Image

ചുരുക്കം ചിലത് (കവിത: ദീപ ബിബീഷ് നായർ)

Published on 12 February, 2023
ചുരുക്കം ചിലത് (കവിത: ദീപ ബിബീഷ് നായർ)

ചിലതുണ്ട് വിത്തുകൾ
മുളയ്ക്കില്ലൊരിക്കലും
വിഫലമാം കനവെന്ന
പോലെ

ചിലതുണ്ട് പൂവുകൾ
ഗന്ധമില്ലാത്തവ
കണ്ണിന്നു കുളിരായി
മാത്രം

ചിലതുണ്ട് പർണ്ണികൾ
പൂവില്ല കായില്ല
ചൂടിന്നൊരോരത്തു
തണലായ്

ചിലതുണ്ട് മനസ്സിൽ
ചിതലെടുക്കാതെ
ചിതയിലായ്
അണയും വരെയും

ചിലതുണ്ട് മുന്നിൽ
നേർക്കാഴ്ചയായി
ചിരകാല സ്വപ്നങ്ങൾ
പോലെ

ചിലരുണ്ട് കൂട്ടുകാർ
അകലെയാണെങ്കിലും
മനസ്സിൻ്റെ
വിങ്ങലറിയുന്നോർ......

 

Join WhatsApp News
ദിലീപ് 2023-02-12 05:16:09
വളരെ നന്നായി കൂട്ടുകാരി....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക