Image

ഫോമ സൺഷൈൻ റീജിയൻ   പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ആകർഷകമായി 

സോണി കണ്ണോട്ടുതറ, സൺഷൈൻ റീജിയൻ .പി ആർ ഒ Published on 23 February, 2023
ഫോമ സൺഷൈൻ റീജിയൻ   പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ആകർഷകമായി 

ഫ്ലോറിഡ: ഫോമ സൺഷൈൻ   റീജിയന്റെ പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ഫെബ്രുവരി  18  ശനിയാഴ്ച്ച സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ  ഓഡിറ്റോറിയത്തിൽ   ഫോമാ ദേശിയ, റീജിണൽ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രൗഡഗംഭിരമായി നടത്തപ്പെട്ടു . 

താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി ഫോമ  നേതാക്കൻമാരെ സദസിലേയ്‌ക്ക്‌ ആനയിച്ചു.   ഫോമാ പ്രസിഡന്റ്  Dr. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. 

തുടർന്ന്  ജനറൽ സെക്രട്ടറി ഓജസ് ജോൺ,   ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ്  സണ്ണി വള്ളികുളം , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, RVP ചാക്കോച്ചൻ ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, മറ്റു  ദേശിയ നേതാക്കളായ സുനിൽ വർഗീസ് , Dr. ജഗതി നായർ, സൺഷൈൻ റീജിയൺ കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം അംഗങ്ങൾ എന്നിവരും ഭദ്രദീപം തെളിയിച്ച്    ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി.

RVP ചാക്കോച്ചൻ ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ   ഫോമായുടെ പ്രവത്തനങ്ങൾക്ക് റീജിയന്റെ എല്ലാവിധ പിന്തുണയും ഉറപ്പു നൽകി.  ഇവിടെയും നാട്ടിലുമായി ചെയ്യുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റീജിയന്റെ പൂർണ സഹകരണം  ഉണ്ടാകും. കൂടാതെ നമ്മുടെ യുവാക്കളെ സംഘടനയോടൊപ്പം   ചേർത്തുനിർത്തുന്നതിന്  കൂടുതൽ ഊന്നൽ നൽകും. അതിനായി എല്ലാ അംഗസംഘടനകയുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു . 

പ്രസിഡന്റ് Dr. ജേക്കബ് തോമസ് തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ സൺഷൈൻ റീജിയൺ ഫോമാ എന്ന പ്രസ്ഥാനത്തിന് നിരന്തരമായി നൽകുന്ന സഹകരണത്തിന് നന്ദി പറഞ്ഞു.   റീജിയൻറെ  മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും വാഗ്‌ദാനവും    ചെയ്യ്തു .

സെക്രട്ടറി   ഓജസ് ജോൺ തന്റെ ആശംസാപ്രസംഗത്തിൽ ഫോമായുടെ ഈവർഷത്തെ കർമ്മപരിപാടികൾ വിശദീകരിച്ചു . നമ്മുടെ യുവാക്കൾ അംഗസംഘടനകളുടെയും ഫോമായുടെയും ഒക്കെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചൂണ്ടിക്കാട്ടിയ അദ്ദേഹം  ഭാവിയിൽ അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പുതുതലമുറയെ എത്തിക്കുന്നതിനാണ് ഫോമാ മുൻഗണന നൽകുന്നതെന്നും പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ ഫോമാ നടത്തിയ സാമൂഹിക ഇടപെടലുകളും ചാരിറ്റി പ്രവർത്തനങ്ങളും മുക്തകണ്ഠമായ പ്രശംസ നേടിയിട്ടുണ്ടെന്നു  ട്രഷറർ ബിജു തോണിക്കടവിൽചൂണ്ടിക്കാട്ടി.  ഈ ഭരണസമിതി  ഒരുപടികൂടി കടന്നുള്ള പ്രവർത്തനങ്ങൾ  ലക്ഷ്യമിടുന്നു. അതിനു   സൺഷൈൻ റീജിയൻറെ എല്ലാ സഹകരണവും  അഭ്യർത്ഥിച്ചു .

വൈസ് പ്രസിഡന്റ്  സണ്ണി വള്ളികുളം , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, ദേശിയ നേതാക്കളായ സുനിൽ വർഗീസ് , Dr. ജഗതി നായർ, റീജിയൺ കമ്മിറ്റി ചെയർമാൻ റ്റിറ്റോ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു .

 ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ  അണിയിച്ചൊരുക്കിയ ദൃശ്യകലാവിരുന്ന്  കാണികൾക്ക് വേറിട്ട ഒരു അനുഭവമാണ്  സമ്മാനിച്ചത്  റീജിയൺ സെക്രട്ടറി ഗോപകുമാർ സ്വാഗതവും റീജിയൺ ട്രഷറർ അശോക് മേനോൻ നന്ദിയും അറിയിച്ചു.  സ്മിതാ നോബിൾ,   ഷീലാ ഷാജു എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.  അത്താഴവിരുന്നോടുകൂടി  പരിപാടികൾ സമാപിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക