Image

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോര്‍ക്ക്  റിജിന്റെ ഭാരവാഹികളായി  ഉഷ ചാക്കോ    കോര്‍ഡിനേറ്റര്‍ , സെക്രട്ടറി ലതാ പോള്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 01 February, 2023
ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോര്‍ക്ക്  റിജിന്റെ ഭാരവാഹികളായി  ഉഷ ചാക്കോ    കോര്‍ഡിനേറ്റര്‍ , സെക്രട്ടറി ലതാ പോള്‍.

ന്യൂ യോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോര്‍ക്ക്  റിജിന്റെ ഭാരവാഹികളായി  ഉഷ ചാക്കോ    കോര്‍ഡിനേറ്റര്‍ , സെക്രട്ടറി ലതാ പോള്‍, മേരികുട്ടി മൈക്കിള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ , മേരി ഫിലിപ്പ് , ലീലാ മാരേട്ട് , രാജമ്മ പിള്ള  , ഡെയ്സി തോമസ് , ഡോ. റെബേക്ക പോത്തന്‍ എന്നിവരെ കമ്മിറ്റി മെംബേഴ്സ് ആയും  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

നിര്‍ദ്ധനരും സമര്‍ത്ഥരുമായ   നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്കുന്നതാണെന്ന് വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ഡോ . ബ്രിഡിജിറ്റ് ജോര്‍ജ്  അറിയിച്ചു. അംഗീകൃത നേഴ്‌സിംഗ് കോളജുകളില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കേരളത്തിലെ  കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക.

ഫൊക്കാനാ ചാരിറ്റി രംഗത്ത്  കൂടുതല്‍ സജീവമാകണമെന്നാണ്  വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം.  അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു    പൊതുവെയുള്ള അഭിപ്രായം.

സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമാണ് ഇന്ന് ,  ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തില്‍ കൂടിയാണ് നാം കടന്ന് പോകുന്നത്.   സാമൂഹ്യ പുരോഗതിയില്‍   അനിവാര്യമായ  മാറ്റം കൈവരിക്കാന്‍ സ്ത്രീ ശാക്തീകരണം ഇന്ന് കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ്. .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് ഫൊക്കാന വനിതാ ഫോറത്തിന്റെ ലക്ഷ്യമെന്ന്
 ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

പുതിയതായി  തെരഞ്ഞടുത്ത ന്യൂ യോര്‍ക്ക്  റിജിന്റെ ഭാരവാഹികള്‍ക്കു എല്ലാ വിധ ആശംസകളും നേരുന്നതായി   പ്രസിഡന്റ്  ഡോ . ബാബു സ്റ്റീഫന്‍ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷര്‍ ബിജു ജോണ്‍ ,വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

FOKANA Women's Forum Newyork team.

 

Join WhatsApp News
Upendran Panicker . 2023-02-05 01:28:53
Very good approach towards needy people !!! Let it happen all blessings !!!!u
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക