Image

എന്റെ വാലെന്റൈന്‍ (ജി. പുത്തന്‍കുരിശ്)

Published on 12 February, 2023
എന്റെ വാലെന്റൈന്‍ (ജി. പുത്തന്‍കുരിശ്)

വെണ്‍നുര പുഞ്ചിരി തൂവി സ്വപ്നം
തോളില്‍ തട്ടി വിളിച്ചു
ചുറ്റും നൃത്തം വയ്ക്കുന്നോര്‍മ്മകള്‍
മാനസമൊന്നു കുളിര്‍ത്തു

തേനും കനിയും തേടി ഞാനെന്‍
ഗതകാലത്തിന്‍തോപ്പില്‍
കേട്ടുമറന്നൊരു ഗാനം മൂളി
പറന്നുപൊങ്ങി മധുപന്‍

സ്മരണകള്‍ മുന്നില്‍ നിരന്നുനിന്നു
മുഗ്ദ്ധ വസന്തംപോലെ
നുകര്‍ന്നു ഞാനാ തേന്‍കനിയാകെ
ലഹരിയില്‍ നിന്നു ചുഴന്നു

പുണര്‍ന്നു നില്ക്കു എന്നെ നീയൊരു
പുലരി കതിരൊളിപോലെ
മായരുതെ നീ സായംസന്ധ്യേ
തമസ്സിലാക്കി എന്നെ.

# Valentinesday Poem

 

എന്റെ വാലെന്റൈന്‍ (ജി. പുത്തന്‍കുരിശ്)
എന്റെ വാലെന്റൈന്‍ (ജി. പുത്തന്‍കുരിശ്)

25 years ago

Join WhatsApp News
Sudhir Panikkaveetil 2023-02-15 02:55:07
ശ്രീ പുത്തൻ കുരിശ് ജീവിതത്തെ സ്നേഹിക്കുന്ന കവിയാണ്. ഞാൻ ഒരിക്കൽ എഴുതിയിരുന്നു കവിയുടെ അല്ലെങ്കിൽ എഴുത്തുകാരന്റെ ഭാര്യയോ കാമുകിയോ ആയിരിക്കും പ്രണയം ആസ്വദിക്കുന്നതെന്നു. ഒരു പക്ഷെ ഭാര്യ അയാളുടെ കൊച്ചു കള്ളത്തരങ്ങൾ കണ്ടുപിടിച്ചാലും പ്രണയത്തിന്റെ അമൃതകുംഭം കയ്യിലുള്ള എഴുത്തുകാരനോട അവർക്ക് എന്നും പ്രണയം. പ്രിയതമായൊത്തുള്ള ചിത്രം കൊടുത്തുകൊണ്ട് കവി തന്റെ പ്രണയം ഒന്നുകൂടി ഉറപ്പിക്കുന്നു. പ്രണയം മധുരമാണെന്നു അറിയാൻ വയ്യാത്തവ ർ അതിനെ എതിർക്കുന്നു. കവികളുടെ ജീവൻ നില നിൽക്കുന്നത് പ്രണയത്തിലാണ്. ഒരു ഹിനി ഗാനമുണ്ട് " കിസിസ്സേ പ്യാർ കർക്കേ ദേഖിയെ യെ ജിന്ദഗീ കിതനീ ഹസീൻ ഹേ" ആരെയെങ്കിലും പ്രണയിച്ച് നോക്കു അപ്പോൾ അറിയാം ഈ ജീവിതം എത്ര സുന്ദരമാണെന്നു." കവിക്ക് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക