Image

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭക്ക് ബല്ലിനസ്ലോയില്‍ പുതിയ കുര്‍ബാന സെന്റര്‍

Published on 27 February, 2023
 അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭക്ക് ബല്ലിനസ്ലോയില്‍ പുതിയ കുര്‍ബാന സെന്റര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭക്ക് പുതിയ കുര്‍ബാന സെന്റര്‍ ബല്ലിനസ്ലോയില്‍ ( ക്ലോണ്‍ഫേര്‍ട് രൂപത, ഗാല്‍വേ) ആരംഭിച്ചു. 

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേഷനു കീഴില്‍ അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേഷണന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചു ഗോള്‍വേ റീജിയന്റെ കീഴില്‍ ബാല്ലീനസ്ലോ സെന്റ് മേരീസ് സിറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റി രൂപീകരിച്ചു. ക്ലോണ്‍ഫേര്‍ട്ട് ബിഷപ്പ് മൈക്കിള്‍ ഡഗ്‌നാന്റെ ആശിര്‍വാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് രണ്ടിനു വിശ്വാസ പരിശീലന ക്ലാസുകളും 3.30 നു വി. കുര്‍ബാനയും നടത്തപ്പെടും. ബല്ലിനസ്ലോ , അത്ലോണ്‍, കിലൈമോര്‍ , പോര്‍ട്ടുംന എന്നിവിടങ്ങളില്‍ നിന്നുള്ള 55 കുടുംബങ്ങള്‍ ആണ് കൂട്ടായ്മയില്‍ ഉള്ളത്.


2023 ജനുവരി 29 ഞായറാഴ്ച ബല്ലിനസ്ലോ, ക്രിയ, ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ സീറോ മലബാര്‍ (മലയാളം) കുര്‍ബാന അര്‍പ്പിച്ചു. 2023-'24 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തദവസരത്തില്‍ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

ജെയ്‌സണ്‍ കിഴക്കയില്‍

 


പുതിയ പരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ 

കൈക്കാരന്മാര്‍ : നെവിന്‍ വര്‍ഗീസ് , സിനോ മാത്യു 
സെക്രെട്ടറി : ടോജി കുഞ്ഞുമോന്‍ 
പി.ആര്‍.ഓ : എബി ചാക്കോ 
ലിറ്റര്‍ജി കോ ഓര്‍ഡിനേറ്റര്‍ : ബിനിറ്റ സിനോ 
സേഫ് ഗാര്‍ഡിങ് ഓഫീസര്‍ : ഉന്‍മേഷ് ജോസഫ് 
വേദപാഠം ഹെഡ്മിസ്ട്രസ് : ജോളി ടോജി 

പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ : 
മോസ്സസ് ജോര്‍ജ് , പ്രിന്‍സ് കോശി , അഭിലാഷ് ബേബി , ടോണി ജോസ്, സിജു എബ്രഹാം , സിജു കെ വര്‍ക്കി .
ഫെബ്രുവരി 26 തിയതി ഞായറാഴ്ച രണ്ടിനു വേദപാഠാക്ലാസുകള്‍ ആരംഭിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക