StateFarm

വൃശ്ചിക രാത്രി തൻ;  അല്ലിയാമ്പൽ കടവില്‍ ഭാസ്കരസന്ധ്യയൊരുക്കി കിയ റിയാദ്

Published on 26 February, 2023
വൃശ്ചിക രാത്രി തൻ;  അല്ലിയാമ്പൽ കടവില്‍ ഭാസ്കരസന്ധ്യയൊരുക്കി കിയ റിയാദ്

റിയാദ്: മലയാളികൾക്ക് എന്നും ഭാസ്കരൻ മാഷിനെ ഏറെ പ്രിയങ്കരനാക്കിയത് അദ്ദേഹം രചിച്ച തേനൂറുന്ന സിനിമ ഗാനങ്ങൾ കൊണ്ട് മാത്രമാണ് കവി, ചലച്ചിത്ര ഗാന രചയിതാവ്, നടൻ ,നിർമ്മാതാവ്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി നിന്നിരുന്ന കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ ആയിരുന്നു പി ഭാസ്ക്കരന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട്‌ പതിനാറു വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അദ്ദേഹത്തെ ഓര്‍ക്കാനും അദ്ധേഹത്തിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ റിയാദ്) സംഘടിപ്പിച്ച ഭാസ്ക്കര സന്ധ്യ റിയാദ് ഇതുവരെ കണ്ടും കേട്ടും പോന്നിട്ടുള്ള ഗാനസന്ധ്യകളില്‍ നിന്ന് വിത്യസ്തമായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന് മേലെയായി റിയാദില്‍ സംഗീത രംഗത്തുള്ള ജലീല്‍ കൊച്ചിന്റെ നേത്രുത്വത്തില്‍ നടന്ന ഭാസ്ക്കര സന്ധ്യ ഒരു പുതുഅനുഭവം തന്നെയാണ് തീര്‍ത്തത്.

ജലീൽ കൊച്ചിൻ ആലപിച്ച  സ്വർണതാമര ഇതളിലുറങ്ങും, എന്ന് തുടങ്ങുന്ന ഗാനവും മല്ലിക ബാണൻ തന്റെ വില്ലെടുത്തുയെന്ന സൂപ്പര്‍ ഹിറ്റ് ഗാനവും , തങ്കച്ചൻ വര്ഗീസ് ആലപിച്ച  എന്റെ സ്വപ്നത്തിന് താമര പൊയ്കയിൽ, വൃശ്ചിക രാത്രി തൻ എന്ന ഗാനവും
സുരേഷ്‌കുമാർ ആലപിച്ച മുല്ലപ്പൂമ്പല്ലിലോ മൂക്കുത്തികവിളിലോ , അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനവും ഹൃദ്യമായി. അൽത്താഫ് ആലപിച്ച ഇലവന്നൂർ മഠത്തിലെ, അറബിക്കടലൊരു മണവാളൻ, നിഷ ബിനീഷ് ആലപിച്ച സ്വർണ്ണമുകിലെ, ചിന്നും വെൺതാരത്തിൽ, അമ്മു പ്രസാദ് ആലപിച്ച മാനസാ മണിവേണുവിൽ, മാനത്തെ മഴമുകിൽ, ഹിബ അബ്ദുല്‍സലാം ആലപിച്ച ഒരു കൊട്ട പൊന്നുണ്ടല്ലോ, മിഴിയിണ ഞാൻ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ അടക്കം പാടിയപ്പോള്‍ റിയാദില്‍ സ്ഥിരം കണ്ടുവരുന്ന ഗാനസന്ധ്യകളില്‍ നിന്ന് വിത്യസ്തമായി പ്രേഷകര്‍ക്ക് നവ്യാനുഭവം തീര്‍ത്തു.

1954 ൽ ഭാസ്കരൻ മാഷും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' എന്ന ചിത്രം മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയപ്പോള്‍. ഭാസ്കരൻ മാഷ് രചിച്ച ആ സിനിമയിലെ കായലരികത്ത് വലയെറിഞ്ഞപ്പം, എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങൾ വീണ്ടും മലയാളികളുടെ മുന്നിലേക്ക്‌ എത്തിയപ്പോള്‍ മറുനാടന്‍ മലയാളികള്‍ ഇന്നും മൂളി നടക്കുന്ന  പി ഭാസ്കരന്‍ മാഷിന്റെ തൂലികയില്‍ പിറന്ന നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ - അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്‌ എന്ന് തുടങ്ങി ഭാസ്ക്കരന്‍ മാഷ്‌ അടയാളപെടുത്തിയ ഗാനങ്ങള്‍ റിയാദിലെ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി മൂളാനും ആസ്വദിക്കാനും അവസരമായി ഭാസ്കര സന്ധ്യ. ഖയിസ് റഷീദ് സാക്സോ ഫോണ്‍ വായനയിലൂടെ അവതരിപ്പിച്ച. ഭാസ്കരന്‍ മാഷ്‌ ഗാനങ്ങള്‍ പുതുമയുള്ളതായി മാറി ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രോഗ്രാം റിയാദില്‍ നടക്കുന്നത്.

സംഗീത പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു, യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു , ജയന്‍ കൊടുങ്ങല്ലൂര്‍ ഭാസ്ക്കരന്‍ മാഷേ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി, ഇബ്രാഹിം സുബുഹന്‍, കുഞ്ഞി കുമ്പള, സുധീര്‍ കുമ്മിള്‍, സലിം കളക്കര, മീഡിയ ഫോറം പ്രസിഡണ്ട്‌ ഷംനാദ് കരുനാഗപ്പള്ളി,  സത്താര്‍ കായകുളം, ലത്തീഫ് തെച്ചി, സലിം അര്‍ത്തില്‍,സഗീര്‍ അണ്ടാരത്ത് എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍  ഷാനവാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.


ഷാജി കൊടുങ്ങല്ലൂര്‍, ആഷിക് , സൈഫ്,  സലീഷ്, ഷഫീര്‍ ഒ എം, ഷു ക്കൂര്‍, ജാവേദ്‌ സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക