Image

 സ്‌നേഹദീപം-(കവിത: മേരി മാത്യു മുട്ടത്ത്)

മേരി മാത്യു മുട്ടത്ത് Published on 22 February, 2023
 സ്‌നേഹദീപം-(കവിത: മേരി മാത്യു മുട്ടത്ത്)

അവളെന്നോമന പുത്രി
എന്‍ വയറ്റില്‍ പിറക്കാത്ത കുട്ടി
കുഞ്ഞിളം കൊഞ്ചലും, നിന്‍പാല്‍ പുഞ്ചിരിയും
ഓര്‍മ്മയിലോടി കളിക്കുന്നു നിത്യവും.
കുഞ്ഞേ മറക്കുവാന്‍ കഴിയില്ലൊരിക്കലും
വിദ്യതന്‍ ആദ്യപടവുകള്‍ ചവിട്ടക്കയറിയ നാളുകള്‍
രണ്ടു വയസിലെ മറിയാമ്മ ചേടത്തിയും,
പിന്നീടാദ്യമായി പ്രസംഗിച്ചവേളയും
ഓരോ പടവും ഓര്‍ത്തോര്‍ത്തു പോകുന്നു
മറക്കുവാന്‍ പറയല്ലേ കുഞ്ഞേ നീ ഒരിക്കലും
മറന്നീടുകില്‍ ഞാന്‍ മരിച്ചെന്ന് നിനക്കുക.
നീയെന്നുമെന്നുള്ളിന്റെ ഉള്ളിലായ്
നാദമായ്, നന്മയായ്, താളമായ് വിളങ്ങുന്നു
കുഞ്ഞേ നീയിന്നൊരമ്മ വിളക്കായ്, ഭാര്യയായ്,
കുടുംബിനിയായ്, ഏവര്‍ക്കും സ്വാന്തനമായ്
കൂട്ടുകാര്‍ക്കിടയിലും, നാട്ടിലും താരമായ്.
വാഴുക മകളേ, നന്മതന്‍ വിളനിലമായ്
അന്‍പതും താണ്ടിയതറിഞ്ഞില്ല ഞാന്‍ തെല്ലും
ഇന്നും എന്നുള്ളിലെ ദീപമായ്, ദീപമായ്
വാഴുക നന്മതന്‍ താളം തെളിച്ചുകൊണ്ടെപ്പോഴും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക