Read Magazine format: https://profiles.emalayalee.com/us-profiles/sreekumar-unnithan/
Read PDF: https://emalayalee.com/vartha/285156
More profiles: https://emalayalee.com/US-PROFILES
അധികം സംസാരിക്കാത്തവർ പ്രവൃത്തിക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ശ്രീകുമാർ ഉണ്ണിത്താന്റെ കാര്യത്തിൽ ഇത് വാസ്തവമാണ്. ഫൊക്കാന, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചപ്പോഴും, ജനോപകാരപ്രദമായ പ്രവർത്തനങ്ങൾകൊണ്ടാണ് അദ്ദേഹം മലയാളികൾക്കിടയിൽ സ്വീകാര്യനായത്. വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിസ് ഓഫീസിലെ ജോലി ചെയ്യുന്ന ഉണ്ണിത്താനെ അമേരിക്കയിൽ കൂടുതൽ പേരും അറിയുന്നത് എഴുത്തുകാരൻ എന്ന നിലയിലാണ്.
2018 ലെ ഫൊക്കാന ഇലക്ഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിപോലും എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, ഉണ്ണിത്താൻ നേടിയത് 96 വോട്ടിന്റെ ഭൂരിപക്ഷം എന്ന റെക്കോർഡാണ്.
2024 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം മാറ്റുരയ്ക്കുമ്പോൾ അതേവിജയത്തിളക്കം ആവർത്തിക്കുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ സേവനതല്പരതയും സൗഹൃദമനോഭാവവും അടുത്തറിയാവുന്നവർ വിശ്വസിക്കുന്നത്.
ഇലക്ഷന് ഇനി ഒരു വർഷമുണ്ട്. അതിന് മുന്നോടിയായി ഇ-മലയാളി വായനക്കാരോട് ശ്രീകുമാർ ഉണ്ണിത്താൻ സംസാരിക്കുന്നു...