Image

ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 February, 2023
 ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.

ന്യൂ യോര്‍ക്ക് : ഫൊക്കാന റീജണല്‍ കണ്‍വെന്‍ഷന്‍  ഫിലോഡല്‍ഫിയായിലെ   സെന്റ് തോമസ് സിറോ മലബാര്‍ കാത്തിലിക്ക്  ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍  നിറഞ്ഞ കവിഞ്ഞ സദസില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ഉല്‍ഘാടനം ചെയ്തു .ഈ  റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ  ഒരു റീജണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവേല്‍  അധ്യക്ഷനായിരുന്നു. സെക്രട്ടറി  ഡോ .കല ഷഹി  ഫൊക്കാനയുടെ  ഈ  വര്‍ഷത്തെ  പ്രവര്‍ത്തനങ്ങളെ   പറ്റി വിവരിച്ചു. ട്രഷറര്‍ ബിജു ജോണ്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍ സജിമോന്‍ ആന്റണി, മാപ്പിനെ  പ്രനിധികരിച്ചു  പ്രസിഡന്റ് ശ്രീജിത്ത്  കോമത്ത്, ഏലിയാസ് പോള്‍, ഇസ്റ്റണ്‍  മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് സുദീപ് നായര്‍, തോമസ് ചാണ്ടി(മാപ്പു മുന്‍ പ്രസിഡന്റ് ) , ശാലു  പുന്നൂസ് (മാപ്പു മുന്‍ പ്രസിഡന്റ് ) , അലക്‌സ് ചെറിയാന്‍, മാത്യു ചെറിയാന്‍ എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.

വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോലെ തന്നെ കേരളത്തിലുടനീളം  നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍  വളരെയധികം ജനോപകാരപ്രദമാണെന്നും, മനുഷ്യമനസ്സുകളില്‍  ഫൊക്കാനയുടെ സ്ഥാനം മുന്‍ പന്തിയിലാണെന്നും ഡോ. ബാബു സ്റ്റീഫന്‍
പറയുകയുണ്ടായി. നാം  ഒരുമിച്ചു നിന്നാല്‍ നമുക്ക്  കൂടുതല്‍ കാര്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ച്ചില്‍ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന കേരളാ കണ്‍വെന്‍ഷനെ  പറ്റിയും  അദ്ദേഹം വിവരിച്ചു. ഡോ. കല ഷഹി ഫൊക്കാനയുടെ പുതിയ പദ്ധിതികളെ പറ്റിയും ചാരിറ്റി പ്രവര്‍ത്തങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

സ്‌പെഷ്യല്‍ ഗസ്റ്റ് ആയി പങ്കെടുത്ത ലോ എന്‍ഫോഴ്സ്മെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കമ്മ്യൂണിറ്റിയില്‍ ഉള്ള നിക്കോള്‍ വര്‍ഗീസിനെ  ഫൊക്കാന ഡോ. പ്രസിഡന്റ് ബാബു സ്റ്റീഫനും, ലൈസന്‍ ഡാനിയേലിനെ  സെക്രട്ടറി ഡോ കല ഷഹിയും, മുന്‍ സെക്രട്ടറി സജിമോന്‍ ആന്റണിയും ചേര്‍ന്ന്  ഫലകം നല്‍കി ആദരിച്ചു.

അവര്‍ കമ്മ്യൂണിറ്റിക് നല്‍കുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍ സജിമോന്‍ ആന്റണി മാപ്പിനെയും, ഇസ്റ്റേണ്‍ മലയാളീ അസ്സോസിയേഷനെയും,  PMA  അസ്സോസിയേഷനെയും അവര്‍ ഫൊകാനാക്കും മലയാളീ കമ്മ്യൂണിറ്റിക്കും  നല്‍കുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഈ  റീജണല്‍ കണ്‍വെന്‍ഷന്‍  ഇത്ര വിജയപ്രദമാക്കിയ  റീജണല്‍ വൈസ് പ്രസിഡന്റ്  ഷാജി സാമുവേലും മാത്യു ചെറിയാനെയും എത്ര പ്രശംസിച്ചാലും മതിയാവില്ല എന്നും അഭിപ്രായപ്പെട്ടു.

നാഷണല്‍ കമ്മിറ്റി മെംബര്‍  ആയ  അലക്‌സ് പോള്‍, വിമെന്‍സ് ഫോറം റീജണല്‍ കോറിനേറ്റര്‍ മില്ലി ഫിലിപ്പ്, പെന്‍സില്‍വിനയ  ഫൊക്കാന റീജണല്‍  സെക്രട്ടറി  അലക്‌സ് ചെറിയാന്‍, ട്രസ്റ്റി എല്‍ദോ വര്‍ഗീസ്, കോ ഓര്‍ഡിനേറ്റര്‍ മാത്യു ചെറിയാന്‍, സജിമോന്‍ ആന്റണി എന്നിവര്‍ റീജിണല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.

ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍ വിപിന്‍ രാജ്, റീജണല്‍ വൈസ് പ്രസിഡന്റുമാരായ ദേവസി പാലാട്ടി, ജോണ്‍സന്‍ തങ്കച്ചന്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്സ് ആയ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോണ്‍ തോമസ്, ലാല്‍ജി തോമസ്  എന്നിവരും ഫൊക്കാന ലീഡര്‍ ലീലാ മരേട്ടും  പങ്കെടുത്തു.

പെന്‍സില്‍വേനിയാ റീജിയന്റെ  ചരിതം തിരുത്തിക്കുറിച്ച ഒരു  കണ്‍വെന്‍ഷന്‍ ആയിരുന്നു, പങ്കെടുത്തവരുടെ  എണ്ണം കൊണ്ടും    കലാപരിപാടികളുടെ മികവ്  കൊണ്ടും റീജണല്‍ കണ്‍വെന്‍ഷന്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ലിജോ ജോര്‍ജ്, മാത്യു ചെറിയാന്‍ എന്നിവര്‍ എം. സി  മാരായി  പ്രവര്‍ത്തിച്ചു.  

 റീജണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു ഒരു വമ്പിച്ച  വിജയംആക്കിത്തീര്‍ത്ത  ഏവര്‍ക്കും റീജിയണല്‍  ട്രസ്റ്റി എല്‍ദോ വര്‍ഗീസ്  നന്ദി രേഖപ്പെടുത്തി.

Fokana Pennsylvania Regional Convention on Correction of History.
 ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.
 ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.
 ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.
 ഫൊക്കാന പെന്‍സില്‍വേനിയാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക