Image

മതം (കവിത: ജോണ്‍ ഇളമത)

Published on 14 February, 2023
മതം (കവിത: ജോണ്‍ ഇളമത)

മതമാണിന്നു
മാനവരാശിക്കു
ഭീഷണില്‍
മതമെന്താണ്
മനുഷ്യനു
സ്വാന്ത്വനം
അരുളുംവഴിയല്ലേ?

എല്ലാമതങ്ങളും
അരുളുന്നു സ്‌നേഹം!
എന്നാലിന്നിതു
വെറുമൊരു
പ്രഹസനമായ്
തെരുവില്‍
യുദ്ധങ്ങളാക്കി
പോര്‍വിളിച്ച് നടക്കുന്നു.

മതമൊരു
മനുഷ്യന്റെ
ഉള്ളിലുറങ്ങും
വെള്ളരിപ്രാവല്ലേ!
സമാധാനത്തിന്‍
ദൂതുമായ്
പറക്കുമൊരു
മാലഖയേേല്ല!
ഉള്ളിലാപ്രാവിനെ
പറത്തൂ,
സ്‌നേഹം വിതക്കൂ!
അതാണു മതം,
അതാണു ദൈവം!

കാണാത്ത
ദൈവത്തെ
കൈകൂപ്പി
നില്‍ക്കുന്നോര്‍
വാളുകള്‍
കൈകളിലേന്തി
നില്‍ക്കുന്നതോ മതം!

മതം ഒരുവന്റെ വിശ്വാസം
അതെത്ര ആനന്ദം!
മതസ്പര്‍ദ്ധ വിനാശം
മസ്തിഷ്‌കപ്രക്ഷാളനം!
അരുതരുത്
മതത്തിന്റെ പവിത്രത
കെടുത്തരുത്!

കള്ളിമുള്‍ചെടിപോലെ
ഉള്ളിലെ മതം
പുറത്തിറക്കി
വിഷമുള്ളുകകള്‍
ചൊരിയുന്നവര്‍
വിവരദോഷികളലേ്താല്‍
ജ്ഞാനികള്‍ എന്നുനടിക്കും
അജ്ഞാനികള്‍
സ്‌നേഹംകെടുത്തുന്നു
വഴിയിലൊക്കെയവര്‍
വാചാലരാകുന്ന
കുശ്മാണ്ഡബുദ്ധികള്‍
സ്‌നേഹംവിറ്റു
കീശനിറക്കുന്ന
കശ്മലഹൃദയര്‍,
ദൈവത്തെ വില്‍ക്കുന്നവര്‍!!

 

Join WhatsApp News
നിരീശ്വരൻ 2023-02-14 15:12:39
ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്തവിധം ഒരു വലിയ ജനതതി മതത്തിന്റ പിടിയിലാണ് സുഹൃത്തേ . കവിത എഴുതുമ്പോഴും കഥയെഴുതുമ്പോഴും എഴുത്തുകാർക്ക്പോലും അതിൽ നിന്ന് മോചനനമില്ല. "മതത്തിന് "എവിടെ "പവിത്രത ?" വിപഥമായ ലക്ഷ്യത്തോടെയാണ് അതിന്റെ സൂത്രധാരകർ അതിനെ മെനഞ്ഞത്. അതിന്റെ പവിത്രത എന്നെ കെട്ടുപോയിരിക്കുന്നു. ഇന്ന് മതത്തെ പിന്തുടരുന്നവർ വേതാളങ്ങൾ ആണ്. മതത്തിന്റ പിടിയിൽപ്പെട്ടു മൃതരായ വേതാളങ്ങൾ . മതം അത് ഒരു എട്ടുകാലി വലയാണ് അതിൽ പെടുന്നവർ രക്ഷപ്പെടില്ല . അതിന്റെ കേന്ദ്രഭാഗത്ത് വെളുത്ത വസ്ത്രം ധരിച്ച , ചുവന്ന കുപ്പായം ഇട്ട് തലയിൽ തൊപ്പി വച്ച് കയ്യിൽ കുരിശും കഴുത്തിൽ സ്വർണ്ണ ചങ്ങലയും ഇട്ട് പാതിരിമാർ, കാവിവസ്ത്രം ധരിച്ച സന്യസിമാർ സന്നിയാസിമാർ, താടിവളർത്തി കുഴിഞ്ഞകണ്ണുകളും കഴുകന്മാരുടെ നോട്ടവും കയ്യിൽ ബോംബുമായി നടക്കുന്ന മുള്ളമാർ, കല്ലുഭിത്തിയിൽ തലയിട്ടടിക്കുന്ന റാബായിമാർ എല്ലാം ഒളിഞ്ഞിരിക്കുന്നു. അവർ തിന്നു തീർത്ത മനുഷ്യശാരീരങ്ങളുടെ അവശിഷ്ടംപോലും കണ്ടെടുക്കാനാവില്ല. എങ്കിലും നിങ്ങൾക്ക് അതിൽ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള തീവ്രമായ ഇച്ഛ ഉണ്ടല്ലോ? അതെ അതാണ് സ്വാത്രന്ത്ര്യത്തിലേക്കുള്ള വാതായനം . ഭയരഹിതനായി പാട് ഉറക്കെ പാടി, മനുഷ്യഭോജികളുടെ ഉറക്കം കെടുത്തൂ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക