Image

കൊല്ലം ജില്ലാ പ്രവാസി സമാജ് കുവൈറ്റ് അബാസിയ യുണിറ്റ് പുനഃസംഘടിപ്പിച്ചുb

Published on 13 February, 2023
 കൊല്ലം ജില്ലാ പ്രവാസി സമാജ് കുവൈറ്റ് അബാസിയ യുണിറ്റ് പുനഃസംഘടിപ്പിച്ചുb

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് അബാസിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് അലക്‌സ് മാത്യു, ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. ട്രഷറര്‍ തന്പി ലൂക്കോസ്, രക്ഷാധികാരി സലിം രാജ്, വൈസ് പ്രസിഡന്റ് ജയന്‍ സദാശിവന്‍, വനിതാ ചെയര്‍പെഴ്‌സണ്‍ രന്‍ജന ബിനില്‍ എന്നിവര്‍ സംസാരിച്ചു.


പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി സാമുവല്‍ (കണ്‍വീനര്‍), റിനില്‍ രാജൂ, ലിവിന്‍ വര്‍ഗീസ് (ജോ: കണ്‍ വീനേഴ്‌സ്), ബിനോയ് ബാബു, വിജി കുമാര്‍, റിനു ജോയി, മാത്യൂ യോഹന്നാന്‍, രാജുവര്‍ഗീസ്, , ജയകുമാരി , പ്രിന്‍സ് ഡാനിയേല്‍, ജയകുമാര്‍ ആര്‍, അനില്‍കുമാര്‍, നോബിള്‍ ജെ, പ്രീത വി , സുരേഷ്‌കുമാര്‍, രതിഷ്, എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ജോയ് തോമസ് സ്വാഗതവും റിനില്‍ രാജൂ നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക