Image

നവയുഗം സ്‌ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

Published on 19 February, 2023
നവയുഗം സ്‌ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ബാലവേദി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. 

ചിത്രരചന മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നൈല മരിയം ഷൈജുദീന്‍ ഒന്നാം സ്ഥാനവും, നെരിയ അന്ന വിജു രണ്ടാം സ്ഥാനവും നേടി.

ജൂനിയര്‍ വിഭാഗത്തില്‍ അനന്തകൃഷ്ണന്‍ ഒന്നാം സ്ഥാനവും, അയ്ഷ ഷിബു രണ്ടാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ സന്ജുക്ത സുരേഷ് ഒന്നാം സ്ഥാനവും, സംവൃത സുരേഷ് രണ്ടാം സ്ഥാനവും നേടി.

എല്‍കെജി-യുകെജി വിഭാഗത്തില്‍ നടത്തിയ കളറിംഗ് മത്സരത്തില്‍ സഹസ്ര എ.കെ ഒന്നാം സ്ഥാനവും, സെബ മറിയം രണ്ടാം സ്ഥാനവും നേടി.

നൂറുകണക്കിന് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് നവയുഗം ചിത്രരചന, കളറിംഗ് മത്സരങ്ങളില്‍ പങ്കെടുത്തത്. ദമ്മാം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെയും, അല്‍മന ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികളാണ് വിജയികള്‍ ആയവര്‍.


ഫോട്ടോ: മത്സരവിജയികള്‍

Colouring competition winners.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക