Image

ഇന്‍ഡ്യയെ ജനാധിപത്യം പഠിപ്പിക്കാന്‍ ഒരു കിഴങ്ങന്‍ കിളവന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 22 February, 2023
ഇന്‍ഡ്യയെ ജനാധിപത്യം പഠിപ്പിക്കാന്‍ ഒരു കിഴങ്ങന്‍ കിളവന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ജോര്‍ജ്ജ് സോറസ്.,  93 വയസ്സ്., ശതകോടീശ്വരന്‍. ജ്യൂതനായിരുന്നു, ഇപ്പോള്‍ അല്ലെന്നുഭാവിക്കുന്നു, സാത്താന്‍സേവകന്‍., കപട ജനാധിപത്യവാദി ഇതൊക്കെയാണ് അയാളുടെ വിശേഷണങ്ങള്‍. തന്റെ കയ്യിലുള്ള കോടികള്‍കൊണ്ട് ലോകത്തെ അട്ടിമറിക്കാമെന്നാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഇയാളുടെ ശ്രദ്ധമുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്., പ്രത്യേകിച്ച് ഇന്‍ഡ്യയിലേക്ക്. തന്റെ പണംനക്കി ജീവിക്കുന്ന ചില ത-യില്ലാത്തവന്മാരെ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യത്തെ തകര്‍ക്കാനാണ് ഇയാളുടെ പാഴ്ശ്രമം. ഇപ്പോളിയാള്‍ തന്റെ തുരുമ്പിച്ചവാള്‍  ഇന്‍ഡ്യയുടെനേരെ തിരിക്കാനുള്ള കാരണം രാജ്യം ശക്തനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ലോകസമ്പത്ത്‌വ്യവസ്ഥയുടെ മുന്‍പന്തിയിലേക്ക് കുതിക്കുന്നതിലുള്ള അസൂയയാണ്. ഈ വാള്‍ ഇന്‍ഡ്യയുടെനേരെ നീട്ടിയാല്‍ അത് പലകഷണങ്ങളായി ഒടിഞ്ഞുപോകുമെന്ന് സോറസ്സും അയാളുടെ അനുയായികളും മനസിലാക്കിയാല്‍ നന്ന്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. അതിന്റെ അടയാളങ്ങള്‍ നേരിട്ടുകാണണമെങ്കില്‍ രാജ്യത്തെ റോഡുകള്‍, റയില്‍വേ, വ്യോമമേഖല ഇവിടേക്കൊക്കെ നോക്കിയാല്‍മതി. ഭാരത്മാല പദ്ധതിപ്രകാരം റോഡുകള്‍ പാശ്ചാത്യരാജ്യങ്ങളുടേതിനൊപ്പം ആറുവരിയായിട്ടു പത്തുവരിയായിട്ടും വികസിക്കുന്നു. വന്ദേഭാരത് ട്രെയിനുകള്‍ 150 കി മീ സ്പീഡില്‍ ഓടുന്നു. ടാറ്റയുടെ എയര്‍ ഇന്‍ഡ്യ 470 വിമാനങ്ങള്‍ക്ക് അമേരിക്കയിലെ ബോയിങ്ങിനും ഫ്രാന്‍സിലെ  എയര്‍ബസ്സിനും ഓര്‍ഡര്‍ നല്‍കുന്നു. പ്രസിഡണ്ട് ബൈഡന്‍ പറയുന്നു ഇന്‍ഡ്യുടെ ഓര്‍ഡര്‍ അമേരിക്കയില്‍ ഒരുലക്ഷംപേര്‍ക്ക് തൊഴില്‍നല്‍കുമെന്ന്. ഫ്രാന്‍സിന്റെ ഇമ്മാനുവേല്‍ മക്രോണ്‍ മോദിയെവിളിച്ച്  നന്ദിരേഖപ്പെടുത്തുന്നു. ഇതൊന്നും സോറസ്സിനെപ്പോലുള്ള അസൂയാലുക്കള്‍ക്ക് ദഹിക്കുന്ന കാര്യമല്ല. അവരൊക്കെ ആഗ്രഹിക്കുന്നത് ഇന്‍ഡ്യ പഴയ കാളവണ്ടിയുഗത്തില്‍തന്നെ കഴിയണമെന്നാണ്.

ഇന്‍ഡ്യയില്‍ ജനാധിപത്യം പുനര്‍ജനിക്കണമെന്നാണ് സോറസ്സിന്റെ അഭിപ്രായം. അതായത് കൊണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷസഖ്യത്തിന്റെയും കുത്തഴിഞ്ഞ ഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന്. ഇന്‍ഡ്യയെ ജനാധിപത്യം പഠിപ്പിക്കാന്‍ സോറസ്സും കൂട്ടരും വരേണ്ടന്ന് പറയാന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തയ്യാറായത് അഭിനന്ദനീയം. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ കുപ്പായം തുന്നിച്ച് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന രാഹുല്‍ ഗന്ധി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹം ഹിമാലയിലെവിടെയോ മഞ്ഞില്‍ സ്‌നോമൊബൈല്‍ ഓടിച്ച് കളിക്കുകയാണ്. അദ്ദേഹത്തിന്റെ ജോഡോയാത്രയില്‍ സോറസ്സിന്റെ ഇന്‍ഡ്യിയിലെ ഒരുഎച്ചിലുനക്കിയും പങ്കടുത്തതിന്റെചിത്രം പത്രങ്ങള്‍ (മനോരമയിലല്ല) പ്രസിദ്ധീകരിച്ചിരുന്നു. പപ്പുവെന്ന ഇമേജ് മാറ്റാനാണ് രാഹുല്‍ താടിവളര്‍ത്തുന്നത്.  മോഹന്‍ലാല്‍ പറഞ്ഞതുപോലെ പറയുകയാണെങ്കില്‍,. രാഹുലേ താങ്ങള്‍ക്ക് ഒന്നുമറിയില്ല, കാരണം തങ്കള്‍ വെറുമൊരു ശിശുവാണ്. 

അദാനി വിഷയത്തില്‍ മോദി പാര്‍മെന്റില്‍ സംസാരിക്കണമെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ഇതുപറയാന്‍ ഇയാള്‍ക്ക് എന്തവകാശം? ഇതിനെപറ്റി സംസാരിക്കാന്‍ ഇന്‍ഡ്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ജനാധിപത്യരാജ്യമായ ഇന്‍ഡ്യയില്‍ പ്രധാനമന്ത്രി രാജാവല്ല. ജനപ്രതിനിധികള്‍ക്ക് ഉത്തരംനല്‍കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. അദാനിക്ക് തെറ്റുപറ്റിയെങ്കില്‍ അദ്ദേഹമത് തിരുത്തിക്കൊള്ളും. അതിന്റെപേരില്‍ ഇന്‍ഡ്യന്‍ സാമ്പത്തികവ്യവസ്ഥ തകരുമെന്ന് സോറസ്സ് വിചാരിക്കുന്നെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി.

ഇന്ഡ്യയുടെനേരെ ശത്രുക്കള്‍ കൂട്ടമായിട്ട് ഇറങ്ങിയിരിക്കുന്നതിന്റെ കാരണം പകല്‍പോലെ വ്യക്തമാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയുടെ പാതയിലാണ്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ ലോകം ബഹുമാനിക്കുന്നു., കേരളത്തിലൊഴികെ. വിവരമുള്ള പാകിസ്ഥാനികള്‍ തങ്ങളുടെരാജ്യം ഇന്‍ഡ്യയോട് ചേരണമെന്ന് ആഗ്രഹിക്കുന്നു. അത് വേണമോയെന്ന് ഇന്‍ഡ്യ രണ്ടുവട്ടം ചിന്തിക്കുമായിരിക്കും. ഒരുതലവേദന ഏറ്റുവാങ്ങാന്‍ ബുദ്ധിയുള്ളവര്‍ തയ്യാറാകില്ല.

ജോര്‍ജ്ജ് സോറസ്സിന്റെ സ്വപ്നം ദിവാസ്വപ്നമായി അവശേഷിക്കും. കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന അയാള്‍ സ്വന്തംകാര്യം ഗൗനിക്കട്ടെ.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Indian Democrassy-Sam Nilampallil Article

Join WhatsApp News
എഴുത്തിനായി യാത്ര ചെയ്യൂ 2023-02-22 15:25:57
ലേഖകൻ അമിത മോദിഭക്തൻ ആണോ എന്നൊരു സംശയം. ഇന്ത്യ വളരുന്നു നല്ല വാർത്ത. (ഇന്ത്യക്കാരൻ വളരുന്നില്ല). അതുകൊണ്ടാണല്ലോ സാധരണക്കാരയാ ഇന്ത്യക്കാർ ഇന്ത്യ വിട്ട് ഓടുന്നത്.സമ്പത്തിൻറെ 99 ശതമാനവും ഒരു ശതമാനം വരുന്ന ധനികരുടെ കരങ്ങളിൽ ആണെന്നുള്ള സത്യം ലേഖകൻ മനസിലാക്കുക. അമേരിക്കയിൽ ഇരുന്നുകൊണ്ട് എഴുതുന്നതിലും നല്ലതു അവിടം വരെ പോയി കുറച്ചു നാൾ താമസിച്ചു പഠിച്ചു എഴുതുക. അപ്പോൾ വായനക്കാർക്കും താങ്കളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാൻ കഴിയും.
benoy 2023-02-22 19:46:16
ഏതാണ്ട് മൂന്നു മാസത്തെ താമസത്തിനിശേഷം രണ്ടാഴ്ച്ചമുന്പാണു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. എഴുത്തിനായി മാത്രം യാത്രചെയ്യുമ്പോൾ പറ്റുന്ന ഒരു പ്രശനം എന്താണെന്നുവച്ചാൽ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ കുറച്ചു മണ്ടത്തരങ്ങളും പൊളിറ്റിക്കൽ കറക്ട്നെസ്സും വലതുപക്ഷ ഭരണങ്ങളെ പഴിക്കലും ഒക്കെ പ്രയോഗിക്കണം. അങ്ങിനെ മാതൃരാജ്യത്തെപ്പോലും അന്ധമായ മോഡി വിരോധത്തിന്റെപേരിൽ ഇകഴ്ത്തേണ്ട ഗതികേടിലേക്കു പോയ എഴുത്തുകാരാ താങ്കളെക്കുറിച്ചെനിക്ക് സഹതാപമേയുള്ളു. ഇനി കാര്യത്തിലേക്കു കടക്കാം. ശ്രീ സാം നിലമ്പള്ളിലിന്റെ ഈ ലേഖനം ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നൊരു വർത്തയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലാണ്. ആദ്യമേതന്നെ പറയട്ടെ, നിലമ്പള്ളിൽ സാർ, താങ്കൾ വളരെ വസ്തുനിഷ്ഠമായ ഒരു വിവരണമാണ് വിഡ്ഢിയും, എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ ഇവിടത്തെ സമ്പത്തിന്റെ തൊണ്ണൂറ്റൊന്പത് ശതമാനവും നിയന്ത്രിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയുമായ, പച്ച മലയാളത്തിൽ പറഞ്ഞാൽ, കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന, ജോർജ് സോറോസിനെപ്പറ്റി എഴുതിയത്. നാട്ടിലെ താമസത്തിനിടയിൽ പല ട്രിപ്പുകളും നടത്തി. കന്യാകുമാരിമുതൽ പാലക്കാടുവരെ യാത്രചെയ്തു. നിലമ്പള്ളിൽ സാർ സൂചിപ്പിച്ചപോലെ ഭാര്തമാല യുടെ ഉത്തമോദാഹരണമാണ് തിരുവന്തപുരം മുതൽ കന്യാകുമാരി വരെയുള്ള എക്സ്പ്രസ്സ് വേ. അതുപോലെ അങ്കമാലി മുതൽ മധുരവരെയുള്ള എക്സ്പ്രസ്സ് വേ കളും. കൊച്ചുകേരളത്തിൽ ആറുവരി ഭാരത് മാലയുടെ ഭാഗമായി തീർത്തെങ്കിൽ വിസ്തൃതിയുളള മറ്റുസംസ്ഥാനങ്ങളെപ്പറ്റി പറയേണ്ടതുണ്ടോ. എല്ലാ വർഷവും നാട്ടിൽ പോകുന്ന ഒരാളെന്ന നിലയിൽ എന്റെ കാഴ്ചപ്പാടിൽ ഇന്ന് ഇന്ത്യയിൽ സാധാരണക്കാരുടെ ജീവിതനിലവാരം ഒരു അഞ്ചു കൊല്ലം മുമ്പുള്ളതിനേക്കാൾ എത്രയോ ഭേദമാണ്. ഒരു ഹിൻഡൻബെർഗ് റിപ്പോർട്ട് കൊണ്ടോ. ബി ബി സി റിപ്പോർട്ട് കൊണ്ടോ അല്ലങ്കിൽ ഒരു രാജ്യത്തിനും അതിരുവേണ്ടെന്നു വാദിക്കുകയും സ്വന്തം വീടിനുചുറ്റും ഉയരമുള്ള മതിൽ കെട്ടി അതിൽ സുഖിച്ചു ജീവിക്കുന്ന ശതകോടീശ്വരനായ ജോർജ് സൊറോസ് എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞാലോ ഒന്നും ഒരുചുക്കും ഇന്ത്യക്കോ ഇന്ത്യയുടെ ഭരണാധികാരികൾക്കോ എന്തിനു അദനിക്കുപോലും സംഭവിക്കില്ല. "മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയുടെ പാതയിലാണ്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ ലോകം ബഹുമാനിക്കുന്നു., കേരളത്തിലൊഴികെ." വളരെ അർഥവത്തായ ഒരു നിരീക്ഷണമാണ് ലേഖകന്റേതു. "താൻ തന്നെ തന്റെ ശത്രുവും മിത്രവും" എന്ന ഭഗവത് ഗീതവാക്കുകൾ ഇവിടെ അന്വർഥമാണ്. യാത്രക്കാരാ, തന്റെ ശത്രു തന്റെ മാതൃരാജ്യവും അതിലെ സംവിധാനങ്ങളുമാണെങ്കിൽ അഹോ കഷ്ടം എന്നെ പറയാനുള്ളു.
മണ്ടന്മാർ അമേരിക്കയിൽ 2023-02-22 22:32:59
അതുകൊണ്ടാണല്ലോ ബിനോയി എന്ന മഹാനും സാം എന്ന മഹാ പണ്ഢിതനും എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു ഈ തണുപ്പു രാജ്യത്തു വന്നു തണുപ്പാസ്വദിക്കുന്നത്.സ്തുതിപാഠകന്മാർ രാജാവിനെ മണ്ടത്തരം ചെയ്യാൻ പ്രേരിപ്പിക്കും
Abraham 2023-02-22 22:37:39
Youngsters in India are not running away from the country. But Kerala people wanted to escape from the State because of the worst administration chaired by Pinarayi Vijayan. There is no difference between LDF and UDF. They both are responsible for making the State the worst place to live.
benoy 2023-02-23 02:15:42
മിസ്റ്റർ മണ്ടന്മാർ അമേരിക്കയിൽ, താങ്കളുടെ കമെന്റ് താങ്കളുടെ പേരിനെ അന്വർഥമാക്കുന്നു
മലയാളി അമേരിക്കൻ 2023-02-23 04:06:42
എന്തിന് ബിനോയിയും സാം നിലമ്പള്ളിയും ഈ ഡബിൾ ലൈഫ് ലീഡ് ചെയ്യുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ക്യാപിറ്റലിസ്റ്റിക്കു കന്ടറി നൽകുന്ന എല്ലാ സുഖ സൗകര്യങ്ങൾ അനുഭവിക്കുകയും , എന്നിട്ട് തിരിഞ്ഞു നിന്ന് ജോർജ്ജ് സോറോയെയും ഈ രാജ്യത്തെയും ചീത്തവിളിക്കുക. നിങ്ങൾക്ക് ലജ്ജ എന്നു പറയുന്ന ഒന്നില്ലേ. നിങ്ങൾ പറയുന്നു എല്ലാ വർഷവും നിങ്ങൾ നാട്ടിൽ പോകുമെന്ന് . എന്തുകൊണ്ടാണ് നിങ്ങൾ ഒരു വർഷത്തിന്റെ ഭൂരി ഭാഗം ഇവിടെ താമസിക്കുകയും എല്ലാ വർഷവും നാട്ടിൽ പോകുന്നത് ? മനം അങ്ങും മിഴിയിങ്ങും . നിങ്ങളെപ്പോലെ അനേകർ ഉണ്ട് ഒരിക്കലും ഈ സമൂഹവുമായി ഇണങ്ങാൻ കഴിയാതെ ജീവിക്കുന്നവർ . ഇതിൽ ഒരു സത്യം എന്ന് പറയുന്നത് നിങ്ങൾക്ക് അവിടെയും ഇവിടയും താമസിക്കാൻ കഴിയാതെ ത്രിശങ്കു സ്വർഗ്ഗത്തിൽ കഴിയേണ്ടി വരയും . തലയും വാലും ഇല്ലാത്ത മണ്ണിരകളാണ് നിങ്ങൾക്ക് . തിരിച്ചു നാട്ടിൽ പോയി അവിടെ താമസിക്കു .
benoy 2023-02-23 12:20:20
എന്തൊരു കപടത അമേരിക്കൻ മലയാളീ . താങ്കളത്ര അമേരിക്കനാണെങ്കിൽ "അമേരിക്കൻ" എന്ന് പെരുവച്ചാൽ പോരെ. കൂടത്തിൽ എന്തിനു "മലയാളീ" എന്ന് വെച്ചു . അപ്പോൾ താങ്കളും ഒരു ഞാഞ്ഞൂൽത്തന്നെ.
നിരീശ്വരൻ 2023-02-23 14:46:21
ഠിനാദ്ധ്വാനത്തിന്റെയും അതിലൂടെ ഭൗതിക വിജയങ്ങളുടെയും കഥകൾ എഴുതുന്നവരാണ് അമേരിക്കൻസ് . അതിൽ മലയാളികളും ധാരാളമുണ്ട്. മലയാളി അമേരിക്കൻ എന്ന് പറയുന്നതിൽ, അമേരിക്കൻ പൗര്വതം നേടിയവ മലയാളിക്ക് അതിൽ അഭിമാനമുണ്ട്. ജോർജ്ജ് സോറോസിനെ കുറിച്ച് വളരെ അധികം നുണക്കഥകൾ ഉണ്ട്. അദ്ദേഹത്തെ കുറിച്ച് ഇത്തരം കഥകൾ പരത്തുന്നതിൽ യഹൂദരെ വെറുക്കുന്ന വെള്ളക്കാരായ തീവ്രവാദികൾക്ക് വളരെ അധികം പങ്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വഷളായത് ട്രമ്പിന്റ കാലത്താണ്. ട്രമ്പിനെ വാനോളം പാടിപുകഴ്തിത്തിയ ഒരു വ്യക്തിയാണ് സാം നിലംപള്ളി. അദ്ദേഹത്തിന് ട്രമ്പിനോടുള്ള ഭക്തിയാണോ ജോർജ്ജ് സോറോയെ കുറിച്ച് ഇതുപോലെ തരംതാണ ഒരു ലേഖനം എഴുതാൻ തയാറായത് എന്ന് ഞാൻ സംശയിക്കുന്നു. ജോർജ് സോറോ കഠിനാദ്ധ്വാനത്തിലൂടെ പണം ഉണ്ടാക്കിയ വ്യക്തിയാണ്. 32 ബില്യൺ ഡോളറാണ് ഇതുവരെ അദ്ദേഹം സമൂഹത്തിന്റെ നന്മക്ക്വേണ്ടി നൽകിയത്. ട്രമ്പ് ചാരിറ്റി എന്ന പേരിൽ നടത്തിയ തട്ടിപ്പ് നമ്മൾക്ക് അറിയാവുന്നതാണ് . കേരളത്തിലെ ഭരണകർത്താക്കൾ, പിണറായി അടക്കം എന്താണ് സമൂഹത്തിന് നന്മ ചെയ്യതത്? വ്യവസായങ്ങൾ ഇല്ലാതെ റോഡ് വലുതാക്കിയിട്ട് എന്ത് കാര്യം ? തൊഴിലില്ലാതെ വിദ്യഭാസത്തിന് എന്ത് പ്രസക്തി? ഒരു വ്യവസായങ്ങളും കേരളത്തിൽ പച്ചപിടിക്കാൻ അനുവദിക്കില്ല . വിദ്യാഭ്യാസത്തിന് അന്യ സംസ്ഥാനങ്ങളിൽ പോകണം അതുകഴിഞ്ഞ് തൊഴിലിന് വിദേശങ്ങളിൽ പോകണം. കേരളത്തിലേക്ക് മടങ്ങിയിട്ട് കാര്യമില്ല. നഴ്‌സസ് അടക്കം യുവജനങ്ങൾ കൂട്ട പലായനം നടത്തുന്നതിൽ അതുഭുതമില്ല. കേരളം വൃദ്ധന്മാരുടെയും അടച്ചു കിടക്കുന്നതും ചിതലരിച്ചു കിടക്കുന്ന മണിമാളികകളുടെയും ഒരു മുടിഞ്ഞ തറവാടായി മാറും. . 'താൻ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല് '. പാതിപോലും പണി ചെയ്യാത്ത നാട്ടിൽ നിന്ന് ദൈവം പണ്ടേ സ്ഥലം വിട്ടു. 'അതുകൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കാതെ' ആ നാടിനെ വരാൻ പോകുന്ന വിപത്തിൽ നിന്ന് രക്ഷിക്കൂ. ടൂറിസം മാത്രം കൊണ്ട് പണം ഉണ്ടാക്കുന്ന ഒരു സ്റ്റേറ്റാണ് ഹവായി . ഹവായിൽ പോയിട്ടുള്ളവർക്ക് അറിയാം അത് കേരളം പറിച്ചു വച്ചതുപോലെയാണെന്ന്. കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് ഒന്ന് ശരിക്ക് മൂത്രം ഒഴിക്കാൻ പറ്റില്ല. അമേരിക്കൻ ഹൈവേയുടെ ഓരങ്ങളിലെപ്പോലെ റസ്റ്റ് ഏരിയ ഉണ്ടാക്കി അവിടെ ജോലിക്കാരെ നിയമിച്ചാൽ, റിട്ടയർ ആയവരെ, അവർ ജോലിയും ചെയ്യും സ്ഥലം വൃത്തിയായി സൂക്ഷിക്കും. കേരളം പോലെ മനോഹരമായ ഒരു സംസ്ഥാനവും ജന്മനാടും മലയാളി അമേരിക്കനായതുകൊണ്ട് വെറുക്കുന്നില്ല . നമ്മൾ ഇവിടെ കാണുന്ന നന്മ അവിടെ വരണം എന്ന് ആഗ്രഹിക്കുന്നതേയുള്ളു. എന്തുകൊണ്ട് അത് കേരളത്തിൽ സാധിക്കുന്നില്ല? ഉത്തരം ലളിതമാണ്; രാജ്യസ്നേഹികളും ദൂരെകാഴ്ച്ചയുള്ളവരുമായ നേതാക്കൾ അവരെ പിന്തുണക്കുന്ന കുറേപ്പേർ എങ്കിലും ഇല്ലാതെ പോകുന്നതാണ്. ഇതുപോലെയുള്ള ലേഖനങ്ങൾ എഴുതി ഉള്ളിലെ വെറുപ്പ് പുറത്തു ചാടിക്കുന്നതിന് പകരം, പ്രശ്നങ്ങളെ പരിഹരിച്ച് ഇവിടെയും നാടിനെയും നന്നാക്കാനുള്ള മാർഗ്ഗങ്ങൾ നിർദേശിക്കൂ അത് നടപ്പിലാക്കാൻ ശ്രമിക്കൂ. കഠിനദ്ധ്വാനത്തിലും മറ്റുള്ളവരുടെ നന്മക്കും ശ്രമിക്കുമ്പോൾ നിങ്ങൾ തേടുന്ന ദൈവത്തെ നിങ്ങൾക്ക് കണ്ടെത്താം . അതും ഈ ഭൂമിയിൽ.
ചെല്ലികൊല്ലി 2023-02-23 14:55:07
എന്തിനാണ് സാറേ തിരിച്ചു വന്നത് ? മൂന്നു മാസമല്ല മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും അവിടെ താമസിച്ചു കൂടായിരുന്നോ. പറയുന്നെതെന്താണെന്നോ എഴുതുന്നെതെന്താണെന്നോ ഒരു പിടിയും ഇല്ല . ഈ മലയാളി ഇവന്മാരുടെ ലേഖനങ്ങളും അഭിപ്രായങ്ങളും പബ്ലിഷ് ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഈ പേരുള്ളവരെ കണ്ടാൽ മാറി നടക്കാമല്ലോ . ഹോ ഹോ മാൻ ഇങ്ങനത്തെ മനുഷ്യരുണ്ടോ. തെങ്ങിനകത്തെ ചെല്ലികൾ!
Cowboy 2023-02-23 15:26:05
ഗോമാതാവിന്റെ ആ -സനത്തിൽ ഉമ്മ വച്ചിട്ടാണ് ഇതെഴുതാൻ തുടങ്ങിയത്? . ഒന്നും ശരിയാകുന്നില്ലല്ലോ.
കുതിപ്പിലും കിതക്കുന്നവർ 2023-02-23 18:44:13
കുതിക്കുന്ന ഇന്ത്യയിൽ കിതക്കുന്ന കോടി കണക്കിനു പാവങ്ങൾ ഉണ്ടെനുള്ള കാര്യങ്ങൾ ലേഖകനും ബിനോയിയും മനസ്സിലാക്കണം. ഇന്ത്യയുടെ കുതിപ്പിൽ എല്ലാ വിദേശ ഇന്ത്യാക്കാരും അഭിമാനിക്കുന്നു. പക്ഷെ കുതിപ്പ് ചിലർക്കുവേണ്ടി മാത്രം ആകുന്നതിൽ ആണ് വിഷമം. ഇത്രയും കുതിച്ചിട്ടും അനധികൃതമായി അമേരിക്കയിലേക്കു കുടിയേറാൻ അതിർത്തിയിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണുന്നത്. എന്താണു കാരണം. ഇന്ത്യ ഉയരട്ടെ പാവങ്ങളെ മറക്കാത്ത, കർഷകരെ മറക്കാത്താ മതസ്പർദ്ധ ഇല്ലാത്ത. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീസഹോദരൻമാർ ആണെന്ന ചിന്തിക്കുന്ന ഒരു നല്ല കുതിപ്പ് ഇന്ത്യയിൽ ഉണ്ടാകുവാൻ കാത്തിരിക്കുന്നു. അല്ലാതെ എന്തെല്ലാം കെട്ടിപൊക്കിയാലും ഒരു ചെറിയ കുലുക്കം സകലവും തകരും. ഇന്നലെയും രണ്ടു ചെറുപ്പക്കാരെ പശുക്കടത്തിന്റെ പേരിൽ തല്ലികൊന്നു. ക്രൈസ്തവ പീഡനം കൂടുന്നു. കുതിക്കട്ടെ എൻ്റെ ഇന്ത്യ സ്നേഹത്തിൽ,കാരുണ്യത്തിൽ.
benoy 2023-02-23 18:48:53
അക്ഷരഭ്യസവും തലയിൽ തലച്ചോറും വേണം എഴുതിയത് മനസിലാക്കാൻ. ചെല്ലിക്കുണ്ടോ അക്ഷരാഭ്യാസം . നിരീശ്വരന് ജോർജ് സോറോസിനെപ്പറ്റി ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ ജന്മനാട് എന്തുകൊണ്ടദ്ദേഹത്തെ വിലക്കി. ഇസ്രയേലിന്റെ ഏറ്റവുംവലിയ ശത്രുവാണദ്ദേഹം. അല്പംകൂടി വായിക്കൂ.
Sam 2023-02-23 22:56:21
George Soros can keep his money. But don't come to criticize India and its Prime minister. It is the right of the Indian people. We don't care if he a Holy Angel or Satan.
Prudent 2023-02-24 14:03:02
So, you don't like George Soros or American Dollar. Why are you living here? Why can't you take your best friend benoy and go to Kerala? A perfect match! Both of them are good in telling lies. They never read anything. At least you guys could have read 'Wikipedia. it is free. Everything is spelled out there. Gorge Soros is a Hungarian Jew. His parents were persecuted by Hitler. What kind of struggles you had in life? probably nothing. You came to this country free and making all these noises. We like George Soros. An American Icon with lots of money and give it out for the welfare of people. Have you ever given anything to anyone? Probably to the church where you can get your ego blown up. Don't think e-malayalee readers are nuts and read only e-malayalee paper. we read this column because We see lots of funny people like you talking garbage. I know you are not going to be straightened out. You are gone case. Please do some research before writing anything. Ok boys.
പണ്ഡിതന്മാർ അമേരിക്കയിൽ 2023-02-24 15:29:40
എല്ലാവരും സാമും ബിനോയിയും പറയുന്നതു കേട്ടു മിണ്ടാതിരുന്നോണം രണ്ടു പേരും പണ്ഡിതന്മാർ ആണല്ലോ.ഒരാൾ മൂന്നു മാസം ഇന്ത്യയിലും ബാക്കി സമയങ്ങൾ അമേരിക്കയിലും താമസിച്ചു അറിവുകൾ സമ്പാദിച്ചുകൊണ്ടിരിക്കുവാ.സാം പിന്നെ വലിയൊരു സംഭവം തന്നെയാ അദ്ദേഹം പറയുന്നവർ മാത്രം ഇന്ത്യയെ കുതിപ്പിക്കുന്നു ബാക്കി എല്ലാവരും പപ്പു, കിഴങ്ങൻ കിളവൻ. ഇന്ത്യ കുതിക്കുന്നെങ്കിലും രണ്ടു പേരും അവിടെ സ്ഥിരതാമസത്തിനു വലിയ താല്പര്യം ഇല്ല.തണുപ്പിനോടു തന്നെയാ താല്പര്യം.
എന്താ അല്ലേ 2023-02-24 17:27:21
സാമം ബിനോയിയും ! എന്താ അല്ലേ! വായിക്കാൻ സമയമില്ലാത്തതുകൊണ്ട് പറന്നു നടന്ന് അറിവ് നേടുന്നവർ!!!
Sam 2023-02-24 21:33:39
Mr. Prudent, I don't think you are prudent. You think that you are a Malayali Sayippu. There is a saying in Malayalam, Kakka Kulichal Kokkakilla. Even if you live in America one hundred years you and your children will never be considered as Americans. At school your children will be asked to 'Go back to your country' by American students. So it is good for you to be PRUDENT.
benoy 2023-02-25 03:30:41
എന്താ പറക്കുമ്പോഴും വായിക്കാമല്ലോ അല്ലെ.
V. George 2023-02-25 21:03:29
Look at the amount of money this old guy is pouring out for the democ-rat party candiates. It is mind bogling. He is the real king-maker of the democ-rats. The puppet leaders just follow his agenda. He is the power behind Biden, Obama, Clintons. No wonder this nation is slowly moving to the third world country status.
Paul 2023-02-25 23:30:51
This country will move to third world country because of people like you. Still Sam, benoy and you are talking about living in the slums of India . Why can’t you take flight with benoy who spends three month in an Year. You don’t have to Stay here and get frustrated.
അമേരിക്കയിലേക്കു സ്വാഗതം 2023-02-26 04:43:43
കേരളത്തിൽ നിന്നും ബോംബെയിൽ പോയാൽ നമ്മളെ വിളിക്കുന്നത് മദ്രാസി. എന്തിന് കേരളത്തിൽ താമസിക്കുന്ന സ്ഥലത്തു നിന്നും അല്പം മാറി താമസിച്ചാൽ വരത്തൻ. യു പി യിൽ കുരിശുമാല ഇട്ടോണ്ടു പോയാൽ അടി ഉറപ്പാ. മദ്രാസിൽ നിന്നും കേരളത്തിൽ വന്നാൽ പാണ്ടി.ഇപ്പോൾ കണ്ടല്ലോ കറുത്ത ഷർട്ട് ഇട്ടാൽ അടി. സകല സൗകര്യങ്ങളും ഒരുക്കി ഇന്ത്യക്കാരായ നമ്മളെ മാത്രമല്ല ലോകത്തിൻറെ എല്ലായിടത്തുനിന്നും ജാതിയോ മതമോ വർഗ്ഗമോ നോക്കാതെ. സ്വപ്നം പോലും കാണാൻ കഴിയാത്ത ജീവിത സൗകര്യങ്ങൾ ഒരുക്കിത്തന്ന ഈ അമേരിക്ക. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്കൂളിൽ go back India എന്നു ആരോ പിള്ളേർ പറഞ്ഞു എന്നും പറഞ്ഞു ആരെങ്കിലും പോയോ വന്നുകൊണ്ടേയിരിക്കുവല്ലിയോ.ലേഖകനും ബിനോയിയും ഇവിടെത്തന്നെയുണ്ടല്ലോ.
Sam 2023-02-26 13:52:24
You too were born and brought up in that slums of India. Now you are ashamed of your past. I pity you, Paul and his friends.
Sam 2023-02-26 15:38:54
Hi Varathan, You don't care if American Children ask your kids to 'Go back to your country.' But if one North Indian call you Madrasi, you are annoyed. What a hypocrisy!
സാമേ കുതിക്കുന്നു 2023-02-27 03:52:01
മുംബൈ ∙ കൃഷിക്ക് ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള മഹാരാഷ്ട്രയിലെ കർഷകൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു. നാസിക്കിലെ നിഫാഡ് താലൂക്കിലെ സുനിൽ ബോർഗുഡെ എന്ന യുവകർഷകനാണു കൃഷി നശിപ്പിച്ചത്.കൃഷി ചെയ്യാൻ ഒന്നരലക്ഷം രൂപ ചെലവായെന്നും വിളവെടുപ്പിൽ അതിന്റെ പകുതിപോലും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ 512 കിലോഗ്രാം സവാള വിറ്റ കർഷകന് ചെലവെല്ലാം കഴിഞ്ഞ് വെറും 2 രൂപയാണ് മിച്ചമായി ലഭിച്ചത്. Read more at: https://www.manoramaonline.com/news/india/2023/02/27/farmers-in-tears-as-onion-prices-crash-across-maharashtra.html  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക