വി.പി ടോമി ഇടത്തിലിന്റെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. 

ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോയി ഇണ്ടിക്കുഴി, സെന്‍ട്രല്‍ റീജിയന്‍ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ സിബു കുളങ്ങര, അഡൈ്വസറി ബോര്‍ഡ് ചെയര്‍ പീറ്റര്‍ കുളങ്ങര, മുന്‍ ആര്‍.വി.പി ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പോള്‍സണ്‍ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവര്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

# FOMAA Midwest Region Republic Day Celebrations

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക