StateFarm

യുകെ ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ പ്രഥമ ക്‌നാനായ കുടുംബ സംഗമം

Published on 03 February, 2023
 യുകെ ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ പ്രഥമ ക്‌നാനായ കുടുംബ സംഗമം

 


മാഞ്ചസ്റ്റര്‍: യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിലുള്ള പ്രഥമ ക്‌നാനായ കുടുംബസംഗമത്തിന് മാഞ്ചസ്റ്റര്‍ അൗറമരശീൗെ ഇവൗൃരവ Audacious Church (Trinity Way, Manchester, M3 7BD)വേദിയാകും. യുകെയിലേയ്ക്ക് കുടിയേറിയ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കുവേണ്ടി മാത്രമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ മിഷനുകള്‍ സ്ഥാപിതമായതുമുതല്‍ വിശ്വാസികളുടെ ആഗ്രഹമായിരുന്ന ഒരു 'വിശ്വാസ സംഗമത്തിനാണ്' 2023 ഏപ്രില്‍ 29 സാക്ഷ്യം വഹിക്കുന്നത്.

യുകെയിലെ ഈ പ്രഥമ ക്‌നാനായ കുടുംബ സംഗമത്തിന് ഏറ്റവും ഉചിതമായ പേരാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പാട്ടുകളില്‍ ദൈവാനുഗ്രഹത്തെ സൂചിപ്പിച്ചുകൊണ്ട് ഉയോഗിക്കുന്ന പദമായ ' വാഴ്വ് ' എന്ന പേരാണ് ഈ സംഗമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പൈതൃകത്തില്‍ നിലനില്‍ക്കുകയും ദൈവവിശ്വാസത്തില്‍ വേരുപാകുകയും ചെയ്ത ക്‌നാനായ സമുദായ കൂടിവരവിന് ഏറ്റവും അനുയോജ്യമായ പേരാണ് നല്‍കപ്പെട്ടിരിക്കുന്നത്. അനുഗ്രഹം (The Blessing )എന്നാണ് 'വാഴ്വ്' എന്ന പദത്തിന്റെ അര്‍ത്ഥം.

യുകെ ക്‌നാനായ കത്തോലിക്കാ മിഷനുകളിലെ മുഴുവന്‍ വൈദികരും കൈക്കാര·ാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും, വേദപാഠ പ്രധാനാദ്ധ്യാപകരും അടങ്ങുന്ന നാഷണല്‍ കൗണ്‍സിലാണ് ഈ ഒരു ആശയം നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ക്‌നാനായ വികാരി ജനറാല്‍ സജി മലയില്‍പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്‌നാനായ മിഷനുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മറ്റിയാണ് ഈ കുടുംബ സംഗമത്തിന് ഉചിതമായ സ്ഥലം മാഞ്ചസ്റ്ററില്‍ കണ്ടെത്തിയത്.

ഈ തനിമയും പാരന്പര്യവും വിശ്വാസവും യുകെയുടെ മണ്ണില്‍ ഏറ്റുപറയുന്ന ക്‌നാനായ കുടുംബ സംഗമം- വാഴ്വ്- ആത്മീയ - അത്മായ നേതൃത്വം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സന്പന്നമാകും. തങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഭാഗമായുള്ള വി. കുര്‍ബാനയും ക്‌നാനായ ആചാരങ്ങളും പൈതൃകവും പേറുന്ന കലാപരിപാടികളും ഈ സംഗമത്തിന് മിഴിവേകും.
സാജന്‍ പടിക്കമ്യാലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക