StateFarm

ഫോമയുടെ നാഷണല്‍ ജൂനിയര്‍ അഫയേഴ്‌സ്  സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ജോസഫ് ഇടിക്കുള ( പി ആര്‍ ഓ, ഫോമാ ) Published on 17 February, 2023
ഫോമയുടെ നാഷണല്‍ ജൂനിയര്‍ അഫയേഴ്‌സ്  സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക് :  ഫോമയുടെ നാഷണല്‍ ജൂനിയര്‍ അഫയേഴ്‌സ്  സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു,  ചെയര്‍മാന്‍: ജൂബി വള്ളിക്കളം, സെക്രട്ടറി: സിജു ഫിലിപ്പ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ : ജാസ്മിന്‍ പരോള്‍
വൈസ് ചെയര്‍മാന്‍: നെവിന്‍ ജോസ്, അംഗങ്ങള്‍  : വിജയ് കെ പുത്തന്‍വീട്ടില്‍,   ഷൈനി അബൂബക്കര്‍, പത്മരാജ് നായര്‍,

ഫോമയിലെ വരും തലമുറയെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളിലേക്ക് എത്തിക്കുന്നതിനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് മുന്‍കാലങ്ങളില്‍ ഫോമയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിപരിചയമുള്ള ഒരു വിദഗ്ദ്ധ കമ്മറ്റിയെ ഫോമാ നിയോഗിച്ചതെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ എന്നിവര്‍ അറിയിച്ചു,

ജൂബി വള്ളിക്കളം

കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോമാ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിവ് തെളിയിച്ചു. അതുപോലെ ചിക്കാഗോ മലയാളി അസോസിയേഷനില്‍ ബോര്‍ഡ് അംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സീറോമലബാര്‍ കള്‍ച്ചറല്‍ അക്കാദമി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ജോഷി വള്ളിക്കളത്തിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം ചിക്കാഗോയില്‍ താമസിക്കുന്നു.

സിജു ഫിലിപ്പ്

ഫോമാ ജൂനിയര്‍ ഫോറത്തിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജു ഫിലിപ്പ്  
പ്രഗത്ഭനായ സംഘാടകനും കലാകാരനും അതിലും മികച്ച പ്രാസംഗികനുമാണ്,  അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) പ്രമുഖ നേതാക്കളില്‍ ഒരാളാണ്. ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി കൂടിയാണ്.

ജാസ്മിന്‍ പരോള്‍

വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി പ്രതിനിധിയായ ജാസ്മിന്‍  മുന്‍ ഫോമ വനിതാ ഫോറം ട്രഷററും വനിതാ പ്രതിനിധിയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫോമാ കേരള കണ്‍വന്‍ഷനില്‍  വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു,  നിലവില്‍ MANCA ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. ജാസ്മിന്‍ കുടുംബത്തോടൊപ്പം കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്.

നെവിന്‍ ജോസ്

ടാമ്പാ ബേ  മലയാളി അസോസിയേഷന്റെ  വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നെവിന്‍  യുവജനോത്സവം,  മികച്ച ദമ്പതികള്‍ക്കുള്ള അവാര്‍ഡുകള്‍, നാടകമേള തുടങ്ങിയ പ്രോഗ്രാമുകളുടെ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിജയ് കെ പുത്തന്‍വീട്ടില്‍

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിജയ് ഇപ്പോള്‍ കാന്‍ജിന്റെ ട്രഷററാണ് 
തൃശൂര്‍ സ്വദേശിയായ വിജയ് ഗോള്‍ഡ്മാന്‍ സാക്സില്‍ വെല്‍ത്ത് മാനേജ്മെന്റിനായുള്ള ടെക്നിക്കല്‍ ടീമിന്  നേതൃത്വം നല്‍കുന്നു,

ഷൈനി അബൂബക്കര്‍

 2020-2022 കാലയളവില്‍ ഫോമാ നാഷണല്‍ വിമന്‍സ് ഫോറം സെക്രട്ടറിയായും വനിതാ പ്രതിനിധിയായും ഫോമാ 2018 സൗത്ത് ഈസ്റ്റ് റീജിയന്‍ കള്‍ച്ചറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്‌ലവേഴ്‌സ് ടിവി യുഎസ്എയുടെ അവതാരകയും പ്രൊഡ്യൂസറുമാണ്.  GAMA, KMG എന്നിവയുടെ സജീവ അംഗവും സന്നദ്ധപ്രവര്‍ത്തകയുമാണ്. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖിനും രണ്ട് മക്കളായ സീസി, സെയ്ഡനുമൊപ്പം അറ്റ്ലാന്റയിലാണ് അവര്‍ താമസിക്കുന്നത്.

പത്മരാജ് നായര്‍

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, (DELMA) (2018-2019),ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍  ജോയിന്റ് സെക്രട്ടറി (2020-2022) തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്,
ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. ആലപ്പുഴ സ്വദേശിനിയും 2 പെണ്‍മക്കളുമുള്ള നീതു രവീന്ദ്രനാഥനെ വിവാഹം കഴിച്ചു. നിലവില്‍ പിഎയിലെ ഗാര്‍നെറ്റ് വാലിയില്‍ താമസിക്കുന്നു.

വരും തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാന്‍ പ്രാപ്തമായൊരു കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത് എന്ന് ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്  തുടങ്ങിയവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

FOMAA's National Junior Affairs Sub-Committee has announced office-bearers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക