Image

നവയുഗം അല്‍ഹസ്സയില്‍ റിയാസ് റഹിം അനുസ്മരണം സംഘടിപ്പിച്ചു.

Published on 25 February, 2023
നവയുഗം അല്‍ഹസ്സയില്‍ റിയാസ് റഹിം അനുസ്മരണം സംഘടിപ്പിച്ചു.

അല്‍ഹസ്സ: വെക്കേഷനില്‍ നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ നവയുഗം ശോഭ യൂണിറ്റ് അംഗവും, സാമൂഹ്യപ്രവര്‍ത്തകനുമായ  റിയാസ് റഹിമിന്റെ ഓര്‍മ്മയ്ക്കായി, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അല്‍ഹസാ ശോഭയില്‍ വെച്ച് നവയുഗം മേഖല രക്ഷാധികാരി സുശീല്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍, നവയുഗം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു.

നവയുഗം ശോഭാ യൂണിറ്റ് സെക്രട്ടറി സ. നിസാര്‍ പത്തനാപുരം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

നവയുഗം കേന്ദ്ര രക്ഷാധികാരി സ. ഷാജിമതിലകം മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. വളരെയേറെ മനുഷ്യ സ്‌നേഹിയായ, മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ നോക്കാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ, ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം എന്നും, അദ്ദേഹം ചെയ്ത നന്മകളിലൂടെ എന്നും പ്രവാസികളുടെ മനസ്സില്‍ ഉണ്ടാകുമെന്നും ഷാജി മതിലകം പ്രഭാഷണത്തില്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ മാവൂര്‍ (നവോദയ), പ്രസാദ് കരുനാഗപ്പള്ളി (ഒഐസിസി), നവയുഗം കേന്ദ്രകമ്മറ്റി ജോയിന്റ് സെക്രട്ടറി ദാസന്‍ രാഘവന്‍, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്ര കമ്മറ്റി ട്രഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭന്‍ മണിക്കുട്ടന്‍, ഗോപകുമാര്‍ അമ്പലപ്പുഴ, സജീഷ് പട്ടാഴി, മിനി ഷാജി, നവയുഗം അല്‍ഹസ്സ മേഖല ആക്ടിംങ്ങ് പ്രസിഡന്റ് ഷമില്‍ നല്ലിക്കോട്, ഷുക്കേക്ക് യൂണിറ്റ് ആക്റ്റിംങ്ങ് സെക്രട്ടറി ബക്കര്‍, കൊളബിയ യൂണിറ്റ് സെക്രട്ടറി അന്‍സാരി, ഹുഫൂഫ് യൂണീറ്റ് സെക്രട്ടറി ഷിഹാബ് എന്നിവര്‍ റിയാസിനെ അനുസ്മരിച്ച് സംസാരിച്ചു..

യോഗത്തില്‍ നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും, മേഖലാ ജോ.സെക്രട്ടറി വേലൂ രാജന്‍ നന്ദിയും പറഞ്ഞു.

നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ശോഭ യൂണിറ്റ് സജീവപ്രവര്‍ത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കന്‍ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതില്‍ റിയാസ് റഹിം (43 വയസ്സ്) ഫെബ്രുവരി 13 നാണ് വീട്ടില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക