Image

25 ലക്ഷം രൂപയുടെ ഐഎച്ച്എന്‍എ അവാര്‍ഡ് : നഴ്സുമാര്‍ക്ക് നല്‍കുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Published on 27 February, 2023
25 ലക്ഷം രൂപയുടെ ഐഎച്ച്എന്‍എ അവാര്‍ഡ് : നഴ്സുമാര്‍ക്ക് നല്‍കുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവന്‍കുട്ടി



തിരുവനന്തപുരം : ഓസ്ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എന്‍എ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാര്‍ക്കായി ഏര്‍പ്പെടുത്തിയ 25 ലക്ഷം രൂപയുടെ  നഴ്സസ് അവാര്‍ഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു
വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്തു പറഞ്ഞു.

മെയ് ആറിന് കൊച്ചിയില്‍ നടത്തുന്ന അവാര്‍ഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു . ട്രൈന്‍ഡ് നഴ്‌സസ് അസോസിഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സോനാ പി.സ്. മന്ത്രിയില്‍ നിന്നും ബ്രോഷര്‍ ഏറ്റുവാങ്ങി .

നഴ്സിംഗ് രംഗത്ത് മികച്ച നിലയില്‍ സേവനം നടത്തുന്നവര്‍ക്കായി ഐഎച്ച്എന്‍എ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ നഴ്‌സിംഗ് ലീഡര്‍ഷിപ് അവാര്‍ഡ്കള്‍ ഓസ്ട്രേലിയ , ഇന്ത്യ , ദുബായ് , യൂകെ , അമേരിക്ക എന്നിവിടങ്ങളില്‍ വച്ചാണ് നല്‍കുന്നത് .


ആദ്യ അവാര്‍ഡ് ദാന ചടങ്ങു് 2022 ഒക്‌റ്റോബറില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വച്ച് അഞ്ച് മലയാളി നഴ്സുമാര്‍ക്ക് നല്‍കുകയുണ്ടായി . രണ്ടാമത്തെ അവാര്‍ഡ് ചടങ്ങ് മെയ് ആറിന് കൊച്ചിയില്‍ വച്ച് നടത്തുകയാണ്. 7 ലക്ഷം രൂപയുടെ വിവിധ അവാര്‍ഡുകളാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്കായി നല്‍കുന്നതെന്ന് ഐഎച്ച്എന്‍എസിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു.

ഐഎച്ച്എന്‍എ കൊച്ചി കാമ്പസ് ഡയറക്ടര്‍ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ് , പ്രിന്‍സിപ്പല്‍ ജെറില്‍ ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക