ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഒരു രാജ്യമായി നമ്മുടെ നാട് മാറുകയാണോ? ഇതൊരു വെറും നാടകവേദിയായ് പരിണമിയ്ക്കയാണോ! കളിച്ചു തീരുമ്പോള്‍ കര്‍ട്ടനും വീഴും താനേ. നമ്മുടെ നാട്ടില്‍ നന്മമരങ്ങളൊക്കെ വെട്ടിതീയിലിട്ട ഒരവസ്ഥയാണിപ്പോള്‍. പണ്ടുള്ള മഹാന്മാര്‍ എത്ര മാത്രം ത്യാഗം സഹിച്ചാണീ ഇന്ധ്യാമഹാരാജ്യം പടുത്തുയര്‍ത്തിയത്.
പണ്ടൊക്കെ മക്കള്‍ക്ക് മാതൃകയാകാന്‍ കൂട്ടുകുടുംബവും നല്ല ഗുരുജനങ്ങളും ധാരാളമായിരുന്നു. പോരാത്തതിന് ഗുരുകുലവും.
പിന്നെ മാതാ, പിതാ, ഗുരു എന്നൊക്കെയായിരുന്നു. ഇന്ന് ആ കാഴ്ചപ്പാടൊക്കെ താനേ മാറിപോയിരിക്കുന്നു.
ഇപ്പോഴാകട്ടെ നാടോടുമ്പോള്‍ നടുവേയോടണം, പാമ്പിനെ തിന്നുന്ന രാജ്യത്ത് പോയാല്‍ നടുക്കഷ്ണം കഴിക്കണം എന്നുള്ളത് അന്വര്‍ത്ഥമായിരിക്കുന്നു. ഇപ്പോള്‍ പോയി പോയി കുട്ടികളും, യുവജനങ്ങളും നാടുവിട്ടോടാന്‍ എന്തും പണപ്പെടുത്താനുള്ള തന്ത്രപ്പാടിലും. അവസാനം വീടും കൂടും ബാങ്കിന്റെ കൈയ്യിലും. പാവം മാതാപിതാക്കള്‍ വഴയിലും, നഴ്‌സിംഗ് ഹോമുകളിലും. യുവജനങ്ങള്‍ക്കും ഒരു ജീവിതം വേണമല്ലോ. അവരെയും പഴിപറഞ്ഞിട്ട് കാര്യമില്ല.
പല ഏജന്‍സികളും കൊള്ളലാഭം എടുക്കുന്നു എന്നും കേള്‍ക്കുന്നു. പിന്നെ 25 ഉം 50 ലക്ഷവും കൊടുത്ത് വിസാ സമ്പാദിക്കുന്നവര്‍, തികച്ചും വ്യത്യസ്ഥതവും, ശോചനീയവും ആയ അവസഥയിലും.
പാവപ്പെട്ട കുഞ്ഞുങ്ങളെ ചതിയില്‍പ്പെടുത്തരുതേ ഏജന്റുമാരേ! ഇങ്ങനെ പോയാല്‍ നാട്ടില്‍ മഷിയിട്ടു നോക്കിയാല്‍ യുവജനങ്ങളെ കിട്ടില്ല തീര്‍ച്ച. മിക്കവാറും വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നാണ് കേള്‍ക്കുന്നത്.
കണിശമായും ഇതിനൊക്ക ഒരു പരിധി വരെ നമ്മുടെ രാഷ്ട്ര നേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നത് തീര്‍ച്ച!
പക്ഷേ അതിനായി നല്ല മനസുകള്‍ ഇറങ്ങി പുറപ്പെടണം. നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധ്യതകളാണുള്ളത്.
ടൂറിസത്തിന് ഇത്രയും സാധ്യതയുള്ളൊരു രാജ്യം വേറെയുണ്ടോ? പ്രകൃതിരമണീയതയും, കായലും, പര്‍വ്വതങ്ങളും ഇത്രമാത്രം ഉള്ള രാജ്യം.
ഉണര്‍ന്നു പ്രവര്‍ത്തിക്കൂ നാട്ടില്‍ യൂണിവേഴ്‌സിറ്റികളും, ജോലി സാധ്യതകളും ഉണ്ടായാല്‍ നമ്മുടെ യുവജനങ്ങള്‍ രാജ്യം വിട്ട് പോവാന്‍ ഇത്രമാത്രം താത്പര്യം കാണിക്കില്ലെന്ന് തീര്‍ച്ച.
ജനങ്ങളും രാഷ്ട്രീയക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ. രാഷ്ട്രീയക്കളി നാടിന്റെ നന്മയെ കാംക്ഷിച്ചുകൊണ്ടാവട്ടെ. അല്ലാതെ കീശ വീര്‍പ്പിക്കാന്‍ മാത്രം ആവരുതേ! അങ്ങനെയുള്ളവരോട് കാലം പൊറുക്കില്ല തീര്‍ച്ച. നല്ല നാളേക്കുവേണ്ടി നമ്മുക്കൊത്തൊരുമിക്കാം. വിദ്യാസമ്പന്നരായ ഒരുപാടുപേരുള്ള നമ്മുടെ നാടിനെ വികസിപ്പിക്കൂ. നന്മയുള്ളവരായി വര്‍ദ്ധിക്കൂ. നല്ല ആശയങ്ങള്‍, നാടിന്റെ നന്മക്ക് ഉതകുന്നത് കൊണ്ടുവരാന്‍ നമ്മുക്ക് പരിശ്രമിക്കാം. നാളെയുടെ നന്മമരങ്ങളാവാന്‍ ഏവരും പ്രതിജ്ഞയെടുക്കൂ, നമ്മുടെ നാടിനെ രക്ഷിക്കൂ യുവജനങ്ങളെ കൂടുവിട്ട് പറക്കാന്‍ അനുവദിക്കാതിരിക്കാം. നാടിന്റെ നന്മകാംക്ഷിക്കുന്ന ഒരു പ്രവാസി.
Young people who leave the country.