Image

നിക്കോൾ മരണം: മനുഷ്യത്വം മരവിച്ചോ? (ബി ജോൺ കുന്തറ)

Published on 31 January, 2023
നിക്കോൾ മരണം: മനുഷ്യത്വം മരവിച്ചോ? (ബി ജോൺ കുന്തറ)

മെംഫിസ് ടെന്നസിയിൽ അഞ്ചു കറുത്ത വർഗ്ഗ പോലീസ് ഉദ്യോഗസ്ഥർ ഒരുമിച്ച് മറ്റൊരു കറുത്ത വർഗ്ഗ സമുദായ അംഗത്തെ ഡ്രൈവിങ്ങിൽ പാകപ്പിഴ കണ്ടു എന്ന കുറ്റം ചുമത്തി വാഹനം തടഞ്ഞു. അതിനെ തുടർന്നുള്ള വാക്കു തർക്കത്തിൽ കുപിതരായ  നിയമ പാലകർ ഡ്രൈവറെ കാറിൽ നിന്നും വലിച്ചിറക്കി തല്ലിയും വീണ വ്യക്തിയെ തലക്കു തൊഴിച്ചും കൊലപ്പെടുത്തി ഇയാളുടെ രോദനം അഞ്ചു പോലീസുകാരും കേട്ടില്ല..

ഈ സംഭവത്തിൻറ്റെ ദ്രശ്യങ്ങൾ ഇന്നിതാ വെളിയിൽ അത് കണ്ടവർ ആർക്കും ഈ പോലീസുകാരുടെ പ്രവർത്തികളെ ന്യായീകരിക്കുന്നതിനു സാധിക്കില്ല. മൃഗീയതുടെ അത്തുന്യതയാണ് നാം ദർശിച്ചത്.ഇവിടെ നിരവധി ചോദ്യങ്ങൾ ഉദിക്കുന്നു.

ഒന്നാമത് ഇതിനു മുൻപും കാലങ്ങളായി ഇതുപോലെ പലേ വ്യക്തികളും കരണസഹിതവും അല്ലാതെയും പോലീസിൻറ്റെ അമിത  ബലപ്രയോഗത്തിന് അടിമപ്പെട്ട മരണപ്പെട്ടിരിക്കുന്നു പീഡിതരായിരിക്കുന്നു. 1991 കാലിഫോർണിയ റോഡ്‌നി കിംഗ്, പോലീസ്  മർദ്ദന സംഭവം ലോകമാസകലം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്നുമുതൽ അമേരിക്കയിൽ പൊതുവെ പോലീസ് സേനയിൽ മാറ്റം വരുത്തണം, കുറ്റവാളികളെ ഏതുരീതികളിൽ കൈകാര്യം ചെയ്യണം ഇതിലെല്ലാം  കൂടുതൽ പരിശീലനം ആവശ്യം അതിനെല്ലാം ആയിട്ട് കോടിക്കണക്കിന് ഡോളർ വിവിധ രീതികളിൽ തലങ്ങളിൽ ചിലവഴിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നിരവധി പട്ടണങ്ങളിൽ ഇടക്കിടെ വാർത്തകൾ വരുന്നു പോലീസ് അന്യായമായി കുറ്റവാളികളോട് പെരുമാറുന്നു അതിൽ പലരും മരണപ്പെടുന്നു.

അടുത്ത കാലത്തു നടന്ന ജോർജ് ഫ്ലോയിഡ് സംഭവം തീർച്ചയായും പോലീസ് സേനയിൽ എല്ലാവരുടെയും കണ്ണുകൾ തുറപ്പിച്ചുകാണും എന്നെല്ലാം നിരവധി ചിന്തിച്ചിരുന്നു . എന്നാൽ മെംബിസ് ആ എല്ലാ ചിന്തകളെയും താറുമാറാക്കിയിരിക്കുന്നു.

ആദ്യമേ സമ്മതിക്കുന്നു പോലീസുകാർ സമുദായത്തിന് ഒഴിച്ചുകൂടുവാൻ പറ്റാത്ത സേവകർ ഇവരുടെ ജോലി അത്ര എളുപ്പമുള്ളതല്ല. പൊതുജനതയെ ക്രിമിനലായവരിൽ നിന്നും രക്ഷപ്പെടുത്തുക കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുക.

തീർച്ചയായും ഈ തൊഴിൽ അപകടം നിറഞ്ഞതാണ് പലപ്പോഴും ഇവർ മരണത്തെപ്പോലും അഭിമുഖീകരിച്ചെന്നുവരും. സ്വരക്ഷക്കായി അമിത ബലം പ്രയോഗിച്ചു എന്നും വരും അതിലൊന്നും ഒരു പോലീസുകാരനെയും കുറ്റപ്പെടുത്തുവാൻ പാടില്ല നാം അവരെ തുണക്കണം.
നിരവധി രാഷ്ട്രീയ നേതാക്കളും സാമുദായിക പ്രവർത്തകരും പലപ്പോഴും പോലീസ് നടപടികളെ അവരുടെ സ്വകാര്യ നേട്ടങ്ങൾക്കായി പലേ നടപടികളിലും വർഗ്ഗീയത ആരോപിച്ചു പൊലീസുകാരെ പ്രതിക്കൂട്ടിൽ കയറ്റുന്നു. അതിൽനിന്നും, പ്രതിഷേധം എന്നപേരിൽ, നിരവധി എല്ലാത്തരത്തിലുള്ള നശീകരണം പട്ടണങ്ങളിൽ നടന്നിരിക്കുന്നു.

നിരവധി ഇന്നും  പോലീസ് സേനയിൽ, മറ്റു അനുഭവങ്ങളിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്നത് വളരെ ദയനീയകരം. വർഗ്ഗീയത ചുമത്തി പൊലീസുകാരെ താറടിക്കുന്നതും ശെരിയല്ല. റ്റയർ നിക്കോൾ വധത്തിൽ എവിടെ വർഗ്ഗീയത? എല്ലാവരും ഒരേ വർഗ്ഗത്തിൽ നിന്നും.

അധികാരം കൈയ്യിൽ കിട്ടുമ്പോൾ അത് പലരെയും അഹങ്കാരികൾ ആക്കുന്നു എന്തു കാണിച്ചാലും പൊതുജനം സഹിക്കണം. കേരളാ പോലീസിലും ഇതേ സ്വഭാവം കാണുവാൻ പറ്റും. എല്ലാ സ്ഥലങ്ങളിലും പോലീസ് നേരിടുന്ന ഒരു അവസ്ഥയാണിത്. ആയിരക്കണക്കിന് ആളുകളെ സേനയിൽ എടുക്കുന്നു. എല്ലാവരും പരിശീലനങ്ങൾ നേടി ജോലി തുടങ്ങുന്നു. എന്നാൽ പലപ്പോഴും ഇവർ നേടിയ പരിശീലനം മറക്കുന്നു അതോ അവഗണിക്കുന്നു.
അമേരിക്കയിൽ എന്തായാലും കുറ്റം ചെയ്തു എന്നു തെളിയിക്കപ്പെട്ട പോലീസുകാർ ആരുംതന്നെ നിയമത്തിൻറ്റെ കരങ്ങളിൽനിന്നും രക്ഷപ്പെട്ടിട്ടില്ല.നിരവധി ജയിൽ വാസം അനുഭവിക്കുന്നു മറ്റു പലരും സാമ്പത്തിക, മാനസിക തലങ്ങളിൽ തകർക്കപ്പെട്ടിരിക്കുന്നു. മെംഫസിൽ അഞ്ചു പോലീസുകാരുടെ ഭാവി അവർതന്നെ നശിപ്പിച്ചില്ലെ ?

വീണ്ടും പൊതുവേദിയിൽ പൊലീസിന് കൂടുതൽ പരിശീലനം വേണം എന്ന വാദമുഗം ഉയർന്നിരിക്കുന്നു. എന്നാൽ പ്രധാനമായി പോലീസ് സേനയിൽ വരുത്തേണ്ട മാറ്റങ്ങൾ വളരെ നിസാരം. ഒന്ന് നിങ്ങളുടെ ജീവന് ഭീഷണി ഇല്ലെങ്കിൽ അമിത ശക്തി ഉപയോഗിക്കരുത് ഇന്നല്ലഎങ്കിൽ നാളെ ഒരാളെ  അറസ്റ്റ്‌ ചെയ്യുവാൻ പറ്റും . രണ്ടാമത് അധികാരo ആരെയും മത്തുപിടിപ്പിക്കരുത് അങ്ങനെ വന്നാൽ നിങ്ങളും നിങ്ങളെ മറ്റൊരു കുറ്റവാളിയാക്കുന്നു ജീവിതം തകർക്കപ്പെടുന്നു.

#Tyre Nichols, a Black man who died after a traffic stop in Memphis, Tennessee.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക