1945 വെല്ലൂരിൽ ജനിച്ച കലൈവാണി എന്ന അതുല്യ സംഗീത പ്രതിഭ വാണി ജയറാമായി ചെന്നെയിലെ സംഗീത വെള്ളിത്തിരയിൽ ഒരു സംഗീത മഴവില്ലാണ് തീർത്തത് .സംഗീതം മാത്രമല്ല നൃത്തം ,ചിത്രമെഴുത്ത് ,നാടക അഭിനയം ,കവിത എന്നീ കലക ളിൽ മുഴുകുകയും സ്കൂളിൽ ഓൾ റോൾ മോഡൽ ടാലന്റ് അവാർഡ് പഠിക്കുന്ന സമയത്ത് ലഭിക്കയും ചെയ്തു . വാണി വെള്ളിത്തിരയിലെ മിന്നും സംഗീത താരമാകുമെന്ന് അന്ന് ഒരു ജോൽസ്യൻ പ്രവചിട്ടു ണ്ടായിരുന്നത് സഫലമാക്കി ക്കൊണ്ടായിരു ന്നു സംഗീത ജീവിതം .അമ്മ നല്ല ഗായികയും സഹോദരി അറിയപ്പെടുന്ന
തമിഴ് കർണ്ണാടിക് സംഗീതജ്ഞയു മായിരുന്നു. കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഡിബേറ്റിൽ അതിസമർത്ഥ യായിരുന്നു കൂടെ ഡിബേറ്റ് നടത്തിയവർ പലരും മന്ത്രിയായും വൈസ് ചാൻസലറും ആയപ്പോൾ വാണി വിശ്വവിജ്ഞാന സംഗീതജ്ഞയായി ഇന്ത്യ യിൽ അറിയപ്പെട്ടു .തമിഴ്,ഹിന്ദി ,മലയാളം'തെലുങ്ക് , കന്നഡ, ഗുജറാത്തി, മറാത്തി,വിവിധ തരം ഭാഷകളിലായി ഏതാണ്ട് എണ്ണായിരത്തി ലധികം ഗാനമുതിർത്ത് ഇന്ത്യയിലെ സംഗീത മനസ്സുകളെ കോൾമയിർ കൊള്ളിച്ചു പ്രശസ്തി നേടി.
അഞ്ചുവയസ്സിൽ പാടിതുടങ്ങിയ വാണി ജയറാം ഒൻപതാം വയസ്സിൽ ആകാശവാണി യിലെത്തി കാതുകളിൽ സംഗീതത്തി ന്റെ തിരയിളക്കം സൃഷ്ടിച്ചു . കർണ്ണാട്ടിക് സംഗീതം, ഹിന്ദുസ്ഥാനി ,ശാസ്ത്രിയസംഗീതം എന്നിവകളിൽ അഗാധപാണ്ഡിത്യം .പിന്നീട് അനുഗ്രഹമായ സ്വരമാധുരിയിൽ വെള്ളിത്തിര യിലേക്ക് കാലൂന്നിയ വാണി ജയറാമിന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. Ms വിശ്വനാഥൻ,സലിൽ ചൗധരി, Mk അർജുനൻ,ദേവരാജൻ, RK ശേഖർ,MB ശ്രീനിവാസൻ, ഇളയരാജ , ജോൺസൺ മാഷ് ,ജെറി അമൽദേവ്,രവീന്ദ്രൻമാഷ്, മുതലായ സംഗീത വിദ്വാൻ മാരുടെ കഴിവുകൾ വെള്ളിത്തിര യിലേക്ക് പകർന്ന് നൽകി ആസ്വാദകരുടെ ഹൃദയങ്ങളിൽ സംഗീത മഴതീർത്തത് വാണി എന്ന പ്രശസ്ത ഗായിക ആണെ ന്നു പറയുന്നതിൽ ഒട്ടും സങ്കോചം വേണ്ട .പക്ഷെ കേരളം ആ സംഗീത പ്രതിഭയ്ക്ക് ശരിയായ ആദരവ് നൽകിയിട്ടുണ്ടോ എന്നതിൽ നമുക്ക് നെറ്റി ചുളിക്കേ ണ്ടി വരും. മൂന്ന് ദേശീയ അവാർഡ് ലഭിച്ച അവർക്ക് അവസാനം പത്മ ഭൂഷനും ലഭിക്കയുണ്ടായി.
1973 ൽ സലീൽ ചൗധരി എന്ന സംഗീത വിദ്വാൻ സംഗീതം നൽകി ചിട്ടപ്പെടുത്തി യ ഗാനം 'സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി ഒ.എൻ.വിയുടെ മനോഹരമായ വരികൾക്ക് മനസ്സിൽ തുളഞ്ഞു കയറിയത് വാണിയുടെ സംഗീത സ്വരമാധുരിയുടെ മികവ്തന്നെ.അതിൽഒരുവരിയുണ്ട്" നിന്നെഞാൻഎന്തുവിളിപ്പു മാറ്റാരും പാടാത്തപാട്ടിൻ്റെ സൗരഭ്യമെന്നോ "തീർച്ചയായുംഞങ്ങൾ വാണിയെ എന്തു വിളിക്കണം എന്നു ചിന്തിച്ചു പോയി. അതു പോലെ ആർഷാട മാസം ആത്മാവിൽമോഹം, നാദാപുരംപള്ളിയിലെചന്ദനക്കുടത്തിന്,ഇണക്കമെന്തേപിണക്കമെന്തേ ഡാഡിയുമായി മമ്മി, നീ മായല്ലെ മറയല്ലേ മധുവിധുരാവല്ലേ, ആഴിതിരമാലകൾ,പൂക്കൾപനിനീർപൂക്കൾ, വാൽകണ്ണെഴുതിവനപുഷ്പംചൂടി, ഓലഞ്ഞാലികുരുവി, മാനത്തെമാരിക്കുറുമ്പേ( പുലിമുരുകൻ) മഞ്ചാടികുന്നിൽ ,മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ, തിരുവോണപുലരിയിൽ തിരുമുൽകാഴ്ച നൽകി, കരുണ ചെയ്യാൻ എന്തു താമസം കൃഷ്ണ, കിളിയേ കിളിയേ, മാവിൻ കൊമ്പിലിരുന്നൊരു മൈന വിളിച്ചു' ഇങ്ങനെ അനേകം ഗാനങ്ങൾ വാണി യുടെ സ്വരമാധുരി യിൽ വിരിഞ്ഞ വടാത്ത പൂക്കളാണ് അതിൻ സൗരഭ്യം വാണിയമ്മ മറഞ്ഞു പോയാലും മനസ്സിൽ നിന്നും മായില്ലെന്നുള്ളത് സത്യം തന്നെ. ഇക്കണോമിക്സിൽ ബിരുദമെടു ത്ത അവർ ആദ്യം ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു പിന്നീട് സംഗീത ത്തിനായി ജോലി ഉപേക്ഷിച്ച് കുട്ടികൾ വേണ മെന്നു പോലും ചിന്തിക്കാത് പോയത് തുടർന്ന് ഒരു പാരമ്പര്യ സംഗീതജ്ഞ നെ യോ സംഗീതജ്ഞയോ നഷ്ടപ്പെടു ത്തിയല്ലോ എന്നു ഖേദിക്കേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം. സ്വന്തം ഭർത്താവ് സിത്താർ വിദദ്ധനായ ജയറാമാണ് വാണിയെ സംഗീതത്തിന്റെ ഉച്ചകോടി യിലെത്തിച്ചത് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള അഗാധമായ വേർപാട് വാണിയെ ഒറ്റപ്പെടുത്തിയോ എന്നു ശങ്കിക്കേണ്ടി വരുന്നു .ഫ്ലാറ്റിൽ നേരം പുലർന്ന് ഉണർന്നെഴു ക്കാതിരുന്ന തിനാൽ വേലക്കാരി
തട്ടി വിളിച്ച പ്പോഴാണ് മരണം അറിയുന്നത്. നെറ്റിയിലെ മുറിവ് അൽപ്പം കണ്ടതിൽ സംശയമില്ലെന്നും മരണം സ്വാഭാവിക മാണെന്നു പോലീസ് പറയുന്നു ണ്ടെങ്കിലും നമുക്ക് നഷ്ടമായത് സംഗീത ലോകത്തിൽ നികത്താൻ കഴിയാത്ത വലിയൊരു വിടവ് തന്നെ യെന്നുള്ള തിൽ സംശയമില്ല . വാണി ജയറാം നമ്മെ വിട്ടു പിരിഞ്ഞു പോയെങ്കിലും അവരുടെ പതിറ്റാണ്ടുകൾ നീണ്ടു നിന്ന അവരുടെ ശ്രുതിമധുര ഗാനത്തിൽ കൂടി ഇന്നും വാണിയമ്മ ജീവിക്കുന്നു എന്നു തന്നെ പറയാം .നീ മായല്ലെ നീ മറയല്ലെ എന്ന അവരുടെ ഗാനം ഉൾക്കൊണ്ടു കൊണ്ട് നമുക്കും പറയാം ഇനി മായില്ല മറയില്ല നമ്മുടെ മനസ്സിൻ ചെപ്പിൽ നിന്നും വാണി യമ്മുടെ സ്വരമാധുരി .മറഞ്ഞിരു ന്നാലും മനസ്സിന്റെ യുള്ളിൽ മലരായ് വിടരും നീ . വാണി ജയറാമിന് എന്റെ കണ്ണീർ പ്രണാമം
#Vani Jeyram article by Moncy Kodumon