Image

വിസ്മയം (ബിന്ദു ടിജി)

Published on 05 February, 2023
വിസ്മയം (ബിന്ദു ടിജി)

എന്റെ ഹൃദയം 
എവിടെയാണ് കുരുങ്ങിയത് 
നക്ഷത്രങ്ങൾക്കിടയിലോ 
കടലാഴങ്ങളിലോ 
കുളിരുന്ന പുഴയിലോ 
കളകൂജനങ്ങളിലോ 
ഒന്നുമല്ല 
ഒരു  ചുംബനത്തിൽ പിറക്കുന്ന 
ഒരായിരം ചിത്രശലഭങ്ങളിൽ .
പിന്നെ 
വീടിനു ചുറ്റും കല്ലുകൾ പാടുന്നു 
താഴ്വാരങ്ങളിൽ സ്വപ്നം തളിരിടുന്നു 
മുറിവുകളിൽ മധുരം  കിനിയുന്നു 
ആത്മാവിൽ ലില്ലിപ്പൂക്കൾ  നിറയുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക