Image

സജിമോൻ ആന്റണിയെ   ഫൊക്കാന  പ്രസിഡന്റ്  സ്ഥാനാര്‍ഥിയായി  മഞ്ച്    നാമനിര്‍ദ്ദേശം ചെയ്‌തു

ഷൈനി രാജു, മഞ്ച്  പ്രസിഡന്റ് Published on 31 January, 2023
സജിമോൻ ആന്റണിയെ   ഫൊക്കാന  പ്രസിഡന്റ്  സ്ഥാനാര്‍ഥിയായി  മഞ്ച്    നാമനിര്‍ദ്ദേശം ചെയ്‌തു

ന്യൂ ജേഴ്‌സി : മാർക്വിസ്  ഹു ഈസ്  ഹു ഇൻ  അമേരിക്ക നോമിനിയും, ലോക കേരളാസഭ മെംബറും , ഫൊക്കാനയുടെ മുൻ സെക്രട്ടറിയും ,മുൻ  ട്രഷറും , ട്രസ്റ്റീ ബോർഡ് മെംബറും     മാധ്യമപ്രവർത്തകനുമായാ  സജിമോൻ ആന്റണിയെ   ഫൊക്കാന  പ്രസിഡന്റ്  സ്ഥാനാര്‍ഥിയായി മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(MANJ)   നാമനിര്‍ദ്ദേശം ചെയ്‌തു.  ഫൊക്കാനയുടെ വളർച്ചയിൽ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ സ്വാധീനം ഉറപ്പിക്കുകയും അത് ജനങ്ങൾക്ക് ഉപകാരപ്രദമാക്കി തീർക്കുകയും ചെയ്യുക എന്നതാണ് സംഘടയുടെ ലക്‌ഷ്യം.  ഇന്നത്തെ സഹ്യചര്യത്തിൽ ചെറുപ്പകാരായ വ്യക്തികളെ അമേരിക്കൻ മലയാളീ സംഘടനകളുടെ തലപ്പത്തേക്ക് വളർത്തുകയും ചുറുചുറുക്കുള്ള ചെറുപ്പക്കാരെ പ്രൊമോട്ട് ചെയ്യുക  എന്ന  അസോസിയേഷന്റെ തീരുമാനം കൂടിയാണ്  ആണ് സജിമോൻ ആന്റണിയെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെന്നു അസോസിയേഷൻ പ്രസിഡന്റ് ഷൈനി രാജു അറിയിച്ചു.

സജിമോൻ ആന്റണി പ്രസിഡന്റ് ആവണം എന്ന് ഫൊക്കാനയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവർത്തകരുടെ  നിരന്തരമായ അഭ്യർദ്ധനയെ കൂടെ മാനിച്ചാണ് അസോസിയേഷന്റെ ഈ തീരുമാനം.

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (MANJ)    മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാനയുടെ  ട്രസ്റ്റീ ബോർഡ് മെംബറും  ഫൊക്കാനയുടെ കഴിഞ്ഞ  രണ്ടു വർഷത്തെ  സെക്രട്ടറി ആയി സംഘടനയെ നയിക്കുകയും സംഘടനയുടെ പ്രവർത്തനം  വളരെ നല്ലരീതിയിൽ നടത്തുകയും  അതുപോലെ ഫ്‌ളോറിഡയിൽ  ഒരു ചരിത്ര കൺവെൻഷൻ നടത്താനും കഴിഞ്ഞത് സജിമോൻ ആന്റണിയുടെ കഴിവുകൾ കൂടിയാണ്. ഈ രണ്ടു വർഷകാലം സംഘാടന പ്രവർത്തനം പല പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടും സഘടനയെ  പുതിയ ഒരു തലത്തിൽ എത്തിക്കാൻ സജിമോന്റെ പ്രവർത്തങ്ങൾക്ക് കഴിഞ്ഞു. ട്രഷർ ആയും  സജിമോൻ  നല്ല ഒരു പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.   കല ,സാംസ്‌കാരിക, സാമൂദായിക രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന  വ്യക്തിത്വത്തിന്റെ ഉടമയുമായ സജിമോൻ ആന്റണിയെ   2024   ല്‍ നടക്കുന്ന ഫൊക്കാനയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍   പ്രസിഡന്റ്   സ്ഥാനാര്‍ഥിആയി  നാമ നിര്‍ദ്ദേശം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സെക്രട്ടറി ആന്റണി കല്ലകാവുങ്കൽ  അഭിപ്രായപ്പെട്ടു.  

ഫൊക്കാനയുടെ തല മുതിര്‍ന്ന നേതാക്കളുടെയും ചെറുപ്പക്കാരായ നേതാക്കളുടെയും    പ്രത്യേക താല്‍പ്പര്യത്തെക്കൂടി പരിഗണിച്ചാണ് സജിമോൻ ആന്റണിയുടെ  സ്ഥാനാർത്ഥിത്വം. ഫൊക്കാനയുടെ കരുത്തനായ യുവ സ്ഥാനാർത്ഥി സജിമോൻ  മികച്ച ട്രാക്ക് റിക്കോര്‍ഡുമായാണ്   പ്രസിഡന്റ് സ്ഥാനാർത്ഥിയായി  മത്സര  രംഗത്തേക്ക് വരുന്നത്.  ഫൊക്കാന  ഭരണസമിതിയിൽ കഴിവും പ്രഗൽഭ്യവും തെളിയിച്ചിട്ടുള്ള സജിമോൻ മികവുറ്റ സംഘാടകൻ, പ്രഗത്ഭനായ  പ്രാസംഗികൻ, കഴിവുറ്റ  അവതാരകൻ, അതിലുപരി കഴിഞ്ഞ  ഭരണസമിതിയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തി കൂടിയാണ്.ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ സജിമോൻ ആന്റണിക്ക് കഴിയുമെന്ന് ഉത്തമ വിശ്വാസം ഉണ്ടെന്ന്  ട്രഷർ ഷിബു മാത്യു അഭിപ്രായപ്പെട്ടു.

 ചുരുങ്ങിയ കാലം കൊണ്ട്  ഫൊക്കാനയുടെ ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ  നേതാവാണ് സജിമോൻ  . ഏതു  പ്രശ്‌നങ്ങളും  അനായാസം  കൈകാര്യം ചെയ്യാൻ കഴിയുന്ന  അദ്ദേഹം  ഒരു മികച്ച ക്രൈസിസ് മാനേജർകൂടിയാണ്. വാക്കുകളിലൂടെ  ആരെയും കൈയിലെടുക്കാൻ കഴിവുള്ള വാക്ചാരുതി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. നൊവാർട്ടീസ് ഫാർമസ്യുട്ടിക്കലിൽ ഗ്ലോബൽ മാനേജർ ആയി അമേരിക്കയിലെത്തിയ സജിമോൻ പിന്നീട് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നു വന്ന സജിമോൻ അവിടെയും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. എം.എസ.ബി.ബിൽഡേഴ്‌സ് എന്ന കൺസ്ട്രക്ഷൻ കമ്പനി,മാം ആൻഡ് ഡാഡ് കെയർ ഹോം എന്ന പേരിൽ ഒരു സ്‌കിൽഡ് ഹോം കെയർ ബിസിനസും നടത്തുന്നു. ബിസിനെസ്സ് രംഗത്തും സജിമോൻ തന്റേതായ വെക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്‌തി എന്ന നിലയിലും , ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യുന്നതു ഒരേ മനസ്സോടെയാണെന്ന്   അസോസിയേഷന്റെ ട്രസ്റ്റീ ചെയറും  ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മായാ  ആയ ഷാജി വർഗീസ് അഭിപ്രായപ്പെട്ടു.

ഫൊക്കാനയിൽ സജിമോൻ ആന്റണി പ്രസിഡണ്ട് ആവണം എന്ന് കഴിഞ്ഞ വർഷം വലിയ സമർദ്ദമുണ്ടായിട്ടും താൻ ഏറ്റെടുത്ത പ്രവർത്തനത്തിനും കൺവെൻഷന്റെ വിജയത്തിനും വേണ്ടി പ്രവർത്തിക്കുകയും  എല്ലാവർക്കും ഒരു  നല്ല മാതൃകയായി സങ്കടനക്കു വേണ്ടി അടുത്ത  രണ്ട് വർഷക്കാലത്തേക്ക് ഒരു പൊസിഷനും എടുക്കാതെ പ്രവർത്തിക്കാൻ തീരുമാനിച്ച ശേഷമാണ് ഇപ്പോൾ മത്സര രംഗത്തേക്ക് വരുന്നത് ,അന്നേ അദ്ദേഹം താൻ 2024 ലെ  മത്സരത്തിനുള്ളു എന്ന് തീർത്തു പറയുകയും ചെയ്തിരുന്നു.

ഫൊക്കാനയുടെ വിവിധ തുറകളിൽ ഉള്ള പ്രവർത്തകരുടെ നിരന്തമായ അഭ്യർത്ഥനയെ മാനിച്ചുകൂടിയാണ്  ഇപ്പോൾ  മത്സരിക്കുവാൻ തീരുമാനിച്ചത്. ഇപ്പോൾ തന്നെ ഏകദേശം 40 തിൽ  അധികം അംഗ സംഘടനകൾ സജിമോൻ ആന്റണിക്ക് നിരുപാധിക പുന്തുണ അറിയിച്ചിട്ടുണ്ട്. . ഡോ. ബാബു സ്റ്റീഫന് ശേഷം ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ  സജിമോന് കഴിയും എന്ന് എല്ല ഫൊക്കാനക്കാരും വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ സജിമോന്റെ സ്വനാർഥിത്യത്തിനു വലിയ പിന്തുണയാണ് ഫൊക്കാനയിൽ  ലഭിക്കുന്നത്.  ജോർജി വർഗീസിന്റെയും ഡോ . ബാബു സ്റ്റീഫന്റെയും  നല്ല പ്രവർത്തങ്ങൾക്ക് ശേഷം സംഘടനെയെ മറ്റൊരു തലത്തിലേക്ക് നയിക്കുവാൻ സജിമോനെ പോലെയുള്ള യുവനേതാവിനെ കഴിയു എന്ന് ഫൊക്കാനയെ സ്നേഹിക്കുന്ന എല്ലാവരും ഒരുപോലെ വിശ്വസിക്കുന്നു.

പ്രസിഡന്റ്  ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലകാവുങ്കൽ, ട്രഷർ ഷിബു മാത്യു , ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ളൈ , ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ , ജോയിന്റ് ട്രഷർ അനീഷ് ജെയിംസ്, എക്സ്. ഒഫീഷ്യ മനോജ് വട്ടപ്പള്ളിൽ , കമ്മിറ്റി മെംബേഴ്‌സ്, ട്രസ്റ്റി ബോർഡ് മെംബേഴ്‌സ് എല്ലാവരും ഒരേസ്വരത്തിൽ  സജിമോൻ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിന്  പിന്തുണ പ്രഖ്യാപിക്കുകയും  എല്ലാം അമേരിക്കൻ കനേഡിയൻ മലയാളീ അസോസിയേഷൻ പ്രവർത്തകരോട് സജിമോൻ ആന്റണിക്ക് പിന്തുണ അപേക്ഷിക്കുകയും  ചെയ്തു.  

Join WhatsApp News
Manoj Vattappallil 2023-01-31 16:58:22
ഫൊക്കാനയെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ സജിമോനെ പോലെ ഒരു ബഹുമുഖ പ്രതിഭക്കു മാത്രമേ സാധിക്കു . എല്ലാ വിധ പിൻതുണയും വിജയസംകളും
Monsy Mathew 2023-01-31 19:48:10
Sajimon Brother is a multitalented personality. He can take Fokana to greater heights. Best wishes and support to Sajimon Brother.
a cherian 2023-02-01 05:38:11
I did not see Sajimon at FOKANA in 1983 (NY). I do not know if Sajimon was in America in 1983 The original Malayali organisation in New Jersey is the Kerala Association of New Jersey (KANJ) founded in 1979 by Dilip Varghese, Andrew Pappachan (founder WMC), Dr. Emmanul Thomas and some others. KANJ was active until it got into the custody of Dr. Samuel Philip & family for many years. After his death around 2000, KANJ got new leaders and has become very strong. FOKANA was the only umbrella organisation for Malayalis until 2004. After terrible NJ convention (George Koshi - President) there was split within FOKANA. FOMAA was started then. KANJ is the original organisation recognized by FOMAA and FOKANA. Malayali Association of New Jersey (MANJ) was started by late Dr. Samuel Philip family and other people who wanted to join FOKANA after split between FOKANA and FOMAA. Idea was proposed by Philipose Philip & Paul Karukappillil because FOKANA needed a association from New Jersey. KANJ was supporting FOMAA. People from Livingston, New Jersey have no leadership ability and just like to control organisations and take photo. Late Dr. Samuel Philip (Livingston) - kept KANJ as a family affair from 1980s-2000. After his death, KANJ became active and has many new members. George Koshi (Livingston) - former FOKANA President hosted the worst convention that Malayalis in America have attended in 2004 in NJ. He played dirty politics and started panel elections which caused FOKANA/FOMAA split in 2005/6. FOKANA has to get rid of many people who are only there for publicity and photo . Malayalis only need 1 strong umbrella organisation. Merge FOKANA & FOMAA and rebrand it as OMANA (organisation of Malayali Associations in North America) Past, present, ex-offio and anyone who has been on any committee for FOKANA, FOMAA, WMC, WMF, GOPIO and other associations like city/village association SHOULD NOT be allowed to hold position. There are 450,000+ Malayalis in the USA. We do not want to see the same faces. Show us some new people who have leadership
Roshell 2023-02-01 06:41:14
The current and past presidents have been taking FOKANA to greater heights over the years. People still see the organization at the same place, notwithstanding the fanfare and media support.is there any hope of seeing or experiencing anything that is a result of the FOKANA? Otherwise it is shameless and maybe hopeless thing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക