Image

ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ ഭാരവാഹികളായി സിജു ഫിലിപ്പ്, സച്ചിന്‍ദേവ് ജനാര്‍ദ്ദന്‍, കൊച്ചുമോന്‍ പാറേക്കാട്ടില്‍

Published on 10 February, 2023
ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ ഭാരവാഹികളായി സിജു ഫിലിപ്പ്, സച്ചിന്‍ദേവ് ജനാര്‍ദ്ദന്‍, കൊച്ചുമോന്‍ പാറേക്കാട്ടില്‍

അറ്റ്‌ലാന്റാ: ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാരവാഹികളായി സിജു ഫിലിപ്പ് (സെക്രട്ടറി), സച്ചിന്‍ദേവ് ജനാര്‍ദ്ദന്‍ (ട്രഷറര്‍), കൊച്ചുമോന്‍ പാറേക്കാട്ടില്‍ (ജോയിന്റ്   സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

കഴിഞ്ഞ 21 വര്‍ഷക്കാലമായി  അറ്റ്‌ലാന്റയിലെ മലയാളി  പ്രവാസ സമൂഹത്തില്‍  സജീവ സാന്നിധ്യമായ സിജു ഫിലിപ്പ്,   അറ്റ്‌ലന്റയില്‍          മാത്രമല്ല, അമേരിക്കന്‍ മലയാളി സമൂഹത്തില്‍  മുഴുവന്‍  അറിയപ്പെടുന്ന ഒരു വ്യക്തിത്വം  ആണ്.  മികച്ച കലാകാരനായ ഇദ്ദേഹം  നല്ലൊരു സംഘാടകനും  അതിലേറെ മികച്ചൊരു പ്രാസംഗികനും  കൂടിയാണ്.  

അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ  (അമ്മ) യുടെ കരുത്തുറ്റ സാരഥികളിൽ  ഒരാളായ സിജു ഫിലിപ്പ്,  ഫോമാ സൗത് ഈസ്റ്റ് റീജിയൻ സെക്രട്ടറി  ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ   ഏറെ അഭിമാനിക്കുന്നു.

ഗാമ എന്ന സംഘടനയിലൂടെ  മലയാളികള്ക്കെ സുപരിചതനായ സച്ചിൻ ദേവ് ജനാർദ്ദൻ, ട്രഷറർ ആയി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ  അമരത്തിലേക്കു വരുന്നത് ഒരു മുതൽ കൂട്ടാകും.  കമ്പ്യൂട്ടർ സയൻസ്  മാസ്റ്റേഴ്സ് എടുത്ത ശേഷം അറ്റ്ലാന്റയിൽ IT രംഗത്തു  ജോലി ചെയുന്ന സച്ചിൻ, കലകളെ ഇഷ്ടപ്പെടുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .

മലയാളി  അസോസിയേഷൻ ഓഫ് സൗത്ത് കരോലിനയുടെ  സ്ഥാപകരിൽ  ഒരാളായ    കൊച്ചുമോൻ പാറേക്കാട്ടിൽ തിരുവല്ല മാർതോമ കോളജിൽ നിന്നും ബിരുദവും, മഹാരാഷ്ട്ര ശിവാജി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കിയാട്രിക്  സോഷ്യൽ  വർക്കിൽ മാസ്റ്റേഴ്സും  പൂർത്തിയാക്കി 1998 -ൽ അമേരിക്കയിൽ എത്തി. സൗത്ത് കരോലിന ഡിപ്പാർട്മെന്റ്   ഓഫ് മെന്റൽ ഹെൽത്തിൽ സൈക്കിയാട്രിക്  കൗൺസിലർ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബി എം ഡബ്ലിയു വിൽ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ജോലി ചെയുന്നു.

# Fomaa South East Region new office bearers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക