Image

ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം സ്റ്റീവനേജിലും ലൂട്ടനിലും

Published on 13 February, 2023
 ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം സ്റ്റീവനേജിലും ലൂട്ടനിലും

 

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുര്‍ബാന കേന്ദ്രങ്ങളായ സ്റ്റീവനേജ്, ലൂട്ടന്‍ ഒന്നുചേരുന്ന പ്രൊപോസ്ഡ് മിഷനായ സെന്റ് സേവ്യര്‍ മിഷന്റെ നേതൃത്വത്തില്‍ നോന്പുകാല നവീകരണ ധ്യാനം മാര്‍ച്ച് 17 നു സ്റ്റീവനേജിലും, മാര്‍ച്ച് 18 നു ലൂട്ടന്‍ ലീഗ്രേവിലും നടത്തപ്പെടുന്നു.

ബാംഗ്ലൂര്‍ കര്‍മലാരം തിയോളജി കോളേജ് പ്രഫസറും, റോമില്‍ വിസിറ്റിംഗ് പ്രഫസറും,വിശുദ്ധ ഉത്തരീയ ഭക്തിയുടെ പ്രചാരകനും, ദൈവശാസ്ത്ര പണ്ഡിതനും, അനുഗ്രഹീത പ്രഭാഷകനും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഛഇഉ സെന്റ് സേവ്യര്‍ മിഷന്റെ നോന്പുകാല ധ്യാനങ്ങള്‍ നയിക്കുന്നത്.


മാര്‍ച്ച് 17 നു വെള്ളിയാഴ്ച സ്റ്റീവനേജ് സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ രാവിലെ പതിനൊന്നു മണിക്കാരംഭിക്കുന്ന തിരുവചന ശുശ്രുഷ വൈകുന്നേരം ആറിന് ആരാധനയോടെ സമാപിക്കും.

മാര്‍ച്ച 18 നു ശനിയാഴ്ച രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടുന്ന നോന്പുകാല ധ്യാനം ലൂട്ടനിലെ ലീഗ്രേവിലുള്ള സെന്റ് മാര്‍ട്ടിന്‍സ് കത്തോലിക്കാ ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.


വിശുദ്ധ കുര്‍ബാനക്കും, കുന്പസാരത്തിനും, കൗണ്‍സിലിംഗിനുമിനുള്ള സൗകര്യങ്ങള്‍ ഇരു ദേവാലയങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.

തിരുസന്നിധിയിലേക്ക് ഹൃദയങ്ങള്‍ തുറന്ന്, ആത്മപരിശോധനയിലൂടെ മാനസാന്തര കൃപയിലേക്കു നയിക്കപ്പെടുവാനും, കരുണയുടെ വാതിലുകള്‍ തുറക്കപ്പെടുന്ന വലിയ നോന്പ് കാലത്തിലൂടെ അനുതാപത്തിലൂന്നിയ തീര്‍ത്ഥയാത്രക്കായി നല്ലൊരവസരമാണ് സ്റ്റീവനേജിലും, ലൂട്ടനിലുമായി ഒരുങ്ങുന്നത്.

നോന്പുകാല നവീകരണ ധ്യാനത്തില്‍ പങ്കാളികളാവാനും, ദൈവ കരുണയുടെ ഉറവയില്‍ നിന്നും ആവോളം സന്തോഷവും, കൃപകളും ആര്‍ജ്ജിക്കുവാനും നോന്പുകാല ധ്യാനം അനുഗ്രഹീതമാകട്ടെ എന്ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. അനീഷ് നെല്ലിക്കല്‍ ആശംസിച്ചു.

ബൈബിളും, നോട്ടുബുക്കും കൊണ്ടുവരുവാന്‍ താല്പര്യപ്പെടുന്നു. വെള്ളവും, ലഘുഭക്ഷണവും ക്രമീകരിക്കുന്നതാണ്.

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക