Image

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ 2022 - 2024 വര്‍ഷത്തെ കമ്മിറ്റിയെ പ്രഖ്യാപിച്ചു

ജോസഫ് ഇടിക്കുള ( പി ആര്‍ ഓ, ഫോമാ ) Published on 17 February, 2023
ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ 2022 - 2024 വര്‍ഷത്തെ കമ്മിറ്റിയെ പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി :  ഫോമയുടെ പ്രമുഖ റീജിയനുകളിലൊന്നായ  മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ 2022 - 2024 വര്‍ഷത്തെ  കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജനുവരി മാസം 26 ആം തീയതി റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ ജോജോ കോട്ടൂരിന്റെ നേതൃത്വത്തില്‍ നടന്നു, 
റീജിയണിലെ  സംഘടനകളായ  KANJ, KSNJ, KALAA, MAP, SJMA, DELMA തുടങ്ങിയ ആറ് സംഘടനകളുടെ  പ്രസിഡന്റുമാരും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു,  ശേഷം ഭാരവാഹികളെ മീറ്റിംഗില്‍ തിരഞ്ഞെടുത്തു, സെക്രട്ടറി ജോബി ജോണ്‍, റീജിയണല്‍ ട്രഷറര്‍  ബിജു ഈട്ടുങ്ങല്‍, ജോയിന്‍ സെക്രട്ടറി ടിജോ ഇഗ്‌നേഷ്യസ്,  റീജിയണല്‍ ചെയര്‍മാന്‍ പത്മരാജ് നായര്‍, വൈസ് ചെയര്‍മാന്‍  ഷാജി മിറ്റത്താനി, വുമണ്‍സ്  റെപ് സ്വപ്ന രാജേഷ്, യൂത്ത് റെപ്പ് അലക്‌സ് ജോര്‍ജ്, സ്‌പോര്‍ട്‌സ് റെപ്പ് ലിബിന്‍ കുര്യന്‍ പുന്നശ്ശേരില്‍, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി ജോണ്‍, പി ആര്‍ ഓ ബോബി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
 
റീജിയന്റെ പരിപാടികളുടെ പ്രവര്‍ത്തന ഉത്ഘാടനം ഏപ്രില്‍ 16 നു ഫിലാഡല്‍ഫിയ സെയിന്റ് തോമസ് സിറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടുകൂടെ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.
പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫോമയുടെ പ്രസിഡന്റ്  ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവര്‍ സംസാരിച്ചു, ഫോമ മിഡ് അറ്റ്‌ലാന്റിക്ക് റീജിയനില്‍ നിന്നുമുള്ള ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് ജോസഫ്, ജെയ്മോള്‍ ശ്രീധര്‍ എന്നിവരും പുതിയ കമ്മറ്റിക്ക് എല്ലാ സഹകരണവും ആശംസകളും അറിയിച്ചു.

വിവരങ്ങള്‍ക്ക് കടപ്പാട് : റീജിണല്‍ പി ആര്‍ ഓ ബോബി തോമസ്.

The 2022 - 2024 Committee of the Foma Mid-Atlantic Region has been announced.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക