Image

അന്വേഷണങ്ങളുടെ അവസാന പടവുകൾ (ലേഖനം: ജയൻ വർഗീസ്)

Published on 06 February, 2023
അന്വേഷണങ്ങളുടെ അവസാന പടവുകൾ (ലേഖനം: ജയൻ വർഗീസ്)

ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ള കാമ്പയിനുകൾ ഇപ്പോൾ കേരളത്തിൽ സജീവമാണ്. ( ഇല്ല എന്നതിന്പകരം അറിയില്ല എന്നായിരുന്നെങ്കിൽ അത് കൂടുതൽ സ്വീകാര്യം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ) അതിനു വേണ്ടി അക്കാദമീഷ്യന്മാരായ ഒരു കൂട്ടം മഹാ പണ്ഡിതർ പ്രസംഗത്തൊഴിലാളികളായി നാട് ചുറ്റിചർച്ചകൾ സംഘടിപ്പിക്കുന്നു. കോളേജുകൾ കേന്ദ്രീകരിച്ചു നടത്തിക്കപ്പെടുന്ന ഇത്തരം ചർച്ചകളിൽ പുത്തൻതലമുറയുടെ വലിയ വേലിയേറ്റം തന്നെ സൃഷ്ടിക്കപ്പെടുന്നുമുണ്ട്.

ഏതൊരു സമൂഹത്തിലെയും യുവജനങ്ങൾ ചിന്താധാരയുടെ നൽക്കവലകളിൽ തങ്ങൾക്ക് പോകേണ്ടുന്ന വഴിതെരഞ്ഞ് നിൽക്കുന്നവരാണ്. അവർക്കു തൃപ്തികരമായ ഒരു ദിശ‌ ചൂണ്ടിക്കൊടുക്കാനായാൽ അവർ അതിലൂടെസഞ്ചരിച്ച് സാഹചര്യങ്ങളെ ആസ്വദിക്കുകയെന്ന ജീവിതവൃത്തി സമർത്ഥമായി അനുഭവിച്ചു കൊള്ളുമായിരുന്നു;

തേനീച്ചക്കൂട്ടിലെ റാണി തന്റെ ആയിരക്കണക്കായ സഹജരെ ചേർത്തു നിർത്തുന്നത് തനിക്കു പുറപ്പെടുവിക്കാൻകഴിയുന്ന ഒരൊറ്റ ‘ ഫെറോമോണിന്റെ ‘ ന്റെ  മാസ്മരിക ഗന്ധത്തിന്റെ മായാ  വലയത്തിലാണ് എന്നത് പോലെ !  മരണം കൊണ്ടല്ലാതെ ഒരു തേനീച്ചയും ആ കൂട്ടിൽ നിന്ന് പിരിഞ്ഞു പോകുന്നതേയില്ല. 

നമ്മൾ മനുഷ്യർ പൊതുവായും യുവ മാനസങ്ങൾ പ്രത്യേകമായും റോൾമോഡലുകളെ തെരയുന്നവരാണ്. തേനീച്ചക്കൂട്ടിലെ തേനീച്ചകളെപ്പോലയുള്ള ഈ തെരച്ചിൽ തങ്ങൾക്ക് പിൻ പറ്റാനുള്ള ഒരു റാണിയിൽതങ്ങളേക്കാൾ ശ്രേഷ്ടമായ എന്തെങ്കിലും അവർ പ്രതീക്ഷിക്കുന്നുണ്ട്. അത് ലഭ്യമാവുന്ന ഇടങ്ങളിൽ കൂട്ടമായിഅവർ ചേക്കേറുക തന്നെ ചെയ്യും. 

ഒരിക്കൽ മതങ്ങളിലേക്കും, മറ്റൊരിക്കൽ ഇസങ്ങളിലേക്കും മനുഷ്യർ കൂട്ടമായി കുടിയേറിയത് ഇങ്ങനെആയിരുന്നു. മതങ്ങളും ഇസങ്ങളും സമൃദ്ധമായി പുറപ്പെടുവിച്ചിരുന്ന ഫെറാമോൺ ഇന്നവർക്ക് പുറപ്പെടുവിക്കാൻസാധിക്കുന്നില്ല എന്നുള്ള തിരിച്ചറിവിലാണ് ഇന്നത്തെ ഈച്ചകൾ കൂടുകൾ ഉപേക്ഷിച്ചുപോയിക്കൊണ്ടിരിക്കുന്നത്. 

അംഗ സംഖ്യ കൊണ്ട് ലോകത്തു ഒന്നാമതുള്ള ക്രിസ്തു മതത്തിൽ ഇന്ന് എത്ര ക്രിസ്ത്യാനികളുണ്ട് എന്നചോദ്യത്തിന് അവർക്കു പോലും കൃത്യമായ ഉത്തരമില്ല. വ്യക്തിപരമായ ഒരന്വേഷണത്തിന്റെ കണക്കെടുപ്പ്നടത്തുകയെങ്കിൽ സ്വന്തം നില നില്പിനുള്ള ഒരു സാമൂഹ്യ കവചം മാത്രമായിട്ടാണ് ഇന്ന് മിക്ക മതങ്ങളിലെയുംഅനുയായികൾ ആയിരിക്കുന്നത് എന്ന് അനായാസം കണ്ടെത്താവുന്നതാണ്. 

ഒഴുക്കിനെതിരെ നീന്തുവാനുള്ള മടി കൊണ്ട് മിക്കവരും ഒഴുക്കിന്റെ കൂടെ പൊങ്ങുതടികളായി അങ്ങിനെഒഴുകിപ്പോകുന്നു. ഒരു സോഷ്യൽ ക്ലബ്ബ് സംവിധാനം. മാത്രമായി മിക്ക മതങ്ങളും വഴിമാറിഒഴുകിക്കൊണ്ടിരിക്കുന്നു. ക്ലബ്ബിനുള്ള വരിസംഖ്യ അടച്ചാൽ മുകളിലേക്ക് നീന്തി തളരാതെ ചുമ്മാ ഒഴുകി നീങ്ങാം. ആ സുഖം തേടിയാണ് മനുഷ്യൻ മതങ്ങളിൽ തങ്ങുന്നത്. 

ഇവരെ അവിടെ നിന്നടർത്തി ആകർഷിച്ചു കൂടെ നിർത്തുവാൻ കച്ച കെട്ടി ഇറങ്ങിയവരാണ് ശാസ്ത്ര സാങ്കേതികസംവിധാനങ്ങളിൽ അധിഷ്ഠിതമായ ഭൗതിക വാദവും അതിന്റെ കൊടിപ്പടമായ നിരീശ്വര പ്രസ്ഥാനവും. ഈപുത്തൻ കൂറ്റുകാർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നാണു ചോദ്യമെങ്കിൽ അടിസ്ഥാന പരമായ ഉത്തരം ഇല്ലഎന്ന് തന്നെയാണ് എന്നുള്ളതിനുള്ള തെളിവുകളാണ് ചരിത്രം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്

മതത്തിനെതിരെ തൊണ്ട കീറി വിപ്ലവം ഛർദ്ദിക്കുന്ന എത്രയോ വിപ്ലവ വിചക്ഷണന്മാർ  വരാൽ മൈക്ക് കടിച്ചുകീറുമ്പോൾ നോക്കിക്കോണം, അണിവിരലിൽ വിവാഹ മോതിരമുണ്ട്. ആചാര മുദ്ര. വിപ്ലവ പ്രസംഗം കഴിഞ്ഞ്വീട്ടിലെത്തുമ്പോൾ അതില്ലെങ്കിൽ ഭാര്യ അയാളെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളും. പറ്റില്ലെന്ന് പറയാനുംധൈര്യമുണ്ടാവില്ല, കാരണം തുല്യ പദവിയിലുള്ള പെണ്ണിന്റെ കഴുത്തിൽ ഇയ്യാളും കെട്ടിത്തൂക്കിയിട്ടുണ്ട് ഒരുനമ്പർ പ്ളേറ്റ്. സ്ത്രീ ലിംഗ രൂപിയായ താലി. ഈ താലി വണ്ടിയുടെ ഡ്രൈവർ ഇറക്കത്തിൽ ഇട്ടിയവിരാ എന്നഞാനാകുന്നു എന്നർത്ഥം. 

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിപ്ലവക്കുതിരകൾ അതിന്റെ മൂന്നാം ദശകത്തിലെ  കൂടുതൽ മെച്ചപ്പെട്ടസ്വപ്നങ്ങളിലേക്ക് കുതിച്ചു  പായുമ്പോൾ, 1400 വർഷങ്ങളുടെ പഴക്കമുള്ള പുരുഷാധിപത്യത്തിന് അറുതിവരുത്തുവാനായി ഇറാനിലെ വനിതകൾ മുടി മുറിച്ചെറിഞ്ഞ് അലറി വിളിക്കുമ്പോൾ ഭാവ ശുദ്ധിക്കാരായ ഭാരതീയഫെമിനിസ്റ്റുകൾ പഞ്ച പുച്ഛമടക്കി കഴുത്തിൽ കണവന്റെ തിരിച്ചറിയൽ ഐ.ഡി. പ്ളേറ്റും കെട്ടിത്തൂക്കിജനപ്പെരുപ്പത്തിൽ എങ്കിലും ചൈനയെ കടത്തി വെട്ടാനായി തുടരെ പെറ്റു കൂട്ടുന്നു ? 

ഇനി ഇസ്സങ്ങളുടെ കാര്യമെടുത്താലും സ്ഥിതി ഒട്ടും മെച്ചമല്ല. ഒരിക്കൽ ലോകം കീഴടക്കിക്കളയുമോ എന്ന് വരെസംശയിച്ച പല ഇസങ്ങളും എല്ലുന്തി പല്ലു കൊഴിഞ്ഞ് വാലാട്ടി ഇന്ന് നമ്മുടെ പാവയ്ക്കാ ബീച്ചിന്റെ തിണ്ണയിൽതെണ്ടിപ്പട്ടിയെപ്പോലെ ചടഞ്ഞ്‌ കിടക്കുകയാണ്. അടുത്ത നേരത്തെ കഞ്ഞി കിട്ടിയേക്കും എന്ന വലിയപ്രതീക്ഷയോടെ. 

ഇവരുടെ വല്യ വല്യേട്ടനായിരുന്ന  ചൈനയാവട്ടെ സോഷ്യലിസം വലിച്ചെറിഞ്ഞ് കാപ്പിറ്റലിസത്തെ പ്രണയിച്ചുഎന്നതോ പോകട്ടെ, കുറെ വിഷബീജങ്ങളെയും പ്രണയിച്ചു പോയി എന്നതിനാൽ ധർമ്മിക ലോകത്തിന്റെമുഖത്തു നോക്കാനാവാതെ തലയിൽ മുണ്ടിട്ടു മൂടിയാണ് ഇപ്പോൾ വിപ്ലവം പ്രസംഗിക്കുന്നത്. ഒരുവന്റെ ജീവിതംഅപരന്റെ സംഗീതമാവണമെന്നു പാടി നടന്ന റഷ്യ ഇന്ന് പാടുന്ന യുക്രൈൻ മിസ്സൈൽ സംഗീതം ലോകംകാതോർത്തു കേട്ടു കൊണ്ടിരിക്കുകയാണ്. 

ഇതിനിടയിൽ എവിടെ പോകും മനുഷ്യർ ? എവിടെയാണ് പിൻ പറ്റാൻ ശേഷിയുള്ള ഒരു റാണി ? തന്റെ ധർമ്മികഫെറോമോണുകൾ പ്രസരിപ്പിച്ച് കൊണ്ട് തനിക്കും സഹജീവികൾക്കുമായി തേൻ കൂടുകൾ നിറച്ചെടുക്കുന്ന ഒരുറാണി ? ഇതാ അവിടെ എന്നും, ഇതാ ഇവിടെ എന്നും തെരുവുകളിൽ വിളിച്ചു കൂവുന്നത് കേട്ടിട്ടാണ് ജനംഓടുന്നതെങ്കിലും അവസാനമായി അവർ എത്തിച്ചേരുന്നത് അറവു ശാലകളുടെ അരികിലേക്ക് ആണെന്ന് അവർപോലും അറിയുന്നുമില്ല. 

ഇവിടെ നമ്മുടെ അസ്തിത്വം എന്താണെന്ന് നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടതുണ്ട്. നാം ഇപ്പോൾ ഇവിടെആയിരിക്കുന്നത് നമ്മുടെ താൽപ്പര്യ പകരം സംഭവിച്ചതാണോ ? അതായത്, നിന്റെ അമ്മയുടെ ഗർഭത്തിൽ ഒരുഅണ്ഡമായി നീ പ്രവേശിച്ചത് നിന്റെ വീര്യം കൊണ്ടായിരുന്നുവോ ? നിന്റെ അപ്പനോട് വരൂ, വരൂ എന്നിലേക്ക്‌ വരൂഎന്ന് ക്ഷണിച്ചത് നീ ആയിരുന്നുവോ ? 

ഓ ! യാദൃശ്ചികം ! അങ്ങിനെയൊന്നുണ്ടല്ലോ ? അമ്മയുടെ ആമാശയത്തിൽ നിന്ന് ഒരു പൊക്കിൾക്കൊടിയാദൃശ്ചികമായി നിന്നിലേക്ക്‌ വന്നു. നീ തിന്നാതെ നിന്റെ വയറ് നിറഞ്ഞ് നീ വളർന്നു. വെറും യാദൃശ്ചികം. മിടുക്കനായി അമ്മയെ തൊഴിച്ചു നീ പുറത്തു വന്നത് യാദൃശ്ചികം. വലിയ വായിലെ നീ കീറിയത് യാദൃശ്ചികമായിനിനക്ക് വിശന്നത് കൊണ്ടായിരുന്നുവല്ലോ? നീ സമ്പാദിച്ചതല്ലാ നീ തിന്നത് എന്നതും ? നിനക്ക് വേണ്ടി ആരോകരുതിയിരുന്നു എന്നതും വെറും യാദൃശ്ചികങ്ങൾ 

നീ പറയും അത് നിന്റെ അമ്മയായിരുന്നു എന്ന്. നിന്നെ സംബന്ധിച്ച് അത് ശരിയുമാണ്. നിന്റെ അമ്മക്ക്വേണ്ടിയും ആരോ കരുതിയിരുന്നു.  അവിടെ നിന്റെ അമ്മയുടെ പിന്നിലുള്ള അമ്മമാരുടെ ഒരു പരമ്പരയുണ്ട്. പരമ്പരയുടെ അവസാനം ഒരു ഒന്നുണ്ട്. ആ ഒന്നാണ്. നീയായി, നിന്റെ അമ്മയായിii ഭൂമിയായി, സൗരയുദ്ധമായി, മിൽക്കീവേ ഗാലക്സിയായി അണ്ഡകടാഹമായി, ബിഗ്‌ബാംഗായി, ബിഗ്‌ബാംഗിന്റെ സിങ്കുലാരിറ്റിയായി, സിങ്കുലാരിറ്റിയെ പ്രചോദിപ്പിച്ച മഹാ താപമായി, പ്ലാങ്ക് എപ്പൊക്കായി, അതിനും അപ്പുറത്തുള്ള അറിയപ്പെടാത്തഎന്തൊക്കെയോ ആയി ആർക്കും നിഷേധിക്കാനാവാത്ത സത്യം എന്ന യാദൃശ്ചികതയായി. 

ഈ പിന്നാമ്പുറങ്ങളുടെ പിന്നറ്റത്ത് നില നിൽക്കുന്ന ആ ഒന്ന് എന്നത് നിന്റെ യുക്തിക്കു നിരക്കുന്നില്ലെങ്കിൽഅത് തള്ളിക്കളഞ്ഞേക്കുക. നിന്റെ വല്യ വല്യേട്ടനായ ശാസ്ത്രം ഇത് മനസ്സിലാക്കുന്നുണ്ട്. എങ്കിലുംവിശദീകരിക്കാൻ സാധിക്കുന്നില്ല അത് കൊണ്ടാണ് അവർ അവരുടെ ശാസ്ത്ര ഭാഷയിൽ സിങ്കുലാരിറ്റിപ്രതിഭാസം എന്ന അജ്ഞാതമായ എന്തോ ആയി അതിനെ അടയാളപ്പെടുത്തുന്നത്. 

ബഹുമാന്യനായ പ്രായോഗിക ചിന്തകൻ മൈത്രേയന്റെ വാക്കുകളിൽ പ്രപഞ്ചം ഉണ്ടായതല്ല, ഉള്ളതാണ്. അനാദ്യന്തമാണ്‌ പ്രപഞ്ചം എന്ന ദാർശനിക ചിന്ത ഇതിനോട് യോജിക്കുന്നു. 13 .8 ബില്യൺ വർഷങ്ങൾക്ക്മുമ്പുണ്ടായ ബിഗ്‌ബാംഗിലൂടെയാണ് പ്രപഞ്ചമുണ്ടായത് എന്ന വാദവുമായി ശാസ്ത്രവും രംഗത്തുണ്ട്. ഈവാദങ്ങളിൽ ഏതൊക്കെ ശരി ഏതൊക്കെ തെറ്റ് എന്ന് കണ്ടെത്താനുള്ള ജ്ഞാനം മനുഷ്യ വർഗ്ഗം ഇന്നുംനേടിയിട്ടില്ല എന്നതിനാൽ തൽക്കാലം നമുക്ക് കാത്തിരിക്കാൻ മാത്രമേ കഴിയൂ. 

പ്രപഞ്ച വസ്തുക്കൾ കൊണ്ട് അത്യതിശയകരമായി ഘടിപ്പിക്കപ്പെട്ട അപൂർവ പ്രതിഭാസമാണല്ലോ മനുഷ്യൻ. ഈമനുഷ്യന് പരമാവധി സുഖം നൽകുന്നതിനുള്ള സംവിധാനങ്ങളാണ് ഭൂമിയിൽ ഒരുക്കി  വച്ചിട്ടുള്ളതോ, ഒരുങ്ങിനിന്നിട്ടുള്ളതോ എന്ന് കാണാം. അവന്റെ മൃദുലമായ തൊലിക്ക് കുളിർമ്മയേകുന്നത്തിനായി ക്രമീകരിക്കപ്പെട്ടഒരു താപനില. നിറവും, മണവും, രുചിയും നിറച്ചു വച്ചിട്ടുള്ള ഫല മൂലാദികൾ.  ആകാശവും, വായുവും, ജലവും, അഗ്നിയും പൃഥ്വിയും കൊണ്ടുള്ള പോഷക തന്ത്രങ്ങൾ, മഞ്ഞും, മഴയും, കുളിരും, കാറ്റും, മണ്ണും, മരവും, താരും, തളിരും നിറഞ്ഞ സുഗന്ധ വാഹിയായ അന്തരീക്ഷം. തന്റെ അരുമക്കിടാവിന്‌ തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെകരുതലോടെയാണ് മനുഷ്യന് വേണ്ടി ഈ ഭൂമി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതിലുപരി അത്തരം ഒരവസ്ഥനിറഞ്ഞു നിന്ന ഒരിടത്തേക്കാണ് മനുഷ്യ വർഗ്ഗത്തിന്റെ ആദ്യ കാലടികൾ പിച്ച വച്ചത് എന്ന്  പറയുന്നതാവുംകൂടുതൽ ശരി. ഈ അവസ്ഥയെക്കുറിച്ചുള്ള ദാർശനിക അവബോധം ആർജ്ജിക്കാൻ കഴിഞ്ഞ ഭാരതീയാചാര്യൻ“ അന്നം  ഹി ഭൂതാനാം ജേഷ്‌ഠം “ എന്ന് അതിനെ വിലയിരുത്തി. അന്നം അഥവാ ജീവിത സാഹചര്യങ്ങൾജീവിക്കും മുൻപേ അതായത് ജേഷ്ഠാവസ്ഥയിൽ ഉണ്ടായിരുന്നു എന്ന് സാരം. 

ആയിരത്തി മുന്നൂറ്റി എൺപത് കോടി കൊല്ലങ്ങൾക്കു മുൻപ് രൂപം പ്രാപിച്ചുവെന്ന് ആധുനിക ശാസ്ത്രംവിലയിരുത്തുന്ന പ്രപഞ്ചത്തിൽ കേവലമായ മുപ്പത്തഞ്ചു ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ആദിമമനുഷ്യൻ രണ്ടു കാലിൽ എഴുന്നേറ്റു നടന്നതെന്ന് അവർ തന്നെ പറയുമ്പോൾ തന്റെ അരുമയായ മനുഷ്യന്റെജീവ സന്ധാരണത്തിന് അനുകൂലമായ സാഹചര്യങ്ങളുടെ സംവിധാനങ്ങൾ ഒരുക്കുന്നതിന്  വേണ്ടിയുള്ളസുദീർഘമായ ഒരു ചിന്താപദ്ധതിയുടെ പ്രാരംഭ പ്രായോഗിക പ്രവർത്തന പരമ്പരകളുടെ നമുക്കറിയുന്ന കാലഘട്ടത്തിന്റെ നീളം മാത്രമല്ലേ ഈ 13.8 ബില്യൺ വർഷങ്ങൾ ? അഥവാ അതിന് മുൻപ് ഒരു കാലംഉണ്ടായിരുന്നെങ്കിൽ പോലും നാമത് അറിയുന്നില്ല. കാരണം നമ്മളിൽ എത്തിച്ചേർന്ന പ്രകാശത്തിന്റെ ഏറ്റവുംവലിയ പഴക്കം നമ്മൾ അളന്നിട്ട് ഇത്രയേ കിട്ടുന്നുള്ളു. അതിലും അപ്പുറത്ത് നിന്നുള്ള പ്രകാശങ്ങൾ നമ്മളിലേക്ക്സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ടാവാമെങ്കിലും അത് ഇത് വരെയും ഇവിടെ എത്തിയിട്ടുണ്ടാവില്ല എന്ന യാഥാർഥ്യവുംഉണ്ടായിക്കൂടെന്നില്ലല്ലോ ?  ഈ സത്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞ് നിൽക്കുന്നതിനുള്ള തന്ത്രങ്ങളുടെഭാഗമായിട്ടാണ് നമ്മുടെ ശാസ്ത്ര സത്തമന്മാർ ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആണെന്ന് തലയറഞ്ഞ്കരഞ്ഞു കൊണ്ടിരിക്കുന്നത്. 

ഇനി 00 ആയിരുന്നു എന്ന് സമ്മതിച്ചാൽത്തന്നെയും ഒരു പ്രോട്ടോണിനേക്കാൾ ചെറുതായിരുന്ന പ്രപഞ്ച വിത്ത്ഒരു നിസ്സാര സമയം - അതായതു ഒന്ന് ( 1 )എഴുതിയ ശേഷം നാൽപ്പത്തി രണ്ട് ( 42 ) പൂജ്യം ഇട്ടാൽ കിട്ടുന്ന തുകകൊണ്ട് ഒരു സെക്കന്റിനെ ഹരിച്ചാൽ കിട്ടുന്ന ഒരു ചെറു മാത്ര വരുന്ന സമയത്തിനുള്ളിൽ ഉണ്ടായ ‘  പ്ലാങ്ക്എപ്പോക്കിൽ ‘ ( ഇതിൽ പ്ലാങ്ക് എന്നത് അത് കണ്ടെത്തിയ ശാസ്ത്രഞ്ജന്റെ പേരാണ് ) വികസിക്കാനുണ്ടായസാഹചര്യം എന്തായിരുന്നു ? ഒറ്റകൾ മാത്രമായി വേർപിരിഞ്ഞ ആദ്യകാല കണങ്ങളെ അഥവാ ആറ്റങ്ങളെമറ്റേതിനോട് സഹകരിച്ചു കൂടിച്ചേരുന്നതിനുള്ള പ്രചോദനമായി അവിടെ ഉണ്ടായ ഒരു ചിന്തയുടെ സാന്നിധ്യംവെറും സാമാന്യ ബുദ്ധിക്കു പോലും തൊട്ടറിയാവുന്നതാണല്ലോ എന്നതിനാൽ ഈ ചിന്ത രൂപപ്പെട്ട ഒരുബോധാവസ്ഥ മുന്നമേ ഉണ്ടായിരിക്കണമല്ലോ ?

ദൈവം എന്ന കേവല പദം ഉപയോഗിച്ച്  ദാർശനികൻമാർ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഈ പ്രപഞ്ച ബോധാവസ്ഥ- അതായത് സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ എന്റെ ശരീരത്തിൽ, ശരീരഭാഗമല്ലാത്ത, കാഴ്ചക്കും, കേൾവിക്കും, ഗന്ധത്തിനും, രുചിക്കും, സ്പർശനത്തിനും വ്യവച്ഛേദിക്കാനാവാത്തആസ്തിത്വമായി - ‘ ഞാൻ’  എന്ന പ്രപഞ്ച കഷണത്തിന്റെ റിംഗ് മാസ്റ്റർ ആയി  ഇപ്പോൾ ഇവിടെ  പ്രവർത്തിക്കുന്നുണ്ടെങ്കിൽ,  സമാനമായ  ഈ വർത്തമാന ബോധാവസ്ഥയുടെ പ്രപഞ്ചത്തോളമുള്ള ഒരു വലിയറിങ്ങ്മാസ്റ്റർ  പ്രപഞ്ചമെന്ന വലിയ കഷണത്തിലും സ്വാഭാവികമായും സജീവമായി ഉണ്ടായിരിക്കണമല്ലോ ? അതല്ലേ യുക്തി ? അതല്ലേ സത്യം ?  

അതായത്,  മഹാ സമുദ്രത്തിൽ  നിന്ന് കോരിയെടുത്ത ഒരു കപ്പു ജലത്തിൽ  ഉപ്പുരസമുണ്ടെങ്കിൽ  അതേഉപ്പുരസം സമുദ്ര ജലത്തിൽ എല്ലായിടത്തും ഉണ്ടായിരിക്കും എന്നത് പോലെ തികച്ചും യുക്തിഭദ്രമായ ഒരു സത്യംതന്നെയല്ലേ ഇതും ? കാരണം, പ്രപഞ്ചത്തിൽ നിന്ന് കോരിയെടുത്ത് ആറടി / രണ്ടടി വലിപ്പമുള്ള ഒരു കുപ്പിയിൽവേർതിരിച്ചു ശേഖരിച്ച്‌ വച്ചിട്ടുള്ള ഒരു വർത്തമാന പ്രപഞ്ച ഖന്ധമാണല്ലോ ഇപ്പോൾ ഞാൻ  അല്ലെങ്കിൽ നിങ്ങൾ ? 

സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയതാണ് മനുഷ്യന്റേത് ഉൾപ്പടെയുള്ളശരീര ഭാഗങ്ങൾ എന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. എങ്കിൽ, ശരീര ഭാഗമല്ലാത്ത, കാഴ്ചക്കും, കേൾവിക്കും, ഗന്ധത്തിനും, രുചിക്കും, സ്പർശനത്തിനും വ്യവച്ഛേദിക്കാനാവാത്ത ആസ്തിത്വമായി എന്റെ മൺകൂടിന്റെ റിംഗ്മാസ്റ്റർ ആയി പ്രവർത്തിക്കുന്ന ഞാൻ എന്ന വർത്തമാന ബോധാവസ്ഥ എന്നതാണല്ലോ എന്റെ ജീവിതം ? അമ്മയുടെ ഗർഭത്തിനും മുൻപേ എങ്ങോ, എവിടെയോ ഒരു  കേവല ബിന്ദു മാത്രമായിരുന്ന എന്നെ ഇന്ന്കാണുന്ന ആറടി \രണ്ടടി ഫ്രയിമിനുള്ളിൽ ഇത് പോലെ വളർത്തിയെടുത്തത് ഈ ബോധാവസ്ഥയുടെ പ്രാഗ്രൂപമായ വൈറ്റൽ പവർ എന്ന ആത്മ ശക്തി തന്നെ ആയിരുന്നുവല്ലോ ? ഞാൻ ഉണ്ണുന്നതും, ഉറങ്ങുന്നതും, ഇണചേരുന്നതും മാത്രാല്ലാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിലും റിങ് മാസ്റ്റർ ആയിരുന്നു കൊണ്ട് എന്നെജീവിപ്പിക്കുന്നത് ഇതേ ബോധാവസ്ഥ എന്ന ആത്മ ശക്തി തന്നെയാണല്ലോ ? 

എങ്കിൽ പ്രപഞ്ചത്തിന്റെ ചെറു മാത്ര മാത്രമായ ഞാനെന്ന ചെറു കഷണത്തിൽ ഇവിടെ ഇപ്രകാരം ആണെങ്കിൽസർവ മാത്രകളുടെയും സമജ്ഞ സമാഹാരമായ മഹാ പ്രപഞ്ചത്തിലും ഇതേ ബോധാവസ്ഥയുടെ ഒരു വലിയഭാവം സജീവമായി ഉണ്ടായിരിക്കണം എന്ന യുക്തി എന്ത് കൊണ്ട് ചില സുഹൃത്തുക്കൾ അംഗീകരിക്കുന്നില്ല ? ഇവിടെ ഈ ചെറിയ കഷണത്തിൽ ഇപ്രകാരം പ്രവർത്തിച്ച്‌ എന്നെ ഞാനാക്കുന്ന ഈ ബോധാവസ്ഥ സമാനമായസാഹചര്യങ്ങളുടെ വലിയ കഷണമായ പ്രപഞ്ചത്തിലും ഒരു വലിയ ബോധാവസ്ഥയായി നില നിൽക്കുന്നുണ്ട്എന്ന്  യുക്തി ബോധവും, ധർമ്മ ബോധവുമുള്ള ആർക്കും അംഗീകരിക്കേണ്ടി വരുന്നുവല്ലോ ? 

മനുഷ്യ മസ്തിക്കത്തിന്റെ ഇരുന്നൂറു ഗ്രാം വരുന്ന  ചെറു ഭാഗത്തിന്റെ വിലയിരുത്തലുകളുടെ കൊച്ചു കൊച്ചുഫ്രയിമുകൾക്കുള്ളിൽ ഒതുക്കാനാവാത്തതാണെങ്കിലും, അത് തന്നെയല്ലേ സർവ  ലോക ദാർശനികരേയുംപ്രചോദിപ്പിക്കുന്ന പ്രപഞ്ച ചേതന എന്ന പ്രപഞ്ചാത്മാവ് എന്ന ശക്തി സ്രോതസ് ? ദൈവം എന്ന വാക്ക് അലർജിആയിട്ടുള്ളവർ അനുയോജ്യമായ മറ്റൊരു വാക്ക് കൊണ്ട് വരൂ  സ്വീകരിക്കാം.  പക്ഷെ കുടം ശൂന്യമല്ലാ - യാതൊരുകുടത്തിനും ശൂന്യമായിരിക്കാൻ സാധിക്കുകയില്ല എന്നത് പോലെ നിങ്ങളും ഞാനുമാകുന്ന നാം എന്ന കുടങ്ങളുംശൂന്യമാല്ലാ എന്നറിയുക. തലയിൽ ആൾതാമസം ഉണ്ടായിരുന്ന കാലടിക്കാരൻ ശങ്കരൻ അതറിഞ്ഞിട്ടാണ് ഈസംവിധാനത്തെ അദ്വൈതം എന്ന് അടയാളപ്പെടുത്തിയത് !

# Jeyan Varghese Article

Join WhatsApp News
നിരീശ്വരൻ . 2023-02-07 04:55:03
ദൈവം ഉണ്ടോ ഇല്ലിയോ എന്നുള്ള അന്വേഷണമാണ് ദൈവ സൃഷ്ട്ടിക്കും തുടർന്ന് എല്ലാ മത ഗ്രന്ഥങ്ങളുടെയും ഉത്ഭവത്തിന്റെ പിന്നിൽ ഉള്ളത്. എന്നാൽ പുരോഹിതർ എന്ന കുബുദ്ധികൾ ദൈവം ഉണ്ടെന്ന് തീർപ്പു കൽപ്പിക്കുകയും മറ്റുള്ളവരെ തന്നിൽ ആകർഷിച്ചു നിറുത്താൻ തേനീച്ചകളുടെ റാണി പുറപ്പെടുവിക്കുന്ന, ഹോർമോണിനു സമമായ സുഗന്ധം (അടുത്തു ചെല്ലുമ്പോൾ അറിയാം നാറ്റമാണെന്ന് ) പോലെ സുഗന്ധം പുറപ്പെടുവിക്കുകയും അടിമകളാക്കി പണി എടുപ്പിക്കുകയും ചയ്യും. എന്നാൽ പണ്ഡിതവർഗ്ഗം ചെയ്യുന്നത്, യുവജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. അതിലേക്ക്, പുരോഹിത വർഗ്ഗത്തിന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കേണ്ടതായുണ്ട്. പണ്ഡിതവർഗ്ഗത്തെ ഹോർമോൺ കൊണ്ട് മയക്കി അണികളെ തളച്ചിടുന്ന ഏകാധിപതികളായ തേനീച്ചകളുടെ റാണിയോട് ഉപമിക്കുന്നതിനോട് ഒട്ടും യോജിക്കുന്നില്ല . ഒരു മനുഷ്യനും ഒരിക്കലും നിര്വചിക്കാനും, തെളിയിക്കാനും കഴിയാത്ത ഒരു ദൈവത്തെ ഉണ്ടാക്കി കോടാനുകോടി ജനങ്ങൾക്ക് വിൽക്കാൻ കഴിഞ്ഞു എന്നതാണ് ഇവരുടെ വിജയം. ഇവിടെ ഇവർ ഹോർമോണിനു പകരം മറ്റു പല മാർഗ്ഗങ്ങളുമാണ് ഉപയോഗിക്കുന്നത്. സ്‌കൂൾ പണിതുകൊടുക്കുന്നു, ആതുരാലയങ്ങൾ, എന്ന് വേണ്ട പലതും. എന്നാൽ ഇവർ മെയ്യനങ്ങി പ്രവർത്തിക്കാൻ തയാറല്ല . അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യ സ്ഥാനവും . അബ്ബാ പിതാവേ എന്നൊക്കെ വിളിക്കുന്നതാണ് ഇവർക്ക് പഥ്യം. ഇവന്മാരെ ഒരെണ്ണത്തിനെ വീട്ടിൽ കയറ്റരുത് പണ്ടത്തെപ്പോലെ തേനീച്ചകൾ ഹോർമോൺ പുറപ്പെടുവിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവിലാണ് തേനീച്ചകൾ ഇവരെ വിട്ടുപോകുന്നത് എന്ന് പറയുമ്പോൾ, ആ തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കുന്നതിൽ പണ്ഡിത വർഗ്ഗത്തിന് പ്രധാനമായ ഒരു പങ്കുണ്ട്. മനുഷ്യർ തുടർച്ചയായി തീട്ടക്കുഴികളിൽ താമസിച്ചാൽ അത് ഹോർമോണയും സുഗന്ധമായും അവർക്കു തോന്നും എന്നാൽ പണ്ഡിത വർഗ്ഗം മണപ്പിക്കുന്നത് കസ്തൂരി മണമുള്ള സ്വാതന്ത്ര്യമാണ് . "സ്വതന്തമാക്കുന്ന സുഗന്ധമുള്ള സത്യം" അത് രുചിച്ചറിഞ്ഞാൽ ഈ പുരോഹിത വർഗ്ഗത്തെ ഏഴരികത്താരും അടിപ്പിക്കില്ല . എല്ലാത്തിനേം ഓടിക്കും .
Hi Shame 2023-02-07 12:11:07
If you really want to find whether there is any God to answer,when you are on sick bed gasping for last breath you will call or ask pray for me.There are millions done that way but Athiests have no common sense what we do.24/7 drunken looking for something to eat and looking for a shelter and there is no hope and help and that time you will call for that help.In America you will get welfare upto some extent but there are people who have no help and that time they call for help from God and you did not come to that point.All Nereeshwarans called for that help and I know and I watched that situation
Jayan varghese 2023-02-07 13:44:59
രാഷ്ട്രീയവും രാഷ്ട്രവും, മതവും ജാതീയതയും ഒരുപോലെ മനുഷ്യാവസ്ഥയിൽ മാനസിക തടവറകൾ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം നില നിൽപ്പിനായി അധർമ്മത്തിൽ അഭിരമിക്കേണ്ടി വരുന്ന ഒരു മനുഷ്യ കുലത്തിന് നിലനിൽപ്പിന്റെ അനിവാര്യതയായി ഈ സംവിധാനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നു എന്നതാണ് സത്യം. സർവ്വതന്ത്രസ്വതന്ത്രനായ മനുഷ്യൻ എന്ന മാനവീകതയുടെ വർണ്ണസ്വപ്നങ്ങളിൽ ആകൃഷ്ടരായിട്ടാണ് മനുഷ്യ വർഗ്ഗം ഈ പ്രലോഭനങ്ങളിൽ കൊത്തിക്കുടുങ്ങിയത് എന്നതിനാൽ ഇവയുടെ ഉന്മൂല നാശം എന്നത് മനുഷ്യ കുലത്തിന്റെ തന്നെ സർവ നാശത്തിന് കാരണമായേക്കാം. സംവിധാനങ്ങളുടെ സമൂല ഉന്മൂലനങ്ങളിലല്ലാ, അവയിൽ കാലികവും ധാർമ്മികവുമായ തിരുത്തലുകൾ കൊണ്ട് വന്നു നില നിർത്തുന്നതിലാണ് സാമൂഹ്യ പരിഷ്ക്കർത്താക്കൾ മുൻകൈ എടുക്കേണ്ടത്. സ്വന്തം ചില്ലുമേടകളിൽ വിലയേറിയ ജീവിത സാഹചര്യങ്ങൾ ആസ്വദിച്ചു കൊണ്ട് സമൂഹത്തെ ഉദ്ധരിക്കുന്ന വാചക ഉൽപ്പന്നങ്ങൾ മാർക്കറ്റിലിറക്കുമ്പോൾ അത് നിരാകരിച്ച്‌ കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളിലേക്കോടുന്ന സാധാരണക്കാരന് നിങ്ങളുടെ പാണ്ഡിത്യം ആവശ്യമേയില്ല. ഇവിടെ, മറ്റുള്ളവർക്ക് വേണ്ടി എന്ന നിലയിൽ സ്വന്തം തൊഴിലിടത്തിൽ നിന്ന് പ്രതിഫലം പറ്റുന്ന കത്തനാർമാരും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. ( തങ്ങൾ പണ്ഡിതന്മാരാണ് എന്ന ഒറ്റ പ്രസ്താവന മതി ഇവന്മാർ നഗ്നനാണെന്ന് മനസിലാക്കുവാൻ. അറിവില്ലെന്നുള്ള അറിവാണ് യഥാർത്ഥ അറിവ് എന്ന് ഇനിയെങ്കിലും അറിയുക ! ) അഞ്ജനായ മനുഷ്യന്റെ മുന്നിൽ വിഗ്രഹം ഒരു മാധ്യമമാണെന്നും, അവൻ വിജ്ഞനാകുമ്പോൾ അവൻ തന്നെ അത് തകർത്ത് കൊള്ളൂമെന്നും ആദി ശങ്കരൻ പറഞ്ഞതിന്റെ അർഥം ഇതായിരുന്നു എന്ന് മനസ്സിലാക്കാതെയാണ് ആധുനിക ശാസ്ത്രത്തിന്റെ അളിയൻമാരായ ഭൗതിക വാദികൾ മത / രാഷ്ട്രീയ സംവിധാനങ്ങളുടെ ഉന്മൂലനത്തിനായി വെറുതേ കുരച്ചു കൊണ്ടിരിക്കുന്നത്‌ ! ജയൻ വർഗീസ്.
നിരീശ്വരൻ 2023-02-07 14:42:39
നിന്റെ ഒക്കെ ദൈവങ്ങൾ തൊടുത്തുവിട്ട ഭൂകമ്പത്തിൽ അനേകായിരങ്ങൾ ടർക്കിയിലും സിറിയയിലും ചത്തൊടുങ്ങുമ്പോൾ, പാതിരിമാരും രാഷ്ട്രീയക്കാരും ഇതിന്റെ പേരിൽ പണം സ്വാരൂപിക്കുമ്പോൾ (സുനാമിയുടെ പേരിൽ സ്വരൂപിച്ച പണം മുഴുവനും രാഷ്ട്രീയക്കാർ തിന്നു തീർത്തു, പുരോഹിത വർഗ്ഗം പള്ളിക്കടിയിലും , അമ്പലത്തിനടിയിലും കാലവറകളിൽ പണം സ്വർണ്ണമാക്കി സൂക്ഷിക്കുന്നു) സാധരണക്കാരായ മനുഷ്യർ സഹജീവികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, ദൈവത്തിന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ചെകുത്താൻ ചിരിക്കുന്നു. ചിലരുടെ തലയിലെ ചോറ് മുഴുവൻ പുരോഹിതവർഗ്ഗം തിന്നു തീർത്തപ്പോൾ അവർക്ക് ഒരു 'ഷെയിമും'ഇല്ലാതെ പുലമ്പി കൊണ്ടിരിക്കും. ഒരു ഐസ് ചാക്ക് മേടിച്ചിട്ട് അതിന്റെ മുകളിൽ ഇരിക്കുക വേറൊരെണ്ണം നിന്റെ തലയിലും വയ്‌ക്കുക. കുറച്ചു നാളത്തേക്കെങ്കിലും തല ഉറഞ്ഞിരിക്കട്ടെ.
Jayan vargees 2023-02-07 19:49:16
നിരീശ്വരൻ എന്ന മുഖം മൂടിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തിയായ നിങ്ങൾ ദൈവം നേരിട്ട് വന്ന് ’ ഹവ് ഡു യു ഡു‘ എന്നും പറഞ്ഞ് നിങ്ങളുടെ കൈ പിടിച്ചു കുലുക്കണം എന്ന് ആവശ്യപ്പെടുന്നത് ശരിയാണോ ? ആദ്യം നിങ്ങളുടെ കപട വേഷം അഴിച്ചു കളയൂ. കപടന്മാരുമായി സ്വാഭാവികമായും ദൈവത്തിന് ഇടപാടുകൾ ഉണ്ടാവില്ല. കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്ക മനസ്സുകൾ സൂക്ഷിക്കുന്നവർക്കു മാത്രമേ ദൈവസാന്നിധ്യം അറിഞ്ഞ് അനുഭവിക്കാൻ സാധിക്കുകയുള്ളു എന്നതാണ് സത്യം. പവ്വർ സോഴ്സിൽ തൊട്ടിരിക്കുന്ന ബാറ്ററിയിൽ ചാർജ് വന്നു നിറയുന്നത് പോലെ പ്രപഞ്ചാത്മാവായ ദൈവത്തിൽ ചേർന്നിരിക്കുന്നവർക്കും ദൈവാനുഭവം തന്നിൽ നിറയുന്നതായി അനുഭവിക്കാനാകും. കണക്ഷൻ ഇല്ലാത്ത ബാറ്ററി കാഴ്ച്ചയിൽ വ്യത്യാസം ഇല്ലെങ്കിലും അതിൽ ചാർജ് ഉണ്ടായിരിക്കുകയില്ല. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത എത്രയെത്ര സത്യങ്ങൾ നിറഞ്ഞതാണ് പ്രപഞ്ചം എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുമ്പോൾ നിങ്ങൾ ചാടിക്കയറി “ ഇല്ല “ എന്ന് പറയാതെ പണ്ഡിതരെ ! നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി എത്ര തവണ ഞാൻ വന്നിരിക്കുന്നു. എന്നിട്ടും പിടിവാശിക്കാരനായ കുട്ടിയെപ്പോലെ “ എനിക്ക് കരിമ്പ് വേണം “ എന്ന് നിങ്ങൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്. സാക്ഷാൽ കരിമ്പുമായി വന്നാൽപ്പോലും “ നാലാക്കിത്തരണം “ എന്ന് പറഞ്ഞ് നിങ്ങൾ കരയും. ഇനി നാലാക്കിത്തന്നാൽ “ എട്ടാക്കിത്തരണം “ എന്ന് പറഞ്ഞായിരിക്കും നിങ്ങളുടെ കരച്ചിൽ. സഹി കെട്ട് എട്ടാക്കിത്തന്നാലും നിങ്ങൾ കരച്ചിൽ നിർത്തില്ല “ ഇത് ഒന്നാക്കിത്തരണം “ എന്ന് പറഞ്ഞാവും നിങ്ങളുടെ നിലവിളി. ഇക്കണക്കിന് നിങ്ങളെ എന്ത് ചെയ്യണമെന്ന് വായനക്കാർ ചിന്തിക്കട്ടെ ! ജയൻ വർഗീസ്.
നിരീശ്വരൻ 2023-02-08 05:43:35
"നിരീശ്വരൻ എന്ന മുഖം മൂടിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തി" ഈ ചോദ്യം നിങ്ങൾ എന്നോട് ചോദിക്കുമ്പോൾ ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങൾ നൂറ്റാണ്ടുകളായി തലയിൽ ഏറ്റി നടക്കുന്ന നിങ്ങളുടെ ദൈവത്തിന്റെ മുഖം ഒരിക്കലെങ്കിലും കാണണ്ടെ ? അതൊരു ഒരു തരം ഇരട്ടതാപ്പു നയമാണ്. നിങ്ങളെ ഗിനി പന്നികളാക്കി പരീക്ഷണം നടത്തുന്ന നിങ്ങളുടെ ദൈവത്തിന്റ മുന്നിൽ യാതൊരു ഉളിപ്പും ഇല്ലാതെ തലകുനിച്ചു നിൽക്കും . ഞാൻ നിങ്ങളുടെ ശത്രു ആണെങ്കിൽ ആ ശത്രുവിനെ സ്നേഹിച്ചു കൂടെ ? നിങ്ങളുടെ ചിന്ത ഒന്ന് എഴുത്തൊന്നു പ്രവർത്തി മറ്റൊന്ന്. നിങ്ങൾക്ക് ശത്രുക്കൾക്ക് മറുപടി കൊടുക്കാനുള്ള ശ്രമത്തിൽ പൊരുത്തമില്ലാത്ത സംഗതികളാണ് എഴുതി വിടുന്നത് . ഇടയ്ക്ക് ഒരു ശ്വാസം എടുക്കുന്നത് നല്ലതായിരിക്കും. നിങ്ങളിലെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഒച്ചപ്പാടുകൾ ഇ മലയാളി കോളത്തിൽ അലതല്ലുകയാണ്. നിങ്ങളുടെ മനസ്സിന്റെ അസ്ഥിരതയുടെ സൃഷ്ടികൾ അല്ലെ മുല്ല കാക്ക , കമന്റ് കുഞ്ഞാപ്പൻ. ലംബോദരൻ ? നിങ്ങൾക്ക് അടിമുടി സംശയ രോഗമാണ് ? അവനാണോ ഇവൻ ഇവനാണോ അവൻ എന്ന തോന്നലിൽ നിന്ന് പിറന്നവരല്ലേ മുൻ പറഞ്ഞ സങ്കല്പ ജീവികൾ . പക്ഷെ ഇപ്പോൾ അവർക്ക് ജീവൻ വച്ചപോലെ തോന്നുന്നു അവർ നിങ്ങൾക്ക് എതിരെ ശബ്ദം ഉയർത്തുന്നു . ഇത്രയും ഓർത്തില്ല അല്ലെ? "നിങ്ങൾക്ക് ഇഷ്ടം ഇല്ലാത്ത ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ സന്താനങ്ങൾ കൂട്ടികൊണ്ടുപോകും " . നിങ്ങളുടെ ദൈവത്തിന് പേരില്ലാത്തതുകൊണ്ട് എനിക്കും പേരില്ല . ഇനി അതിനുവേണ്ടി സമയം കളയുന്നത് ഭോഷത്വമാണ് .ശുദ്ധ ഭോഷത്വം . ഒരിക്കൽ എന്റെ മനസ്സും നിഷ്കളങ്കമായിരുന്നു അതിലേക്കാണ് മതം വിഷം കുത്തി നിറച്ചത് . അവർ ഇല്ലാത്ത സ്വർഗ്ഗത്തെ കുറിച്ചും ദൈവത്തെക്കുറിച്ചും പോളിവാക്കു പറഞ്ഞു . എന്റെ കോഴി ഇട്ട മുട്ടകളും എന്റെ വാഴകുലയുമൊക്കെ ആദ്യ ഫലം എന്ന് പറഞ്ഞു അവർ അടിച്ചു കൊണ്ടുപോയി ' മലയപുലയന്റെ മാടത്തിൻ മുറ്റത്തു വിളഞ്ഞ കുല അടിച്ചു കൊണ്ടുപോയതുപോലെ " പക്ഷെ അധിക നാൾ അവർക്ക് എന്നെ പിടിച്ചു നിറുത്താനായില്ല എന്റെ സത്യന്വേഷണത്തിലൂടെ ഞാൻ ആ ബന്ധനങ്ങൾ പൊട്ടിച്ചു . ഇന്ന് എന്റെ കോഴി ഇടുന്ന മുട്ട ഞാൻ തിന്നുന്നു . എന്റെ മണ്ണിൽ വിളയുന്ന നെല്ല് ഞാൻ കൊയ്യേത്തെടുക്കുന്നു . ഇനി ഇവർക്ക് കല്ലും മണ്ണും ചേർത്ത് ദൈവങ്ങളെ സൃഷ്ടിക്കാനും അവരെ പ്രതിഷിട്ടിക്കാനും അതിന്റ പേരിൽ സുഖിമാന്മാരായി ജീവിക്കാനും ഈ അധമ വർഗ്ഗത്തെ അനുവദിക്കില്ല . എന്റെ മുഖം മൂടി കീറുന്നതിനു മുൻപ് നിന്റെ ദൈവത്തിന്റെ മുഖം മൂടി കീറുക . അയാൾ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം 7700 ഉറങ്ങി കിടന്നവരെ കള്ളനെ പോലെ വന്നു ഭൂമി കുലുക്കി കെട്ടിടങ്ങൾ ഇളക്കി അവരെ അതിൽ ഇട്ടു ശ്വാസം മുട്ടിച്ചു കൊന്നു . പോകു നീ നിന്റെ ദൈവത്തിന്റെ മുഖമൂടി ആദ്യം വലിച്ചു കീറി അവൻ ആരാണെന്ന് ജനങ്ങൾക്ക് കാട്ടികൊടുക്ക് . ഇല്ല നിങ്ങൾക്ക് അതിനു കഴിയില്ല . സുഹൃത്തേ . ആദ്യം നിങ്ങൾ നേരെ നിൽക്ക് എന്നിട്ട് നമ്മൾക്ക് സംവദിക്കാം .
നീറുന്ന ഈശ്വരൻ 2023-02-08 16:03:33
സകല കാര്യങ്ങളിലും അസാമാന്യ അറിവു നടിക്കുന്ന നിരീശ്വരാ.ജീവിക്കാൻ ദൈവവിശ്വാസികളുടെ രാജ്യം എണ്ണി മേടിക്കുന്ന ശമ്പളം(ജോലി ഉണ്ടെങ്കിൽ. കണ്ടിട്ടു ജോലി ഇല്ലെന്നാണു തോന്നുന്നത്‌ കാരണം കുത്തിയിരുന്നു ഇതു പോലെ എഴുതിവിടണമെങ്കിൽ ജോലിയും കൂലിയും ഉള്ളവർക്കു പറ്റുന്ന കാര്യമല്ല) IN GOD WE TRUST എന്നെഴുതിയ ഡോളർ.അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ ഇതെല്ലം ഉപേക്ഷിച്ചു ക്യൂബയിലോ, നോർത്ത് കൊറിയയിലോ പോയിരുന്നു എഴുതുക. താങ്കളെ ബഹുമാനിക്കാം.ഇപ്പോൾ താങ്കൾ ചെയ്യുന്നത് ഇരട്ടത്താപ്പാണ്‌.ചിന്തിച്ചു പ്രവർത്തിക്കുക. ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവർക്ക് അല്പം ആശ്വാസം കൊടുക്കുക. നിരീശ്വരവാദികൾക്കൊപ്പം, നിരീശ്വരവാദികളുടെ രാജ്യത്തു ജീവിച്ചു യഥാർത്ഥ നിരീശ്വരവാദിയാണെന്നു തെളിയിച്ചുകൊടുക്കുക. അല്ലതെ എന്തു പറഞ്ഞാലും വിലപ്പോവില്ല നിരീശ്വരാ. ഒരു നീരീശ്വരനായി നീറി, നീറി ഈ അമേരിക്കയിൽ ജീവിക്കാതെ. സമാധാനം ഉള്ളവനായി ഉത്തര കൊറിയയിൽ ജീവിച്ചുകാണിക്കൂ.എഴുത്തിനോടൽപ്പമെങ്കിലും നീതി പുലർത്തൂ.
നിരീശ്വരൻ 2023-02-08 18:13:07
നീറുന്ന ഈശ്വരാ - അറിവ് ഇല്ലായ്മയെ അറിവുകൊണ്ടു ഇല്ലായ്‌മ ചെയ്യാത്തതാണ് തെറ്റ് . അമേരിക്കൻ ഡോളറിന്റ പുറത്തു ദൈവം കാവലിരിക്കുന്നതും ബൈബിൾ കൂടുതൽ വിറ്റഴിക്കണ്ടതും ചർച്ചിന്റെ ആ ആശ്യാമാണ് . പണത്തിനു ലക്ഷ്മി ദേവിയുമായി ബന്ധമുണ്ട് . അമേരിക്കൻ ഭരണഘടനയിൽ ദൈവത്തെക്കുറിച്ചു ഒന്നും ആരും പറഞ്ഞിട്ടില്ല . പ്രസിഡന്റ് ‌ ഐസൺഹോവർ ഹൊവറാണ് ആദ്യമായി ഒരു ബില്ലിലൂടെ ദൈവത്തെ പണത്തിൻറെ പുറത്തു കയറ്റി പ്രതിക്ഷിടിച്ചത് . ഇതിൽ കുബുദ്ധികളായ ചർച്ചിന് പങ്കുണ്ട് . ചർച്ചും സ്‌റ്റേറ്റും ഒരുമിച്ചു കിടന്നിരുന്ന സമയമാണത് . നിന്നെപോലുള്ള വിഡ്ഢികളിൽ നിന്നും പണം അടിച്ചെടുത്തു പാസ്റ്റർമാരും രാഷ്ട്രീയക്കാരും സ്ത്രീകളുമായി അന്തി ഉറങ്ങുന്നത് . വിവരക്കേട് ഇനിയും ഉണ്ടങ്കിൽ പോരട്ടെ .
നിരീശ്വരൻ 2023-02-09 05:08:48
യഹൂദന്റെ ആയാലും ക്രിസ്തിയാനിയുടെ ആയാലും തുർക്കിക്കാരുടെ ആയാലും എല്ലാ മതസ്ഥാപനങ്ങളും മനുഷ്യരെ അടിമകളാക്കി ഭയപ്പെടുത്തി അധികാരം നില നിര്ത്താനും കൊള്ളയടിക്കാനും വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുളളതാണ് . (തോമസ് പെയ്ൻ ) - ഇത് നീറുന്ന ഈശ്വരനെ സംബന്ധിച്ചു വളരെ ശരിയാണ് . അടിമത്ത്വത്തിന്റ ചങ്ങലകളിൽ ബന്ധിതനായി കിടന്ന് എന്റെ നേരെ നോക്കി കുരയ്ക്കാൻ കാരണം അമേരിക്കൻ ഭരണഘടനയുടെ പിതാക്കന്മാരിൽ ഒരാളായ തോമസ് പെയ്നിന്റെ പറഞ്ഞിരിക്കുന്നത് തന്നെയാണ്. . ക്രിസ്ത്യാനിറ്റി എന്നു പറയുന്നത് ഒരിക്കലും കോമൺ ലോ യുടെ ഭാഗമായിരുന്നില്ല. എല്ലാ രാജ്യത്തും എല്ലാ കാലഘട്ടത്തിലും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ ആയിരുന്നു പുരോഹിത വർഗ്ഗം -എന്ന തോമസ് ജെഫേഴ്സണിന്റെ വാക്കുകളും .ഒരർത്ഥത്തിലും ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായല്ല അമേരിക്കൻ ഗവണ്മെന്റ് സ്ഥാപിതമായിട്ടുള്ളത് .-എന്ന ജോൺ ആഡംസിന്റെ വാക്കുകളും നീറുന്ന ഈശ്വരന്റ അന്ധത കുറയ്ക്കാൻ സഹായകരമായിരിക്കും നിരീശ്വരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക