Image

തുര്‍ക്കിക്ക് ഇന്‍ഡ്യയുടെവക മധുരപലഹാരം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 16 February, 2023
തുര്‍ക്കിക്ക് ഇന്‍ഡ്യയുടെവക മധുരപലഹാരം (ലേഖനം: സാം നിലമ്പള്ളില്‍)

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ അന്‍പതിനായിരത്തില്‍പരം ജീവന്‍ നഷ്ടപ്പെട്ടന്നാണ് വാര്‍ത്ത. മരണസഖ്യ ഇനിയും കൂടാനാണ് സാധ്യത. തുര്‍ക്കിയിലായാലും പാകിസ്ഥാനിലായാലും സാധാരണ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമായ കാര്യമാണ്. മനഃസാക്ഷിയുള്ളവരെ അത് വേദനിപ്പിക്കും. അതുകൊണ്ടാണ് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നെന്ന് കേട്ടപ്പോള്‍ ഇന്‍ഡ്യ സഹായഹസ്തവുമായി ഓടിയെത്തിയത്. 

അടുത്തകാലംവരെ തുര്‍ക്കി ഇന്‍ഡ്യയുടെ സുഹൃത്ത്‌രാജ്യമായിരുന്നു. എര്‍ദ്വോഗന്‍ എന്ന മതാന്ധന്‍ പ്രസിഡണ്ടായപ്പോളാണ് ആരാജ്യം ഇന്‍ഡ്യക്കെതിരെ തിരിഞ്ഞത്. ഇമ്രാന്‍ഖന്‍ അയാളെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചുവരുത്തകയും അവിടെവന്ന് അയാള്‍ ഇന്‍ഡ്യക്കെതിരെ സംസാരിക്കയും ചെയ്തു. കാഷ്മീരിലെ മുസ്‌ളീങ്ങളെ ഇന്‍ഡ്യ പീഡിപ്പിക്കുന്നെന്നും കൂട്ടക്കൊല ചെയ്യുന്നുവെന്നും അതിനെതിരെ ഇസ്‌ളാമികരാജ്യങ്ങള്‍ പ്രതികരിക്കണമെന്നും പ്രസംഗിച്ചുനടന്നു. തുര്‍ക്കിയിലും പാകിസ്ഥാനിലും ഉള്ളതിനേക്കാള്‍ മുസ്‌ളീങ്ങള്‍ ഇന്‍ഡ്യയില്‍ സുഹസമേതം വസിക്കുന്നു എന്നസത്യം മറച്ചുവച്ചുകൊണ്ടാണ് ഈ മതവിദ്വേഷി അട്ടഹസം മുഴക്കിയത്. അന്യരാജ്യങ്ങളുടെ അഭ്യന്തരവിഷയങ്ങളില്‍ ഇന്‍ഡ്യ അഭിപ്രായം പറയാറില്ല. പറഞ്ഞിരുന്നെങ്കില്‍ കുര്‍ദ്ദുകളെ ബോംബിട്ട് കൊല്ലുന്ന എര്‍ദ്വോഗന്റെ നടപടയെ വിമര്‍ശ്ശിക്കുമായിരുന്നു. കാഷ്മീരിലെ മുസ്‌ളീങ്ങളെയോര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഇയാളുടെ ഇരട്ടത്താപ്പുനയം ഇസ്‌ളാമികരാജ്യമായ പാക്കിസ്ഥാനെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്.

തുര്‍ക്കിയിലും സിറയയിലും ഭൂകമ്പത്തില്‍ അനേകായിരം ജനങ്ങള്‍ മരിക്കുന്നെന്നും ആയിരങ്ങള്‍ക്ക് പരുക്കേറ്റെന്നും കേട്ടപ്പോള്‍ ഇന്‍ഡ്യന്‍ പട്ടാളം സഹായവുമായി ഓടിയെത്തി. അവിടുള്ള ജനങ്ങള്‍ ഇന്‍ഡ്യയോട് നന്ദിയുള്ളവരാണ്. ഒരു തുര്‍ക്കിയുവതി ഇന്‍ഡ്യന്‍ ആതുരസേവകയെ ആലിംഗനം ചെയ്യുന്ന ചിത്രം പത്രത്തില്‍ കണ്ടിരുന്നു. തുര്‍ക്കി അംബാസിഡര്‍ ഇന്‍ഡ്യചെയ്ത സേവനങ്ങള്‍ക്ക് നന്ദിപ്രകടിപ്പിച്ചു. ആപത്തില്‍ സഹായിക്കുന്നവനാണ് യധാര്‍ഥ ദോസ്ത്ത് എന്നാണ് അയാള്‍ പറഞ്ഞത്. ഹിന്ദിയിലും തുര്‍ക്കിഭാഷയിലും ദോസ്ത്ത് എന്നവാക്കിന് സുഹൃത്ത് എന്നാണത്രെ. എന്നാല്‍ തുര്‍ക്കിയുടെ ഭരണാധികാരി ഇന്‍ഡ്യയോട് ഇതുവരെ നന്ദി പ്രകടിപ്പിച്ചിട്ടില്ല. അയാളില്‍നിന്ന് അതുപ്രതീക്ഷിക്കുന്നതുമില്ല. അയാളുടെ മനസ് എത്രത്തോളം വിഷലിപ്തമാണന്ന് അതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളു. 

എര്‍ദ്വോഗന്റെ പ്രീതി പ്രതീക്ഷിച്ചല്ല ഇന്‍ഡ്യ സഹായഹസ്തം നീട്ടിയത്. ആപത്തില്‍പെട്ടവരെ സഹായിക്കുക എന്നത് ഇന്‍ഡ്യയുടെ കടമയാണ്. അതാണ് ഇന്‍ഡ്യന്‍ സംസ്‌കാരം. കോവിഡ് മഹാമാരി ലോകത്തെആക്രമിച്ചപ്പോള്‍ ആഫ്രിക്കയിലെയും ഏഷ്യയിലേയും ദരിദ്രരാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സീന്‍ കൊടുത്ത് സഹായിച്ച രാജ്യമാണ് നമ്മുടേത്. 

തുര്‍ക്കിയുടെ സമ്പത്ത്‌വ്യവസ്ഥ തകര്‍ന്നടിയുന്ന സമയത്താണ് കൂനിന്മേല്‍കുരു എന്നപോലെ ഭൂകമ്പവും ഉണ്ടായത്. ദുഷിച്ച ഭരണാധികാരികള്‍ ഭരിക്കുമ്പോള്‍ രാജ്യവും കഷ്ടപ്പാടുകളിലൂടെ കടന്നുപോകും. ഇത് ചരിത്രം പഠിപ്പിക്കുന്ന പാഠമാണ.്. ജോര്‍ജ് ഡബ്‌ളിയു ബുഷ് പ്രസിഡണ്ടിയിരുന്നപ്പോളാണ് 911 ആക്രമണമുണ്ടായത്. കത്രീന ഹരിക്കേനില്‍ ന്യൂ ഓര്‍ലീന്‍സ് പട്ടണംമൊത്തം സമുദ്രം വിഴുങ്ങിയത്. ഇന്റര്‍ നാഷണല്‍ സ്‌പേസ് സെന്ററില്‍നിന്ന് മടങ്ങുകയായിരുന്ന കൊളംബിയ പേടകം കത്തിയമര്‍ന്ന് ഇന്‍ഡ്യന്‍ ബഹിരാകാശ സഞ്ചാരിയിായിരുന്ന  കല്‍പനാ ചൗള ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ഇങ്ങനെ ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു ബുഷിന്റെ ഭരണകാലത്ത്.

മണ്ടന്മാര്‍ ഭരിക്കുമ്പോഴും ഇതുപോലുള്ള ദുരന്തങ്ങള്‍ രാജ്യത്തിന് സംഭവിക്കാറുണ്ട്. എ കെ ആന്റണി പ്രതിരോധവകുപ്പ് ഭരിച്ചിരുന്നപ്പോളാണ് മുംബെയില്‍ പാക്ഭീകരന്മാര്‍ അഴിഞ്ഞാടിയത്. 

എര്‍ദോഗന്‍ ഭരിക്കുമ്പോള്‍ തുര്‍ക്കിയും ദുരന്തങ്ങള്‍ അനുഭവിക്കയാണ്. മതവിദ്വേഷം ഒരു മനുഷ്യനെ എത്രത്തോളം വഷളാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഹഗിയ സോഫിയ എന്ന ക്രസ്ത്യന്‍ പള്ളി , പിന്നീട് മ്യൂസിയമാക്കി മാറ്റപ്പെട്ടെങ്കിലും, മോസ്‌ക്കാക്കിയത്. സ്വീഡന്‍ എന്ന യൂറോപ്യന്‍ രാജ്യത്തിന് നേറ്റോയില്‍ ചേരാന്‍ ഇയാള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് അവിടെ ആരോ ഖുറാന്‍ കത്തിച്ചതിന്റെ പ്രേരിലാണ്. 

ചെളിവാരിയെറിഞ്ഞിട്ടും എര്‍ദ്വോഗന്റെ നാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ സഹായവുമായി ഓടിയെത്തിയ ഇന്‍ഡ്യ കൊടുത്തത് മധുരമായ പ്രതികാരമാണ്. മതം തലക്കുപിടിച്ച വിവരദോഷിക്കത് മനസിലാകുമോ എന്നറിയില്ല.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

# Indian dessert for Turkey

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക