കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN) അംഗമായ ബബ്ലൂ ചാക്കോയും ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളീ അസോസിയേഷന്‍ (ഗാമ) അംഗമായ വിഭാ പ്രകാശും , ഫോമ സൗത്ത് ഈസ്റ്റ് റീജിയന്റെ ചെയര്‍മാനായും, വൈസ് ചെയര്‍മാനായും, മാര്‍ച്ച് 4 ന് അറ്റ്‌ലാന്റായില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏല്‍ക്കുന്നതായിരിക്കും എന്ന് RVP ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.
ബബ്ലൂ ചാക്കോ 1996 മുതല്‍ 2007 വരെ മിഷിഗണിലെ ജീവിതത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കുമ്പോഴും മിഷിഗണ്‍ മലയാളീ അസ്സോസ്സിയേഷനിലും മറ്റു ചില സാമൂഹിക സാംസ്‌കാരിക സംഘടനയിലും പല ഔദ്യോഗിക സ്ഥാനങ്ങളിളും വഹിച്ചു.
2008-ല്‍ കേരളാ അസ്സോസ്സിയേഷന്‍ ഓഫ് നാഷ്വില്‍ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബബ്ളൂ പ്രസ്തുത സംഘടനയിലെ വിവിധ ഔദ്യോഗിക പദവികളും കൈകാര്യം ചെയ്തു.
കഴിഞ്ഞ ഇരുപത്തിമൂന്ന് കാലമായി ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) സജീവ അംഗമാണ് വിഭാ പ്രകാശ് ജോസഫ്. ഇക്കാലത്ത് നിരവധി കമ്മ്യൂണിറ്റി പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അറ്റ്ലാന്റ ചാപ്റ്ററിന്റെ മുൻ സെക്രട്ടറിയാണ്. ജോർജിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നു. ഭർത്താവ് പ്രകാശ് ജോസഫിനും (GAMA മുൻ പ്രസിഡന്റ്/ ഫോമാ നാഷണൽ കമ്മിറ്റി അംഗം), മകൾ ഹന്ന ജോസഫിനും ഒപ്പം മരിയറ്റയിൽ താമസിക്കുന്നു.
വിഭയെപ്പോലെ ഒരു വനിതാ നേതാവ് ഫോമാ റീജിയനെ സേവിക്കാൻ മുന്നോട്ടുവരുന്നത് അഭിമാനകരമാണ്.
ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023, 24 കാലട്ടത്തിലേക്കുള്ള പുതിയ നേത്രുവനിരയുടെ കര്‍മ്മപരിപാടികളുടെ പ്രവര്‍ത്തോനോത്ഘാടനം മാര്‍ച്ച് 4 ന് ഔചാരികമായി നടത്തപെടുമെന്നു ചാക്കോനാല്‍ അറിയിച്ചു.
അതേദിനം ഫോമയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ന് സ്വീകരണവും, മുന്‍ സാരഥികള്‍, പുതിയ സാരഥികൾക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും.
അറ്റ്‌ലാന്റായില്‍ അല്‍ഫോന്‍സാമ്മ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങില്‍ ടെന്നസി, സൗത്ത് കരോലിന, ജോര്‍ജിയ, അലബാമ എന്നീ സംസ്ഥാനങ്ങളില്‍നിന്നുമുള്ള മലയാളീ സംഘടനകളുടെ നേതാക്കളും, കല സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതുമായിരിക്കും.