കേരള സര്‍ക്കാരിന്റെ 2023-2024 സാമ്പത്തിക ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായെ ങ്കിലും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉള്‍ പ്പെടുത്തിയത്.
'ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേകം നികുതി ഏര്‍പ്പെടുത്തും. ആ നികുതി പരിഷ്‌കാരത്തി ലൂടെ 1,000 കോടിയുടെ അധിക വരുമാനമുണ്ടാക്കും'. കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്ന് ഇന്നുവരെ അര്‍ഹമായ യാതൊരു പരിഗണനയും സാഹിത്യ സാംസ്‌കാരിക രംഗമടക്കം പ്രവാസികള്‍ക്ക് ലഭിക്കാതിരി ക്കുമ്പോഴാണ് തല്ലുകൊള്ളുന്ന ചെണ്ടകളായി പ്രവാസികള്‍ മാറുന്നത്. കേരളത്തെ പട്ടിണിയില്‍ നിന്ന് മോചി പ്പിച്ച പ്രവാസികളുടെ വീടുകള്‍ പൂട്ടിയിട്ടാല്‍ അതിനും നികുതി കൊടുക്കണം. ചോറ് കൊടുത്ത കൈക്ക് തന്നെ കടിച്ചിരിക്കുന്നു. പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും ഏത് പുണ്യാളനെയും കള്ളനാക്കുന്ന കാലമോ? കേരള ബജറ്റ് പ്രവാസികള്‍ക്കായി എന്താണ് നല്‍കിയത്?
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കേരളം 17 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് വ്യക്തമാക്കി. പതിനാലാം സ്ഥാനത്തുള്ള ഗുജറാത്തിനേക്കാള്‍ കേരളം എട്ടാം സ്ഥാനത്തു് എത്തിയതില്‍ ആര്‍ബിഐ കേരളത്തിന്റെ വരുമാനത്തെ അഭിനന്ദിച്ചു. ഇത്തരത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് പാവപെട്ട പ്രവാസിയുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത്? പഠിച്ച ഭോഷന്‍ വിടുഭോഷ നായി മാറുകയാണോ? ഒന്നിലധികം വീടുകളുള്ളവര്‍ കരം കൊടുക്കാതെ ഇരിക്കുന്നുണ്ടോ? പ്രവാസികള്‍ ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പൂട്ടിയിടാനുള്ള അവകാശമില്ലേ? അത് തുറന്നിട്ടാല്‍ നികുതിഭാരം ഒഴുവാക്കി കിട്ടുമോ? എല്ലാം വര്‍ഷവും വസ്തു, വീട് സര്‍ക്കാര്‍ ഖജനാവിലേക്ക് കരം അടയ്ക്കുന്നുണ്ടല്ലോ. അവര്‍ക്ക് വീണ്ടുമൊരു നികുതി ഭാരം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്? പ്രവാസികളെ ഒറ്റപ്പെടുത്തുന്ന, പ്രീണിപ്പിക്കുന്ന നയങ്ങളാണ് ഏത് സര്‍ക്കാരും സ്വീകരിക്കാറുള്ളത്. ഈ കൂട്ടരേ പൂവിട്ട് പൂജിക്കാന്‍, സ്വന്തം പ്രതിച്ഛായയുണ്ടാക്കാന്‍, വിദേശ രാജ്യങ്ങളില്‍ ടൂറിസം ധൂര്‍ത്തു് നടത്താന്‍ ധാരാളം കൃത്രിമ സംഘടനകള്‍ ഉണ്ടല്ലോ. ഈ വിഷയത്തില്‍ നിന്ന് അവര്‍ പിന്‍വലിഞ്ഞത് എന്താണ്? നിര്‍ഭാഗ്യമെന്ന് പറയാന്‍ സര്‍ക്കാര്‍ നിലപാടിനെ വെല്ലുവിളിക്കാന്‍, പ്രതിഷേധിക്കാന്‍ ഒരാളെപ്പോലും കണ്ടില്ല. പ്രവാസിയോടെ കാണിക്കുന്ന ഈ അന്യായത്തിനെതിരെ പൊരുതേണ്ടവരല്ലേ? കുറഞ്ഞപക്ഷം സഹതപിക്കാമായിരിന്നു. കൈയുംകെട്ടി വെറുതെ നോക്കുകുത്തികളായിരിക്കുന്ന സംഘടനകള്‍ കൊണ്ട് വേദനയനുഭവിക്കുന്ന പ്രവാസികള്‍ക്ക് എന്ത് നേട്ടം? പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അത്യാഗ്രഹത്തെ നേരിടാന്‍ എത്ര സംഘടനകള്‍ മുന്നോട്ട് വന്നു?
ഇന്ധന വില വര്‍ദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 4,000 കോടി രൂപയുടെ അധികഭാരമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. അതില്‍ നരകജീവിതം നയിക്കുന്ന പ്രവാസികളെയും വെറുതെ വിട്ടില്ല. പതിറ്റാണ്ടുകളായി വിമാന ടിക്കറ്റ് കൂട്ടി പ്രവാസികളെ കൊള്ള ചെയ്യുന്ന വിമാന കമ്പനികളുടെ ചൂഷണം അവസാനിച്ചിട്ടില്ല. കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട് കേരളത്തില്‍ വന്നിട്ടുള്ള പ്രവാസികളെ പുനരധിവ സിപ്പിക്കാന്‍ യാതൊരു നടപടികളുമെടുത്തിട്ടില്ല. വിദേശ രാജ്യങ്ങളില്‍ പഠന രംഗത്തും തൊഴില്‍ രംഗത്തും മലയാളികളനുഭവിക്കുന്ന നീറുന്ന വിഷയങ്ങളില്‍ എംബസികള്‍ പോലും തിരിഞ്ഞുനോക്കാറില്ല. പല വിധ ത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. പ്രവാസികളെ കറവപ്പശുക്കളായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. വിദേശത്തു് താമസിക്കുന്ന പലരുടെയും വസ്തുക്കള്‍, ഭവനങ്ങള്‍ കേരളത്തി ലുണ്ട്. അതിന് വേണ്ടുന്ന സംരക്ഷണം കൊടുക്കുന്നതിന് പകരം അവരുടെ അടച്ചിട്ട വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളോട് കാട്ടുന്ന ഹൃദയഭേദകമായ വിളയാട്ടം തന്നെയാണ്.കേരളത്തില്‍ വീടുള്ള ഓരോ പ്രവാസിയും ഇതില്‍ അസ്വസ്ഥരും നിരാശരുമാണ്. അടുത്ത ബജറ്റില്‍ പ്രവാസികളുടെ കൃഷി ചെയ്യാത്ത വസ്തുക്കള്‍ക്കും നികുതി ഏര്‍പ്പെടുത്തുമോ?
സംസ്ഥാനത്തിന് 21,797.86 കോടി രൂപയുടെ റവന്യൂ കുടിശ്ശികയുണ്ട്. അതില്‍ 7,100,32 കോടി രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായതെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. നികുതി കൊടുക്കാത്ത തട്ടിപ്പ് വീരന്മാരില്‍ നിന്ന് പിരിച്ചെടുക്കാത്തതും ഒരു കാരണമായി പറയുന്നു. ഇതിനൊക്കെ ഉത്തരവാദികള്‍ ആരാണ്? കേരളത്തിന് ഇത്രമാത്രം അധികഭാരം എങ്ങനെയുണ്ടായി എന്നത് കണ്ടെത്തേണ്ട കാര്യമാണ്. കേര ളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നത് ആരാണ്? മലയാളമണ്ണിനെ നവോത്ഥാന പന്ഥാവിലൂടെ പടുത്തു യര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവങ്ങളുടെ, പ്രവാസികളുടെ വേദനയകറ്റാന്‍, പുതുജീവന്‍ നല്കാന്‍ ജാഗ്രത യോടെ നീങ്ങുക. അവരെ ശ്വാസംമുട്ടിക്കുന്ന സമീപനങ്ങളില്‍ നിന്ന് പിന്മാറുക.
# Pravisiudae poottiya veedu- Article by Karoor Soman