Image

ഫൊക്കാനാ കാനഡ  ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 February, 2023
ഫൊക്കാനാ കാനഡ  ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫൊക്കാനാ കാനഡ  ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയി  അഞ്ചു ജിതിന്‍, റീജണല്‍ സെക്രട്ടറി ഹണി ജോസഫ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ജെസ്ലി  ജോസ്, കമ്മിറ്റി മെംബേഴ്സ് ആയി ബിലു കുര്യന്‍, ബീനാമോള്‍ അലക്‌സ്, രേഖ ജോജി, സവിത ടാഗോര്‍, ഷൈനി സണ്ണി, സ്മിത തോമസ്, അര്‍ച്ചന പ്രതാപ്, പ്രീതു പ്രസന്നന്‍, ബീന സ്റ്റാന്‍ലി ജോണ്‍സ് എന്നിവരെ  തെരഞ്ഞടുത്തതായി  വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്­സണ്‍ ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാകളാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി  നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് നാം  ഒരു സംഘടനയായി പ്രവര്‍ത്തിക്കുന്നത്..

ഫൊക്കാന വിമന്‍സ്  ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, വളരെ അധികം  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍  വിമന്‍സ്  ഫോറം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ സാമ്പത്തികമായി  പിന്നില്‍ നില്‍ക്കുന്ന നേഴ്സിങ്ങിനു പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം ഉള്‍പ്പെടെ നിരവധി   ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

പുതിയതായി  തെരഞ്ഞടുത്ത കാനഡ  റിജിന്റെ ഭാരവാഹികള്‍ക്കു എല്ലാ വിധ ആശംസകളും നേരുന്നതായി   പ്രസിഡന്റ്  ഡോ . ബാബു സ്റ്റീഫന്‍ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷര്‍ ബിജു ജോണ്‍ ,വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

Fokana Canada Chapter elected office bearers for Women's Forum.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക