HOTCAKEUSA

മുലപ്പാല്‍ (രാജു മൈലപ്രാ)

Published on 28 February, 2023
മുലപ്പാല്‍ (രാജു മൈലപ്രാ)

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി കുറെ അലവലാതികള്‍ കേരളത്തില്‍ നിന്നും റായ്പൂരിലെത്തി അവിടെ അലമ്പ് കാണിച്ചു. ഈ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ കയറിക്കൂടിയാല്‍ ഭാവിയില്‍ ഒരു കേന്ദ്ര സഹമന്ത്രിയോ, കേരളത്തില്‍ ഒരു മന്ത്രിയോ ആകാമെന്നുള്ള അധികാര അതിമോഹം. ഏതായാലും ഈ മഹാന്മാരുടെ ജീവിതകാലത്തൊന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നില്ല. 

രാഹുല്‍മോനെ നേരത്തെ കാണാന്‍ ഒരു വൃത്തിയും വെടിപ്പുമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ കച്ചിത്തുറു പോലെ മുഖമടച്ചു നരച്ച താടി പടര്‍ന്ന് പന്തലിച്ച് അങ്ങിനെ നില്‍ക്കുകയാണ്. വല്ലാത്തൊരു എരണക്കേട്!

ഏതായാലും മമ്മിയേയും മോനേയും വിട്ടൊരു കളി കോണ്‍ഗ്രസിന് ഇല്ലെന്നു വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചു പ്ലീനറികള്‍. 

ഇത്തവണ നല്ലൊരു തീരുമാനം ഈ സമ്മേളനത്തില്‍ പാസാക്കി- കോണ്‍ഗ്രസുകാര്‍ക്ക് ഇനി ഇഷ്ടംപോലെ കുടിക്കാമെന്ന്- ഇതു കേട്ടാല്‍ തോന്നും ഇതുവരെ കോണ്‍ഗ്രസ് നേതാക്കന്മാരൊന്നും കള്ളുകുടിക്കാതെ നടക്കുകയായിരുന്നെന്ന്. 

കോണ്‍ഗ്രസുകാര്‍ക്ക് കള്ളു കുടിക്കുവാന്‍ അനുവാദം കിട്ടിയപ്പോള്‍, കമ്യൂണിസ്റ്റുകാര്‍ക്ക് മുലപ്പാല്‍ കുടിക്കുവാനുള്ള മൗനാനുവാദം മുകളില്‍ നിന്നും തന്നെ കിട്ടിയിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. മുലപ്പാലിനോളം ഔഷധഗുണവും പ്രതിരോധ ശക്തിയുമുള്ള മറ്റൊരു പാനീയവുമില്ലാ എന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അപ്പോള്‍ പിന്നെ ഭരണ സിരാകേന്ദ്രത്തില്‍ ഇരിക്കുന്ന ഒരു വന്ദ്യ വയോധികന്‍ , തന്റെ സ്‌നേഹിതയായ ഒരു സ്വപ്ന സുന്ദരിയോട് അല്പം മുലപ്പാല്‍ ചോദിച്ചത് വലിയ തെറ്റായിപ്പോയോ? പുലിപ്പാലും ആനപ്പാലുമൊന്നുമല്ലല്ലോ ചോദിച്ചത്. അല്ലെങ്കില്‍ തന്നെ ഇത്തരം വിഷയകാര്യങ്ങളില്‍ അദ്ദേഹം ഒറ്റയാനോന്നുമല്ലല്ലോ! മന്ത്രിമന്ദിരങ്ങളില്‍ മദാലസകള്‍ കയറിയിറങ്ങുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ.

അര്‍ദ്ധരാത്രിയില്‍ അദ്ദേഹം ചാറ്റ് ചെയ്തത് ഒരു വലിയ തെറ്റൊന്നുമല്ല. ഇവിടെയും ചാറ്റിംഗും ചീറ്റിംഗുമൊക്കെ നടക്കുന്നുണ്ട്. അതും പൊക്കിപ്പിടിച്ചോണ്ട് പെണ്ണുങ്ങള്‍ നടക്കുന്നതിലൊന്നും വലിയ കാര്യമില്ല. 

ഒരു പെണ്ണു വിചാരിച്ചാല്‍ ഒരൊറ്റ മിനിറ്റു തികച്ചു വേണ്ട ഈ ചാറ്റിംഗും,  അസമയത്തെ ഫോണ്‍ വിളിയും നിര്‍ത്തുവാന്‍ എന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയുവാന്‍ കഴിയും. 

അസോസിയേഷന്റെ ഒരു പിക്‌നിക്ക് പരിപാടിയില്‍ ചിക്കന്‍ ബാര്‍ബുക്യൂ ചെയ്തുകൊണ്ടിരുന്ന എന്റടുത്തുവന്ന് 'ചൂടത്ത് നിന്ന് ക്ഷീണിച്ചുകാണുമല്ലോ! കുടിക്കാന്‍ വല്ലതും വേണോ?'എന്നൊരു ഭാരവാഹി മഹിള എന്നോട് ചോദിച്ചപ്പോള്‍, എനിക്കൊരിതു തോന്നി. പിക്‌നിക്ക് ലഹരിയില്‍ ഉറങ്ങാന്‍ കിടന്ന ഞാന്‍, എന്തിനായിരിക്കണം അവര്‍ എന്നോട് അങ്ങിനെ ചോദിച്ചതെന്ന് വെറുതെ ആലോചിച്ചു. അവസാനം, ഒരു ലാര്‍ജ് അകത്താക്കി, ധൈര്യം സംഭരിച്ച്, രണ്ടും കല്പിച്ച് ഞാന്‍ ആ തരുണീമണിയെ ഫോണില്‍ വിളിച്ചു. 

'ഏലിക്കുട്ടി ഉറങ്ങിയതായിരുന്നോ?'
'ഇല്ല, ഞാന്‍ കിടക്കാന്‍ തുടങ്ങിയതേയുള്ളൂ'
ഏലിക്കുട്ടിയുടെ മണിനാദം.
'വറീച്ചന്‍ എന്തിയേ? പിക്‌നിക്കിന് കണ്ടില്ലല്ലോ?'
ഏലിക്കുട്ടിയുടെ ഭര്‍ത്താവ് വറീച്ചന്‍ അവിടെയില്ലെന്ന് ഉറപ്പുവരുത്തണമല്ലോ!
'പുള്ളിക്കാരന്‍ നാട്ടില്‍ പോയിരിക്കുവാ- അമ്മച്ചിക്ക് നല്ല സുഖമില്ല'

ആ മറുപടി കേട്ടപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു. 
ഞാന്‍ പതിയെ ചൂണ്ടയെറിഞ്ഞു. 
'തനിയെ കിടക്കാന്‍ പേടിയുണ്ടോ?' 
'ഇല്ല, എന്താ അങ്ങനെ ചോദിച്ചത്?'
'അല്ല, തനിയെ കിടക്കാന്‍ പേടിയുണ്ടെങ്കില്‍, ഞാന്‍ വേണമെങ്കില്‍ കൂട്ടിനു വരാം'
എന്നിലെ 'രവീന്ദ്രനാദം' മൊഴിഞ്ഞു. 
 
'ഭാാ, തെണ്ടി പട്ടി- നാണമില്ലല്ലോടോ. തനിക്കൊന്നും. സമൂഹത്തില്‍ വല്യ മാന്യന്മാരായിട്ട് നടന്നിട്ട്, ഇതൊക്കെയാണ് കയ്യിലിരിപ്പ്- ശവങ്ങള്!' 

'അല്ല - ഏലിക്കുട്ടീ ഞാന്‍....'
'പോടാ, പരട്ടനാറീ- ഭാാ...'
ഏലിക്കുട്ടിയുടെ ഒരൊറ്റ ആട്ടിന്റെ ശക്തിയില്‍ ഞാന്‍ കട്ടിലില്‍ നിന്നും തെറിച്ചുവീണു. 

അപ്പോള്‍ സ്ത്രീകളൊന്നു മനസുവെച്ചാല്‍ അനവസരത്തിലുള്ള ഈ ചാറ്റിംഗും ചീറ്റിംഗും ഒക്കെ മുളയിലെ നുള്ളിക്കളയാം- ഓ.കെ.?

# Raju Mylapra Humor Article

Sakavu 2023-02-28 02:50:51
സിക്‌സത്തും ഗുസ്തിയും പാസ്സായ പ്രിയ തോഴൻ രവീന്ദ്രൻ ഇല്ലാതെ മുഖ്യന് നിയമസഭാ സമ്മേളനം നടത്താൻ ബുദ്ധിമുട്ടാണ്. മുലപ്പാൽ കുടിയേൻറെ കാഞ്ഞ ബുദ്ധിയേ! പ്രബുദ്ധ കേരളത്തിന്റെ ഒരു ഗതികേടേ!
Administrator 2023-02-28 13:16:03
"If you lie, you will cheat. If you cheat, you will steal. If you steal, you will kill." A correct definition of the current administration in Kerala.
Believer 2023-02-28 13:21:18
ശക്തമായ അനുകൂല സാഹചര്യം ഉണ്ടയിട്ടും, അതു മുതെലെടുക്കുവാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിയെ ഓർത്തു ഒരു അമേരിക്കൻ മലയാളി കോൺഗ്രസ് പാർട്ടി അനുഭാവിയായ ഞാൻ ലെജിക്കുന്നു. ഈ കാട്ടുകള്ളൻമ്മാർ എല്ലാം ഒരിക്കൽ നിയമത്തിനു മുന്നിൽ വരും, അല്ലെങ്കിൽ ദൈവത്തിനു മുന്നിൽ കണക്കു പറയേണ്ടി വരും.
Mathew V. Zacharia, New Yorker 2023-02-28 14:13:34
Raju: referring to breast milk. Do not let Mrs. Myelapra to see this article. Mathew v. Zacharia, New yorker
Jayan varghese 2023-02-28 16:52:35
രാഹുൽ ഗാന്ധി വരുന്നത് വിവാഹാലോചനയുമായിട്ടല്ല. ദാർമ്മിക അപചയങ്ങളിൽ അടിപിണയുന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ നിന്നുള്ള വിമോചനത്തിന്റെ വിപ്ലവ ശബ്ദമാണ് അദ്ദേഹം ഉയർത്തുന്നത്. അടിപൊളിയൻ മോന്തക്കാട്ടി നേതൃത്വമാണ് വേണ്ടതെങ്കിൽ കഴുത്തിൽ കാപ്പിക്കുരു മാലയും കൈത്തണ്ടകളിൽ ഇഞ്ചുവീതി കാപ്പുകളും ഒൻപത് വിരൽ വജ്ജ്ര മോതിരങ്ങളും ചാർത്തി നിൽക്കുന്ന അമേരിക്കൻ അച്ചായന്മാരിൽ ആരെയെങ്കിലും പരിഗണിക്കാവുന്നതാണ്. ജയൻ വർഗീസ്.
benoy 2023-02-28 17:30:41
Satire peaks at self-deprecation. A current affair well-depicted in sarcasm. Well written, Raju Mylapra. As always, your humor is well intended and precise.
Pranchiyettan 2023-02-28 22:31:12
കഷ്ട്ടപ്പെട്ടു സമ്പാദിച്ചുണ്ടാക്കിയ പണം കൊണ്ട് മാലയും, വളയും, മോതിരവും ഇടുന്നതിൽ എന്താണ് തെറ്റ്? ഒരു ജീവിതമേയുള്ളു. അത് ആസ്വദിച്ചു അണിഞ്ഞൊരുങ്ങി ജീവിക്കുന്നതിൽ എന്താണ് തെറ്റ്? അതിൻറെ അസൂയ കൊണ്ടു മലയാളികൾ കണ്ടു പിടിച്ച പേരാണ്, "പ്രാഞ്ചിയേട്ടൻ." എല്ലാ നാറികൾക്കും ഞങ്ങളുടെ പണം വേണം. എന്നാൽ ഒടുക്കത്തെ അസൂയയുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക