Image

അവസരങ്ങൾ ഉള്ളയിടത്ത്  പോകട്ടെ (ജെ എസ് അടൂർ)

Published on 25 February, 2023
അവസരങ്ങൾ ഉള്ളയിടത്ത്  പോകട്ടെ (ജെ എസ് അടൂർ)

ലോകമെ തറവാട് : ലോകോ സമസ്ത സുഖിനോ ഭവന്തു
കൊച്ചി എയപോട്ടിൽ കാനഡക്കും ഓസ്‌ട്രെലിയയിൽ എല്ലാം പഠിക്കാൻ പോകുന്നവരെകണ്ടു. അവർ എല്ലാം ബി ടെക് കഴിഞ്ഞു എം എസ്‌ /എം ടെക് പഠിക്കാൻ പോകുന്നുവർ. അതിൽ രണ്ടു പേർ ഓസ്‌ട്രേലിയിൽ പോയി ഒരു വർഷം കഴിഞ്ഞു അവധിക്ക് വന്നതാണ്.23 വയസ്സ്. അയാൾ അവിടെ പഠനത്തോടൊപ്പം ജോലി ചെയ്താണ് ജീവിക്കുന്നത്. അയാൾ ജീവിക്കുന്ന നഗരത്തിൽ ലേബർ ഡെഫിസിറ്റ് ഉള്ളതിനാൽ ഇഷ്ട്ടം പോലെ ജോലി ചെയ്യാം.. അയാൾ ആഴ്ചയിൽ 25-30 മണിക്കൂർ ജോലി ചെയ്യുന്നു. അയാൾ ഹാപ്പിയാണ്. ഓസ്‌ട്രേലിയയിൽ പി ആർ കിട്ടും എന്ന് അയാൾക്ക് ശുഭപ്തി വിശ്വാസം ഉണ്ട്. മിടുക്കൻ പയ്യൻ.
കേരളത്തിൽ ആണെങ്കിൽ അവനു 23 വയസ്സിൽ എന്തായാലും eeconomic /financial selfreliance ഉണ്ടാകില്ല.

അയാളെ എനിക്ക് ഇഷ്ട്ടമായി.കാരണം ഞാനും ഒരിക്കൽ അതു പോലെയായിരുന്നു. അയാൾ ഇപ്പോൾ കൊച്ചിയിൽ നിന്ന് ഫ്ലൈ ചെയ്യുന്നു . ആ കാലത്തു പഠിക്കാൻ ഇരുപത് വയസ്സിൽ ചെങ്ങന്നൂരിൽ നിന്ന് ജയന്തി ജനതയിൽ പൂനയിൽ എത്തി.
എന്റെ അച്ഛൻ പറഞ്ഞു പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ കഴിഞ്ഞാൽ നീയായി നിന്റെ പാടായി. അഞ്ചു പൈസ തരില്ല.

ഇരുപത്തി മൂന്നു വയസ്സ് മുതൽ വീട്ടിൽനിന്ന് കാശ് വാങ്ങിയില്ല. സ്കൊലര്ഷിപ്പുകളും, പത്ര പ്രവർത്തനം, അദ്ധ്യാപകൻ അങ്ങനെ അന്ന് തൊട്ട് പണി ചെയ്താണ് ഇത് വരെ ജീവിച്ചത്.
നാട് വിട്ട് സ്വന്തമായി പണി ചെയ്യാനും പാചകം ചെയ്യാനും തുണി നനക്കാനും യാത്ര ചെയ്യാനും കാശ് സേവ് ചെയ്യാനും ഒക്കെ പഠിച്ചപ്പോൾ ആത്മ വിശ്വാസവും ആത്മ ധൈര്യവും കൂടി. എവിടെ പോയാലും എന്ത് ഭക്ഷണം പാചകം ചെയ്തും ജോലി ചെയ്തും ജീവിക്കാം എന്ന സ്വന്തം ദിശാബോധം ഉണ്ടായി. മിസോറാം, ഷില്ലോങ്, വാഷിങ്ടൺ, ന്യൂയോർക്, യൂ കെ നോർവേയിൽ കൊടും തണുപ്പിലും  തായ്ലാൻഡിൽ പെരുമഴയിലും ജൊഹനാസ് ബർഗിലെ അരക്ഷിത സാഹചര്യത്തിലും ജീവിക്കാൻ പഠിച്ചു.
ഞാൻ  സ്വയം കണ്ടെത്തിയത് കേരളം വീട്ടിട്ടാണ്. ലോകത്തു വിവിധ ഇടങ്ങളിൽ ജോലി ചെയ്തു, ലോകത്തു ഏതാണ്ട് 132 രാജ്യങ്ങളിൽ യാത്ര ചെയ്തു. പക്ഷെ ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ ജനിച്ചു വളർന്ന വീട്ടിൽ ജീവിക്കുന്നതാണ്.
അങ്ങനെ ഓരോരുത്തർക്കും അവരവരുടെ ജീവിതം എവിടെ എങ്ങനെ ജീവിക്കണം എന്ന് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വലിയ പരിധിവരെ empowerment ന്റെ അടയാളമാണ്. എല്ലാവർക്കും അവരവരുടെ ഫ്രീഡം ഓഫ് ചോയ്‌സ് ഉണ്ടാകുന്നത് നല്ല കാര്യമാണ്.
ഞങ്ങളുടെ മകനോടും എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ഞാൻ പറഞ്ഞു. പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ കഴിഞ്ഞു നീയായി നിന്റെ പാടായി. വിനീത് 22 വയസ്സ് തൊട്ട് ഫിനാൻഷ്യൽ സെൽഫ് റിലയന്റ് ആയി. ഏറ്റവും നല്ല സ്ക്കോളർഷിപ്പ് കിട്ടിയാണ് പഠിക്കാൻ പോയത്. ഈ വർഷം പി എച് ഡി തീരും.പൈസ സ്വയം ഉണ്ടാക്കാൻ പഠിച്ചപ്പോൾ സേവ് ചെയ്യാൻ പഠിച്ചു, സൈക്കിൾ ചവിട്ടിയാണ് ബെർലിനിൽ എല്ലാം പോകുന്നത്. ബെർലിൻ മുതൽ കോപ്പൻഹേഗൻ വരെ സൈക്കിളിൽ പോയി തിരികെ വന്നു. ഭക്ഷണം സ്വയം പാചകം ചെയ്യാൻ പഠിച്ചു. സ്വയം എല്ലാം ചെയ്യാനുള്ള പ്രാപ്തിയും. അയാൾ എവിടെ ജോലി ചെയ്യണം എന്നും എവിടെ ജീവിക്കണം എന്നും തീരുമാനിക്കുന്നത് അയാളാണ്.
വ്യത്യസ്ത സാമൂഹിക - ഭാഷ - സാംസ്കാരിക പരിസരങ്ങളിൽ ജീവിക്കാൻ ആവശ്യമായ ലൈഫ് സ്കിൽ പലപ്പോഴും നമ്മൾ ആർജിക്കുന്നത് നമ്മുടെ കമ്ഫെറ്റ് സോണിനു പുറത്തു പോകുമ്പോഴാണ്.
വെള്ളത്തിൽ ഇറങ്ങി തുടങ്ങിയാൽ പലപ്പോഴും നീന്തും പഠിക്കാം.

ചുരുക്കത്തിൽ കേരളത്തിനു വെളിയിലോ ഇന്ത്യക്ക്‌ വെളിയിലോ യുവാക്കൾ പോകുന്നതിൽ എനിക്ക് വലിയ ആശങ്കകൾ ഇല്ല. കേരളത്തിൽ വീട്ടിലെ കമ്ഫെറ്റ് സോണിൽ നിന്ന് മാറിയാൽ ഒരുപാട് ചെറുപ്പക്കാർ ജീവിക്കാൻ പഠിക്കും. ഉത്തരവാദിത്ത ബോധമുണ്ടാകും. പലയിടത്തും നന്നായി തിളങ്ങും.
കേരളത്തിൽ തെക്ക് വടക്ക്‌ വെറുതെ നടക്കുന്നതിലും എത്രയോ ഭേദം. ഏതെങ്കിലും രാഷ്ട്രീയം പാർട്ടിക്കും നേതാവിനും സിന്ദാബാദ്‌ വിളിച്ചു ജീവിതം പാഴാക്കുന്നതിൽ എത്രയൊ ഭേദം. കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്നതിൽ എത്രയൊ ഭേദം.
കേരളത്തിന് വെളിയിൽ പോയി സ്വന്തം വഴി കണ്ടെത്തി പോയത് കൊണ്ടാണ് ഏറ്റെടുത്ത എല്ലാ മേഖലയിലും നേതൃത്വ സ്ഥാനത്തു് എത്തിയത്. ഇപ്പോഴും കേരളത്തിൽ ജീവിച്ചു ആഗോള സംഘടനക്ക് നേതൃത്വം നൽകുന്നത്.
അത് കൊണ്ടു കുട്ടികൾ വെളിയിൽപോയി തെളിഞ്ഞു വരട്ടെ. ലോകമേ തറവാട് . ഇവിടെ ജീവിക്കുവാൻ സാമ്പത്തിക ഭദ്രതയും സാഹചര്യവുള്ളവർ തിരിച്ചു വരേണ്ടവർ തിരിച്ചു വരും. അല്ലാത്തവർ അവരവരുടെ സാഹചര്യം അനുസരിച്ചു എവിടെയെങ്കിലും സന്തോഷമായി ജീവിക്കട്ടെ.
എന്തായാലും കേരളത്തിന്റ ചരിത്രം തന്നെ ഇവിടെക്കുള്ള കുടിയേറ്റങ്ങളുടെയും ഇവിടെ നിന്നുള്ള കുടിയേറ്റങ്ങളുടെയും ചരിത്രമാണ്. തലമുറകൾ കഴിയുമ്പോൾ ഇവിടെയുള്ള ബംഗാളികൾ മലയാളികൾ ആകും. മലയാള ഭാഷയിൽ ബംഗാളി വാക്കുകൾ കുടിയേറും. ദുർഗ പൂജ ഉത്സവമാകും .
കേരളത്തിൽ മികച്ച സാമ്പത്തിക അവസരങ്ങൾ ഉണ്ടാകുമ്പോൾ വിദേശികൾ കേരളത്തെ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി കണ്ടു ഇവിടെ വന്നു ജോലി ചെയ്യുന്നതും പി ആർ നു ശ്രമിക്കുന്നതാണ് എന്റെ കിനാശ്ശേരി. കേരളത്തിൽ ലോകോത്തര അവസരം ഉണ്ടെങ്കിൽ എല്ലാവരും ഇങ്ങോട്ട് വരും.
 ഇവിടെ അവസരം ഇല്ലെങ്കിൽ അവസരങ്ങൾ തേടി അതുള്ളിടത്തു പോകും..
As simple as that.

Join WhatsApp News
Mary mathew 2023-02-25 11:40:36
So we could try for the new opportunities ,Other counties are still in their own hands . We all still love our own native places.🙏
Jacob 2023-03-03 19:02:08
Now politicians (MLAs, Ministers etc.) are busy enriching themselves through a system of hawala, bribes, nepotism etc. They do not care for the people. Politicians, govt. employees and trade unions have become an unholy trinity. There is no escape.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക