Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് വിന്റര്‍ പാര്‍ട്ടി ഫെബ്രുവരി 12ന്

Published on 03 February, 2023
 വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് വിന്റര്‍ പാര്‍ട്ടി ഫെബ്രുവരി 12ന്


ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഒരുക്കുന്ന വിന്റര്‍ പാര്‍ട്ടി ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹൂപ്പര്‍ ഹാളില്‍ നടത്തപ്പെടും.

2008 മുതല്‍ അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്‌കാരിക സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. ഇന്ന് 56 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പ്രവര്‍ത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ് ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് വിന്റര്‍ പാര്‍ട്ടിയിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് ഏവരേയും സ്വാഗതം ചെയ്യുന്നു.

 

 

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870557783
0872365378
0862647183
0876694305

 

ജെയ്‌സണ്‍ കിഴക്കേയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക