Image

പടിക്കൽ കലമുടച്ച ജോഡോ യാത്ര (നടപ്പാതയിൽ ഇന്ന്- 66:ബാബു പാറയ്ക്കൽ)

Published on 02 February, 2023
പടിക്കൽ കലമുടച്ച ജോഡോ യാത്ര (നടപ്പാതയിൽ ഇന്ന്- 66:ബാബു പാറയ്ക്കൽ)

ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തു മഹാത്മജി ഇന്ത്യയുടെ ഹൃദയം കവർന്നത് ഭാരതത്തിൽ നെടുനീളെ നടത്തിയ യാത്രയാണ്. അവിടെ അദ്ദേഹത്തിനു കിട്ടിയ ജനപിന്തുണ ബ്രിട്ടീഷുകാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെയുള്ള ആ യാത്രകൾ സാധാരണ ജനതയുടെ ആത്മാവിനെ തൊട്ടുണർത്തുന്നതായിരുന്നു. അവരുടെ ഹൃദയ സ്‌പന്ദനത്തിന്റെ തിരമാലകളാണ് ബ്രിട്ടീഷുകാർക്ക് പേടിസ്വപ്നമായി മാറിയത്. ആത്യന്തികമായി ആ ജനശക്തിയാണ് ബ്രിട്ടീഷുകാരെ തുരത്തിയത്. ഇത് ആത്മാഭിമാനത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരുക്കുന്നതുകൊണ്ടു പിൻ തലമുറയ്ക്ക് ഉത്തേജനം നൽകുന്ന പ്രകാശ ദീപമായി നില കൊള്ളുന്നു. 
ഇപ്പോൾ മതേതര ഇന്ത്യ ഭരിക്കുന്നത് ഹിന്ദുത്വ വാദികളായ വർഗീയ പാർട്ടിയാണ്. അവർ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് വിഘ്നം വരുത്തിക്കൊണ്ട് ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്നു. ഇത് അനുവദിച്ചുകൂടാ എന്ന് ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷവും വിശ്വസിക്കുന്നു. പക്ഷേ, സർവ്വ ശക്തനായ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായി തുടരുന്നിടത്തോളം അത് തടയുക അത്ര എളുപ്പമല്ല എന്നും അവർക്കറിയാം. അവിടെയാണ് അവർക്ക് അത്താണിയായി കോൺഗ്രസ്സ് പാർട്ടി രംഗത്തു വരുന്നത്. അവരാണ് ന്യൂനപക്ഷത്തിന്റെ സാക്ഷാൽ കാവൽ മാലാഖാമാരായി നിലകൊള്ളുന്നത്. നരേന്ദ്ര മോദി കാഴ്ച്ച വയ്ക്കുന്ന ദുർഭരണത്തിനെതിരായി, മനുഷ്യാവകാശ ധ്വംസനത്തിനെതിരായി, വിലക്കയറ്റത്തിനെതിരായി, ജന്മനസ്സാക്ഷിയെ തട്ടിയുണർത്താൻ പണ്ട് ഗാന്ധിജി കാണിച്ചതുപോലെ ഒരു യാത്ര വേണമെന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചു. വളരെയേറെ നേരത്തെ ചിന്തകൾക്കും കൂടിയാലോചനകൾക്കും ശേഷം ആ യാത്രയ്ക്ക് നൽകാൻ ഒരു പേരു കണ്ടുപിടിച്ചു. 'ഭാരത് ജോഡോ യാത്ര'! ഭാരതത്തെ കൂട്ടി യോജിപ്പിക്കാൻ വേണ്ടിയുള്ള യാത്ര. 
എന്താണ് ഈ പേരുകൊണ്ടുദ്ദേശിക്കുന്നത് എന്ന് സാമാന്യജനങ്ങൾക്കു മനസ്സിലായില്ല. കാരണം, അവരുടെ കണ്ണിൽ 584 നാട്ടുരാജ്യങ്ങളിലായി ചിതറിക്കിടന്ന ഈ ഭൂപ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ വിട്ടുപോയപ്പോൾ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേൽ അവയെ എല്ലാം കൂട്ടിയോജിപ്പിച്ച്‌ 'ഇന്ത്യ' എന്ന മഹാരാജ്യം വാർത്തെടുത്തു. ഇന്ന് 29 സംസ്ഥാനങ്ങളും 8 നാട്ടുരാജ്യങ്ങളുമായി ഒരു ഫെഡറൽ സംവിധാനത്തിന് കീഴിൽ പ്രാദേശിക ഭരണം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരത്. പിന്നെയെന്തു 'ഭാരത് ജോഡോ'? 
എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക ഭാഷയും പ്രത്യേക സംസ്ക്കാരവും പ്രത്യേക പാരമ്പര്യവും വേറിട്ട മതവിശ്വാസങ്ങൾ പേറുന്ന വിവിധ മതവിഭാഗങ്ങളും അധിവസിക്കുന്ന സങ്കീർണ്ണമായ സ്ഥലമാണെങ്കിലും ‘എന്റെ ഇന്ത്യ’ എന്ന ദേശീയതയുടെ ആത്മാവ് ഓരോ ഇന്ത്യക്കാരന്റെയും ജീവശ്വാസമാണ് എന്നതാണ് അനുപമമായ സവിശേഷത.
മെച്ചപ്പെട്ട ജീവിത മാർഗ്ഗത്തിനു വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി അവിടത്തെ പൗരത്വം സ്വീകരിച്ചിരിക്കുന്ന ഇന്ത്യക്കാർക്കും ഈ ദേശീയത അവരുടെ ഹൃദയസ്പന്ദനമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരിയിൽ ജനങ്ങൾ ദർശിച്ചത് വിമോചനത്തിന്റെ സ്വർണ്ണ രശ്മികളായിരുന്നെങ്കിലും അവയ്‌ക്കൊപ്പം വന്നത് ചിലരുടെ താത്പര്യ സംരക്ഷണത്തിനു വേണ്ടി മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ച വിഭജനത്തിന്റെ ചുടു നിശ്വാസങ്ങളായിരുന്നു. ദേശീയതയുടെ ആത്മാവ് പേറുന്ന ഓരോ ഭാരതീയന്റെയും നെഞ്ചിൽ ആ നിശ്വാസത്തിന്റെ മിടിപ്പ് കേൾക്കാമായിരുന്നു. എന്നാൽ ആ വിഭജനത്തിലും കൂട്ടക്കൊലയിലും ആനന്ദം അനുഭവിച്ചവരും ഉണ്ടായിരുന്നു. അവരുടെ പിൻഗാമികൾ എന്നും ഇന്ത്യയ്ക്ക് ഭീഷണിയായി നിലകൊണ്ടു. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ അവർ അഹോരാത്രം പണിയെടുത്തു. 
കഴിഞ്ഞ ഏഴു ദശാബ്‌ദത്തോളം കോൺഗ്രസ്സ് ഭരിച്ചപ്പോൾ രാഷ്ട്രം പല മേഖലകളിലും പുരോഗമിച്ചെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ കാർന്നു തിന്നുന്ന തീവ്രവാദം വളരുകയായിരുന്നു. കാശ്മീരിന് പ്രത്യേക സാഹചര്യത്തിൽ നൽകിയിരുന്ന വിശേഷാധികാരത്തിന്റെ തണലിൽ പാക്കിസ്ഥാനിൽ പരിശീലനം നൽകി അതിർത്തി കടത്തിവിടുന്ന ഗ്രാജ്വേറ്റുകൾ ഇന്ത്യയ്ക്ക് എന്നും ഭീഷണിയായിരുന്നു. ചില ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉദാരമനസ്‌കതയിൽ കോടികൾ സംഭാവനയായി ലഭിച്ചപ്പോൾ ഇക്കൂട്ടർ തഴച്ചു വളർന്നു. എന്നാൽ അതിവേഗം വളരുന്ന അവരുടെ ജനസംഖ്യയിൽ വിപുലമായ വോട്ടു ബാങ്കിന്റെ ശക്യതയിൽ കണ്ണു മഞ്ഞളിച്ച അധികാര കേന്ദ്രങ്ങൾ അവരെ തളച്ചിടുവാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല അവർക്ക് ഓശാന പാടുകായും ചെയ്‌തു. അതിക്രൂരമായി തീവ്രവാദികൾ നടപ്പിലാക്കിയ വംശഹത്യ പോലും ചരിത്രത്തിന്റെ ഇരുട്ടറകളിൽ മറയ്ക്കപ്പെട്ടു. പ്രാദേശികമായും പലയിടത്തും അവർക്കു സ്വാധീനം കൂടിയപ്പോൾ തീവ്രവാദ ഭീഷണി മറ്റു പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. 
പിന്നീട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ ഇത് ഗുരുതരമായ വിഷയമായി കണക്കിലെടുത്തു. രാഷ്ട്രത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നു കണ്ട തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ നടപടിയെടുത്തു. വീടിനുള്ളിൽ എലി കയറിയാൽ കയറിയ എലിയെ മാത്രം കൊന്നിട്ടു കാര്യമില്ല, അത് കയറി വരുന്ന ദ്വാരം അടയ്ക്കുകയാണ് പരിഹാരം എന്നതു കൊണ്ട്  അതിർത്തി ശക്തമാക്കി. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. കാശ്‌മീരിൽ സമാധാനം കൈവന്നു തുടങ്ങി. വിനോദ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ അവിടത്തെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു. തീവ്രവാദം പത്തി മടക്കി. മറ്റു സംസ്ഥാനങ്ങളിൽ ഭീഴണി നിലനിന്നിരുന്ന സ്ഥലങ്ങളിൽ വേണ്ട നടപടികൾ സ്വീകരിച്ചതോടെ തീവ്രവാദത്തെ പിന്താങ്ങിയിരുന്നവരും മാറ്റി ചിന്തിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെയാണ് 'ഭാരത് ജോഡോ യാത്ര' രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്തേക്ക് അനുദിനം കൂടുതൽ ശക്തിയാർജ്ജിച്ചു നടന്നു നീങ്ങിയത്. 'പപ്പു' എന്നു വിളിച്ചു കളിയാക്കിയവർ ഇദ്ദേഹം 'നവീന ശിവാജി' ആകുമോ എന്നുപോലും സംശയിച്ചു. അനുദിനം ജാഥയ്ക്ക് ജനപിന്തുണ ഏറിയതോടെ രാഹുലിന്റെ പ്രതിഛായയും കൂടുതൽ തിളങ്ങി. തുടക്കത്തിൽ ജാഥയെ അവഗണിച്ച ഇന്ദ്രപ്രസ്ഥം പോലും ഒടുവിൽ ഇതിനെ സസൂക്ഷ്‌മം നിരീക്ഷിച്ചു. ഒടുവിൽ ജാഥ 3500 കിലോമീറ്റർ താണ്ടി കാശ്‌മീരിൽ വന്നു സമാപിച്ചപ്പോൾ രാഹുൽ പോലും പ്രതീക്ഷിക്കാത്ത ജനപിന്തുണയാണ് ഈ 'ഭാരത് ജോഡോ യാത്ര'യ്ക്ക് ലഭിച്ചത്. തുടർന്ന് സമാപന സമ്മേളനം അരങ്ങേറി. രാഹുൽ തന്റെ ഭാരതത്തിനെ പറ്റിയുള്ള ദർശനം അവിടെ അവതരിപ്പിച്ചു. 
ഭാരതം ഉറ്റു നോക്കിയ ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, "ഞങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തന്നെ കാശ്മീരിന്റെ എടുത്തു കളഞ്ഞ പ്രത്യേക പദവി പുനഃസ്ഥാപിക്കും.” നീണ്ട കരഘോഷത്തിൽ അദ്ദേഹവും കോൺഗ്രസിലെ അനുയായികളും അഭിമാനം കൊണ്ടു. പക്ഷേ, ദേശീയത ഹൃദയമിടിപ്പായി സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും ഞെട്ടി! വീണ്ടും ഒരു തിരിച്ചു പോക്കിനു വഴിയൊരുക്കണോ? വീണ്ടും രാഹുൽ ശത്രുക്കൾ കളിയാക്കിയ 'പപ്പു' എന്ന വിദൂഷകന്റെ പുറംചട്ട ആർക്കു വേണ്ടിയാണ് അണിഞ്ഞത്? രാഹുൽ പടിക്കൽ കൊണ്ടു വന്നു കലം ഉടച്ചപ്പോൾ ഇനി ഒരിക്കലും കോൺഗ്രസ്സ് തിരിച്ചു വരില്ലെന്ന് ഉറപ്പാക്കുക കൂടിയാണ് ചെയ്തത്. നേതൃത്വം എടുക്കുന്നവർക്ക് നിശ്ചയദാർഢ്യം ഇല്ലെങ്കിൽ അവർ 'പപ്പു' എന്നറിയപ്പെടും.

# Nadappathayil Innu -66 (Bharat Jodo Yaathra)

Join WhatsApp News
Mathew 2023-02-02 14:58:37
മിസ്റ്റർ ബാബു താങ്കളുടെ എഴുത്തുകൾ വായിക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു അഭിപ്രായം എഴുതുകയാണ് . സത്യത്തിൽ നിങ്ങൾ ആദ്യം എഴുതിയത് എല്ലാം പറഞ്ഞുനിറുത്തിയ ഭാഗം കൊണ്ട് ( last paragraph) ഒരർത്ഥവും ഇല്ലാത്ത ഒരു ചിന്ത ആയിപ്പോയി എന്നാണ് എന്റെ അഭിപ്രായം .
വിജയൻ, വിജയൻ മാത്രം 2023-02-02 23:46:09
കശ്മീരിന്റെ സംസ്ഥാനപദവി കാശ്മീരികളുടെ അവകാശമാണ്. അവിടെ ഫെഡറൽ കണ്ട്രോൾ കൊണ്ടുവന്നതിൽ സന്തോഷം തോന്നിയേക്കാം, അതിൽ വലിയ ഒരു ചതി ഒളിച്ചിരിപ്പുണ്ട്. കാലാകാലങ്ങളായി ഓരോ സംസ്ഥാനത്തിനും ഇന്നുള്ള സംസ്ഥാന പദവി നഷ്ടപ്പെടും. ജി എസ് റ്റി കൊണ്ടുവന്നപ്പോൾ തന്നെ സംസ്ഥാനത്തിന്റെ വരുമാനവും പദ്ധതി നിയന്ത്രങ്ങളും ഫെഡറൽ പരിധിയിലായി. കേന്ദ്രം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ചു പ്രവർത്തിച്ചാൽ മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളു. പടിപടിയായി സംസ്ഥാന സർക്കാരുകൾ കാപ്പിയും വടയും അടിച്ചു പിരിയുന്ന വെറും പഞ്ചായത്തു സമിതികൾ ആകും. ഗവർണർ കേന്ദ്രത്തിനുവേണ്ടി ഭരണം പിടിച്ചെടുത്തു ഭരിക്കുന്ന വലിയ അധികാര കേന്ദ്രം ആകും. അത് ഇപ്പോൾ കേരളത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭാരത് ജോഡോയാത്രയുടെ തിളക്കം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. തിളക്കം കെട്ടത് സി പി എം, ബി ജെ പി തന്ത്രത്തിൽ പെട്ടുപോയി എന്നതാണ്. പ്രതിപക്ഷ ഏകീകരണം തകർക്കാൻ ബിജെപി സ്പോൺസർ ചെയ്ത കൂട്ടത്തിൽ തലവച്ചു ബിജെപി വിജയം ഉറപ്പാക്കാനാണ് വിജയൻറെ ശ്രമം. ബിജെപിയുടെ കേരള ഗവർണർ ആയി പിണറായിയെ അമിത്ഷാ നിയമിച്ചാലും അത്ഭുതപ്പെടാനില്ല.
Ninan Mathullah 2023-02-04 12:10:02
'ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേൽ അവയെ എല്ലാം കൂട്ടിയോജിപ്പിച്ച് 'ഇന്ത്യ' എന്ന മഹാരാജ്യം വാർത്തെടുത്തു'. Quote from the article. Appreciate the article as it is thought provoking. Still, it is just a partial view of things. India was there even before Mr. Patel . It has close to 6000 years of history. Its geography or boundary as a peninsula was not decided by Patel. How about British rule and all the foreign invasions before that and Dravidian and Aryan settlements even before that? According to Bible, it is God that created man and set the boundaries of nations as to where each race has to settle. (From one man he made all the nations, that they should inhabit the whole earth; and he marked out their appointed times in history and the boundaries of their lands Acts 17:26). Patel was used as an instrument for it but God .We can argue about it but the truth remains the same. About the viewpoints given related to Kashmir, a promise given when broken unilaterally , God doesn't approve in Bible. A promise was made to the people of Kashmir to make them join the Indian Union. The people there had affinity more to Pakistan than India as a culture and race. Now to withdraw that promise unilaterally, is it wise? How about the promises we make to friends and family? Can we break those promises for our convenience? We all sometimes do that but there will be consequences and we have to pay a price for it tomorrow. The people affected, will they sit idle? They will plan how to over ride the situation, and we have to respond to that. Now it may appear as everything quiet at the Kashmir front and it was a wise decision. But time only will prove it. Rahul Gandhi made the statement from a sense of justice that it is not right to break promises made like that. BJP has no sense of justice and doesn't know the difference between 'Dharmam' and Adharmam'. To me, they are on the side of 'Kauravar' in the Mahabharatha Battle'. Wait and see for the end result. Hitler had many victories initially but the end result was tragic. I wish none of these things happen as I also love my country India and want to see it prosper and people there enjoy peace.
vidooshakan 2023-02-04 19:19:16
... Read more at: https://emalayalee.com/vartha/283292 ... Read more at: https://emalayalee.com/vartha/283292
Babu Parackel 2023-02-05 01:58:39
ലേഖനം വായിച്ചവർക്കും പ്രതികരിച്ചവർക്കും എല്ലാം നന്ദി രേഖപ്പെടുത്തുന്നു. ഇനി മാത്തുള്ള സാറിന്റെ പ്രതികരണത്തിന് ഒരു ചെറിയ വിശദീകരണം ആവശ്യമെന്നു കരുതുന്നതുകൊണ്ടു പറയട്ടെ. 6000 വർഷങ്ങളായുള്ള ഇന്ത്യ ഒരു രാജ്യമല്ലായിരുന്നു. സ്വതന്ത്ര രാജാക്കന്മാരാലും ചക്രവർത്തിമാരാലും ഭരിക്കപ്പെടുന്ന നിരവധി രാജ്യങ്ങളായിരുന്നു. ഉദാഹരണത്തിന് കേരളം തന്നെ എടുത്താൽ മതിയല്ലോ. ബ്രിട്ടീഷുകാർ വിട്ടു പോകുമ്പോൾ നാട്ടുരാജ്യങ്ങൾക്കു കൊടുത്ത ചോയ്‌സ് എന്ന് പറയുന്നത് ഒന്നുകിൽ ഇന്ത്യയുടെ കൂടെ അല്ലെങ്കിൽ പാക്കിസ്ഥാന്റെ കൂടെ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കാമെന്നാണ്. ഭൂരിഭാഗം നാട്ടു രാജ്യങ്ങളും ഇന്ത്യയോട് ചേർന്നപ്പോൾ കാശ്‌മീർ, ജുനാഗഡ് (ഗുജറാത്ത്), ഹൈദരാബാദ് എന്നീ മൂന്നു രാജ്യങ്ങൾ അതിനു തയ്യാറായില്ല. കാശ്മീരിൽ ഭൂരിഭാഗം വരുന്ന മുസ്ലിം ജനസംഖ്യ പാക്കിസ്ഥാനോട് ചേരാനാണ് താത്പര്യപ്പെട്ടത്. എന്നാൽ അവിടത്തെ രാജാവ് ഹിന്ദു ആയതിനാലും ഒരു പരിധി വരെ സ്വയം ഭരണാവകാശം നൽകിക്കൊണ്ടും ചർച്ച ആകാമെന്ന് നെഹ്‌റു പറഞ്ഞപ്പോൾ, ഒരു സൈനിക നടപടിയിൽ കൂടി ഇന്ത്യയോട് ചേർക്കാമെന്നാണ് പട്ടേൽ അഭിപ്രായപ്പെട്ടത്. ഗാന്ധിജി നെഹ്‌റുവിനെ അനുകൂലിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആനുകൂല്യം നൽകി അവരെ ഇന്ത്യയിലേക്ക് ചേർത്തു. എന്നാൽ ഹൈദരാബാദിനെ നെഹ്രുവിന്റെ അഭിപ്രായത്തെ തൃണവൽഗണിച്ചാണ്‌ പട്ടേൽ സൈനിക നടപടിയിൽ കൂടി ഇന്ത്യയോട് ചേർത്ത്. അന്നു കാശ്മീരിനു കൊടുത്ത വാക്കാണ് ഇന്ന് പ്രധാനമന്ത്രി മോദി ലംഘിച്ചത്. മാത്തുള്ള സാർ പറഞ്ഞ അക്കാര്യം വളരെ ശരിയാണ്. എന്നാൽ ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെട്ടിരുന്ന കാശ്‌മീർ കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി തീവ്രവാദികളുടെ സ്വർഗ്ഗമായി മാറുകയായിരുന്നു. ഇന്ത്യയ്ക്ക് എന്നും ഭീഷണിയായിരുന്ന പാക്കിസ്ഥാനെ പിന്തുണയ്ക്കുക വഴി കാശ്‌മീർ ഇന്ത്യയുടെ തോളിലിരുന്നു ചെവി തിന്നുകയായിരുന്നു. ഇന്ത്യയിൽ അതിവേഗം കാൻസറായി വളരുന്ന തീവ്രവാദത്തിന് സർവ്വ സഹായവും ഒഴുകി വരുന്നത് കാശ്മീരിലെ ഈ ചാനൽ വഴിയാണെന്ന് മനസ്സിലാക്കിയപ്പോൾ പിന്നെ ഇന്ത്യ എന്ത് ചെയ്യണമെന്നാണ് മാത്തുള്ള സാർ പറയുന്നത്? നെഹ്‌റു പ്രത്യേക താത്പര്യമെടുത്തു കാശ്മീരിനു നൽകിയ ഈ വിശേഷാധികാരമാണ് നമ്മുടെ നൂറു കണക്കിനു സൈനികരുടെ ജീവഹാനിക്ക് വഴിയൊരുക്കിയത്. ഇനിയും അത് തുടരണമെന്നാണോ? ആ നടപടിയിൽ എന്ത് അനീതിയാണുള്ളത്? ബൈബിളിൽ ഇസ്രയേൽ ജനതയെ ഈജിപ്തിൽ നിന്നും മടക്കി കൊണ്ടുവന്നപ്പോൾ മോശയ്ക്കു ദൈവം ചെങ്കടൽ മുറിച്ചു കൊടുത്തു വഴിയൊരുക്കി. പുറകേ അവരെ ആക്രമിക്കാൻ വന്ന ഫറവോന്റെ സൈന്യം ആ വഴിയിൽ കയറിയപ്പോൾ ദൈവം അനങ്ങിയില്ല. ആ സൈന്യം മുഴുവൻ ആ വഴിയിൽ കയറികഴിഞ്ഞപ്പോൾ മാത്രമല്ലേ ദൈവം ചെങ്കടലിനെ വീണ്ടും പൂർവ്വ സ്ഥിതിയിലാക്കി ആ സൈന്യത്തെ മുഴുവൻ കൊന്നു കളഞ്ഞത്!
Ninan Mathullah 2023-02-05 13:33:44
About Babu Parackel reply to my comment, appreciate the modesty and tone of the comment. You are right about the recent history of India and appreciate the insight into recent history after Padannamackal's historical articles. As I said before, it is better not to call anybody 'Sir' here unless a professor or teacher as it can cause jealousy and resentment in others. When I said 6000 year history for India, I meant the ancient history of India. The Dravidians settled on Sindhu (Indu) river banks in ancient India after the confusion of tongue described in Bible. India is mentioned in Book of Esther in Bible as 'Hindu Desam' under the rule of the Persian Empire in World History. Bishop Usher calculated the creation of man as 4004 BC based on evidence in Bible. (There is no historical records available that is older than Bible). That date can be plus or minus due to mistakes in calculations. Although Earth is much older than that as in Genesis says, 'In the beginning God created the heavens and earth, nobody knows when the beginning of Earth was. It can be millions of years as science says, and Bible has no problem with that. But man was created around 4004 BC plus or minus '?' number of years as no evidence for human history older than that. None of the countries of the world claim their culture older than 6000 years. A few like India or China claiming more than 6000 years is based not on scientific or historical evidence but mythological (puranam) writings of these countries. So we can rest assured that man was created around 4004 BC. Based on that calculation the confusion of Tongue mentioned in Bible happened around BC 2200. Dravidians or the Indus valley civilization founders came to India around 2200 BC as it was after the Confusion of Languages at Tower of Babel. Aryans came to India around BC 1700. Abraham lived around BC 2000. Aryans are the children of Abraham through Kethura (Genesis 25). Considering the possibilities and room for mistakes in calculations of Bishop Usher, I assumed the history of India beginning BC 4004, same as the creation of man according to Bible. (These calculations can be mind boggling for some). Quote from your comment, 'ബൈബിളിൽ ഇസ്രയേൽ ജനതയെ ഈജിപ്തിൽ നിന്നും മടക്കി കൊണ്ടുവന്നപ്പോൾ മോശയ്ക്കു ദൈവം ചെങ്കടൽ മുറിച്ചു കൊടുത്തു വഴിയൊരുക്കി. പുറകേ അവരെ ആക്രമിക്കാൻ വന്ന ഫറവോന്റെ സൈന്യം ആ വഴിയിൽ കയറിയപ്പോൾ ദൈവം അനങ്ങിയില്ല'. If you use this as the justification for BJP not keeping the promise given to the people of Kashmir, there are many other quotes and verses in Bible giving the opposite meaning. Weather the decision by Modi government to revoke the promise made was right or not, time only can prove. It is impossible to hold a people with force with you forever as happened with the British rule of India (They had to leave India) or any foreign conquest. We could have tried to hold Kashmir with us through love rather than force in gaining the confidence of the majority there. Again time only will prove who is right here.
Ninan Mathullah 2023-02-06 12:55:05
Mr. Babu Parackel mentioned Junagadh (Gujatat) joing India Union. How many knows the story behind it. Many want to forget it or cover it up. Related to Junagadh (Gujarat) joining India Union, quote from Wikepedia, 'India believed that if Junagadh was permitted to go to Pakistan, the communal tension already simmering in Gujarat would worsen, and refused to accept the accession. The government pointed out that the state was 80% Hindu, and called for a referendum to decide the question of accession. Simultaneously, they cut off supplies of fuel and coal to Junagadh, severed air and postal links, sent troops to the frontier, and reoccupied the principalities of Mangrol and Babariawad that had acceded to India.[70] Pakistan agreed to discuss a plebiscite, subject to the withdrawal of Indian troops, a condition India rejected. On 26 October, the Nawab and his family fled to Pakistan following clashes with Indian troops. On 7 November, Junagadh's court, facing collapse, invited the Government of India to take over the State's administration. The Government of India agreed.[71] A plebiscite was conducted in February 1948 (under Indian control), which went almost unanimously in favour of accession to India'. It is true that Junagadh was ruled by a Muslim ruler although majority of the population of Junagadh was Hindus and the ruler wanted to join Pakistan as per the choice given by Britain. We can see a pattern here similar to the question of Kashmir. None of the arguments raised by Delhi now for Kashmir was applicable to the question of Junagadh joining Pakistan then. How Mr. Babu Parackel will justify such double standards?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക