Image

അഴിമതി അരമന അരഭ്രാന്തന്മാരുടെ നാട് ? (കാരൂര്‍ സോമന്‍)

Published on 25 February, 2023
അഴിമതി അരമന അരഭ്രാന്തന്മാരുടെ നാട് ? (കാരൂര്‍ സോമന്‍)

അടിതൊട്ടു മുടിയോളം, മുടിതൊട്ട് അടിയോളം അഴിമതിയുടെ അടിത്തറ മാന്തി അടയിരിക്കുന്ന അല്ലെങ്കില്‍ അടി തകര്‍ന്ന കപ്പല്‍പോലെ അതിമോഹം ചക്രശ്വാസം വലിക്കുന്ന നാട്ടില്‍ നിന്ന് അഴിമതി ആട്ടിയോടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകില്ലേ? പാലക്കാട്ട് ചാലി ശേരിയില്‍ സംസ്ഥാന തദ്ദേശദിനാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ 'മികച്ച സേവനം ഉറപ്പ് വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരുന്നവര്‍ ദയ ചോദിച്ചുവരുന്നവരല്ല. അവര്‍ക്ക് അര്‍ഹമായ കാര്യങ്ങളാണ് ചോദിക്കുന്നത്. പണം ആവശ്യപ്പെടുന്നത് മാത്രമല്ല, സേവനങ്ങള്‍ താമസിപ്പിക്കുന്നതും, അവകാശങ്ങള്‍ നിഷേധിക്കുന്നതും അഴിമതിയാണ്'. മുഖ്യമന്ത്രി യുടെ ഈ ഉപദേശം മംഗളകരമെങ്കിലും ദുസ്വഭാവികളും ദുഷ്ടമനസ്സുള്ള മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന് നിത്യവും വെള്ളംപോലെ ചോര്‍ന്നുപോകുകയല്ലേ? കേരളത്തില്‍ പടര്‍ന്നുപന്തലിച്ച അഴിമതിയിലൂടെ  കോടി ശ്വരന്മാരായ എത്ര പേരെ തുറുങ്കിലടക്കാന്‍ സാധിച്ചു?  കേരളത്തിലെ കൈക്കൂലി, അഴിമതി  മാലിന്യലേപനം  എത്ര കുളിച്ചു ശുദ്ധി വരുത്തിയാലും ആ മാലിന്യം മാറിപോകില്ല. അഴിമതി, കൈക്കൂലി  വരദാനമായി കണ്ട് ഏറ്റവും കൂടുതല്‍ പണം കൈപറ്റുന്നവര്‍ക്ക് എല്ലാം വര്‍ഷവും പാരിദോഷികം കൊടുത്തു് ആദരവോടെ  ആദരിക്കണം  അല്ലെങ്കില്‍ ഈ അഴിമതി വീരന്മാരെ  ഉന്മുലനാശം വരുത്താന്‍ തുറുങ്കിലടക്കണം.  ഇവര്‍ക്ക്  ഇപ്പോഴുള്ള പണിയെക്കാള്‍ നല്ലത് ജയിലിലെ കൃഷിപ്പണിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ അധികാ രിവര്‍ഗ്ഗത്തെ, പകല്‍ കൊള്ളക്കാരെ, രാത്രിയില്‍ ബോധമില്ലാത്ത ഈ ചൂഷക വര്‍ഗ്ഗത്തെ ആരാണ് പാലൂട്ടി വളര്‍ത്തിയത്? പടിയടച്ചു പിണ്ഡം വെയ്‌ക്കേണ്ടത് ആരാണ്? 
    
നല്ലൊരു ശുഭകാര്യത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചെല്ലുന്നവര്‍ക്ക് വഴികാട്ടിത്തരാന്‍ പച്ചപ്പുല്ല് കണ്ട പശുവിനെപോലെ പലയിടത്തും ഏജന്റന്മാരുണ്ട്.  ഉന്നതരുടെ ആദരവ് പിടിച്ചുപറ്റിയിട്ടുള്ള ഈ കൂട്ടര്‍  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പച്ചപിടിച്ചങ്ങനെ വളരുന്നു.  നിത്യവും കിട്ടുന്ന കള്ളപ്പണത്തിന്റെ ഒരു വിഹിതം ഉന്നതര്‍ക്കുമുണ്ട്. ഇവര്‍ അധികാരത്തിലുള്ളവരുടെ വീണമീട്ടുന്ന ഉപകരണങ്ങളാണ്. കൊട്ടാരഗോപുരങ്ങ ളില്‍ മദാലസുന്ദരിമാരുടെ മിഴികള്‍ ചലിക്കുന്നതും അവരുടെ കൈകൊട്ടിക്കളികളും കണ്ടിട്ടുണ്ട്. ഇവിടെ യെല്ലാം വിനീത ദാസന്മാരെപോലെ പാവങ്ങള്‍ താണുവണങ്ങി നില്‍ക്കുന്നു. അര്‍ഹതയുള്ളവരുടെ ആവശ്യ ങ്ങള്‍ അംഗീകരിക്കാനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. അവര്‍ കൊടുക്കുന്ന നികുതിപ്പണമാണ് ശമ്പളം, പെന്‍ഷ നായി കൊടുക്കുന്നത്. എന്നിട്ടും ഈ മൂഢന്മാര്‍, ദുഷ്ടന്മാര്‍ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്ന് കയ്യിട്ട് വാരുന്നു. ഈ പണക്കിഴി ഇങ്ങനെ തഴച്ചുവളരാന്‍ കാരണം ഇവരുടെ മുഖത്തു് കാര്‍ക്കിച്ചു തുപ്പാന്‍, തൊഴിലില്‍ നിന്ന് പിരിച്ചുവിടാന്‍ കരുത്തുള്ളവര്‍ ഇല്ലാത്തതല്ലേ?        
    
ഈ ആധുനിക കാലത്തു് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു തൊഴിലാളി വരുന്നതും പോകുന്നതും നിര്‍ണ്ണയിക്കാന്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനമില്ലാത്തതും ഈ കൂട്ടര്‍ക്ക് തണലാണ്.  ചുരുക്കം സ്ഥാപനങ്ങളില്‍ ഉണ്ടെന്ന് അറിയാം. ഇഷ്ടമുള്ളപ്പോള്‍ വരിക പോകുക എന്നത് ചുമതലകളില്‍ നിന്ന് ഒളിച്ചോടാനുള്ള അവസരമൊരുക്കുന്നു. ഇത് ബോധപൂര്‍വ്വം ഒഴുവാക്കുന്നത് യൂണിയനുകളാണ്. യൂണിയന്‍ നേതാക്കന്മാരായി നടക്കുന്നവരില്‍ കൂടുതലും ജോലി ചെയ്യാന്‍ താല്പര്യമില്ലാത്ത അലസന്മാരാണ്. ഇവരില്‍ പലര്‍ക്കും നിയമനം കിട്ടിയതും പിന്‍വാതില്‍ വഴിയാണ്. ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായാല്‍ ആരും ചോദിക്കില്ല. ഈ കൂട്ടര്‍ ഉന്നതമായ ആദര്‍ശങ്ങള്‍ പ്രസംഗിക്കും. ആ പറഞ്ഞതിന്റെ ഒരു പൂടപോലും പിന്നീട് കാണില്ല. സ്വന്തം ചുമതലകള്‍ തൊഴിലിടങ്ങളില്‍ നിര്‍വഹിക്കാത്തവര്‍ക്കെതിരെ, അഴിമതിക്കാര്‍ക്കെ തിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാറില്ല.  ഉത്തരവാദിത്വമില്ലാത്ത ഈ യൂണിയന്‍ നേതാക്കന്മാര്‍   നമ്മുടെ പവിത്രങ്ങളായ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മലിനപ്പെടുത്തുക മാത്രമല്ല സത്യസന്ധമായി ജോലി ചെയ്യു ന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരുമാണ്. എന്റെ ഗ്രാമത്തിലും ഇത്തരത്തില്‍ കുടത്തില്‍ വെച്ച വിളക്കു പോലെ നടക്കുന്ന കുട്ടി നേതാക്കളുണ്ട്. അവരുടെ പദവികള്‍ കേട്ടാല്‍ കുതിരകളുടെ കുളമ്പടി ശബ്ദമുണ്ടോ എന്ന് നോക്കും. ജീവിത ദര്‍ശനമോ കാഴ്ചപ്പാടോ ഇല്ലാത്തവര്‍ മതതീവ്രവാദ വേലികെട്ടി  അധികാരത്തിലെ ത്താന്‍ ജനങ്ങളെ പറ്റിക്കുന്നു.  . 
    
കൊട്ടാരങ്ങളും നഗരങ്ങളും പടുത്തുയര്‍ത്തുന്ന നാട്ടില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് എന്തുകൊ ണ്ടാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാത്തത്? ലോകമെങ്ങും ഈ സംസ്‌കാരം തഴച്ചുവളരുമ്പോള്‍ സ്വന്തം വീട്ടിലിരുന്ന് ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ കേരളത്തില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറക്കി എന്തിനാണ്  പീഡിപ്പിക്കുന്നത്?  സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കീഴാളന്മാരെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതിയുടെ തടവുമുറികളാക്കരുത്. അങ്ങനെയെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ തടവുകാരെയും കിട്ടില്ല. ഇന്ത്യന്‍ ജനത എത്രനാളിങ്ങനെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ,  ഭരണാധി കാരികളെ ശപിച്ചും നിന്ദിച്ചും കണ്ണീരൊപ്പിയും ജീവിക്കും?
    
ജനാധിപത്യത്തിന്റെ മറവില്‍ കോടിശ്വരന്മാര്‍, കൊള്ളക്കാര്‍, കഞ്ചാവ് മാഫിയകള്‍, അഴിമതിക്കാര്‍  എന്തുകൊണ്ട് വളരുന്നു? ജനങ്ങള്‍ ഭീതിജനകമായ അഴിമതിക്കറകളില്‍ നിന്ന് എന്നാണ് മുക്തി നേടുക?  സര്‍വ്വതും പഠിച്ചുവളര്‍ന്ന മലയാളി കൈക്കൂലിക്കാരുടെ പിടിയില്‍ നിന്ന്, സ്വാര്‍ത്ഥ താല്‍പര്യക്കാരുടെ, ജാതിമത അരാഷ്ട്രീയ അന്ധകാര-ആരവത്തില്‍ നിന്ന് എന്നാണ് രക്ഷപ്പെടുക? ഏത് ഭൂമി ശാസ്ത്രത്തില്‍ അടിയുറച്ചു് വിശ്വസിക്കുന്നവരായാലും ഇടുങ്ങിയ ചിന്താധാരകള്‍ക്കപ്പുറം നാട്ടില്‍ നടക്കുന്ന അനീതി, അഴി മതിയുടെ കാട് വെട്ടിതെളിയിക്കേണ്ടത് അരിവാള്‍ കൊണ്ടാകണം. ഇല്ലെങ്കില്‍ അവിടെ സൂര്യപ്രകാശം കടക്കില്ല. പാവങ്ങളുടെ കണ്ണീരൊപ്പാന്‍, ആവശ്യക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജോലിക്കാരുടെ അദ്ധ്വാന ഭാരം കുറയ്ക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളെ സൂക്ഷ്മമായി ഇഴപിരിച്ചെടുക്കണം. ഇല്ലെങ്കില്‍ പാവങ്ങ ളുടെ ശാപം മന്ത്രച്ചരടുകളെഴുതിയ തകിടുകള്‍കൊണ്ടോ, കുന്തുരുക്കത്തിന്റെ പുകച്ചുരുളുകള്‍കൊണ്ടോ  തടുക്കാനാകില്ല. കേരളത്തിലെ മതഭ്രാന്തുപോലെ അഴിമതിയും ഭ്രാന്തന്‍കോശങ്ങളില്‍ നിന്നുണ്ടാകുന്ന മാന സിക രോഗമാണ്. അഴിമതി അരഭ്രാന്തു് യോഗ്യത നേടിയവര്‍ അരമന മുഴുഭ്രാന്തിലേക്ക് പോയ്‌കൊണ്ടിരി ക്കുന്നു. ഈ അജ്ഞതയില്‍ സര്‍ക്കാര്‍ പങ്കാളികളാകാതെ കേരളത്തെ മാലിന്യ മുക്തമാക്കാന്‍, അഴിമതിമുക്ത മാക്കാന്‍ മുന്നിട്ടിറങ്ങണം. അതിന് ജനങ്ങളുടെ പങ്കാളിത്വമാണ് പ്രധാനം. 

# Corruption in kerala- article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക