Image

ഇരുട്ട്(കവിത: സന്ധ്യ എം)

സന്ധ്യ എം Published on 19 February, 2023
ഇരുട്ട്(കവിത: സന്ധ്യ എം)

രാവിന്റെ ആഴത്തെങ്ങോ

രാപ്പാടി മൂളുന്നു ....

രാഗം മുറിയുന്നോ

ഈണം മറക്കുന്നോ...

രാവിന്റെ ഇമ്പങ്ങള്‍ 

മാറി മറിയുന്നോ ....

ഉള്ളില്‍ത്തെളിയുന്ന 

 സ്വര്‍ണ്ണ സുന്ദര വെട്ടത്തെ 

പുല്‍കാനായി ഇരുട്ടങ്ങ് 

വെമ്പല്‍ കൊള്ളുന്നോ..

മുന്നില്‍ വന്നങ്ങ് 

സര്‍പ്പത്തെ പോലെ

കാഠിന്യമേറിയ ഇരുട്ട്

ഫണം വിരിച്ചു...

സ്വര്‍ണ്ണവര്‍ണ്ണം മെല്ലെ

പകര്‍ന്നങ്ങടുക്കുന്നു...

വിറകൊണ്ടു കണ്ണുകള്‍ 

ദ്രുതവേഗേയോടുന്നു ...

ചുണ്ടുകള്‍ വിതുമ്പാന്‍

മറന്നു മരവിച്ചു ...

നിലാവിന്റെ പൂമുഖം

കൊട്ടിയടച്ചു ...

നിലാപ്പൊയ്കയില്‍

രാപ്പാടി മൂകം മിഴിയടച്ചു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക