Image

സാരഥി സ്വപ്നവീട് പദ്ധതിയിലെ ഏഴാമത് വീട് നിര്‍മാണത്തിനു തുടക്കം കുറിച്ചു

Published on 27 February, 2023
 സാരഥി സ്വപ്നവീട് പദ്ധതിയിലെ ഏഴാമത് വീട് നിര്‍മാണത്തിനു തുടക്കം കുറിച്ചു

 


കുവൈറ്റ് സിറ്റി: ഭവനരഹിതര്‍ക്കായി സാരഥി ഒരുക്കുന്ന സ്വപ്നവീട് പദ്ധതിയുടെ ഭാഗമായി സാരഥി അബ്ബാസിയ വെസ്റ്റ് യൂണിറ്റ് അംഗമായ സി.എസ് അശോകനു വേണ്ടി നിര്‍മ്മിക്കുന്ന വീടിനു തറക്കല്ലിട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തിരുന്ന വൈക്കം,ഏനാദി സ്വദേശിയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയുമായ അശോകന്റെ അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന ചിരകാല ആഗ്രഹമാണ് സാരഥിയിലൂടെ സഫലമാകാന്‍ പോകുന്നത്. 

അശോകന്റെ വീടിന് വേണ്ടി ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നത് സാരഥി റിഗ്ഗയ് യൂണിറ്റംഗമായ മുരളി നാണുവാണ്.


അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക