Image

യുവ തുര്‍ക്കി   പ്രവീണ്‍ തോമസ് ഫൊക്കാന  നാഷണല്‍ കോര്‍ഡിനേറ്റര്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 04 February, 2023
യുവ തുര്‍ക്കി   പ്രവീണ്‍ തോമസ് ഫൊക്കാന  നാഷണല്‍ കോര്‍ഡിനേറ്റര്‍.

വാഷിങ്ങ്ടണ്‍ ഡി സി:  ഫൊക്കാന  നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള യുവ തുര്‍ക്കി  പ്രവീണ്‍ തോമസിനെ നിയമിച്ചതായി  ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.  ഫൊക്കാനായുടെ ജോയിന്റ് ട്രഷര്‍, ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍, ഫൊക്കാനയുടെ ഐറ്റി  പേഴ്‌സണ്‍ എന്നീ നിലകിളില്‍  തന്റേതായ നിലയില്‍  കഴിവ് തെളിയിച്ച ശേഷമാണ്  അദ്ദേഹത്തെ തേടി നാഷണല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനം എത്തുന്നത്. പ്രവീണിന്റെ നിയമനം അര്‍ഹതക്ക് ഉള്ള അംഗീകാരമാണെന്ന് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

  ഇല്ലൊനോയ്സ് മലയാളി അസോസിയേഷ(ഐ.എം.എ.) ന്റെ നെടുതൂണായി പ്രവര്‍ത്തിച്ചു വരുന്ന പ്രവീണ്‍ ഐ. എം. എയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയന്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ തുടങ്ങിയ റോളുകളില്‍ മികച്ച പ്രകടനവും  കാഴ്ച വെച്ചിട്ടുള്ള പ്രവീണ്‍ 2014 ഇല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു.  സമ്മേള്ളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. ചരിത്രമായ  ചിക്കാഗോ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിച്ചതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരി കൂടിയാണ്. ഫൊക്കാനയുടെ  ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ കരുത്തുറ്റ അമരക്കാരില്‍ ഒരാളാകാന്‍ കരണമാക്കിയത്.

പ്രവീണ്‍ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയുടെ യുവജന സംഘടന ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം സെക്രട്ടറി, ട്രഷര്‍  എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ്  ചിക്കാഗോയുടെ  കൗണ്‍സില്‍  അംഗമായിരുന്നു,ട്രഷര്‍  ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസ്  വധക്കേസ് പുറത്തുകൊണ്ടുവരാന്‍ മുന്നണിയില്‍ നിന്നു പോരാടിയ അദ്ദേഹം ആക്ഷന്‍ കൗണ്‍സിലിലെ പ്രധാന ആക്ടിവിസ്‌റ് കൂടിയായിരുന്നു .

 പ്രവീണ്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 33 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ ചിക്കാഗോയില്‍ കുടിയേറിയത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയില്‍ ജോലിചയ്തുവരികയാണ്.  ഒരു മികച്ച വോളിബാള്‍ സംഘടകനും, വോളിബാള്‍  താരംകൂടിയാണ് പ്രവീണ്‍. നഴ്‌സിംഗ് മാനേജര്‍ ആയി ജോലി നോക്കുന്ന സുനുവാണ് ഭാര്യ.മക്കള്‍: റെയ്ന്‍ , രോഹന്‍,റൂബിന്‍.

ഫൊക്കാനയില്‍ ഏവര്‍ക്കും പ്രിയങ്കരനായ  പ്രവീണ്‍ തോമസിനെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി  നിയമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. ഏറ്റെടുക്കുന്ന  ഏതു ജോലിയും ഒരു മടിയും കൂടാതെ ചെയ്തു തീര്‍ക്കുന്ന പ്രവീണ്‍ ഫൊക്കാനാ നല്‍കുന്ന പുതിയ  ഉത്തിരവാതിത്വവും ഭംഗിയായി നിര്‍വഹിക്കുമെന്ന് വിശ്വാസമുണ്ടെന്ന് ഡോ. കല ഷഹി അറിയിച്ച.

ഏറ്റെടുക്കുന്ന ഏത് ഉത്തിരവാതിത്വവും  വിജയിപ്പിക്കുന്ന പ്രവീണ്‍ തോമസിന്റെ കഴിവ്  എടുത്ത് പറയേണ്ടുന്നതാണ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി നിയമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ട്രഷര്‍ ബിജു ജോണ്‍ അറിയിച്ചു.

ഫൊക്കാനയില്‍  കേരളാ അമേരിക്കന്‍ യൂത്തിനെ കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രവീണ്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന രണ്ടും മുന്നും തലമുറയില്‍ പെട്ടവരെ സംഘടനയുടെ ഭാഗമാക്കനും  അവരെ മലയാളീ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും പ്രവീണ്‍ വഹിക്കുന്ന പങ്ക്  എടുത്തു പറയേണ്ടുന്നതാണെന്നും,പ്രവീണിന്റെ പുതിയ നിയമനത്തില്‍ എല്ലാവിധ ആശംസകള്‍ നേരുന്നതായും എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ , വൈസ് പ്രസിഡന്റ്  ചക്കോകുര്യന്‍ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍ , അഡിഷണല്‍  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ്  ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍  വിപിന്‍ രാജ്  എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക