Image

സമ്പന്നരാജ്യങ്ങള്‍ ഇന്‍ഡ്യക്കെതിരെ തിരിയുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 14 February, 2023
സമ്പന്നരാജ്യങ്ങള്‍ ഇന്‍ഡ്യക്കെതിരെ തിരിയുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

ഫലമുള്ള മാവിലെ കല്ലെറിയു.  ഇതൊരു പൊതുസത്യമാണ്. ഒരു കണ്ണിമാങ്ങപോലും ഇല്ലാത്ത മാവില്‍ കുട്ടികള്‍ കല്ലെറിയാറില്ല. ദരിദ്രരാജ്യങ്ങളായ ശ്രീലങ്കയുടെയോ പാകിസ്ഥാന്റെയോനേരെ ആരും വാളെടുക്കില്ല. അവര്‍ അവരുടെ ദാരിദ്രവുമായി കഴിഞ്ഞോട്ടെ., വേണമെങ്കില്‍ നാഴിയരി ഞങ്ങളും കൊടുക്കാം. ഇതാണ് ലോകരാജ്യങ്ങളുടെ നിലപാട്.

അടുത്തിടയായി ലോകത്തിലെ സമ്പന്നരാജ്യങ്ങള്‍ ഇന്‍ഡ്യയുടെമേല്‍ കുതിരകയറുന്നത് എന്തിനാണന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡ്യന്‍ കമ്പനിയുടെ കഫ്‌സിറപ്പ് കുടിച്ച് ഖസക്കിസ്ഥാനില്‍ ഒരുകുട്ടി മരിച്ചു. നൈജീറിയയില്‍ ഏതാനുംകുട്ടികള്‍ക്ക് അസുഹംബാധിച്ചു. ലോകമെങ്ങും പ്രചരിച്ച വാര്‍ത്തയാണ്. ഇന്‍ഡ്യാ ഗവണ്മെന്റ് ഉടനെതന്നെ കമ്പനി സീല്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഖസ്‌ക്കിസ്ഥാനില്‍ മാത്രമല്ല ഇന്‍ഡ്യയിലും ലോകത്തെ പലരാജ്യങ്ങളിലും ഇതേമരുന്നുകുടിച്ച കുട്ടികള്‍ക്കൊന്നും എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. മരുന്നുല്‍പാദനവും കയറ്റുമതിയും ഇന്‍ഡ്യയുടെ വലിയൊരു വരുമാനസ്രോതസ്സാണ.് അമേരിക്കയിലേക്കുവരെ ഇന്‍ഡ്യന്‍ മരുന്നുല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ലോകവിപണി കീഴടക്കാനുള്ള മത്സരത്തില്‍ ഇന്‍ഡ്യക്ക് എതിരാളി ചൈനയാണ്. എന്ത് ചതിപ്രയോഗത്തിലൂടെയും എതിരാളിയെ തോല്‍പിക്കാനുള്ള ചൈനയുടെ നീക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രണ്ടാമത് മാവില്‍ കല്ലെറിഞ്ഞത് ബി ബി സി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനിയാണ്. ഇന്‍ഡ്യ തങ്ങളുടെ കോളനിയാണന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും ബ്രിട്ടനിലുുണ്ട്. അവര്‍ ഇന്‍ഡ്യയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ മറന്നുകൊണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഗുജറാത്ത് കലാപത്തെപറ്റിയും അന്നവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ടും ഡോക്യുമെന്ററി തയ്യാറാക്കി ലോകത്തെ കാണിക്കാന്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ടാണന്ന് അറിയാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സാധിക്കും.  ജാലിയന്‍വാലാ ബാഗില്‍ അവര്‍ നടത്തിയ കൂട്ടക്കൊലയുടെ ഡോക്യുമെന്ററി എന്തുകൊണ്ട് എടുക്കുന്നിില്ല എന്നന്യായമായ ചോദ്യം ഇവിടെ ഉന്നയിക്കുന്നു. ഇന്‍ഡ്യ പുരോഗതിയിലേക്ക് കുതിക്കുന്നു എന്നതിലുള്ള അസൂയയല്ലേ ഇവരെക്കൊണ്ട് ഇങ്ങനെയുള്ള അവഹേളന ഡോക്യുമെന്ററികള്‍ ചെയ്യന്‍ പ്രേരിപ്പിക്കുന്നത്. പണ്ടത്തെ കോളനിയിലെ ഒരു വംശജനായ ഋഷി സുനിക് പണ്ടത്തെ സാഹിബിന്റെ രാജ്യത്തെ പ്രധാനമന്ത്രിയായത് ചിലര്‍ക്കൊന്നും ദഹിച്ചിട്ടില്ലാത്ത വസ്തുതയാണ്. അദ്ദേഹത്തെ വിഷമവൃത്തത്തില്‍ ആക്കാന്‍കൂടിയല്ലേ ഇപ്പോള്‍ ഇങ്ങനെയുള്ള ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗൗതം അദാനിയെന്ന ഇന്‍ഡ്യന്‍ വ്യവസായി ലോകത്തിലെ സമ്പന്നന്മാരുടെ മുന്‍പന്തിയിലേക്ക് ഉയരുന്നത് സായിപ്പിന് സഹനീയമായ കാര്യമല്ല. ഏതുവിധേനയും അങ്ങനെയുള്ള സംരംഭകരെ തകര്‍ക്കുക. അതാണ് അദാനിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 

(അദാനിയുടെ ബിസിനസ്സ് തകര്‍ന്നെന്നും പിച്ചച്ചട്ടിയെടുത്തെന്നും പറഞ്ഞ് ആഘോഷിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മൂഠസ്വര്‍ഗത്തില്‍ ജീവിക്കുന്നു. രാഹുല്‍ ഗാന്ധിയെപറ്റി പറയാതിരിക്കയാണ് ഭേദം. ഈ മനഷ്യനാണോ ഇന്‍ഡ്യ ഭരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.) 

ബിസിനസ്സില്‍ വിജയിക്കണമെങ്കില്‍ അല്‍പം കള്ളത്തരങ്ങള്‍ പ്രയോഗിക്കണമെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ചില്ലറകള്ളത്തരങ്ങള്‍ കാണിച്ചുതന്നെയാണ് എല്ലാബിസിനസ്സുകാരും  വിജയിച്ചിട്ടുള്ളത്. അദാനിയും അതുതന്നെയാണ് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ വ്യവസായികള്‍ പരമശുദ്ധന്മാരല്ല. ചൈനയെന്ന രാജ്യംതന്നെ കള്ളത്തരങ്ങളുടെ കൂടാരമാണ്. 

അദാനിയുടെ വ്യവസായം തകര്‍ന്നാലും ഇന്‍ഡ്യക്ക് ഒരുചുക്കും സംഭവിക്കത്തില്ല. അങ്ങനെ തകരുമെന്നുള്ളത് ചിലരുടെയൊക്കെ ദിവാസ്വപ്നമാണ്. വ്യസായികള്‍ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നുള്ളത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനയോജ്യമാണ്. വ്യവസായങ്ങള്‍ വളര്‍ന്നാല്‍ അനേകംപേര്‍ക്ക് ജോലികിട്ടും, സര്‍ക്കരിന് ടാക്‌സുകിട്ടും. അദാനിയും അമ്പാനിയയും ടാറ്റയുംകൊടുക്കുന്ന നികുതിപണംകൊണ്ടാണ് സര്‍ക്കാര്‍ ജനകീയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഹൈവേകള്‍ നിര്‍മ്മിക്കുന്നത്., റയില്‍വേ വികസനം നടപ്പാക്കുന്നത്. 

കേരള സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥനോക്കു. ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാന്‍ പണമില്ല. ആകെയുള്ള വരുമാനം ലോട്ടറി വില്‍നയിലൂടെയും കള്ളുവിറ്റുമാണ്. ഇങ്ങനെ എത്രനാള്‍ മുന്‍പോട്ടുപോകാന്‍ പിണറായി സര്‍ക്കാരിന് സാധിക്കും. വ്യവസായികളെ ആകര്‍ഷിക്കാന്‍ മുഖ്യന്‍ ലോകംചുറ്റി സഞ്ചരിച്ചു. ജീവനില്‍ കൊതിയുള്ള ഒറ്റ മലയാളിയും കേരളത്തില്‍ പണംമുടക്കില്ല. കിറ്റക്‌സ് കമ്പനിയെ ചവിട്ടിപുറത്താക്കിയ പിണറായി സര്‍ക്കാര്‍ എത്രത്തോളം ചിരിച്ചുകാണിച്ചാലും ഒരൊറ്റ വ്യവസായിയും കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല. അത്രത്തോളം ദ്രോഹമാണ് സഹാക്കളെല്ലാംകൂടി വ്യവസായികളോട് ചെയ്തുകൂട്ടിയത്.

പണമുള്ളവനോടുള്ള അസൂയ മലയാളിക്ക് ജന്മസിദ്ധമായി കിട്ടിയ വരമാണ്. അയല്‍കാരന്‍ വീടുവെച്ചാല്‍ പുതിയ കാറുവാങ്ങിയാല്‍ അസൂയകൊണ്ട് ഉറക്കംനഷ്ടപ്പെടുന്ന  മലയാളി. പണ്ട് ടാറ്റയെയും ബിര്‍ലയെയും തെറിവിളിച്ചിരുന്ന അവന്‍ പിന്നീട് അമ്പാനിയുടെനേരെ തിരിഞ്ഞു. ഇപ്പോള്‍ അവരെയെല്ലാം വിട്ടിട്ട് അദാനിയെ പിടികൂടിയിരിക്കയാണ്. കഷ്ടം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Rich countries are turning against India- Essay samnilampallil

Join WhatsApp News
ഇഷ്ടമില്ലാത്തിടത്തു ജീവിക്കുന്ന കുട്ടപ്പൻ 2023-02-14 05:26:15
എന്നിട്ടും സായിപ്പിൻറെ നാട്ടിൽ വന്നു ജീവിക്കുന്ന പാവം സാം നിലമ്പള്ളിൽ. ഇത്രയും സൗഭാഗ്യങ്ങൾ വെറുതെ നഷ്ടപ്പെടുത്തി കളയല്ലേ. പെട്ടന്നൊരു തീരുമാനം എടുത്തു ജീവിതം ധന്യമാക്കാൻ ശ്രെമിക്കൂ
Writer 2023-02-14 13:25:06
I always enjoyed the writings of Sam. They really explore the topics and present insights . Isn’t it that what we expect? Unfortunately some people don’t understand the article. But that doesn’t stop them from writing comments. Do you want examples? HA HA There are plenty. Keep reading.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക