Image

ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാര്‍ച്ച് നാലിന്

Published on 06 February, 2023
 ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാര്‍ച്ച് നാലിന്

അറ്റ്‌ലാന്റാ, ഫെബ്രുവരി 7 :  ജോര്‍ജിയ, ടെന്നസി, കരോലിന, അലബാമ, എന്നീ അമേരിക്കന്‍ സംസ്ഥാനയങ്ങളില്‍നിന്നുമുള്ള മലയാളി സംഘടനകളുടെ കൂട്ടായമയായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ  പ്രവര്‍ത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാര്‍ച്ച് 4 ന് അറ്റ്‌ലാന്റയിലെ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ ഉജ്ജല പരിപാടികളുടന്‍ നടത്തപ്പെടുമെന്നു റീജിയണല്‍ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിലുള്ള  സംഘാടകര്‍ അറിയിച്ചു.

അതേദിനം ഫോമയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ്‌സ് ന് സ്വീകരണവും, മുന്‍ സാരഥികള്‍, പുതിയ സാരഥികള്‍ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും.

ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിനിന്നുമുള്ള, കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി  സംഘടനകളുടെ നേതാക്കമാരും ഇതില്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് നാഷ്വിലില്‍ നിന്നുമുള്ള മുന്‍ വൈസ്  പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു. ഗാമയുടെ പ്രസിഡന്റ് ബിനു കാസിം, അമ്മ  പ്രസിഡന്റ് ജെയിംസ് ജോയ്,  എം.എ.എസ്.സി പ്രസിഡന്റ് അനീഷ് രാജേന്ദ്രന്‍, ഗഅച പ്രസിഡന്റ് രാകേഷ് കൃഷ്ണന്‍ എന്നിവരുടെ സാന്നിഥ്യം ഉല്‍ഘാടനത്തിനു മാറ്റ് കൂട്ടുന്നതായിരിക്കും.

നാഷണല്‍ വനിതാ പ്രതിനിധിയായ അമ്പിളി സജിമോന്റെയും, റീജിയണല്‍ വനിതാ പ്രതിനിധിയായ ഫെമിന നാസ്സറിന്റെയും നേതൃത്വത്തില്‍ ഉജ്വലമായ കലാപരിപാടികളും നടത്തപെടുമെന്നു നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ദീപക് അലക്‌സാണ്ടര്‍ അറിയിച്ചു.

വരും വര്‍ഷങ്ങളില്‍, മലയാളീ യുവ തലമുറയിലുള്ളവര്‍ക്കു പ്രാധാന്ന്യം കൊടുത്തുകൊണ്ട് യുവജനോല്‍ത്സവവും കായികമേളകളും റീജിയനില്‍ സംഘടിപ്പിക്കുമെന്ന്  യൂത്ത് പ്രതിനിധി ജീവന്‍ മാത്യു പ്രഖ്യാപിച്ചു.

പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍, നാഷ്വിലില്‍നിന്നും ചെയര്‍മാന്‍ ബബ്‌ലൂ ചാക്കോയും, അറ്റ്‌ലാന്റയില്‍നിന്നും വൈസ് ചെയര്‍മാന്‍് വിഭാ  പ്രകാസും, സെക്രട്ടറി സാജു ഫിലിപ്പും പ്രവര്‍ത്തിക്കുന്നു.

സ്‌പോണ്‍സര്‍ഷിപ് കണ്ടെത്തുവാന്‍  ട്രെഷറര്‍ സച്ചിന്‍ ദേവ്, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായ സാം ആന്റോയും, അഡൈ്വസറി വൈസ് ചെയര്‍മാന്‍ ലൂക്കോസ് തരിയാനും അത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതായിരിക്കും.

ട്രെസ്സുറര്‍ സച്ചിന്‍ ദേവ്, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായ സാം ആന്റോയും, അഡൈ്വസറി വൈസ് ചെയര്‍മാന്‍ ലൂക്കോസ് തര്യനും സ്‌പോണ്‍സര്‍ഷിപ് കണ്ടെത്തുവാന്‍  നേതൃത്വം നല്‍കുന്നതായിരിക്കും.


# fOMAA South East Region iinaguration

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക