Image

പ്രവാചക പുസ്തകങ്ങൾ (ബൈബിളിന്റെ ദൈവികത: അധ്യായം 12: നൈനാന്‍ മാത്തുള)

Published on 09 February, 2023
പ്രവാചക പുസ്തകങ്ങൾ (ബൈബിളിന്റെ ദൈവികത: അധ്യായം 12: നൈനാന്‍ മാത്തുള)

മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കാണാൻ കഴിയാതിരിക്കുന്നതു കാരണമാണ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണത്തിന് കോട്ടം തട്ടുന്നത്, സമുദായിക സ്പർദ്ധ വർദ്ധിപ്പിക്കുന്നത്. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുന്നതിനു പകരം ഞാൻ ശ്രേഷ്ഠനാണ് എന്ന് എണ്ണി, ഒരു പടി കൂടി കടന്ന് മറ്റുള്ളവരെല്ലാം മോശമാണ് എന്ന് ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും അഹങ്കാരത്തിന്റെ മകുടോദാഹരണമാണ്. അവരെ സത്യത്തിലേക്കു നയിക്കുക പ്രയാസമുള്ള കാര്യമാണ്. അവർ മൂഢലോകത്തിലാണ് വസിക്കുന്നത്. 
ബൈബിളിൽ പറഞ്ഞിരിക്കുന്ന പല പ്രവാചകന്മാരും, പ്രവാചകന്റെ യോഗ്യതകൾ കണക്കിലെടുക്കുമ്പോൾ ഉപദേശികളായിരിപ്പാൻ പോലും യോഗ്യതകളില്ലാത്തവരാണെന്നാണ് അക്ബർ വാദിക്കുന്നത്.യേശുകർത്താവ് ഇതിനെ ഉപമിക്കുന്നത് സ്വന്തകണ്ണിൽ കോലിരിക്കെ സഹോദരന്റെ കണ്ണിലെ കരടെടുക്കുന്നതിനോടാണ്. ബൈബിളിൽ പറയുന്ന പല പഴയനിയമ പ്രവാചകന്മാരും മാതൃകയില്ലാതിരിക്കുന്നത് യഹൂദ റബ്ബിമാർ തങ്ങൾ ചെയ്യുന്ന അധാർമ്മികതയെ ന്യായീകരിക്കുവാനും തെറ്റുകളെ വെള്ള പൂശാനും വേണ്ടി പ്രവാചകന്മാരെ വികലമായി അവതരിപ്പിച്ചതാണ് കാരണമെന്ന് എം.എം.അക്ബർ വാദിക്കുന്നത്. വാദത്തിനടിസ്ഥാനം മഹാന്മാരെന്ന് ബൈബിൾ എടുത്തുകാണിക്കുന്ന പലരിലും സാധാരണക്കാരിൽ കാണുന്ന സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്നു എന്നതാണ്.
പ്രവാചകന്മാരെ തങ്ങളുടെ നീച പ്രവർത്തികളെ ന്യായീകരിക്കുന്നതിന് വികലമായി വരച്ചുകാണിച്ചതുകൂടാതെ ദൈവീകസ്വഭാവത്തെപ്പോലും തങ്ങളുടെ സ്വഭാവത്തിനനുസൃതമായി, പ്രതിപാദിച്ചിരിയ്ക്കുന്നു എന്നാണ്. അതുകൊണ്ട് പഴയ നിയമത്തിലെ യഹോവ ക്രൂരനായ, ആകാശത്തിലിരിക്കുന്ന, എല്ലാ മനുഷ്യസ്വഭാവങ്ങളുള്ള ഒരു പുരുഷ മേധാവിയായിട്ടാണ് എം.എം.അക്ബറും അതുപോലെ ചിന്തിക്കുന്നവരും കാണുന്നതെന്നാണ്. എങ്കിൽ പ്രവാചകന്റെ നടപടിക്രമങ്ങൾ എന്നപേരിൽ ഹദിസ് എഴുതിയുണ്ടാക്കിയത് ചിലരുടെ ചെയ്തികളെ ന്യായീകരിക്കുവാനും സാമ്രാജ്യം കെട്ടിപ്പടുക്കാനുമായിരുന്നോ? 
ദൈവത്തിന്റെ മനുഷ്യ സ്വഭാവത്തിന് ഉദാഹരണമായി ആദമും ഹവ്വയും തോട്ടത്തിലെ വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നത് ദൈവം അറിഞ്ഞില്ല, അവർ പറയുമ്പോഴാണ് അറിയുന്നതെന്നാണ്. ആരംഭത്തിനു മുമ്പേ അവസാനവും കാണുന്ന, ലോകസൃഷ്ടിക്കു മുമ്പു തന്നെ അതിന്റെ മാസ്റ്റർപ്ലാൻ അറിഞ്ഞിരിക്കുന്ന യഹോവയായ ദൈവത്തെ നമ്മുടെ ബുദ്ധിയിൽ ഒതുക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണ്. ദൈവം നമ്മുടെ വായിലെ വാക്കുകൾ കൊണ്ടുതന്നെയാണ് നമ്മെ ന്യായം വിധിക്കുന്നത്. നമ്മുടെ തെറ്റുകൾ നമ്മെ ബോദ്ധ്യം വരുത്തും. തെറ്റുകൾ നമുക്കു തന്നെ ബോധ്യം വരാതെ എങ്ങനെയാണ് ക്ഷമയ്ക്കുവേണ്ടി അപേക്ഷിക്കുക? സോക്രട്ടീസ് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ ഈ രീതിയാണ് ഉപയോഗിച്ചത്. അവരെക്കൊണ്ടുതന്നെ ഉത്തരം പറയിക്കുക -അവരോട് ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന്.
അടുത്തതായി ഉൽപത്തിയിൽ യഹോവ കള്ളം പറഞ്ഞു എന്നു സ്ഥാപിക്കുകയാണ്. അതിന് ആധാരമായി ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നുന്ന നാളിൽ നീ മരിക്കും'' എന്ന യഹോവയുടെ വാക്കാണ്. ദൈവം പറഞ്ഞ രീതിയിൽ അവർ ഉടനെ മരിച്ചില്ല. അതുകൊണ്ട് സാത്താനാണ് സത്യവാൻ. ദൈവം കളവാണ് പറഞ്ഞതെന്നവാദം എത്ര പരിഹാസവിഷയമായിരിക്കുന്നു. അവരുടെ മരണം ആത്മീയമരണമായിരുന്നു എന്നതിന് അടിസ്ഥാനമായി വളരെയധികം എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ല എന്നു നടിച്ച് വീണ്ടും അതു തന്നെ പ്രവചരിപ്പിക്കുന്നത് വെറും ഗിബ്ത്സിയൻ തന്ത്രമെന്നല്ലാതെ എന്താണു പറയുക.
അടുത്തത് മനുഷ്യരെപ്പോലെ ഭയം ദൈവത്തിനുണ്ടെന്നു വാദിയ്ക്കുകയാണ്. മനുഷ്യരെപ്പറ്റിയുള്ള ഭയമാണ് അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയതത്രേ. മനുഷ്യൻ ഇനിയും ജീവവൃക്ഷത്തിന്റെ ഫലം കൂടി കൈനീട്ടി പറച്ചു തിന്നാൽ എന്നേക്കും ജീവിക്കുമെന്നുള്ള ഭയമായിരുന്നു ദൈവത്തിന് എന്ന്. ദൈവത്തിന്റെ മനസ്സുകൂടെ അറിയാവുന്ന വ്യക്തിയായ എം.എം.അക്ബർ ഇനിയും ദൈവമായി ഉയരാൻ അധികം താമസം വരില്ലായിരിക്കും. മനുഷ്യൻ ജീവവൃക്ഷത്തിന്റെ ഫലം പറിച്ചു തിന്നാൽ മനുഷ്യനെ രക്ഷിക്കാനുള്ള ക്രിസ്തുവിൽക്കൂടി ദൈവം ഒരുക്കിയ രക്ഷാപദ്ധതിക്ക് അത് തടസ്സമായി വരും. മനുഷ്യൻ പാപം ചെയ്ത അവസ്ഥയിൽ അമർത്യനായി കഴിയുകയും ക്രിസ്തുവിൽക്കൂടെ ദൈവവുമായുള്ള സ്‌നേഹബന്ധം വീണ്ടെടുക്കാൻ സാധിക്കാതെ വരികയും സാത്താന്റെ പദ്ധതി ജയിക്കുകയും ചെയ്യുമെന്നുള്ളതു കൊണ്ടാണ് അവരെ തോട്ടത്തിൽ നിന്ന് പുറത്താക്കിയത്. 
നോഹിനെക്കുറിച്ചുള്ള ആരോപണങ്ങൾ
ഖുറാനിലെ നോഹയെക്കുറിച്ചുള്ള വിവരണങ്ങൾ ശരിയെന്ന് അക്ബർ വാദിക്കുന്നു. ഖുറാനിലെ പ്രവാചകന്മാരെല്ലാം ഒരു സ്വഭാവദൂഷ്യവും ഇല്ലാത്തവരത്രെ. എല്ലാ പ്രവാചകന്മാരും മനുഷ്യരാണ്, മാനുഷികമായ ബലഹീനതകൾ അവരുടെ ജീവിതത്തിലും ഉണ്ടാകാം. പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തിലെ സംഭവങ്ങളെ, പെരുമാറ്റങ്ങളെ, ഇതേ മാനദണ്ഡം ഉപയോഗിച്ച് അക്ബർ വിലയിരുത്തുമോ? അദ്ദേഹം പാപക്ഷമക്കുവേണ്ടി 70പ്രാവശ്യം പ്രാർത്ഥിക്കുന്ന കാര്യം അക്ബർ ഓർമ്മിക്കുമോ? 
മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം അനുതപിച്ചു എന്ന് പറയുമ്പോൾ,  ഇവിടെ അനുതപിച്ചു എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ഭാഷയുടെ, അല്ലെങ്കിൽ ഭാഷകളുടെ കുറവുകളെ നമ്മെ ഓർമ്മിപ്പിക്കുന്നു. ഭാഷകൾക്ക് ആശയവിനിമയം ചെയ്യാനുള്ള സാദ്ധ്യതകളിൽ, പരിമിതികളുണ്ട്. ചില ഭാഷകളിൽ കൂടുതൽ വാക്കുകളും ചില ഭാഷകളിൽ കുറച്ചു വാക്കുകളുമാണുള്ളത്. കുറച്ചു വാക്കുകളുള്ള ഭാഷയിൽ ആശയവിനിമയം ചെയ്യുന്നതിന് അതിനനുസരിച്ചുള്ള പരിമിതികൾ ഉണ്ടായിരിക്കും. മിക്കവാറും ഭാഷകളിലെ വാക്കുകൾ മറ്റുഭാഷയിൽ നിന്നും മറ്റു സംസ്‌ക്കാരങ്ങളുമായുള്ള സമ്പർക്കം മുമ്പും കടമെടുത്തിട്ടുള്ളതാണ്. ഉദാഹരണമായി ഇംഗ്ലീഷ് ഭാഷയിലെ നല്ലൊരു ശതമാനം വാക്കുകളും ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ ആദിയായ ഭാഷയിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം അനുതപിച്ചു എന്നെഴുതിയിരിക്കുന്നത് ശരിയായ ആശയ വിനിമയത്തിന് പറ്റിയതായ വാക്കുകൾ ഇല്ലാത്തതുകാരണം ഉണ്ടായതാണ്. മനുഷ്യൻ തന്നെ നിഗളിച്ചുപോകാതിരിക്കാൻ ഇടയ്‌ക്കൊക്കെ പരിമിതികളെപ്പറ്റി ബോധവാനാകുന്നത് നന്നായിരിക്കും. ഒരു വിഷയത്തിന്റെ ആരംഭത്തിനു മുമ്പുതന്നെ അവസാനവും കാണുന്ന ദൈവത്തിന് ക്രിസ്തുവിൽ കൂടി മനുഷ്യവർഗ്ഗത്തെ വീണ്ടെടുത്ത ദൈവം അനുതപിച്ചു എന്നെഴുതിയിരിക്കുന്നത് ഭാഷയുടെ പരിമിതിയിൽ നിന്നാണ്. Free Will ഉള്ള മനുഷ്യൻ ദൈവം ആഗ്രഹിച്ച നിലയിൽ ആയില്ലല്ലോ എന്ന ദുഃഖമാണ് ഇവിടെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
മദ്യപാനിയായ നോഹ
ദൈവം നീതിമാനെന്ന് വിധിയെഴുതിയ ഒരു വ്യക്തിയെയാണ് അക്ബർ അടുത്തതായി ക്രൂശിക്കാൻ ശ്രമിക്കുന്നത്. മരിച്ചു മണ്ണടിഞ്ഞ അദ്ദേഹം, തന്നെ ന്യായീകരിക്കുവാൻ കല്ലറ പൊളിച്ചു ഇപ്പോൾ പുറത്തുവരുമോ? ബൈബിൾ സത്യങ്ങളെ ഘോഷിയ്ക്കുവാൻ ആക്കിവച്ചിരിക്കുന്ന നാം മിണ്ടാതിരുന്നാൽ കർത്താവു പറയുന്നതു പോലെ കല്ലുകൾ എഴുന്നേറ്റുവരും. 
ബൈബിളിൽ നടന്ന കാര്യങ്ങൾ സത്യമായി അതുപോലെതന്നെ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ് അതിനെ സത്യവേദപുസ്തകം എന്നു വിളിക്കുന്നത്. ഖുറാനിൽ നോഹ മദ്യപിക്കുന്ന കാര്യം രേഖപ്പെടുത്തിയില്ലാത്തതിനാൽ നോഹ മദ്യപിച്ചിട്ടില്ല, ഖുറാൻ പറയുന്നതാണ് ശരിയെന്ന് അക്ബർ വാദിക്കുന്നത്. 
ബൈബിളിൽ, നടന്ന കാര്യങ്ങൾ മറച്ചുവെയ്ക്കുന്നതിനോ വെള്ളപൂശുന്നതിനോ ഒരു ശ്രമവും നടന്നതായി കാണുന്നില്ല. എന്നാൽ ബൈബിളിൽ സംഭവിച്ച കാര്യങ്ങൾ അതുപോലെ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മുക്ക് ദൃഷ്ടാന്തമായിട്ടാണ്. അതിൽ നിന്നും ബുദ്ധിപഠിക്കാനാണ്. (1കൊരിന്ത്യർ 10:11)
യഹൂദന്മാരുടെ മദ്യാസക്തിയെ ന്യായീകരിക്കുവാനാണ്‌പോലും നോഹയെ മദ്യപാനിയായി ചിത്രീകരിച്ചിരിക്കുന്നത്. പരിതാപമെന്നല്ലാതെ എന്തു പറയേണ്ടു. എന്നാൽ പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം നൂറ്റാണ്ടുകൾക്കുശേഷം സാമ്രാജ്യ ശക്തികൾ ഇടപെട്ട് മുഹമ്മദിന്റെ പാരമ്പര്യോപദേശങ്ങളായി പലതും പ്രവാചകനെപ്പറ്റി എഴുതിയുണ്ടാക്കി. അതിനാൽ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് സഹായമായ രീതിയിൽ ജനങ്ങളെ നയിക്കുന്നതിന് ശ്രമിച്ച കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അങ്ങനെ സാധാരണ ജനങ്ങളെ സാമ്രാജ്യത്തിന്റെ അതിർത്തി വിസ്തീർണ്ണമാക്കാൻ ഉപയോഗിച്ച ചരിത്രമല്ലേ പ്രവാചകന്റെ പ്രവർത്തികൾ എന്നപേരിൽ ഹദീസ്‌പോലുള്ള ഗ്രന്ഥങ്ങൾ വഹിച്ച പങ്ക്.
ദൈവം തിരഞ്ഞെടുത്ത പ്രവാചകന്മാരെല്ലാം മനുഷ്യരായിരുന്നു. മാനുഷിക ബലഹീനതകൾ അവരിൽ ഉണ്ടായിരുന്നു. എന്നാൽ ബലഹീന അവസ്ഥയിൽ, അതിൽ തികഞ്ഞുവരുന്ന ദൈവിക ശക്തിയിൽ ആശ്രയിക്കുന്ന, സ്വയം സമർപ്പിക്കുന്ന ഒരു നല്ല ഗുണം പ്രവാചകന്മാർക്കെല്ലാം ഉണ്ടായിരുന്നു. ആ താഴ്മയായിരിയ്ക്കണം അവർ പ്രവാചകന്മാരായി ഉയർത്തപ്പെടാൻ പ്രധാന കാരണമായി തീർന്നത്.
യെശയ്യാ പ്രവാചകൻ പറയുന്നതു ശ്രദ്ധിക്കുക. ''അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം ഞാൻ നശിച്ചു. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു. എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. അപ്പോൾ സറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചു കൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു. അതു എന്റെ വായ്ക്കു തൊടുവിച്ചു. ഇതാ ഇതുനിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു'' (യെശ.6:5,6)
അതുകൊണ്ട് സ്വന്തകഴിവുകൊണ്ട് ജീവിത വിശുദ്ധി പ്രാപിക്കാമെന്നും പാപക്ഷമ ലഭിക്കുമെന്നും കരുതുന്നുവെങ്കിൽ അത് മൗഢ്യമാണ്. കർത്താവായ യേശുവിന്റെ ക്രൂശിലെ യാഗത്താൽ ആ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമേ പാപക്ഷമ അഥവാ ശുദ്ധീകരണം ലഭിക്കുകയുള്ളൂ.
ഇനിയും മദ്യത്തിന്റെ കാര്യത്തിലേക്കു വന്നാൽ, ദൈവം സൃഷ്ടിച്ചതൊന്നും ദോഷമുള്ളതല്ല. നാം അവയെ ഉപയോഗിക്കുന്ന രീതിയിലാണ് ദോഷമുള്ളത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം സാത്താനെ സൃഷ്ടിച്ചതാരാണ് എന്ന് ദൈവം സാത്താനെ സൃഷ്ടിച്ചില്ല. ദൈവദൂതനായിരുന്ന ലൂസിഫർ നിഗളവും അഹങ്കാരവും മൂലം ദൈവത്തിനെതിരായി മത്സരിക്കുകയും വെട്ടേറ്റ് ദൈവസന്നിധിയിൽ നിന്ന് തള്ളപ്പെട്ടതുമൂലമാണ് തിന്മ ഉളവായത്.
അതുകൊണ്ട് മദ്യം അതിൽ തന്നെ പാപം അല്ല. നാം അതു ഉപയോഗിക്കുന്ന രീതിയിലാണ് പാപം.  ക്രിസ്ത്യാനികളിൽ തന്നെ ചിലർ മദ്യം ഉപയോഗിക്കുന്നവരും ചിലർ മദ്യം വിലക്കുന്നവരുമാണ്. സ്വർഗ്ഗത്തിൽ മദ്യം വിളമ്പുന്നതായാണ് ഖുറാൻ വിവക്ഷിക്കുന്നത്.
പഴയനിയമത്തിൽ തന്നെ മനുഷ്യന്റെ മുഖത്തെ മിനുക്കുന്ന ഒരു വസ്തുവായിട്ടാണ് വീഞ്ഞിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എങ്കിലും അമിതമാകുമ്പോൾ വിഷമാണ്. മനുഷ്യന്റെ ബുദ്ധിശക്തിയെ കെടുത്തികളയാൻ കഴിവുള്ള മദ്യത്തിൽ നിന്ന് അകന്നിരിക്കുകയാണ് നല്ലത്. എന്നാൽ മനുഷ്യജീവിതത്തിൽ സന്തോഷിക്കുന്നവനായ ദൈവം, അതു ആവശ്യമുള്ളവർക്കു മാത്രം ചെറിയ തോതിൽ ഉപയോഗിക്കുവാൻ അനുവദിച്ചു. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നതു, മദ്യം ചഷകത്തിൽ നുരക്കുന്നതു കണ്ടാൽ നീ തിരിഞ്ഞുനോക്കുകപോലും അരുതെന്നാണ്. കാരണം അതു നിന്നെ നശിപ്പിക്കും. അതേ ശലോമോൻ പറയുകയാണ,് ''നശിക്കുമാറായിരിക്കുന്നവന് മദ്യം വാങ്ങിക്കൊടുക്കുക (സദൃശവാക്യങ്ങൾ 31:6,7) കാരണം അവൻ കുടിച്ചിട്ട് തന്റെ അരിഷ്ടത മറക്കട്ടെ'' സ്വന്തം പ്രവർത്തിദോഷം കൊണ്ട് നാശത്തിന്റെ വക്കിൽ എത്തിയവർ സദാ ദുഃഖിതരായി കഴിയണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. മനുഷ്യജീവിതത്തിൽ സന്തോഷിക്കുന്ന ദൈവം അല്പസമയത്തേക്ക് അവർ തങ്ങളുടെ അരിഷ്ടത മറന്ന് ആശ്വസിക്കട്ടെ എന്നാണ് പറയുന്നത്. ആധുനിക കാലത്ത് പല മരുന്നുകളിലും ആൾക്കഹോൾ മിതമായ അളവിൽ ചേർത്തിട്ടുണ്ട്. പൗലോസ് തിമോത്തിയോസിന് എഴുതുമ്പോൾ തന്റെ വയറ്റിലെ അജീർണ്ണത്തിന് മരുന്നായി അല്പം സേവിച്ചുകൊള്ളുവാൻ അനുവദിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമം എടുത്തു പറയുന്നത് മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്നാണ്. നമ്മെ അടിമയാക്കാൻ സാദ്ധ്യതയുള്ള മദ്യത്തോട് എത്രയും അകന്നിരിക്കുന്നതാണ് ഉത്തമം.
നോഹ സുബോധമില്ലാതെ വസ്ത്രം മാറിക്കിടന്നതിലും വലിയ തെറ്റ് ചെയ്തത് ഹാമാണ്. പിതാവിന്റെ നഗ്നത കണ്ടുരസിച്ച് അതു കൂട്ടുസഹോദരങ്ങളുമായി പങ്കിട്ടു എന്നതാണ്. എന്നാൽ ശേമും യാഫേത്തും ചെയ്തത് പിതാവിന്റെ നഗ്നത കാണാതെ തങ്ങളുടെ മുഖം മറച്ച് പിതാവിന്റെ നഗ്നത മറയ്ക്കുകയായിരുന്നു. നമുക്കെല്ലാം നമ്മുടെ ഓരോരുത്തരുടെയും സ്വഭാവത്തിൽ അവരുടേതായ നഗ്ന വശങ്ങളുണ്ട്. ഒരാൾക്ക് ഒരു വിഷയത്തിലാണെങ്കിൽ മറ്റൊരാൾക്ക് മറ്റൊരു വിഷയത്തിലായിരിക്കും. നാം പൊതിഞ്ഞു സൂക്ഷിക്കുന്ന കാര്യം, മറ്റുള്ളവർ കാണരുതെന്ന് നാം ആഗ്രഹിക്കുന്ന സ്വഭാവത്തിന്റെ നഗ്നത, അത് ആരെങ്കിലും കണ്ടാൽ പോലും കണ്ടില്ലെന്നു നടിക്കുന്നതല്ലേ മാന്യത? അതല്ലേ കൂട്ടുസഹോദരൻ ചെയ്തത്? അതു കണ്ടുരസിക്കുകയും ഫോണെടുത്ത് മറ്റുള്ളവരോടു പറഞ്ഞു രസിക്കുകയും ചെയ്യുന്നതു ശാപമല്ലേ? കാണരുതാത്ത കാര്യങ്ങളെ കാണാതെ കണ്ണു മറച്ചുകൊൾക. കേൾക്കണ്ടതല്ലാത്ത കാര്യങ്ങൾ കേട്ടില്ല എന്നു നടിക്കുക ഇതൊക്കെ ദൈവാനുഗ്രഹത്തിന് നിദാനമല്ലേ? അതുകൊണ്ടെന്തുണ്ടായി ഹാം ശപിക്കപ്പെട്ടു.
എന്നാൽ ഹാമിന്റെ സന്തതിപരമ്പരകൾക്ക് പ്രതീക്ഷക്കു വകയുണ്ട്. ക്രിസ്തുവിന്റെ ക്രൂശിലെ യാഗത്താൽ, ആ വിശ്വാസത്താൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസത്തിൽ എല്ലാ ശാപത്തിനും നീക്കം വന്നിരിക്കുന്നു. ഒരു വ്യക്തിയുടെ ക്രിസ്തുവിലുള്ള വിശ്വാസം മൂലം, ശേമിനും ശേമിന്റെ വംശത്തിൽപ്പെട്ട അബ്രഹാമിനും ലഭിച്ചതായ അനുഗ്രഹം, അബ്രഹാമിന്റെ കുടംബത്തിൽ ജനിച്ചതായ ക്രിസ്തുവിൽ കൂടെ, വിളിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട യെഹൂദ ജാതിക്കു മാത്രമല്ല, മറ്റു ജാതികൾക്കും അവകാശമായി കൊടുക്കാൻ ദൈവത്തിനു കൃപ തോന്നി. അത് അവകാശമാക്കുവാൻ ക്രിസ്തുവിലുള്ള വിശ്വാസമല്ലാതെ മറ്റു വഴിയൊന്നുമില്ല. ബൈബിൾ വായിച്ചു ക്രിസ്തുവിനെ പൂർണ്ണമായും മനസ്സിലാക്കാൻ ഇസ്ലാം മതവിശ്വാസികൾക്കും ബാദ്ധ്യതയുണ്ട്. ചില തൽപ്പരകക്ഷികൾ തങ്ങളുടെ സ്വാധീനം കുറഞ്ഞുപോകുമോ എന്നു ഭയപ്പെട്ടു ജനങ്ങളെ എന്നും അന്ധതമസ്സിൽ കഴിയാൻ പ്രേരിപ്പിക്കുന്നു എന്നതല്ലേ പരമാർത്ഥം.
അബ്രഹാമും വംശീയ ദുരഭിമാനവും
അടുത്തതായി ദൈവം നീതീകരിച്ച അബ്രഹാമിനെയാണ് പരോക്ഷമായെങ്കിലും ഇടിച്ചു കാണിക്കാൻ ശ്രമിക്കുന്നത്. മുമ്പു സൂചിപ്പിച്ചതുപോലെ നോഹയെപ്പോലെ തന്നെ മാനുഷിക ബലഹീനതകളൊക്കെയുള്ള വ്യക്തിയാണ് അബ്രഹാം. യഹൂദന്മാർ അവരുടെ വംശീയ മഹിമ പെരുപ്പിച്ചുകാണിക്കാൻ അബ്രാഹാമിന്റെ ചരിത്രത്തിൽ മായം കലർത്തി എന്നാണ് അക്ബർ വാദിക്കുന്നത്. അബ്രഹാമിന്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനോടും മകനായ ഇസ്മായേലിനോടുമുള്ള പെരുമാറ്റത്തിൽ അടിമകളോടുള്ള യഹൂദന്മാരുടെ മനോഭാവമാണ് നിഴലിച്ചുകാണുന്നതെന്നാണ് അക്ബർ പറയുന്നത്. സ്വന്തകണ്ണിൽ കോലിരിക്കെ സഹോദരന്റെ കണ്ണിലെ കരടെടുക്കുക എന്നത് ഇവിടെ അന്വർത്ഥമായി.  പഴയനിയമവും പുതിയനിയമവും എടുത്തുപറയുന്നത് പരദേശിയെ പീഢിപ്പിക്കരുത് എന്നാണ്. പരദേശിയ്ക്കും സ്വദേശിയ്ക്കും ഒരേ നിയമം തന്നെയായിരിക്കണമെന്നാണ്. അടിമകളോട് യജമാനന്മാർ, തങ്ങൾക്ക് ഒരു യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നറിഞ്ഞ്, അവരോട് പെരുമാറണമെന്ന് ഉപദേശിക്കുന്നു. എന്നാൽ പല മുസ്ലീം രാജ്യങ്ങളിലും മറ്റു മതക്കാരോടും മറ്റുരാജ്യക്കാരോടും പെരുമാറുന്നത് അഭിമാനിക്കത്തക്ക രീതിയിലാണോ?  ഈ 21-ാം നൂറ്റാണ്ടിലും ചില മുസ്ലീം രാജ്യങ്ങളിലെ നിയമങ്ങൾ അതു കേട്ടിട്ടില്ലാത്തവർ കേട്ടാൽ മൂക്കത്തു വിരൽവെയ്ക്കും. 
അബ്രഹാം ഹാഗാറിനോടും ഇസ്മായേലിനോടും സ്വീകരിച്ച നയം ദൈവം ഇസ്മായേലിനെയും ഒരു വലിയ ജാതിയാക്കും എന്നുള്ള പ്രവചനം നിവൃത്തിയാകേണ്ടതിന്ന,് സംഭവിച്ചതാണ്. ദൈവം അറിവു കൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാണ്. മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റേതായ പദ്ധതി ചരിത്രത്തിൽ നിറവേറുക എന്നത് ആവശ്യമായിരുന്നു.
ത്യാഗമോ ക്രൂരതയോ
ദൈവത്തിന്റെ നിർദ്ദേശമനുസരിച്ചും സാറയുടെ ആഗ്രഹമനുസരിച്ചുമാണ് അബ്രഹാം ഹാഗാറിനെയും ഇസ്മായേലിനെയും പറഞ്ഞയച്ചത്. ചരിത്രത്തിലുള്ള കൈകടത്തലായിട്ടാണ് ഇതിനെ എം.എം.അക്ബർ വ്യാഖ്യാനിയ്ക്കുന്നത്. ഖുറാൻ അവതരിപ്പിക്കുന്ന അബ്രഹാമിന് അങ്ങനെ ചെയ്യാൻ കഴിയില്ലത്രെ. കൂടാതെ ഇസ്ഹാക്കിന്റെ ജനനത്തിനു മുമ്പാണ് ഹാഗാറിനെയും ഇസ്മായേലിനെയും പുറത്താക്കിയതെന്നാണ് അക്ബർ വാദിക്കുന്നത്. കാരണം അബ്രഹാം അവരെ പറഞ്ഞയക്കുമ്പോൾ ഇസ്മായേലിന് 16 വയസ്സെങ്കിലുമുള്ള ബാലനായിരിക്കണം. പതിനാറു വയസ്സുള്ള ബാലനെ ആരും തോളിൽ വെയ്ക്കാറില്ല. അബ്രഹാം ബാലനെ ഹാഗാറിന്റെ തോളിൽ വെച്ചു പറഞ്ഞയച്ചു എന്നതു വിശ്വസിക്കാൻ പ്രയാസമാണത്രേ. തോളിലെടുത്തുവെച്ചു എന്നത് ഒരു അലങ്കാര പ്രയോഗമായിട്ടല്ല ഉദ്ദേശിച്ചിരുന്നത് എന്ന് ആർക്കെങ്കിലും തീർത്തു പറയാമോ?
അബ്രഹാം ബാലനായിരുന്ന ഇസ്മായേലിനെ ഹാഗാറിന്റെ സംരക്ഷണയിൽ അത്യാവശ്യം വേണ്ട അപ്പവും, വെള്ളവും കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന് ദൈവത്തിൽ അത്രമാത്രം വിശ്വാസം ഉണ്ടായിരുന്നു. വാഗ്ദത്തം ചെയ്തവൻ ദൈവമാണ്, നിവൃത്തിക്കാൻ കഴിവുണ്ടെന്നുള്ള  ഈ വിശ്വാസമാണ് ഇസഹാക്കിനെ യാഗം കഴിക്കുമ്പോഴും ഇസഹാക്കിനുവേണ്ടി ഒരു പെൺകുട്ടിയെ അന്വേഷിക്കുമ്പോഴും ഉണ്ടായിരുന്നത്.
സാറായുടെ മരണശേഷം അബ്രഹാം ഇസഹാക്കിനു പെൺകുട്ടിയെ അന്വേഷിക്കുന്നത്, സാധരണക്കാർക്ക് വിശ്വസിക്കാൻ കഴിയാത്ത, പ്രയാസമുള്ള രീതിയിലാണ.് തന്റെ ദാസനായ ദമ്മശേക്കുകാരനായ ഏലയാസ്സറിനെ വിളിച്ചു ഇസഹാക്കിനുവേണ്ടി ഒരു പെൺകുട്ടിയെ അന്വേഷിക്കാൻ  പറഞ്ഞയയ്ക്കുന്നു. സ്വന്തം മകനുവേണ്ടി പെൺകുട്ടിയെ അന്വേഷിക്കാൻ വേലക്കാരനെ പറഞ്ഞയക്കുന്ന ഏതെങ്കിലും പിതാവിനെപ്പറ്റി വായനക്കാർ കേട്ടിട്ടുണ്ടോ? കാണുകയില്ല.  അബ്രഹാം പറയുന്നതു ശ്രദ്ധിക്കുക ''യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെ കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ  അയക്കും'' (ഉൽപത്തി 24:7)
കേരളത്തിൽ ക്രിസ്ത്യാനികളുടെ ഇടയിൽ തലമുറകളായി തുടർന്നുപോരുന്ന ഒരു പാരമ്പര്യമാണ് മാതാപിതാക്കൾ മക്കൾക്കുവേണ്ടി നടത്തുന്ന വിവാഹ ആലോചനകൾ. ഈ രീതി തോമാശ്ലീഹായിൽ നിന്നും കാനായി തൊമ്മനിൽ നിന്നും ലഭിച്ച യഹൂദ പാരമ്പര്യത്തിൽ നിന്നുമാണ് എന്ന് പാരമ്പര്യം പറയുന്നു.
ഈ വിവാഹ രീതിയിൽ മാതാപിതാക്കൾ പ്രാർത്ഥനയോടു കൂടിയാണ് വിഷയത്തിലേക്കു കടക്കുന്നത്. പ്രാർത്ഥനയോടു കൂടി വിഷയത്തിലേക്കു പ്രവേശിക്കുന്നു. ഇസഹാക്കിനു തക്കതായ തുണയെ കണ്ടുപിടിക്കാൻ സഹായിച്ച ദൈവം അവർക്കും തക്കതായ തുണയെ മക്കൾക്കുവേണ്ടി കണ്ടുപിടിക്കാൻ സാധിയ്ക്കുമെന്ന വിശ്വാസത്തോടെ ഇതിൽ ഏർപ്പെടുന്നു. അബ്രഹാം ദാസനെ തന്റെ ചാർച്ചക്കാരുടെ അടുത്തേക്ക് അയച്ചതുപോലെ, ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയേക്കാവുന്ന, പൊരുത്തക്കേടുകളും സാഹചര്യങ്ങളും ആവോളം ഒഴിവാക്കി, പൊരുത്തം ഉള്ള സാഹചര്യങ്ങൾ ശ്രദ്ധിയ്ക്കുന്നു. ഒരേ കുടുംബസ്ഥിതി സാമ്പത്തിക, സാമൂദായിക, മതപരമായ പൊരുത്തങ്ങൾ ഇവ നോക്കിയാണ് തക്കതായ തുണയെ അന്വേഷിക്കുന്നത്. ഇതിൽ ദൈവത്തിന്റെ കരം കൂടെ അനൂകൂലമായിരുന്നാൽ, ദൈവത്തെ തക്കതായ തുണയെ കണ്ടുപിടിക്കാൻ അനുവദിച്ചാൽ, തെറ്റുപറ്റുകയില്ലല്ലോ? സമയത്തെ അതിജീവിച്ച സമ്പ്രദായമാണിത്. എന്നാൽ ദൈവം തിരഞ്ഞെടുക്കാൻ അനുവദിക്കാതെ മറ്റു മാനദണ്ഡങ്ങൾ ഉപയോഗിച്ചാൽ ഇത് ശരിയാകണമെന്നില്ല.
അതുകൊണ്ട് ഹാഗാറിനോടും ഇസ്മായേലിനോടും അബ്രഹാം ചെയ്തത് ത്യാഗമാണോ ക്രൂരതയാണോ അതോ യഹൂദറബ്ബിമാരുടെ ചരിത്രത്തിലുള്ള കൈകടത്തലുകളാണോ എന്ന് വായനക്കാർ തന്നെ തീരുമാനിച്ചാട്ടെ.
ഇസ്മായേലോ ഇസഹാക്കോ
വളരെ സങ്കീർണ്ണമായ അവകാശവാദങ്ങളും വാദമുഖങ്ങളുമാണ് ഇസ്മായേലോ ഇസഹാക്കോ എന്ന തലക്കെട്ടിൽ എം.എം. അക്ബർ എഴുതിയിരിയ്ക്കുന്നത്. ''ത്യാഗമോ ക്രൂരതയോ'' എന്ന് മുകളിൽ പ്രസ്താവിച്ച വിഷയത്തിൽ തന്നെ ഹാഗാറിനെയും ഇസ്മായേലിനെയും പറഞ്ഞയക്കുമ്പോൾ 'ഇസഹാക്ക് ജനിച്ചിട്ടില്ല' എന്ന അടിസ്ഥാനവുമില്ലാത്ത പ്രസ്താവനയാണ് അക്ബർ ചെയ്യുന്നത്. ഇത്  ഇസ്മായേലിനെയാണ് യാഗം കഴിച്ചത് എന്നു സ്ഥാപിക്കാൻ വേണ്ടിയാണ്. ഇസഹാക്ക് ജനിച്ചശേഷം, സാറയുടെ ആവശ്യപ്രകാരം, ദൈവത്തിന്റെ നിർദ്ദേശാനുസരണവുമാണ് അബ്രഹാം ഹാഗാറിനെയും ഇസ്മായേലിനെയം പറഞ്ഞയക്കുന്നത്. ഇസ്മായേലിനെ പറഞ്ഞയച്ചശേഷമാണ് ഉൽപത്തിയിൽ ദൈവം അബ്രഹാമിനോട് ഇസഹാക്കിനെ യാഗം കഴിക്കാൻ ആവശ്യപ്പെടുന്നത്. ഇസ്മായേലിനെ പറഞ്ഞയച്ചുകഴിഞ്ഞാണെങ്കിൽ പിന്നെ മരുഭൂമിയിൽ നിന്ന് ഓടിച്ചിട്ടു പിടിച്ചുകൊണ്ടുവരുമോ യാഗം കഴിക്കുവാൻ?
ഇസഹാക്കിനെയല്ല ഇസ്മായേലിനെയാണ് യാഗം കഴിച്ചതെന്ന ആശയം അക്ബറിന്റെ ആശയമായിരിക്കാൻ വഴിയില്ല. കാരണം പല ഇസ്ലാമിക് വെബ് പേജുകളിലും ഈ ആശയം കണ്ടിട്ടുണ്ട്. അനുഗ്രഹം ഇസ്മായേലിൽ കൂടിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ്, ഈ ആശയത്തിൽ ഉള്ളത്. കാരണം ഏകജാതനായ മകനെ എന്ന പദം ദൂതന്റെ വാക്കുകളിൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഇസ്മായേൽ ആദ്യം പിറന്ന മകനാണെന്നും, ബൈബിൾ വാക്യങ്ങളിൽ ഇസഹാക്ക് എന്ന് ഇസ്മായേലിനു പകരം യഹൂദറബ്ബിമാർ തിരുകികയറ്റിയതുമാണെന്നാണ് വാദം. കൂടാതെ യഹൂദന്യായപ്രമാണം അനുസരിച്ച് (ആവർത്തനം 21:15-17) ഏതു ഭാര്യയിൽ ജനിച്ചാലും മൂത്തമകനാണ് ജ്യേഷ്ഠാവകാശവും ഇരട്ടിപങ്കിനും യോഗ്യൻ എന്നതുകൊണ്ട് ഇസ്മയേലാണ് അബ്രഹാമിന്റെ ഏകജാതനായ മകനെന്നാണ് വാദം. ഉൽപത്തി 22:12 ൽ ഏകജാതനായ പുത്രനെ യാഗം കഴിക്കാൻ ദൂതൻ പറയുമ്പോൾ അന്ന് ഇസഹാക്ക് ജനിച്ചിട്ടില്ല എന്നും അതുകൊണ്ട് മുത്ത മകനായ ഇസ്മായേലാണ് ഏകജാതനായ പുത്രൻ എന്നുമാണ് വാദത്തിന്റെ മറ്റൊരു വശം. അക്ബർ പറയുന്നതുപോലെ Your only son എന്നല്ല ശരിയായ പരിഭാഷ Yor only begotten son എന്നാണ് . അത് വാഗ്ദത്ത സന്തതിയായ ഇസഹാക്കിനെ ഉദ്ദേശിച്ചാണ്. (ഗലാത്യർ 4:28)
ഇതെല്ലാം ബൈബിൾ തെറ്റാണെന്നു സ്ഥാപിക്കാനുള്ള മാനസിക വിഭ്രാന്തികൾ മാത്രമാണെന്നു ചിന്തിച്ചാൽ മതി. ഒന്നാമതായി ജ്യേഷ്ഠാവകാശത്തിന്റെ കാര്യം. അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു അതവന് നീതിയായി കണക്കിട്ടു എന്നാണ്. അന്ന് എഴുതപ്പെട്ടതായ ഒരു ന്യായപ്രമാണവും ഇല്ലായിരുന്നു. 400 വർഷങ്ങൾക്കു ശേഷമാണ് മോശ മുഖാന്തിരം ന്യായപ്രമാണം കൊടുക്കുന്നത്. അതുകൊണ്ട് 400 വർഷങ്ങൾക്കു മുമ്പു നടന്ന ഈ സംഭവത്തിൽ മോശ മുഖാന്തിരം കൊടുത്ത ന്യായപ്രമാണം ബാധകമല്ല. അതുകൊണ്ട് ഏകജാതനായ പുത്രൻ എന്നു പറയുന്നത് വാഗദത്ത പുത്രൻ എന്നാണ്.
അബ്രഹാം ദൈവത്തിൽ വിശ്വസിച്ചപ്പോൾ ഒരു എഴുതപ്പെട്ട പ്രമാണം ഇല്ലായിരുന്നു. അതുകൊണ്ട് ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തിലല്ല വിശ്വാസത്താലാണ് ദൈവം അബ്രഹാമിനെ നീതീകരിച്ചത്. ഇന്നും ന്യായപ്രമാണം ഇല്ലാത്ത ഒരു വ്യക്തിയെ നീതീകരിക്കുന്നതിന് ദൈവത്തിന് എഴുതപ്പെട്ട മതപ്രമാണങ്ങളുടെ ആവശ്യമില്ല. ഒരു പ്രമാണവുമില്ലാത്ത എത്രയോ ആദിവാസികൾ ദിവസവും ജനിച്ച് മരിച്ചുകൊണ്ടിരിക്കുന്നു. അവരെ ന്യായം വിധിക്കുന്നതും നീതീകരിക്കുന്നതും  മനസാക്ഷിയുടെ പ്രമാണം അനുസരിച്ചുമായിരിക്കും.
ജോസിഫസ് എന്ന ജൂത ചരിത്രകാരൻ റോമാ സാമ്രാജ്യത്തിന്റെ ഔദ്യേഗിക ചരിത്രകാരനായിരുന്നു. യഹൂദ പക്ഷത്തേക്കും റോമാ പക്ഷത്തേക്കും ചേർന്ന വ്യക്തി എന്ന നിലയിൽ ഇന്നും യഹൂദന്മാർ അദ്ദേഹത്തെ ശത്രുവായിട്ടാണ് കാണുന്നത്. ജോസിഫസിന്റെ Antiquities of Jews book 1 ൽ  സൃഷ്ടി മുതൽ ഇസഹാക്കിന്റെ മരണം വരെയുള്ള ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോമാ ചക്രവർത്തിയുടെ ചരിത്രകാരൻ എന്ന നിലയിൽ ശത്രുപക്ഷത്തുള്ള യഹൂദന്മാരുടെ വശംപിടിച്ച് എഴുതിയാൽ മറ്റു ചരിത്രകാരന്മാർ എതിർക്കും. യഹൂദന്മാരെക്കാളും ഇസ്മായേലിന്റെയും ഏശാവിന്റെയും വർഗ്ഗക്കാരോടായിരുന്നു റോമാഗവൺമെന്റിനും ചക്രവർത്തിമാർക്കും അനുഭാവം. യഹൂദന്മാരുടെ മേൽ രാജാവായി റോമാ ഗവൺമെന്റ് അവരോധിച്ച ഹെരോദാവ് ഏശാവിന്റെ വംശക്കാരനായിരുന്നു. ഏശാവ് ഭാര്യയായി എടുത്തിരിക്കുന്നത് ഇസ്മായേലിന്റെ മകളെയാണ്. പല അറബ് വംശജരും റോമൻ ഭരണാധിപന്മാരായിരുന്നു. അവരാരും ഉന്നയിക്കാത്ത ആരോപണമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അക്ബർ ഉന്നയിക്കുന്നത്. ജോസിഫസ് വ്യക്തമായി ഇതിനോട് ബന്ധപ്പെട്ട സംഭവങ്ങൾ വിവരിച്ചിട്ടുണ്ട്  Septuagint Bible അർത്ഥശങ്കക്കിടയില്ലാത്ത രീതിയിൽ ഏകജാതൻ എന്നുള്ളതിന് ''the beloved son'', ''ഏറ്റവും പ്രിയപ്പെട്ട മകൻ'' എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. പൗലോസും ഈ വിഷയം പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട് (റോമർ 9:6-24, ഗലാത്യർ 4:21 - 31) ഉൽപത്തി 17:18-22ൽ ദൈവം, ഇസഹാക്ക് തന്നെയാണ് വാഗ്ദത്ത സന്തതി എന്ന് വ്യക്തമാകുന്നുണ്ട്.
ഇനിയും ഉൽപത്തി 21-ാം അദ്ധ്യായം വായിച്ചുകഴിഞ്ഞാൽ ഇസ്മായേലിനെ വീട്ടിൽ നിന്നും പറഞ്ഞയച്ചതിനുശേഷമാണ് ദൈവം അബ്രഹാമിനോട് ഇസഹാക്കിനെ യാഗം കഴിക്കാൻ ആവശ്യപ്പെടുന്നത്. വീട്ടിൽ നിന്നും ഇറക്കിവിട്ട വ്യക്തിയെ മരുഭൂമിയിൽ എവിടെയോ കഴിയുന്ന ബാലനെ അമ്മയുടെ അറിവു കൂടാതെ തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന്, മൂന്നു ദിവസത്തെ വഴിയാത്ര കഴിഞ്ഞ് മൂന്നാം ദിവസം തന്നെ യാഗം കഴിച്ചു എന്നു ചിന്തിക്കുവാൻ ലേശമെങ്കിലും വിവേചനശക്തിയുള്ളവർക്ക് സാധിക്കുകയില്ല. കൂടാതെ ഈ സംഭവങ്ങൾ അറേബ്യയിലുള്ള മെക്കയിലാണ് സംഭവിച്ചത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? അബ്രഹാം മെക്കയിലോ സൗദി അറേബ്യയിലോ പോയതായി മോശയോ മറ്റു പ്രവാചകന്മാരോ രേഖപ്പെടുത്തിയിട്ടില്ല.
അബ്രഹാമിന്റെ കഥ യഹൂദ വംശീയതയുടെ സൃഷ്ടി
ഇന്ത്യയിൽ ഏറ്റവും അധികം ഫലിതങ്ങൾ സിക്കുകാരെ കഥാപാത്രമാക്കിയാണ് ഉള്ളത്. അതിന് ഒരു പ്രധാന കാരണം സിക്കുകാർ വളരെ ഉത്സാഹികളും കഠിന പ്രയത്‌നം കൊണ്ട് ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തിയിട്ടുള്ളവരുമാണ്. സ്വാഭാവികമായും ചിലർക്കൊക്കെ അവരോട് അസൂയ തോന്നാം. അതു മുതലെടുത്താണ് പലരും സിക്കുകാരുമായി ബന്ധപ്പെടുത്തി ഫലിതബിന്ദുക്കൾ എഴുതുന്നത.് അതുപോലെ ലോകരാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രമെടുത്താൽ എന്തുകൊണ്ടും യഹൂദ ചരിത്രവും അവരുടെ സംഭാവനകളും മാനവരാശിക്ക് അവർ നൽകിയ സംഭാവനകൾ, മറ്റു പല സംസ്‌ക്കാരങ്ങളെ അപേക്ഷിച്ച് ഉന്നതമായ നിലയിലാണ്. അബ്രഹാമിന്റെ സന്തതികൾ എന്ന നിലയിൽ അറബികളുടെയും, ഇന്ത്യാക്കാരുടെയും പേർഷ്യാക്കാരുടെയും മറ്റു പല വംശങ്ങളുടെയും സംഭാവനകൾ എടുത്തു പറയാവുന്നതാണെങ്കിലും, യഹൂദന്മാരുടേത് ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അതിനായി അവർ മനപ്പൂർവ്വം ഇറങ്ങിത്തിരിച്ചു എന്നു പറയുന്നില്ല. എന്നാൽ ദൈവം ചരിത്രം എഴുതിയപ്പോൾ അവരെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിച്ചു. 
് അബ്രഹാമിനും, ഇസഹാക്കിനും യാക്കോബിനും ദൈവം കൊടുത്ത അനുഗ്രഹം ''നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നുള്ളത് ഏറ്റവും കൂടുതൽ അന്വർത്ഥമായത് യഹൂദന്മാരിൽ കൂടിയാണെന്നുള്ളതിന് ചരിത്രം സാക്ഷിനിൽക്കുന്നു. (ഇത്രയും കുറിച്ചതുകൊണ്ട് ഇന്ന്  പാലസ്തീനിൽ നടക്കുന്ന സംഭവവികാസങ്ങളോട് ഈ എഴുത്തുകാരൻ ഏതെങ്കിലും ഒരു വശം ചേർന്നിരിക്കുന്നു എന്ന് ധരിക്കരുത.് ഭൂമി ദൈവത്തിന്റേതാണ്. ദൈവമാണ് യഹൂദന്മാർക്ക് ഭൂമി അവകാശമായി കൊടുത്തത്. അവരുമായി സമാധാനത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കേണ്ടതാണ് ആവശ്യം.)
രാഷ്ട്രം നഷ്ടപ്പെട്ടതു കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്  യെഹൂദന്മാർ ചിതറിപ്പോകയും മറ്റു ജനവിഭാഗങ്ങളുമായി സമ്പർക്കത്തിലായി അവരിൽ കൂടി ലോക ജനത അക്ഷരാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടു എന്നുള്ളതിന് സംശയമൊന്നുമില്ല. എന്നാൽ അക്ഷരാർത്ഥത്തിലുള്ള അനുഗ്രഹം മാത്രമല്ല ആത്മീയമായ അനുഗ്രഹവും ക്രിസ്തു അവരിൽ നിന്നു ഉത്ഭവിച്ചതിനാൽ അവരിൽക്കൂടിയാണ് ലഭിച്ചത്.
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ഭവനത്തിൽ അവരുടെ തലമുറയിൽ നിന്ന് ക്രിസ്തു ജനിക്കുകയും അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസത്താൽ സകല മാനവരാശിയും അനുഗ്രഹിക്കപ്പെട്ടിരിയ്ക്കുന്നു. എല്ലാ വർഗ്ഗക്കാരും, യഹൂദനും യവനനും (ഗ്രീക്കുകാർ),  കറുത്തവരും, മഞ്ഞയും, ഹിന്ദുവും, മുസൽമാനും, ബുദ്ധരും, സിക്കുകാരും, പാർസികളും എല്ലാം അബ്രഹാമിനു ലഭിച്ച അനുഗ്രഹത്തിന് ക്രിസ്തുവിലുള്ള വിശ്വാസത്തിൽക്കൂടി, ഓഹരിക്കാരാകണം എന്നുള്ളത് ദൈവത്തിന്റെ ലോകസൃഷ്ടിക്കുമുമ്പുള്ള പദ്ധതിയായിരുന്നു. അതുകൊണ്ടാണ് വേദപുസ്തകം ക്രിസ്തുവിനെ ദൈവത്തിന്റെ ബുദ്ധിയായി, ജ്ഞാനമായി വിശേഷിപ്പിച്ചിരിക്കുന്നത്. ആ ബുദ്ധിയെ ആരാധിക്കുവാനല്ലാതെ അതിനെ വിശകലം ചെയ്യുവാൻ മനുഷ്യനു കഴിയുകയില്ല.  (1 കൊരിന്ത്യർ 1:25-30) സാത്താന്റെ വഞ്ചനയിൽപ്പെട്ടു ദൈവതേജസ്സും, ദൈവവുമായുള്ള സ്‌നേഹബന്ധവും അഥവാ കൂട്ടായ്മയും നഷ്ടപ്പെടുത്തിയ മനുഷ്യനെ, ആ കൂട്ടായ്മയിലേക്ക് ക്രിസ്തുവിൽ കൂടെ വീണ്ടെടുത്ത് നിത്യതയിൽ എന്നേക്കും ഇരുത്തുവാനുള്ള പദ്ധതി ആ ബുദ്ധിയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് Jesus Christ is the wisdom of God എന്ന് ബൈബിൾ വിവക്ഷിക്കുന്നത്. (1 കൊരിന്ത്യർ 1:25)
ഈ എഴുത്തുകാരൻ ഉൾപ്പെടുന്ന ഇന്ത്യയിലെ കേരളത്തിലുള്ള സിറിയൻ ക്രിസ്ത്യൻസ,് അബ്രഹാമുമായുള്ള വാഗ്ദത്തത്തിന്റെ ഫലമാണ് എന്നതിന് ചരിത്രപരമായ തെളിവുകൾ നിരത്തുവാനുണ്ട്. കേരളവും മദ്ധ്യപൂർവ്വേഷ്യയുമായി ചരിത്രാതീത കാലം മുതൽക്കേ വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നു. ശലോമോന്റെ കപ്പലുകൾ അറബിക്കടലിൽ അതിനോടു ചേർന്ന രാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. അങ്ങനെ ആദികാലം മുതൽക്കേ യഹൂദന്മാരുമായും, അറബികളുമായും കേരളം കച്ചവടബന്ധത്തിൽ ഏർപ്പെട്ടിരുന്നു.  പല പ്രാവശ്യമായി യഹൂദന്മാർ ഇന്ത്യയിൽ കുടിയേറിയിരുന്നു. എഡി 70 ൽ യരുശലേം ദേവാലയം റോമാക്കാർ നശിപ്പിച്ചപ്പോൾ യഹൂദന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പെട്ടു. കാനായി തൊമ്മൻ എന്ന യഹൂദന്റെ നേതൃത്വത്തിൽ, മുന്നുറോളം ആളുകൾ എ.ഡി 345 നോടടുത്ത് സിറിയ പ്രദേശങ്ങളിൽ നിന്ന് കേരളത്തിൽ കുടിയേറിയെന്ന് ചരിത്രമുണ്ട്. കാനായി തൊമ്മന്റെ വരവിനു മുമ്പുതന്നെ എ.ഡി 52 ൽ തോമസ് അപ്പൊസ്തലൻ കേരളത്തിൽ എത്തുകയും ഇവിടെ നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ നസ്രാണികൾ എന്ന ഒരു ക്രിസ്തീയ (ബ്രാമണ, നായർ, ദ്രാവിഡ സങ്കരം) വിഭാഗം ഉണ്ടായിരുന്നു. കാനായി തൊമ്മനും അനുയായികളും  ഈ നസ്രാണികളുമായി ഇടകലരുകയും അലിഞ്ഞുചേരുകയും ചെയ്തു. കേരളത്തിൽ വന്ന യഹൂദരിൽ ഒരു കൂട്ടർ അവരുടെ ഐഡന്റിറ്റി നിലനിറുത്തി. മട്ടാഞ്ചേരി കൊച്ചി പ്രദേശങ്ങളിൽ അവർക്ക് പല സിന്നഗോഗ് (ആരാധനാലയങ്ങൾ) ഉണ്ടായിരുന്നു. ഇസ്രയേൽ രാഷ്ട്രം രൂപമെടുത്തതിനു ശേഷം ഇവരിൽ ഭൂരിപക്ഷവും യിസ്രായേലിലേക്കു തിരിച്ചുപോയി എന്നതും ചരിത്രസത്യം മാത്രമാണ്.
കൊച്ചി എന്ന പേരുപോലും യഹൂദ പാരമ്പര്യത്തിൽ നിന്നാണ് ഉടലെടുത്തത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും ''ചരിത്രവും കാണാപുറങ്ങളും'' എന്ന പുസ്തകത്തിൽ ഓമന റസ്സൽ അത് വിവരിച്ചിട്ടുണ്ട്. യഹൂദന്മാരായ ലേവ്യരിൽ ഒരു വിഭാഗമായ Cohen (കൊഹാത്യർ) എന്ന പേര് യഹൂദന്മാരുടെ ഇടയിൽ കൊച്ചി പ്രദേശങ്ങളിൽ സാധാരണമായിരുന്നു. Cohen ലോപിച്ചാണ് കൊച്ച ഉണ്ടായതെന്നും കൊച്ചയിൽ നിന്നാണ് കൊച്ചി എന്ന പേര് രൂപമെടുത്തത്. ഇതുപോലെ ലോകത്തിലുള്ള ഏതു വർഗ്ഗത്തിന്റെ ചരിത്രമെടുത്താലും യഹൂദന്മാരുമായി അവർ സമ്പർക്കത്തിലായ ചരിത്രവും അതുമൂലം ആ ജനവിഭാഗങ്ങളിലുണ്ടായ ഏകദൈവ വിശ്വാസവും വിദ്യാഭ്യാസ നിലവാരത്തിലും ഉണ്ടായ മാറ്റങ്ങളും ചരിത്രസത്യങ്ങൾ മാത്രമാണ്. അറബികളും ലോകത്തിന് സംഭാവനകൾ നൽകിയിട്ടില്ല എന്നല്ല ഈ പറഞ്ഞതിനർത്ഥം അബ്രഹാമിന് ലഭിച്ച അനുഗ്രഹം അബ്രഹാമിന്റെ സന്തതികളിലെല്ലാം വ്യാപരിച്ചിരുന്നു. അത് അവരുമായി സമ്പർക്കത്തിൽ വന്ന മറ്റു ജനവിഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു ആ നിലക്ക് അബ്രഹാമിന്റെ സന്തതിപരമ്പരകളായ അറബിക്കാരും, പേർഷ്യക്കാരും, മംഗോളിയരും, ആര്യന്മാരുമെല്ലാം  ലോകത്തിന് അനുഗ്രഹമായ കഥയാണ് മാനവ ചരിത്രം,  എന്നാൽ ഈ അനുഗ്രഹ പകർച്ച അതിന്റെ പാരമ്യത്തിൽ എത്തിയത് അബ്രഹാം, ഇസഹാക്ക്, യാക്കോബ് ഇസ്രയേൽ യഹൂദ വഴിയായിരുന്നു. യഹൂദ ജനം ദൈവത്തിന്റെ അനുഗ്രഹം മറ്റു ജനങ്ങളിലേക്ക് എത്തിക്കാനുള്ള തിരഞ്ഞെടുക്കപ്പെട്ട വംശമായി മാറി.
ഇവിടെയാണ് ലോക ചരിത്രത്തിൽ യുദ്ധത്തിന്റെ പ്രാധാന്യം പൊന്തിവരുന്നത്. ശേമിൽ (അബ്രഹാമിന്റെ പിതാമഹൻ) അബ്രഹാമിൽ, ഇസഹാക്കിൽ, യാക്കോബിൽ, യഹൂദയിൽ ഉള്ള ദൈവിക അനുഗ്രഹം മറ്റു വംശങ്ങൾക്കും കൈമാറാനുള്ള ദൈവത്തിന്റെ പദ്ധതിയാണ് ലോകചരിത്രത്തിലുള്ള യുദ്ധങ്ങൾ എല്ലാം തന്നെ എന്നുപറയാം. ഈ സത്യം മനസ്സിലാക്കാത്തവർ മറ്റുള്ളവരെ കുറ്റം പറയുകയും വിരൽ ചൂണ്ടുകയും ചെയ്യും.
അസിര്യന്മാർ പിടിച്ചുകൊണ്ടുപോയ പത്തു ഗോത്രങ്ങൾ ദൂതന്മാരുടെ ഭക്ഷണമായ സ്വർഗ്ഗീയ മന്ന തിന്ന ജാതിയായിട്ടാണ് വേദപുസ്തകം രേഖപ്പെടുത്തുന്നത്. നഷ്ടപ്പെട്ടു പോയതായി പറയപ്പെടുന്ന പത്തു ഗോത്രങ്ങളും മറ്റു ജാതികളുമായി കലർന്ന് അനുഗ്രഹം മറ്റുള്ളവരുമായ പങ്കുവച്ചു. 40 വർഷം മരുഭൂമിയിൽകൂടിയുള്ള യാത്രയിൽ മന്നാ ഭക്ഷിച്ച് അവരുടെ ഓരോ ജൈവകോശങ്ങളിലും, പാരമ്പര്യ സ്വഭാവങ്ങൾ നിയന്ത്രിക്കുന്നതായ ജനിതക ഘടകങ്ങൾ (Genes) ൽ അടങ്ങിയിരിക്കുന്ന ഡി.എൻ.എ (Deoxyribonucleic Acid) ൽ പോലും മന്നായുടെ സ്വാധീനം ചെന്നെത്തുകയും ദൈവിക അനുഗ്രഹങ്ങൾ വ്യാപിക്കുകയും ചെയ്തു. ഈ അനുഗ്രഹങ്ങൾ അക്ഷരാർത്ഥത്തിൽ മറ്റു ജന സമൂഹങ്ങളുമായി പങ്കുവെയ്ക്കുവാൻ അവരിലേക്കുകൂടി പകരുവാനുള്ള ദൈവികപദ്ധതിയായിരുന്ന  വിവിധ സംസ്‌ക്കാരങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ കൂടി സാധിച്ചെടുത്തത്. ഈ പറഞ്ഞതിനർത്ഥം മനുഷ്യർ സമാധാനമില്ലാതെ അന്യായമായി യുദ്ധം ചെയ്തുകൊണ്ടിരിക്കണമെന്നല്ല. അനുഗ്രഹം വീണതായ ജനങ്ങളിലെ പാരമ്പര്യ ജനിതക ഘടകങ്ങൾ മറ്റു സംസ്‌ക്കാരങ്ങളുമായി പങ്കുവെയ്ക്കുക, അങ്ങനെ കാലാന്തരത്തിൽ അനുഗ്രഹം അവരിലേക്കും വ്യാപിക്കുക, ജീവിത നിലവാരത്തിൽ മാറ്റം വരിക, ഇതാണ് ആത്യന്തികമായി നടന്നത്. അറേബ്യയിലെ മൂന്ന് യെഹൂദ വിഭാഗങ്ങളുമായി പ്രവാചകനായ മുഹമ്മദ് നടത്തിയ യുദ്ധത്തിൽ ഇതുതന്നെയല്ലേ നടന്നത്? യേശുക്രിസ്തുവിന്റെ വംശാവലി പഠിച്ചാൽ ഈ സത്യം മനസ്സിലാകും. പല അന്യജാതികളിൽപെട്ട സ്ത്രീകളും യേശുക്രിസ്തുവിന്റെ വംശാവലിയിൽ കോർത്തിണക്കിയിരിക്കുന്നു.
ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുളള യുദ്ധത്തിൽ പേർഷ്യക്കാർ പരാജയപ്പെട്ടതിന്റെ ദീർഘകാല ഫലമെന്നു പറയുന്നത് പേർഷ്യൻ സ്ത്രീകളെ ഗ്രീക്കുകാർ ഭാര്യമാരായി എടുത്തു എന്നതാണ്. അങ്ങനെ ഈ രണ്ടു സംസ്‌ക്കാരങ്ങൾ തമ്മിലുള്ള വിവാഹ ബന്ധത്തിന് വഴിത്താര വീണു എന്നു പറയാം. യഹൂദന്മാർ യുദ്ധത്തിൽ തോറ്റാലും ജയിച്ചാലും അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പെട്ടാലും ദീർഘകാല അടിസ്ഥാനത്തിലുള്ള ഫലമെന്നു പറയുന്നത് സംസ്‌ക്കാരങ്ങൾ തമ്മിലുള്ള സമന്വയമാണ്. വിവാഹബന്ധത്തിലൂടെയും മലങ്കര നസ്രാണികളിൽ സംഭവിച്ചതും ഇതുതന്നെയാണ്.
ദൈവത്തിന്റെ നിയമങ്ങൾ എത്രയും നീതിപൂർവ്വവും മനുഷ്യ സ്‌നേഹം തുളുമ്പുന്നതുമാണ്. ആവർത്തന പുസ്തകം 21:10-14 ശ്രദ്ധിക്കുക. ''നീ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുകയും നീ അവരെ ബദ്ധന്മാരായി പിടിക്കുകയും ചെയ്താൽ ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായോരു സ്ത്രീയെ കണ്ടു ഭാര്യയായെടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ നീ അവളെ വീട്ടിൽ കൊണ്ടുപോകേണം അവൾ തലമുടി ചിരക്കുകയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെ ആയെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടേക്കണം. അവളെ ഒരിക്കലും വിലയ്ക്കു വിൽക്കരുത്. നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോടു കാഠിന്യം പ്രവർത്തിക്കരുത്.''
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ചതും ഈ കാഴ്ചപ്പാടിൽ കണ്ടാൽ അവരോടുള്ള വെറുപ്പും വൈരാഗ്യവുമെല്ലാം അകന്നു പോകും. അവർ ഭരിച്ചത് ഇന്ത്യയെ നന്നാക്കാൻ വേണ്ടിയായിരുന്നില്ല എങ്കിലും ദൈവം അത് കാലാന്തരത്തിൽ ഇന്ത്യയുടെ അനുഗ്രഹത്തിനു കാരണമാക്കി. ഇന്ന് ഇന്ത്യയിൽ കാണുന്ന എല്ലാ വികസനങ്ങൾക്കും ആധാരം ബ്രിട്ടീഷ് ഭരണമാണെന്നു പറയാം. ദൈവം ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയുടെ ഉന്നമനത്തിനാക്കി തീർത്തു. Anglo saxxons ലെ ഒരു വിഭാഗമായ ബ്രിട്ടീഷുകാർ അബ്രഹാമിന്റെ വംശാവലിയിൽ പെട്ടവരാണെന്ന് ഉള്ളതിന് ചരിത്ര വസ്തുതകൾ നിരത്തുവാനുണ്ട്. ''നീ ഒരു അനുഗ്രഹമായിരിക്കും നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും'' എന്ന പ്രവചനം അക്ഷരാർത്ഥത്തിൽ നിവൃത്തിയായി എന്നു പറയാം. (ഉൽപത്തി 12:3)
അതുകൊണ്ട് അക്ബർ ചിന്തിക്കുന്നതുപോലെ, മറ്റുള്ളവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതുപോലെ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായ ചരിത്ര സംഭവങ്ങൾ ''തങ്ങളുടെ ദേശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനുവേണ്ടി'' യഹൂദന്മാർ നടത്തിയ കൈടത്തലുകളായി കാണുന്നതിനു പകരം പിതാവായ ദൈവത്തിന്റെ അദൃശ്യമായ കരങ്ങളുടെ ഇടപെടലാണ,് അതല്ലെങ്കിൽ അത്യുന്നതങ്ങളിൽ എടുത്ത തീരുമാനത്തിന്റെ പ്രകടനമാണ് എന്ന് മനസ്സിലാക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. കാര്യങ്ങളെ വ്യത്യസ്തമായ വീഷണകോണിൽ കാണാൻ വായനക്കാരെ ദൈവം സഹായിക്കട്ടെ, എന്ന് നിത്യനായപിതാവിനോട് അപേക്ഷിക്കുന്നു. അതുമൂലം ലഭിക്കുന്ന സ്‌നേഹവും ശാന്തിയും മനസ്സിൽ നിറയുകയും ലോകമെല്ലാം വ്യാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
ലോത്തും ദുഷ്പ്രവർത്തികളും
ഓരോരുത്തരും അവരവരുടെ അറിവും അനുഭവവും അനുസരിച്ച് കാര്യങ്ങളെ വിവിധ വീക്ഷണകോണുകളിൽ കൂടി കാണുന്നു. കാര്യങ്ങളുടെ നല്ല വശവും വിപരീതവശവും കാണുന്നവരുണ്ട് കാര്യങ്ങളുടെ വിവിധ വശങ്ങൾ കാണുന്നവരായിരിക്കണം നാം. കാര്യങ്ങളുടെ ദോഷവശങ്ങൾ മാത്രം കാണുന്നതുകൊണ്ട് ആ വ്യക്തിക്കു തന്നെയാണ് ദോഷം. കാരണം ആ വ്യക്തിയുടെ കാഴ്ചപ്പാട് വികലമായിരിക്കും. മറ്റുള്ളവരിലും ആ വികലമായ കാഴ്ചപ്പാട് അവർ കുത്തിനിറയ്ക്കുന്നു. അങ്ങനെയുള്ള ദോഷൈകദൃക്കുകളുമായിട്ടുള്ള നിരന്തരമായുള്ള സമ്പർക്കം പുലർത്തി അവരുടെ എഴുത്തുകൾ മാത്രം വായിക്കുന്ന വ്യക്തികളിലും കാലക്രമേണ ഇതു സ്വാധീനം ചെലുത്തും.
കാര്യങ്ങളെപ്പറ്റി ഒരു സമീകൃതമായ കാഴ്ചപ്പാടാണ് നമുക്കുവേണ്ടിയത്. അക്ബറിന്റെ എഴുത്തുകൾ ദോഷവശം മാത്രം ചിത്രീകരിക്കുന്ന ഒരു കൃതിയായി മാറിയില്ലേ എന്ന് സംശയമുണ്ട്. ലോത്തിനെ മനപ്പൂർവ്വം യഹൂദ റബ്ബിമാർ വികൃതമായി വരച്ചുകാട്ടി അവതരിപ്പിച്ചു എന്നാണ് അക്ബർ ആക്ഷേപിക്കുന്നത.് കാരണം ഖുറാനിൽ സ്വന്തം മക്കളുമായി ശയിക്കാൻ നിർബന്ധിതനായ ലോത്തിനെ അല്ല വരച്ചുകാണിച്ചിരിക്കുന്നത്. മുമ്പു രേഖപ്പെടുത്തിയിരുന്നതുപോലെ വേദപുസ്തകം സത്യവേദപുസ്തകം എന്നുപറയാൻ കാരണം സംഭവിച്ച കാര്യങ്ങൾ അതുപോലെ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ടാണ്. അതിനുത്തരവാദിയായ വ്യക്തി പണ്ഡിതനായാലും പാമരനായാലും, രാജാവായാലും അടിമയായാലും, ഒരേ മാനദണ്ഡമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു വ്യത്യസ്തമാണ് നമ്മുടെ പല ലോകരാഷ്ട്രചരിത്രങ്ങളും. കുടുംബത്തിലെ നല്ല വശങ്ങൾ മാത്രം എഴുതുന്നതുപോലെ ലോകചരിത്രം എഴുതിയ ചരിത്രകാരൻ രാജ്യത്തിന്റെ നല്ല വശങ്ങൾ മാത്രം തിരഞ്ഞെടുത്തും, മോശം വശങ്ങൾ എഴുതിയാലും കുമ്മായം അടിച്ച് മിനുക്കുപണികൾ നടത്തി സംസ്‌ക്കാരത്തിന്റെയും രാജ്യത്തിന്റെയും അന്തസ്സും മാന്യതയും നിലനിർത്താൻ ശ്രമിക്കുന്നതും കാണാം. ഇതിൽ ഏതു തരത്തിലുള്ള വിവരണമാണു ഖുറാനിലേതും വേദപുസ്തകത്തിലേതുമെന്ന് വായനക്കാർ തീരുമാനിക്കുക.
മനഃപ്പൂർവ്വമായി തെറ്റുചെയ്യുന്നവരുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ തെറ്റു ചെയ്യുന്നവരുണ്ട്. എഴുത്തുകാരനും വായനക്കാരനും രണ്ടുവിധത്തിലുള്ള തെറ്റുകളും ചെയ്തിട്ടുള്ളവരാകാം. യേശുക്രിസ്തു അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്യാത്ത ഒരു വ്യക്തിയെ എങ്കിലും എടുത്തു കാണിക്കാനുണ്ടോ? എങ്ങനെയുള്ള തെറ്റുകളായാലും യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിലല്ലാതെ  പാപത്തിന് പരിഹാരമില്ല.
ന്യായപ്രമാണയുഗത്തിൽ ഇസ്രയേല്യർക്ക് ദൈവം പാപപരിഹാരത്തിനായി മോശ മുഖാന്തിരം യാഗങ്ങളും യാഗ നിയമങ്ങളും പ്രമാണങ്ങളും കൊടുത്തത് പാപം എന്ന പ്രശ്‌നത്തിന്റെ തല്ക്കാല പരിഹാരമായിട്ടായിരുന്നു. ആദാമിന് ഉണ്ടായ പാപം മാനവരാശിയിലെല്ലാം വ്യാപിച്ചിരിക്കുന്നു. മാനവരാശിയുടെ മുഴുവൻ പാപത്തിന്റെ പൂർണ്ണപരിഹാരമായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം. ആ യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് പാപക്ഷമയ്ക്ക് ആധാരം. അതിന് യഹൂദനെന്നോ, യവനനെന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ, ബുദ്ധ,ജൈന, സിക്കുമതക്കാരനെന്നോ ഉള്ള വ്യത്യാസമില്ല. അതു ഈ ജീവിതത്തിൽ മനസ്സിലാക്കാൻ ആരുടെയൊക്കെ കണ്ണുകളെ ദൈവം തുറന്നു എന്നൊക്കെയുളള വിഷയങ്ങൾ ദൈവത്തിന്റെ മുൻനിർണ്ണയത്തിൽ മറഞ്ഞിരിക്കുന്നു. അതെല്ലാം വെളിപ്പെടുന്ന ഒരു ദിവസമുണ്ട്.
സാഹചര്യങ്ങൾ അനുകൂലമായിരുന്നതിനാൽ തെറ്റുകളിൽ വഴുതിവീണവർ അനേകരുണ്ട്. അവർക്കും പ്രത്യാശക്കു വകനൽകുന്നതാണ് ലോത്തിന്റെ ചരിത്രം. വേദപുസ്തകം വായിച്ചാൽ സ്വന്തമക്കളുമായി ശയിച്ച ലോത്തിന്റെ സന്തതി പരമ്പരകളായ അമോന്യർക്കും മോവാബ്യർക്കും പത്താം തലമുറയിൽ പോലും ദൈവസന്നിധിയിൽ വരുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായാണ് കാണുന്നത്. എന്നാൽ മോവാബ്യ സ്ത്രീയായ രൂത്തിന്റെ കഥയിൽ കൂടി പ്രത്യാശയുടെ ഒരു നേരിയ രശ്മി നമുക്ക് ദർശിക്കാൻ സാധിക്കും. രൂത്തിന്റെ കഥയിൽകൂടി, എങ്ങനെ മോവാബ്യ സ്ത്രീയായ രൂത്ത് ദൈവത്തിലുള്ള വിശ്വാസത്തിൽകൂടി, ക്രിസ്തുവിന്റെ വല്യ വല്ല്യമ്മച്ചിയായി എണ്ണപ്പെടാനുള്ള മഹനീയമായ പദവി കരസ്ഥമാക്കി എന്നുള്ളത് കോരിത്തരിപ്പിക്കുന്ന കഥയാണ.് 
രൂത്തിന്റെ കഥയിൽ കൂടി ലോത്തിനെയും സന്തതിപരമ്പരകളെയും നികൃഷ്ടരായി വരച്ചുകാണിക്കുന്നതിനേക്കാൾ അവരെയും കാരുണ്യവാനായ ദൈവം എങ്ങനെ വീണ്ടും ചേർത്തു ക്രിസ്തുവിലൂടെയുള്ള രക്ഷയിലേക്കു സ്വാഗതം ചെയ്യുകയുമാണ് ചെയ്യുന്നതെന്നുള്ള സത്യം മാന്യവായനക്കാർ മനസ്സിലാക്കും എന്നു കരുതുന്നു.

# Bible story by Nainan Mathula

Join WhatsApp News
നിരീശ്വരൻ 2023-02-11 04:13:29
എന്തിന് ഈ യഹൂദന്മാരുടെ കഥകൾ കഠിനാദ്ധ്വാനികളായ സാധരണക്കാരുടെ തലയിൽ അടിച്ചുകേറ്റി അവരുടെ വ്യക്തിത്ത്വത്തെ മാറ്റി മറിക്കുന്നു ? മിക്കവാറും ഇദ്ദേഹം ഇതെഴുതി കഴിയുമ്പോൾ പാപ പങ്കിലമായ (ഇതല്ല നമ്മുടെ വാസസ്ഥലം എന്ന് വിശ്വസിക്കുന്ന പരശതം വിഡ്ഢികൾ ഉണ്ടെന്നുള്ളതാണ് മറ്റൊരു സത്യം ) ഈ ഭൂമി വിട്ട് ഉടലോടെ ആകാശത്തിലേക്ക് എലിവേറ്റർ വഴി (പണ്ടുകാലത്ത് വലിയ ഏണിയായിരുന്നു . അതൊട്ടും സേഫ് അല്ല) പോകുമെന്ന തോന്നുന്നത്
Ninan Mathullah 2023-02-12 01:26:20
Quote from 'Nereeswaran, എന്തിന് ഈ യഹൂദന്മാരുടെ കഥകൾ കഠിനാദ്ധ്വാനികളായ സാധരണക്കാരുടെ തലയിൽ അടിച്ചുകേറ്റി അവരുടെ വ്യക്തിത്ത്വത്തെ മാറ്റി മറിക്കുന്നു' ? Exactly same thing Nereeswaran is doing here. Nereeswaran is telling stories that has no basis. At least Jewish stories has a basis in Bible that withstood the test of time and still believed. It is believed that it is written by prophets of God and so is believable. Nothing in it is proved wrong so far. Nereeswaran's stories are his imagination only with no supporting evidence. How we know if he goes to temple with husband or wife as Nereeswaran is writing anonymous and mislead people. Nereeswaran talks about happiness of a theist. Trying to lure people by offering happiness? How can say others are not happier?These arguments fall like a house of cards. If there is a panel of judges here to judge the debate readers imagine the outcome. Nereeswaran will be drowning.
Anthappan 2023-02-12 03:57:38
I think Nageshwaran is fighting back because Bible stories are baseless. Nainaan Matthulla claims that there is basis for Bible stories, but he cannot prove it but BS a lot.
Ninan Mathullah 2023-02-12 13:17:19
There is no need for me to prove anything here as it is a faith. Those who want to believe it free to believe it. It is the job of atheists to prove if anything not true. Bring it here and prove it with supporting evidence.
Anthappan 2023-02-13 04:12:06
I don't think Nireeshwaran has anything to prove because he doesn't believe in god. But you have the burden of proving it because you claim that there is a god. In order to support that claim, you interpret Bible based own your wild imagination. But that is not a proof. It is mere gibberish.
Ninan Mathullah 2023-02-14 13:55:15
Anthappan's arguments are not logical, and he is misleading readers with his comments. We all believe certain things about people, situations or life and nature differently based on our knowledge. It is true for us until it is proved wrong. If somebody tell you what you believe is not right, it is the responsibility of the person telling you that you are not right to prove it. The burden of proof is on the other person. That is simple logic. For example if somebody say that Einstein's theory of relativity or E=mc2 is not true, it is the responsibility of the person saying so to prove it. It is impossible to prove if God exist or not as it is a faith. So forget that. Here we are talking about Bible. If any of the factual information in Bible related to history or science not true, Anthappan can raise it and bring evidence to prove it. Until proved wrong it will remain as true.
Anthappan 2023-02-14 18:07:48
" If somebody say that Einstein's theory of relativity or E=mc2 is not true, it is the responsibility of the person saying so to prove it" Absolutely; I agree with that. The difference between your theory and Einstein's theory is that Einstein's theory can be proven in the Lab time and again and even can be proven after many years. A scientific theory can be proved again and again but your theory is just a hypothesis and cannot be proven. This is the reason why we always don't agree.
Ninan Mathullah 2023-02-15 01:09:48
Again Anthappan is here with his usual 'pallavi', അരിയെത്ര എന്നതിന് പയർ അഞ്ഞാഴി. The article is about issues in Bible. My question or challenge is to bring anything in Bible that is historically or scientifically not true. Anthappan's answer is about E = mc2. Usually politicians give evasive answers like this. No evidence brought here to prove anything in Bible wrong. The only evidence I have seen so far is two lines from Vayalar from a movie - 'manushan mathangale shrustichu'. What Vayalar knows about Bible or other religions? Born in a remote village in Kerala, his opinion is just an opinion without any supporting evidence. It is good for entertainment. Please bring real evidence if any there to prove Bible is not right.
Jayan varghese 2023-02-15 02:12:25
Comments 2 ദൈവം എന്നത് കൈയും കാലുമൊക്കെയായി സിഗരറ്റു പുകച്ചു നടക്കുന്ന നിങ്ങളെപ്പോലൊരാൾ ആണെന്ന ചിന്തയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിവിധങ്ങളായ മത ഗ്രന്തങ്ങളുടെ ഗ്രന്ഥങ്ങളുടെ എഴുത്തുകാർക്കും ഇതിനപ്പുറം പോകാൻ കഴിയാഞ്ഞത് അവരും പാവം മനുഷ്യർ ആയിരുന്നു എന്നതിനാലാവാം. പാവങ്ങളേ, എത്ര വികസിപ്പിച്ചു വച്ചാലും അതിനുള്ളിൽ ഒതുക്കാൻ കഴിയുന്നതല്ല മഹാപ്രപഞ്ച കാരണമായ പ്രപഞ്ചത്തോളമുള്ള പ്രപഞ്ച മനസ്സായ, പ്രപഞ്ചാത്മാവായ ദൈവം. എന്നറിയുക. അത് സ്റ്റീഫൻ ഹോക്കിങ്‌സ് ആയാലും, ഇത് വായിക്കുന്ന നിങ്ങൾ ആയാലും ! ജയൻ വർഗീസ്. നമ്മുടെ ലോകത്ത് സതി ഇന്നും നിലവിലുണ്ട്. വാലന്റയിൻ പോലുള്ള മധുര വാക്കുകളിൽ പൊതിഞ്ഞ് നാമത് വെളുപ്പിച്ചെടുക്കുന്നുവെന്നേയുള്ളു. പതിനാറ് സീരിയലുകൾ ദിവസവും കണ്ടുറങ്ങുന്ന ചുണ്ണാമ്പ് കൊച്ചമ്മമാരുള്ള നമ്മുടെ നാട്ടിൽ ഒരുപിടി ചോറിനും ഒരുതുണ്ട് ചേലയ്ക്കുമായി ശരീരവും മനസ്സും ആണൊരുത്തനും അവന്റെ അമ്മയ്ക്കും സതിയായി സമർപ്പിക്കുന്ന കോടാനുകോടി യുവ തരുണികളുള്ളപ്പോൾ എന്ത് നവോദ്ധാനത്തിന്റെ കാര്യമാണ് രാഷ്ട്രീയക്കാർ പറയുന്നതെന്ന് മനസ്സിലാവുന്നില്ല . സാമൂഹ്യാചാരങ്ങൾ കഴുത്തിൽ കെട്ടിത്തൂക്കുന്ന താലിയെന്ന നമ്പർ പ്ളേറ്റിന്റെ ആകർഷണീയത അവസാനിക്കുന്ന കാലത്ത് മാത്രമേ മാറ്റങ്ങളുടെ കാറ്റ് വ്യക്തി ജീവിതങ്ങളിൽ വീശിത്തുടങ്ങുകയുള്ളു. സമൂഹത്തിന്റെ വേദന സ്വന്തം നെഞ്ചിലേറ്റുന്ന യഥാർത്ഥ എഴുത്തുകാരി ആകർഷകമായ ഭാഷയിൽ ആവിഷ്ക്കരിക്കുന്ന ഹൃദയ സ്പര്ശിയായ കഥ, അഭിനന്ദനങൾ ! ജയൻ വർഗീസ്. ആര് എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് ഈ വ്യാജന്മാരാണോ ? സ്വന്തം നട്ടെല്ലിൽ നിവർന്ന് നിന്ന് പ്രതികരിക്കാൻ പോലും ത്രാണിയില്ലാത്ത ഇവന്മാരാണ് എന്നെപ്പോലുള്ളവരെ ‘ മതത്തിന്റെ തീട്ടക്കുഴിയിൽ കിടക്കുന്ന പന്നി ‘ എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത് എന്നതിനാൽ അവരുടെ സംസ്ക്കാരം എത്രയെന്ന് അവർ തന്നെ അളന്ന് തരികയാണല്ലോ ? ജയൻ വർഗീസ്. ആദ്യം ആ കഴുത്തിലെ തട്ട ( നമ്പർപ്ളേറ്റ് ) വലിച്ചു പൊട്ടിച്ച് ദൂരെയെറിയുക. മത ചൂഷകരും മഞ്ഞ മണ്ണ് മാഫിയകളും കൂടി ഏർപ്പെടുത്തിയ ഇത്തരം അടിമത്തം അവസാനിപ്പിക്കാനാണ് ഇറാനിലെ പെൺകുട്ടികൾ മുടി മുറിച്ചെറിഞ്ഞ് ഇന്നും അലറി വിളിച്ചു കൊണ്ടിരിക്കുന്നത്. “എന്റെ ശരീരം എനിക്ക് സ്വന്തം അതിൽ എന്ത് വേണം എന്ന് ഞാൻ നീനയ്ക്കും “ എന്ന് പറഞ്ഞ കുറിയേടത്ത് താത്രിയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ സുപ്രീം കോടതിയും വിധി തീർപ്പുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ജയൻ വർഗീസ്. എന്തിനാണ് മഹാ പണ്ഡിത നിരീശ്വരാ ഇടയ്ക്കിടെ നിങ്ങൾ മത ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ നിരത്തി നിങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത്? അവകൾ നിങ്ങളെക്കാൾ ശ്രേഷ്ഠന്മാരായ ദാർശനികന്മാരുടെ കണ്ടെത്തലുകൾ ആണെന്ന് നിങ്ങൾ സമ്മതിക്കുന്നത് കൊണ്ട് തന്നെ ആയിരിക്കണമല്ലോ ? നിങ്ങൾ പറയുന്ന നിങ്ങളിൽ ഉള്ള ആ ചൈതന്യമുണ്ടല്ലോ - അതിനെ വിശദീകരിക്കാൻ കാലാകാലങ്ങളിൽ അവർ നടത്തിയ പരിശ്രമങ്ങളാണ് ആ വാക്കുകൾ. മനുഷ്യർ എന്ന നിലയിൽ അവരുടെ പരിശ്രമങ്ങളിൽ പോരായ്മകൾ ഉണ്ടാവാം. അത് തിരുത്തുവാനുള്ള അവകാശം നിങ്ങൾക്ക് കൈമാറിയിട്ടാണ് അവർ പോയിട്ടുള്ളത്. എന്നാൽ നിങ്ങളോ അത് എന്താണെന്നു ചിന്തിക്കാതെ അതുണ്ട് എന്ന് മാത്രം പറയുന്നു. നിങ്ങളുടെ ശാസ്ത്രം നിങ്ങളുടെ ശരീരം എന്താണെന്നു ലബോറട്ടറി പരിശോധനകളിലൂടെ കണ്ടെത്തി അത് പ്രപഞ്ച ഭാഗമാണെന്നു പറഞ്ഞു തരും. നിങ്ങൾ സമ്മതിക്കുന്ന ചൈതന്യ ഭാവമാകട്ടെ, യാതൊരു പരിശോധനകൾക്കും വിധേയമാക്കാനാവാതെ നിങ്ങൾ എന്ന ഭൗതിക രൂപത്തിന്റെ മാസ്റ്റർ ആയി നിങ്ങളിൽ നില കൊള്ളുന്നു. അത് നിങ്ങൾ സമ്മതിക്കുന്ന നിലക്ക് ശരീര ഭാഗമല്ലാത്തെ അത് എന്താണെന്നു നിങ്ങൾ വിശദീകരിക്കണം. അപ്പോൾ നിങ്ങൾക്കും, ഞങ്ങൾക്കും ഉത്തരമാകും. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന മറുപടിയുമായി വന്നാൽ നിങ്ങളുമായുള്ള സംവാദത്തിനു വിവരമുള്ളവർ ഉണ്ടാവില്ല. ജയൻ വർഗീസ്. സഹായക്കപ്പലുകൾ നമ്മുടെ സ്നേഹം കൊണ്ട് നിറയട്ടെ. ഭൂകമ്പം വന്നു സകലതും തകർന്നു തലയിൽ വീണു നശിച്ചു കഴിയുമ്പോൾ ശാസ്ത്രജ്ഞന്മാർ റിക്ടർ സ്കെയിലുമായി വന്ന് തീവ്രത അളന്നു തിട്ടപ്പെടുത്തി മീഡിയകളിലൂടെ തങ്ങളുടെ വിജ്ഞാനം ഛർദ്ദിച്ചു സംതൃപ്തിയടയുന്നു !. പട്ടികളും പാമ്പുകളും എലികളും തവളകളുമൊക്കെയായ വിജ്ഞാനം കുറഞ്ഞവർ ഭൂകമ്പത്തിന്റെ വിദൂര സിഗ്നലുകൾ മുൻ‌കൂർ പിടിച്ചെടുത്ത് സുരക്ഷിത സ്ഥാനങ്ങളിൽ എത്തി രക്ഷപ്പെടുന്നു ! പാവം മനുഷ്യന് ഇങ്ങനെയൊരു വിശേഷ ബുദ്ധി ആർജ്ജിക്കാൻ സാധിക്കാത്തത് അവന്റെ കുറ്റമല്ലല്ലോ, അത് വിടാം. പക്ഷേ ഉൽപ്പാദന അവയവങ്ങളിൽ ബോംബും വച്ചുകെട്ടി പരസ്പരം സ്നേഹിക്കുന്ന അയൽക്കാരൻമാരുള്ള ഇക്കാലത്ത് പാർപ്പിട നിർമ്മാണ ശാസ്ത്രം പൊളിച്ചെഴുതിയേ തീരൂ. കെട്ടിടങ്ങളുടെ ഭിത്തികളും മേൽക്കൂരയും നിർമ്മിക്കുമ്പോൾ കോൺക്രീറ്റിനെ നിർബന്ധമായും ഒഴിവാക്കണം എന്ന നിയമം വരണം. പകരം ഭാരം കുറഞ്ഞ പ്ലാസ്റ്റിക് മുഖ്യ നിർമ്മാണ വസ്തുക്കൾ കണ്ടെത്തുവാൻ നമ്മുടെ ഗവേഷണ ശാലയ്ക്ക് സാധിക്കണം.. റീസൈക്കിളിംഗിലൂടെ പുനരുപയോഗം സാധിക്കും എന്നതിനാൽ മാലിന്യ മുക്ത ഭൂമി നിലവിൽ വരും. ജയൻ വർഗീസ്. ആലയങ്ങളിൽ താവളമുറപ്പിച്ച കള്ളന്മാരും പ്രാക്കച്ചവടക്കാരും. അഗ്നിച്ചാട്ടയുമായി അവരെ അടിച്ചോടിക്കാൻ അവതാരങ്ങൾ അനിവാര്യമാകുന്ന വർത്തമാന കാലം ! ജയൻ വർഗീസ്. അമേരിക്കയിലും ഒരു അമൈര ശിരസ്ക്കന്റെ ശല്യം അസഹനീയം ആയിരിക്കുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ട്രോളി അവരെ ആക്ഷേപിക്കുക എന്നത് തന്നെയാണ് നയം. നല്ല സാഹിത്യം വന്നാൽ വിദ്യാധരൻ ആയി ട്രോളും. ദൈവം എന്ന വാക്ക് കേട്ടാൽ നിരീശ്വരൻ ആയി ട്രോളും. വേണ്ടപ്പെട്ടവരെയും തന്നെത്തന്നേയും പൊക്കാൻ വായനക്കാരനും മൊല്ലാക്കയും ഒക്കെ ആയി അവതരിക്കും. ആൾ ഒന്ന് തന്നെ. ചളി വാരിയെറിഞ്ഞ് സ്വയം ചളിയിൽ കുളിക്കുകയാണെന്ന് ഇദ്ദേഹം എന്നാണാവോ മനസ്സിലാക്കുക ? സ്വന്തം പേര് പോലും വെളിപ്പെടുത്താതെ ഒളിഞ്ഞിരുന്ന് എഴുതുന്ന നിരീശ്വരൻ തന്റെ വാദങ്ങൾ ന്യായീകരിക്കാൻ ബൈബിളിൽ നിന്നുള്ള വാക്യങ്ങൾ ഉദ്ധരിക്കുമ്പോൾ ഇതേ ബൈബിൾ പോലുള്ള ദർശനങ്ങൾ പ്രതിപാദിക്കുന്ന ദൈവം എന്ന വാക്കു കേട്ടാൽ അടിമുടി ചൊറിച്ചിലാണ്. ഇത് ന്യായമല്ല. ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ സയൻസിനെ മാത്രം ആശ്രയിക്കണം. അല്ലെങ്കിൽ പ്രതിപക്ഷ ബഹുമാനത്തോടെ വസ്തുതകളെ സമീപിക്കണം. കള്ളപ്പേരിൽ ഒളിഞ്ഞിരിക്കുന്ന മിസ്റ്റർ എക്സ് കമന്റു കുഞ്ഞപ്പനായി ‌ സ്വയം പരിചയപ്പെടുത്തുകയാണ്. തന്റെ സഹോദരങ്ങൾ മുല്ലക്കാക്കയും, ലംബോദരനും, അമേരിക്കൻ മൊല്ലാക്കയും ആണത്രേ! അമ്മയാരെന്ന് അറിയാതെ വളർന്ന പാവങ്ങൾ! നിരീശ്വരന്റെയും,വിദ്യാധരന്റെയും പേരുകൾ ഇപ്പോൾ പറയുന്നില്ലെന്നേയുള്ളു. ഇതിൽ കവിതയും, നിരൂപണവും എഴുതുന്നയാളാണത്രെ മൊല്ലാക്ക ഇക്ക. എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല. കവിതയും നിരൂപണവും എഴുതുന്ന അമേരിക്കയിലെ എഴുത്തുകാരൻ എന്റെ അറിവിൽ ശ്രീ സുധീർ പണിക്കവീട്ടിൽ മാത്രമാണ്. അദ്ദേഹം എന്റെ പ്രിയ സുഹൃത്തും, അഭ്യുദയാകാംഷിയും, എന്റെ പുസ്തകങ്ങൾക്ക് നിരൂപണങ്ങൾ എഴുതിയിട്ടുള്ള ആളുമാണ്. ഇത്തരം ഉഡായിപ്പ് പരിപാടിക്ക് അദ്ദേഹം കൂട്ട് നിൽക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. അദ്ദേഹത്തിന്റെ സൽപ്പേര് നശിപ്പിക്കാൻ വേണ്ടിയാവുമോ ഈ കാട്ടു കള്ളന്മാർ തങ്ങളും കവിതയും നിരൂപണവും എഴുതുന്നവരാണ് എന്നവകാശപ്പെടുന്നത് എന്ന് സംശയമുണ്ട്. എന്തായാലും അമേരിക്കൻ മൊല്ലാക്കയുടെ ഒരു കവിതയും നിരൂപണവും വായിക്കാൻ കാത്തിരിക്കുന്നു. ജയൻ വർഗീസ്. നിരീശ്വരൻ എന്ന മുഖം മൂടിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തിയായ നിങ്ങൾ ദൈവം നേരിട്ട് വന്ന് ’ ഹവ് ഡു യു ഡു‘ എന്നും പറഞ്ഞ് നിങ്ങളുടെ കൈ പിടിച്ചു കുലുക്കണം എന്ന് ആവശ്യപ്പെടുന്നത് ശരിയാണോ ? ആദ്യം നിങ്ങളുടെ കപട വേഷം അഴിച്ചു കളയൂ. കപടന്മാരുമായി സ്വാഭാവികമായും ദൈവത്തിന് ഇടപാടുകൾ ഉണ്ടാവില്ല. കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്ക മനസ്സുകൾ സൂക്ഷിക്കുന്നവർക്കു മാത്രമേ ദൈവസാന്നിധ്യം അറിഞ്ഞ് അനുഭവിക്കാൻ സാധിക്കുകയുള്ളു എന്നതാണ് സത്യം. പവ്വർ സോഴ്സിൽ തൊട്ടിരിക്കുന്ന ബാറ്ററിയിൽ ചാർജ് വന്നു നിറയുന്നത് പോലെ പ്രപഞ്ചാത്മാവായ ദൈവത്തിൽ ചേർന്നിരിക്കുന്നവർക്കും ദൈവാനുഭവം തന്നിൽ നിറയുന്നതായി അനുഭവിക്കാനാകും. കണക്ഷൻ ഇല്ലാത്ത ബാറ്ററി കാഴ്ച്ചയിൽ വ്യത്യാസം ഇല്ലെങ്കിലും അതിൽ ചാർജ് ഉണ്ടായിരിക്കുകയില്ല. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത എത്രയെത്ര സത്യങ്ങൾ നിറഞ്ഞതാണ് പ്രപഞ്ചം എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുമ്പോൾ നിങ്ങൾ ചാടിക്കയറി “ ഇല്ല “ എന്ന് പറയാതെ പണ്ഡിതരെ ! നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി എത്ര തവണ ഞാൻ വന്നിരിക്കുന്നു. എന്നിട്ടും പിടിവാശിക്കാരനായ കുട്ടിയെപ്പോലെ “ എനിക്ക് കരിമ്പ് വേണം “ എന്ന് നിങ്ങൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്. സാക്ഷാൽ കരിമ്പുമായി വന്നാൽപ്പോലും “ നാലാക്കിത്തരണം “ എന്ന് പറഞ്ഞ് നിങ്ങൾ കരയും. ഇനി നാലാക്കിത്തന്നാൽ “ എട്ടാക്കിത്തരണം “ എന്ന് പറഞ്ഞായിരിക്കും നിങ്ങളുടെ കരച്ചിൽ. സഹി കെട്ട് എട്ടാക്കിത്തന്നാലും നിങ്ങൾ കരച്ചിൽ നിർത്തില്ല “ ഇത് ഒന്നാക്കിത്തരണം “ എന്ന് പറഞ്ഞാവും നിങ്ങളുടെ നിലവിളി. ഇക്കണക്കിന് നിങ്ങളെ എന്ത് ചെയ്യണമെന്ന് വായനക്കാർ ചിന്തിക്കട്ടെ ! ജയൻ വർഗീസ്. രാഷ്ട്രീയവും രാഷ്ട്രവും, മതവും ജാതീയതയും ഒരുപോലെ മനുഷ്യാവസ്ഥയിൽ മാനസിക തടവറകൾ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം നില നിൽപ്പിനായി അധർമ്മത്തിൽ അഭിരമിക്കേണ്ടി വരുന്ന ഒരു മനുഷ്യ കുലത്തിന് നിലനിൽപ്പിന്റെ അനിവാര്യതയായി ഈ സംവിധാനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നു എന്നതാണ് സത്യം. സർവ്വതന്ത്രസ്വതന്ത്രനായ മനുഷ്യൻ എന്ന മാനവീകതയുടെ വർണ്ണസ്വപ്നങ്ങളിൽ ആകൃഷ്ടരായിട്ടാണ് മനുഷ്യ വർഗ്ഗം ഈ പ്രലോഭനങ്ങളിൽ കൊത്തിക്കുടുങ്ങിയത് എന്നതിനാൽ ഇവയുടെ ഉന്മൂല നാശം എന്നത് മനുഷ്യ കുലത്തിന്റെ തന്നെ സർവ നാശത്തിന് കാരണമായേക്കാം. സംവിധാനങ്ങളുടെ സമൂല ഉന്മൂലനങ്ങളിലല്ലാ, അവയിൽ കാലികവും ധാർമ്മികവുമായ തിരുത്തലുകൾ കൊണ്ട് വന്നു നില നിർത്തുന്നതിലാണ് സാമൂഹ്യ പരിഷ്ക്കർത്താക്കൾ മുൻകൈ എടുക്കേണ്ടത്. സ്വന്തം ചില്ലുമേടകളിൽ വിലയേറിയ ജീവിത സാഹചര്യങ്ങൾ ആസ്വദിച്ചു കൊണ്ട് സമൂഹത്തെ ഉദ്ധരിക്കുന്ന വാചക ഉൽപ്പന്നങ്ങൾ മാർക്കറ്റിലിറക്കുമ്പോൾ അത് നിരാകരിച്ച്‌ കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളിലേക്കോടുന്ന സാധാരണക്കാരന് നിങ്ങളുടെ പാണ്ഡിത്യം ആവശ്യമേയില്ല. ഇവിടെ, മറ്റുള്ളവർക്ക് വേണ്ടി എന്ന നിലയിൽ സ്വന്തം തൊഴിലിടത്തിൽ നിന്ന് പ്രതിഫലം പറ്റുന്ന കത്തനാർമാരും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. ( തങ്ങൾ പണ്ഡിതന്മാരാണ് എന്ന ഒറ്റ പ്രസ്താവന മതി ഇവന്മാർ നഗ്നനാണെന്ന് മനസിലാക്കുവാൻ. അറിവില്ലെന്നുള്ള അറിവാണ് യഥാർത്ഥ അറിവ് എന്ന് ഇനിയെങ്കിലും അറിയുക ! ) അഞ്ജനായ മനുഷ്യന്റെ മുന്നിൽ വിഗ്രഹം ഒരു മാധ്യമമാണെന്നും, അവൻ വിജ്ഞനാകുമ്പോൾ അവൻ തന്നെ അത് തകർത്ത് കൊള്ളൂമെന്നും ആദി ശങ്കരൻ പറഞ്ഞതിന്റെ അർഥം ഇതായിരുന്നു എന്ന് മനസ്സിലാക്കാതെയാണ് ആധുനിക ശാസ്ത്രത്തിന്റെ അളിയൻമാരായ ഭൗതിക വാദികൾ മത / രാഷ്ട്രീയ സംവിധാനങ്ങളുടെ ഉന്മൂലനത്തിനായി വെറുതേ കുരച്ചു കൊണ്ടിരിക്കുന്നത്‌ ! ജയൻ വർഗീസ് മത സിദ്ധാന്തങ്ങൾ മനുഷ്യ സൃഷ്ടികൾ ആയതു കൊണ്ട് തന്നെ അവകളിൽ സ്വാഭാവികമായും സഹജ പോരായ്മകൾ ഉണ്ടായിരിക്കും. എന്നാൽ മതത്തിനും മനുഷ്യനും മനസ്സിലാവാത്ത സത്യമായി പ്രപഞ്ചത്തിൽ ദൈവം നില നിൽക്കുന്നു. മാവിൽ നിന്ന് അടർന്നു വീണ മാമ്പഴം അതിന്റയുള്ളിലെ അറിവിന്റെ അണ്ടിയിൽ വിശ്വാസമർപ്പിച്ച് ആവേശത്തോടെ പ്രഖ്യാപിക്കുകയാണ് ‘ ഞാനാണ് മാവിനെ സൃഷ്ടിക്കുന്നത് എന്ന് ! . Jayan varghese
മുല്ല കാക്ക 2023-02-15 03:04:57
ഇത് മുഴു ഭ്രാന്തമായ മട്ടുണ്ട് ബാപ്പാക്ക് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക